Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തൊഴിൽദാന പദ്ധതിയായ ‘എന്റെ ഗ്രാമം', പുതു സംരംഭകര്‍ക്ക് സഹായകമാകുന്ന മൾട്ടി പര്‍പ്പസ് ജോബ് ക്ലബ് എന്നിവ സർക്കാർ തൊഴിൽ അന്വേഷകർ സഹായിക്കുന്നതിനായി ലക്ഷ്യമിട്ട പദ്ധതികളാണ് പുതു സംരംഭകര്‍ക്ക് സഹായകമായി 2007 മുതൽ നൽകി വരുന്നതാണ് മൾട്ടി പര്‍പ്പസ് ജോബ് ക്ലബ് സ്വയം തൊഴിൽ വായ്പയെ സംഘ സംരഭങ്ങൾ തുടങ്ങാനാണ് പദ്ധതി പ്രോത്സാഹനം നൽകുന്നത്

19 FEBRUARY 2020 11:46 AM IST
മലയാളി വാര്‍ത്ത

തൊഴിൽദാന പദ്ധതിയായ ‘എന്റെ ഗ്രാമം, പുതു സംരംഭകര്‍ക്ക് സഹായകമാകുന്ന മൾട്ടി പര്‍പ്പസ് ജോബ് ക്ലബ് എന്നിവ സർക്കാർ തൊഴിൽ അന്വേഷകർ സഹായിക്കുന്നതിനായി ലക്ഷ്യമിട്ട പദ്ധതികളാണ്
പുതു സംരംഭകര്‍ക്ക് സഹായകമായി 2007 മുതൽ നൽകി വരുന്നതാണ് മൾട്ടി പര്‍പ്പസ് ജോബ് ക്ലബ് സ്വയം തൊഴിൽ വായ്പയെ സംഘ സംരഭങ്ങൾ തുടങ്ങാനാണ് പദ്ധതി പ്രോത്സാഹനം നൽകുന്നത്.

വ്യവസായം, കച്ചവടം, സേവനം എന്നീ മേഖലകളിലെ ഏതു സ്വയംതൊഴില്‍ സംരംഭത്തിനും ഈ പദ്ധതിയില്‍ വായ്പ ലഭിക്കും. ബേക്കറി യൂണിറ്റുകള്‍, അച്ചാര്‍ നിര്‍മാണം, ധാന്യപ്പൊടികള്‍, ചിപ്സ്, പഴം സംസ്കരണം, ചക്കവിഭവങ്ങള്‍, കാരിബാഗുകള്‍, റെഡിമെയ്ഡ് വസ്ത്രനിര്‍മാണം, മിഠായികള്‍, പേപ്പര്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയ വിവിധ യൂണിറ്റുകള്‍, റിപ്പയറിങ് സര്‍വീസ് കേന്ദ്രങ്ങള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ലോണ്‍ട്രി സര്‍വീസ്, ഡേ കെയര്‍, നഴ്സറി തുടങ്ങിയ സേവന സ്ഥാപനങ്ങള്‍, സ്റ്റേഷനറി, ബേക്കറി ഷോപ്പ് തുടങ്ങിയ വ്യാപാരസ്ഥാപനങ്ങള്‍, ആട്, കോഴി, പശു ഫാമുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ തുടങ്ങിയ മേഖലകള്‍ എന്നിവയിലെല്ലാം സ്വയംതൊഴിലിനു ജോബ് ക്ലബ് വഴി വായ്പ ലഭിക്കും.

ഈ പദ്ധതിയില്‍ 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. അതില്‍ കൂടുതല്‍ ചെലവു വരുന്ന പദ്ധതികള്‍ക്കും അപേക്ഷിക്കാം. 10% തുക സംരംഭകന്റെ വിഹിതമായി കണ്ടെത്തണം.

ഖാദി ഗ്രാമ വ്യവസായ ബോർഡ് വഴി കേരള സർക്കാർ നടപ്പാക്കിവരുന്ന പ്രത്യേക തൊഴിൽദാന പദ്ധതിയാണ് ‘എന്റെ ഗ്രാമം’. സ്വന്തമായി തൊഴിൽ സംരംഭം സ്വപ്നം കാണുന്നവർക്ക് ആശ്വാസം നൽകുന്ന ഒന്നാണ് ഇത്. 2012–13 ലാണു പദ്ധതിയുടെ തുടക്കം. ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിൽ സംരംഭങ്ങൾ ആരംഭിച്ച് തൊഴിലവസരങ്ങൾ ഉണ്ടാക്കുകയാണു ലക്ഷ്യം."വിദ്യാഭ്യാസം, വയസ്സ് , വരുമാനം എന്നിവ സംബന്ധിച്ചു നിബന്ധനകളില്ല

അഞ്ചു ലക്ഷം രൂപ വരെയുള്ള സ്വയംതൊഴിൽ സംരംഭങ്ങൾക്കാണ് ഈ പദ്ധതിയിൽ ആനുകൂല്യം ലഭിക്കുക. ബാങ്ക് വഴിയാണു വായ്പ ലഭ്യമാക്കുക. ഈ വായ്പയ്ക്കു വിവിധ നിരക്കിൽ സർക്കാർ മാർജിൻ മണി ഗ്രാന്റ് നൽകുന്നു എന്നത് ഈ പദ്ധതിയുടെ ആകർഷണീയതയാണ്. ജനറൽ വിഭാഗത്തിൽ പെടുന്ന അപേക്ഷകർക്കു മൊത്തം പദ്ധതിച്ചെലവിന്റെ 25% ഗ്രാന്റ് നൽകുന്നു. പിന്നാക്ക വിഭാഗക്കാർക്കും സ്ത്രീകൾക്കും പദ്ധതിച്ചെലവിന്റെ 30% ഗ്രാന്റ് നൽകുമ്പോൾ, പട്ടികജാതി/വർഗ സംരംഭകർക്കു 40% മാർജിൻ മണി ഗ്രാന്റായി ലഭിക്കുന്നു. ക്രെഡിറ്റ് ഗാരന്റി ട്രസ്റ്റ് ഫണ്ട് പദ്ധതി പ്രകാരം 10 ലക്ഷം രൂപ വരെയുള്ള വായ്പകൾ ഈടില്ലാതെതന്നെ ലഭിക്കുന്നതാണ്. ഭൂമി, വാഹനം എന്നിവ പദ്ധതിച്ചെലവിന്റെ ഭാഗമായി കണക്കാക്കില്ല. നിശ്ചിത ഫോമിൽ വേണം അപേക്ഷിക്കാൻ. ഖാദി ബോർഡിന്റെ ജില്ലാ ഓഫിസുകളിൽ ഇവ സൗജന്യമായി ലഭിക്കും

ജോബ് ക്ലബ് വഴി 10 ലക്ഷം രൂപവരെ സംരഭകര്‍ക്ക് വായ്പ ലഭിക്കും. ഇതിൽ കൂടുതൽ ചിലവ് വരുന്ന പദ്ധതികൾക്കും അപേക്ഷിക്കാം. എന്നാൽ, 10 ശതമാനം തുക സംരഭകൻ്റെ വിഹിതമായി കണ്ടെത്തണം എന്ന് മറക്കണ്ട.

അപേക്ഷകുടെ പ്രായം 21നും 40നും ഇടയിലായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടരുത്. ബിരുദ ധാരികൾക്കും മറ്റ് പ്രെഫഷണൽ യോഗ്യത നേടിയവര്‍ക്കും മുൻഗണന ലഭിക്കും. ഇതിനൊക്കെ പുറമെ, എംപ്ലോയ്മെൻ്റ് രജിസ്ട്രേഷനും വേണം. ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് തുടര്‍ന്ന് തൊഴിൽരഹിത വേതനം ലഭിക്കില്ല. എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴിയുള്ള താത്കാലിക ഒഴിവുകളിലേക്ക് പരിഗണിക്കാനും സാധ്യതയില്ല.

ബന്ധപ്പെട്ട എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്, ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസ് എന്നിവടങ്ങളിലാണ് സംരഭകരാവാൻ ആഗ്രഹിക്കുന്നവര്‍ അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്. നിശ്ചിത ഫോമിലെ അപേക്ഷയോടൊപ്പമുള്ള ഫോര്‍മാറ്റിൽ പ്രോജക്ട് റിപ്പോര്‍ട്ട്, തിരിച്ചറിയൽ രേഖകൾ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകൾ, റേഷൻ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അധ്യക്ഷനും ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസര്‍ കൺവീനറുമായ സമിതിയാണ് ഇൻ്റര്‍വ്യുവഴി അപേക്ഷകരിൽ നിന്നും മികച്ച സംരഭകരെ തിരഞ്ഞെടുക്കുന്നത്.

പാസാക്കുന്ന അപേക്ഷകൾ ദേശസാൽകൃത ബാങ്കുകൾ, സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകൾ, റീജനൽ റൂറൽ ബാങ്കുകൾ, സിഡ്ബി എന്നിവയുടെ ശാഖകളിലേക്കാണ് അയക്കുന്നത്. എന്നാൽ, വായ്പ അനുവദിച്ച് വിതരണം ചെയ്യുന്നത് ധനകാര്യ സ്ഥാപനങ്ങളാണ്. വായ്പ അനുവദിച്ച് ഉത്തരവ് ലഭിച്ചാൽ 15 ദിവസത്തിനകം സബ്സിഡി തുക സംരഭകന് വരവ് വെക്കണമെന്നാണ് നിലവിലെ വ്യവസ്ഥ. അപേക്ഷാഫോമും വിവരങ്ങളും എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ഓഫീസുകളിലും ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (4 minutes ago)

മുഖ്യമന്ത്രിയുടെ ഇടപെടൽ, സ്ത്രീയെ പൊലീസ് മർദ്ദിക്കുന്നതിന്റെ സിസി‌ടിവി ദൃശ്യം പുറത്ത്...അടിയന്തര നടപടിയെടുക്കാൻ ഡിജിപിക്ക് നിർദേശം നൽകി പിണറായി വിജയൻ....സംഭവം നടന്നത് 2024ൽ  (8 minutes ago)

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ അക്രമണം..കൂടുതൽ വിവരങ്ങൾ പുറത്ത്..'നിയമപാലകർ ഇങ്ങനെ ചെയ്താല്‍ എന്ത് ചെയ്യും? സ്റ്റേഷനിലെ ആക്രമണം കണ്ട് കുട്ടികൾ പേടിച്ചു, നിയമപോരാട്ടം തുടരും  (14 minutes ago)

സി പി എം മടങ്ങുന്നു... 2019 ജനുവരിയിലേക്ക്... വീണ്ടും ബിന്ദു അമ്മിണിയും സംഘവും നടേശ - നായർ കളിക്ക് കർട്ടൻ  (23 minutes ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമുള്ള വിബി ജി റാം ജി ബില്‍ ലോക്‌സഭ പാസ്സാക്കി  (1 hour ago)

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു  (1 hour ago)

കുട്ടികളെ പഠിപ്പിക്കാന്‍ വന്ന അധ്യാപകനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്  (1 hour ago)

ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും യുവതിക്ക് പൊലീസ് സ്‌റ്റേഷനില്‍ ക്രൂര മര്‍ദനം  (2 hours ago)

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (3 hours ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (4 hours ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (4 hours ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (4 hours ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (5 hours ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (5 hours ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (6 hours ago)

Malayali Vartha Recommends