എല്‍എല്‍എം പ്രവേശനത്തിന് ഓപ്ഷന് നല്‍കാം
കേരളത്തിലെ 4 ഗവണ്മെന്റ് ലോ കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും 2016-17 വര്‍ഷത്തെ എല്‍എല്‍എം കോഴ്സിലേക്ക് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടി വെള്ളിയാഴ്ച തുടങ്ങും. എല്‍എല്‍എം കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയുടെ പുതുക്കിയ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് www.cee.kerala.gov.in
എന്ന എന്ന വെബ്സൈറ്റില്‍ 17 മുതല്‍ 20ന് വൈകിട്ട് അഞ്ചുവരെ ഓണ്‍ലൈനായി ഓപ്ഷന് രജിസ്റ്റര്‍ ചെയ്യാം. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ 22 മുതല്‍ 25 വരെ കോളേജില്‍ പ്രവേശനം നേടണം. വിശദാംശങ്ങള്‍ www.cee-kerala.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471 2339101.
https://www.facebook.com/Malayalivartha