Widgets Magazine
29
Apr / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്യാ രാജേന്ദ്രൻ വിവാദത്തിൽ, എം.എൽഎക്കും മേയർക്കുമെതിരെ സി.പി.എം... കെ എസ് ആർറ്റി സി ഡ്രൈവർക്കെതിരെ നടപടി വേണമെന്ന മേയറുടെ ആവശ്യം...ശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളിയത് സി.പി.എം നേതാക്കളുമായുള്ള, ആശയവിനിമയത്തിന് ശേഷമാണെന്ന് മനസിലാക്കുന്നു.,,


മേയർ പടച്ചുവിട്ടതെല്ലാം പച്ചക്കള്ളം; കെഎസ്ആർടിസി ഡ‍്രൈവറുമായുള്ള തർക്കത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്...നിയമങ്ങൾ തെറ്റിച്ചത് ഗവർണർ...


ഇസ്രായേലിന്റെ ക്രൂരത ഒരുഭാഗത്ത് അരങ്ങേറുന്നതിനിടെ, കനത്ത ചൂടും ഗസ്സയിൽ ദുരിതം വിതയ്ക്കുന്നു... ചൂട് കാരണം രണ്ട് കുട്ടികൾ മരിച്ചതായി യുഎൻ...മരണം, പട്ടിണി, രോഗം, പലായനം, ഇപ്പോഴിതാ കനത്ത ചൂടും ജനം ജീവനും കൊണ്ട് ഓടുന്നു...


ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ..? ശോഭാ സുരേന്ദ്രനെ താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന മുന്‍നിലപാട് ആവർത്തിച്ച് ഇ.പി ജയരാജൻ...


നമ്മുടെ പ്രപഞ്ചത്തില്‍ ഭൂമി നേരിടുന്ന നിരവധി ഭീഷണികളുണ്ട്... അതിലൊന്നാണ് ഛിന്നഗ്രഹങ്ങള്‍.. ആശങ്കയ്ക്കിടെ വീണ്ടുമൊരു ഛിന്നഗ്രഹം കൂടി ഭൂമി ലക്ഷ്യമിട്ട് വരുന്നുണ്ടെന്ന് നാസ..ഇപ്പോള്‍ വലിയ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്...

ശാസ്ത്ര വിഷയങ്ങളില്‍ നെറ്റ്/ ജെ.ആര്‍.എഫ് പരീക്ഷ ജൂണ്‍ 18ന്

01 MARCH 2017 05:06 PM IST
മലയാളി വാര്‍ത്ത

ശാസ്ത്ര വിഷയങ്ങളില്‍ ഫെല്ലോഷിപ്പോടെ ഉന്നത ഗവേഷണം, അധ്യാപനം എന്നിവയ്ക്കുള്ള നാഷനല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് (ജെ.ആര്‍.എഫ്) പരീക്ഷ 2017 ജൂണ്‍ 18 ന് നടക്കും. യു.ജി.സിയും സെന്‍റര്‍ ഫോര്‍ സൈന്‍റിഫിക് ആന്‍റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചും (സി.എസ്.ഐ.ആര്‍), യൂണിവേഴ്‍സിറ്റി ഗ്രാന്‍റ്സ് കമ്മീഷനും (യു.ജി.സി) ചേര്‍ന്നാണ് പരീക്ഷ നടത്തുന്നത്.

നെറ്റ് നേടുന്നവര്‍ക്ക് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലക്‍ചര്‍ഷിപ്പിനുള്ള യോഗ്യതയും ജെ.ആര്‍.എഫ് ലഭിക്കുന്നവര്‍ക്ക് സര്‍വകലാശാലകളിലും മറ്റ് ഗവേഷണ സ്ഥാപനങ്ങളിലുമൊക്കെ ഫെല്ലോഷിപ്പോടെ ഗവേഷണത്തിനുള്ള അവസരവുമാണ് ലഭിക്കുക. രണ്ട് യോഗ്യതകള്‍ക്കുമായി പ്രത്യേക റാങ്ക് ലിസ്റ്റ് തയ്യാറാക്കും. രണ്ട് യോഗ്യതയ്ക്കും ഒരുമിച്ചോ നെറ്റിന് മാത്രമായോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

55 ശതമാനം മാര്‍ക്കില്‍ കുറയാതെ എം.എസ്‌സി/തത്തുല്യ ബിരുദം/ ഇന്റഗ്രേറ്റഡ് ബി.എസ്എം.എസ്/ ബിഎസ് (നാലു വര്‍ഷം), ബിഇ/ ബിടെക്/ ബി.ഫാര്‍മ/ എംബിബിഎസ് യോഗ്യത നേടിയവര്‍ക്കും ഫൈനല്‍ യോഗ്യതാപരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. (ഒബിസി നോണ്‍ ക്രീമിലെയര്‍, പട്ടികജാതി/വര്‍ഗം, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 50 ശതമാനം മതിയാകും).

ബി.എസ്‌സി ഓണേഴ്‌സ് ഡിഗ്രിക്കാര്‍ക്കും ഇന്റഗ്രേറ്റഡ് എം.എസ്‌സിപിഎച്ച്ഡി പ്രോഗ്രാമില്‍ എന്റോള്‍ ചെയ്തവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. എന്നാല്‍ ബാച്ചിലേഴ്സ് ഡിഗ്രിക്കാര്‍ക്ക് പി.എച്ച്.ഡി/ ഇന്റഗ്രേറ്റഡ് പി.എച്ച്ഡിക്ക് രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രമേ ഫെലോഷിപ്പിന് അര്‍ഹതയുള്ളൂ.

ജെ.ആര്‍എഫിന് 1.2017ല്‍ 28 വയസാണ്. പട്ടികജാതി/ വര്‍ഗം, ഒബിസി നോണ്‍ക്രീമിലെയര്‍, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചു വര്‍ഷത്തെ ഇളവ് അനുവദിക്കും. ലക്ചര്‍ഷിപ്പിന് പ്രായപരിധിയില്ല.

ജനറല്‍ വിഭാഗം 1000 രൂപ, ഒബിസി നോണ്‍ക്രീമിലെയര്‍ വിഭാഗം: 500 രൂപ, ഭിന്നശേഷിക്കാര്‍: 250 രൂപ എന്നിങ്ങനെയാണ് ഫീസ്. ഇന്ത്യന്‍ ബാങ്കിന്റെ ശാഖയില്‍ ചലാന്‍ മുഖാന്തിരമോ RTGS/NEFTവഴിയോ പരീക്ഷാഫീസ് അടയ്ക്കാം.

ഫോം നമ്പരോട് കൂടിയ ഓണ്‍ലൈന്‍ അപേക്ഷ പ്രിന്റൗട്ട് എടുത്ത് ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ പതിച്ച് ഒപ്പ് വച്ച് ഫീസ് അടച്ച് ജാതി സര്‍ട്ടിഫിക്കറ്റ് (ആവശ്യമുള പക്ഷം) സഹിതം 2017 മാര്‍ച്ച് 14ന് മുമ്പ് കിട്ടത്തക്കവണ്ണം അയയ്ക്കണം.

പരീക്ഷ തീയതി: 2017 ജൂണ്‍ 18, സമയം: രാവിലെ 9 മുതല്‍ 12 മണി വരെയും ഉച്ചയ്ക്ക് ശേഷം 2 മുതല്‍ വൈകീട്ട് 5 മണിവരെയും. ദൈര്‍ഘ്യം: മൂന്ന് മണിക്കൂര്‍.

ഇന്ത്യയൊട്ടാകെ 27 കേന്ദ്രങ്ങളിലാണ് പരീക്ഷ. തിരുവനന്തപുരം, കൊച്ചി, ചെന്നൈ, കാരയ്ക്കുടി, ബെംഗളൂരു, ഗുണ്ടൂര്‍, ഹൈദരാബാദ്, ഡല്‍ഹി, ലഖ്‌നൗ, നാഗ്പൂര്‍, പിലാനി, പൂണെ, റൂര്‍ക്കി, വാരണാസി, ഭോപാല്‍, ഭൂവനേശ്വര്‍, ഗുവാഹത്തി, കൊല്‍ക്കത്ത എന്നിവ പരീക്ഷാകേന്ദ്രങ്ങളിലുള്‍പ്പെടും.

ഇ അഡ്മിഷന്‍ ടിക്കറ്റ് ജൂണ്‍ ആദ്യവാരം ലഭ്യമാകും. പരീക്ഷാര്‍ത്ഥികളുടെ ലിസ്റ്റ് വെബ്‌സൈറ്റില്‍ മേയ് 16ന് പ്രസിദ്ധപ്പെടുത്തും. വിവരങ്ങള്‍ക്ക് www.csirhrdg.res.in സന്ദര്‍ശിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും  (1 hour ago)

ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്കൊപ്പം പാട്ടു പാടി പട്ടം സനിത്ത്!!  (2 hours ago)

ഇ പി ജയരാജനെ സംരക്ഷിച്ച് സിപിഎം.. ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരും... ഇപി വിവാദത്തില്‍ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

യുഎഇയിൽ ജോലി നേടാം; കൈനിറയെ തൊഴിലവസരങ്ങൾ; ഇനി മടിച്ചു നിൽക്കാതെ വേഗം അപേക്ഷിക്കൂ; ഇതിലും നല്ല അവസരം സ്വപ്നത്തിൽ മാത്രം!!  (2 hours ago)

വിശ്വസിക്കരുതേ; മികച്ച ജോലി, ശമ്പളം; വമ്പൻ ആനുകൂല്യങ്ങൾ; പിന്നാലെ റിക്രൂട്ട്മെന്റും!!  (2 hours ago)

ISRO /VSSC വിളിക്കുന്നു; 95000 വരെ ശമ്പളം; ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം!!  (2 hours ago)

പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക്; റെയില്‍വേ പോലീസ് ആവാം; 4660 ഒഴിവുകള്‍; മേയ് 14 വരെ അപേക്ഷിക്കാം!!  (2 hours ago)

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ കണ്ടതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഗൂഢാലോചനയെന്ന് ആവ‍ര്‍ത്തിച്ച് ഇപി ജയരാജൻ....  (3 hours ago)

മേയറുടെ ആവശ്യം മന്ത്രി കെ.ബി. ഗണേഷ് കുമാർ തള്ളി  (4 hours ago)

'10 മണിക്ക് സൈറൺ മുഴങ്ങും, പരിഭ്രാന്തി വേണ്ട': ചെറുതോണി, ഇരട്ടയാർ ഡാമുകളിൽ നടക്കുന്നത് സൈറൺ ട്രയൽ റൺ..!  (4 hours ago)

വോട്ടിംഗ് ശതമാനം കുറഞ്ഞത് യു ഡി എഫിനെ ബാധിക്കും; ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽ ഡി എഫിന് ഭൂരിപക്ഷം സീറ്റുകളും ലഭിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ  (4 hours ago)

ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭൂരിപക്ഷം സീറ്റുകൾ എൽഡിഎഫിന് ലഭിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ  (4 hours ago)

ബെംഗളൂരുവിൽ നിന്ന് എറണാകുളത്ത് എത്തിയ യുവതി പെരിയാറിൽ മുങ്ങി മരിച്ചു...  (4 hours ago)

ലോക്സഭ തെരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ വിജയം ഉറപ്പാണെന്ന് വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്....  (4 hours ago)

തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും അപകടമരണം: വള്ളം വലിയ തിരയിൽപ്പെട്ട് തലകീഴായി മറിഞ്ഞു...  (4 hours ago)

Malayali Vartha Recommends