Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സത്യജിത്റായ്‌ ഫിലിം ആൻഡ്‌ ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമ, ടെലിവിഷൻ പി.ജി. കോഴ്‌സുകളിലേക്ക് മെയ് 10 വരെ അപേക്ഷിക്കാം

18 APRIL 2017 01:04 PM IST
മലയാളി വാര്‍ത്ത

കൊൽക്കത്തയിലെ സത്യജിത്റായ്‌ ഫിലിം ആൻഡ്‌ ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമ, ടെലിവിഷൻ പി.ജി. കോഴ്‌സുകളിലേക്ക് മെയ് 10 വരെ അപേക്ഷിക്കാം. www.srfti.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്.
ടെലിവിഷൻ കോഴ്‌സുകൾ‍ (രണ്ടുവർഷത്തെ പി.ജി.പ്രോഗ്രാം സ്പെഷ്യലൈസേഷനുകൾ): റൈറ്റിങ് ഫോർ ഇലക്‌ട്രോണിക് ആൻഡ്‌ ഡിജിറ്റൽ മീഡിയ, ഇലക്‌ട്രോണിക് ആൻഡ്‌ ഡിജിറ്റൽ മീഡിയ മാനേജ്‌മെന്റ്, വീഡിയോഗ്രാഫി ഫോർ ഇലക്‌ട്രോണിക് ആൻഡ്‌ ഡിജിറ്റൽ മീഡിയ, പ്രൊഡ്യൂസിങ് ഫോർ ഇലക്‌ട്രോണിക് ആൻഡ്‌ ഡിജിറ്റൽ മീഡിയ, എഡിറ്റിങ് ഫോർ ഇലക്‌ട്രോണിക് ആൻഡ്‌ ഡിജിറ്റൽ മീഡിയ, സൗണ്ട് ഫോർ ഇലക്‌ട്രോണിക് ആൻഡ്‌ ഡിജിറ്റൽ മീഡിയ. ഓരോ സ്പെഷ്യലൈസേഷനിലും 5 സീറ്റ് വീതം.
സിനിമ കോഴ്‌സുകൾ: (മൂന്നുവർഷത്തെ പോസ്റ്റ്ഗ്രാജ്യുവേറ്റ് പ്രോഗ്രാം സ്പെഷ്യലൈസേഷനുകൾ): ഡയറക്ഷൻ ആൻഡ്‌ സ്‌ക്രീൻപ്ലേ റൈറ്റിങ്‌, പ്രൊഡ്യൂസിങ് ഫോർ ഫിലിം ആൻഡ്‌ ടെലിവിഷൻ, സൗണ്ട് റിക്കോർഡിങ് ആൻഡ്‌ ഡിസൈൻ, സിനിമാട്ടോഗ്രാഫി, എഡിറ്റിങ്, ആനിമേഷൻ സിനിമ. ഓരോന്നിലും 12 സീറ്റ്. രണ്ട് സീറ്റ് വീതം വിദേശ വിദ്യാർത്ഥികൾക്കായി അനുവദിച്ചിട്ടുള്ളതാണ്.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദം. ആനിമേഷൻ സിനിമ കോഴ്‌സിൽ പ്രവേശനത്തിന് ഡ്രോയിങ് പ്രാവീണ്യം കൂടി വേണം.
എഴുത്തുപരീക്ഷ: മെയ് 21-ന്. തിരുവനന്തപുരവും പരീക്ഷാ കേന്ദ്രമാണ്. ഫലം ജൂൺ 23-ന്. എഴുത്തു പരീക്ഷ വിജയിക്കുന്നവരെ അഭിരുചി വിലയിരുത്തുന്നതിനുള്ള ഓറിയന്റേഷൻ കോഴ്‌സിന് വിധേയമാക്കും. തുടർന്നാണ് ഇന്റർവ്യൂ. ഇവ ജൂലായ് 10 മുതൽ 31 വരെ നടക്കും.
വിലാസം: satyajit Ray Film and Television Institute, EM Bypass Road, P.O. Panchasagar, Kolkata-700094. വെബ്‌സൈറ്റ്: www.srfti.ac.in E-mail : admission17@srfti.ac.in.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (9 minutes ago)

ഓണക്കാലത്ത് റോഡിലെ തിരക്കൊഴിവാക്കാനായി ഓഗസ്റ്റ് 20 മുതൽ ഈ മാസം അവസാനം വരെ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി  (20 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (35 minutes ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (47 minutes ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (56 minutes ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (1 hour ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (2 hours ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (2 hours ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (2 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (3 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (3 hours ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (3 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (3 hours ago)

Malayali Vartha Recommends