പ്ലസ്ടുവിന് ഇക്കുറിയും മാര്‍ക്കില്‍ ഇളവ് നൽകാനാണ് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം
പ്ലസ് ടു മൂല്യനിർണയത്തിനു ഇക്കുറിയും വലിയ മാറ്റമൊന്നുമില്ല. പ്രയാസമെന്ന് പരാതിയുള്ള ചോദ്യങ്ങള്‍ക്കെല്ലാം മാര്‍ക്കില്‍ ഇളവ് നൽകാനാണ് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം . 15 മാര്‍ക്ക് വരെ സൗജന്യമായി ലഭിക്കുന്ന തരത്തിലാണ് അധ്യാപകർക്കു ഉത്തരസൂചിക നൽകിയിരിക്കുന്നത്. കമ്പ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്സ്, കണക്ക് വിഷയങ്ങളെ കുറിച്ചാണ് ആക്ഷേപമുയര്‍ന്നത് എന്നതിനാല്‍ ഈ വിഷയങ്ങള്‍ക്കാണ് ഇളവ് ലഭിക്കുക. ഇക്കണോമിക്സ് രണ്ടാം ചോദ്യത്തിന് മൂന്ന് മാര്‍ക്ക് നല്‍കാനാണ് ഉത്തരസൂചികയിലെ നിര്‍ദേശം. ചോദ്യം എഴുതിവെച്ചാല്‍ മാത്രം ഈ മാര്‍ക്ക് ലഭിക്കും.
കമ്പ്യൂട്ടര്‍ സയന്‍സിനും ചോദ്യപേപ്പര്‍ കഠിനമായിരുന്നു എന്നതിന്റെ പേരില്‍ 4, 5, 9, 25 എന്നീ ചോദ്യങ്ങള്‍ക്കെല്ലാം മാര്‍ക്ക് ദാനം നല്കുന്നു. മലയാളത്തിന് പാസ്സാകാന്‍ സ്വന്തം നിരീക്ഷണം എഴുതിയാല്‍ മതി. 14, 16, 19, 20, 21, 23, ചോദ്യങ്ങളിലെല്ലാം ഇത്തരത്തില്‍ മാര്‍ക്ക് ലഭിക്കും. ജയിക്കാനുള്ള 24-ല്‍ 15 മാര്‍ക്കാണ് ഇങ്ങനെ കിട്ടുന്നത്. ഫിസിക്സിലും ബിസിനസ് സ്റ്റഡീസിലും ഇത്തരത്തിൽ മാർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha