25 വയസ്സില്‍ കൂടുതലുള്ളവര്‍ക്കും NEET (UG) 2017 നു അപേക്ഷിക്കാം; സുപ്രീം കോടതി
സുപ്രീംകോടതി വിധി പ്രകാരം 25 വയസ്സില്‍ കൂടുതലുള്ള അപേക്ഷാര്‍ത്ഥികള്‍ക്ക് NEET (UG) 2017 പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് സിബിഎസ്ഇ അവസരം നല്‍കിയിട്ടുണ്ട്. ഈ അവസരം വിനിയോഗിക്കുന്ന അപേക്ഷാര്‍ത്ഥികള്‍ക്ക് KEAM2017 പ്രവേശന പരീക്ഷയില്‍ മെഡിക്കല്‍ കോഴ്സുകള്‍ക്ക് പുതുതായി അപേക്ഷിക്കുന്നതിനും മുന്‍പ് ഓണ്‍ലൈനായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയില്‍ മെഡിക്കല്‍ കോഴ്സുകള്‍ ചേര്‍ക്കുന്നതിനും സൗകര്യം ലഭിക്കും. ഇതിനായി പ്രവേശന പരീക്ഷാ കമ്മീഷണര്‍ പ്രത്യേക വിജ്ഞാപനം NEET (UG) 2017 പ്രവേശനപരീക്ഷാഫലം പ്രസിദ്ധീകരിച്ചതിനുശേഷം പുറപ്പെടുവിക്കുന്നതാണെന്ന് കമ്മീഷണറുടെ അറിയിപ്പില്‍ പറയുന്നു.
https://www.facebook.com/Malayalivartha