Widgets Magazine
21
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബലാത്സംഗത്തിനിടെയുണ്ടായ പരിക്കുകളുടെ ചിത്രങ്ങളും ഭീഷണിപ്പെടുത്തുന്ന ചാറ്റുകളും ശബ്‌ദ സന്ദേശങ്ങളും സത്യവാങ്‌മൂലത്തിൽ: നേരിടേണ്ടി വന്നത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി ചിത്രീകരിച്ച നഗ്ന വീഡിയോ രാഹുലിന്റെ ഫോണിലുണ്ടെന്നും പരാതിക്കാരി; പത്തോളം പീഡനക്കേസുകൾ: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിനിടെ ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ സത്യവാങ്മൂലം കോടതിയിൽ...


അറസ്റ്റ് വൈകിച്ചത് തെളിവ് നശിപ്പിക്കാനോ? ഷിംജിതയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത് സ്വകാര്യ വാഹനത്തില്‍: മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ...


ശബരിമല സ്വർണ്ണക്കൊള്ള ..എ പത്മകുമാർ, മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി..ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല..


പ്രതി ഷിംജിത അറസ്റ്റിലായതിന് പിന്നാലെ പ്രതികരിച്ച് കുടുംബം..സ്ത്രീക്കും പുരുഷനും ഒരേ നിയമമല്ലേ ?ഷിംജിതയെ അറസ്റ്റ് ചെയ്യാൻ പൊലീസ് എന്തിന് വൈകിയെന്നും കുടുംബം..


സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ കേന്ദ്രം.. രാത്രി 11.30 വരെ 0.4 മുതൽ 0.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം..

കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (CLAT 2020 )- മാതൃകയ്ക്ക് മാറ്റം , വിദ്യാര്‍ത്ഥികളുടെ ഗ്രഹണ ശേഷി പരിശോധിയ്ക്കുന്ന ചോദ്യങ്ങളുടെ എണ്ണം കൂട്ടുന്നു

12 MARCH 2020 05:50 PM IST
മലയാളി വാര്‍ത്ത

2020 മെയ് 10-ന് നടത്താന്‍ ഉദ്ദേശിയ്ക്കുന്ന CLAT അഥവാ കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റിന്റെ മാതൃകയ്ക്ക് ധാരാളം വ്യതിയാനങ്ങള്‍ വരുത്താനായി കണ്‍സോര്‍ഷ്യം ഓഫ് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റീസ് തീരുമാനിച്ചിരിയ്ക്കുന്നു.

വിദ്യാര്‍ത്ഥികളുടെ പരീക്ഷാ സമ്മര്‍ദം കുറയ്ക്കുന്നതിനായി 200 ചോദ്യങ്ങള്‍ എന്ന പഴയ രീതി മാറ്റി , 120 മിനിറ്റില്‍ ഉത്തരം നല്‍കേണ്ട 150 ചോദ്യങ്ങളാണ് ഇത്തവണ ഉണ്ടാകുക. വിദ്യാര്‍ത്ഥികളുടെ ഗ്രഹണ ശേഷി പരിശോധിയ്ക്കുന്നതിനുള്ള ചോദ്യങ്ങള്‍ (comprehension-based pattern) ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ലീഗല്‍ ആപ്റ്റിട്യൂഡ് സെക്ഷനു പകരം ലീഗല്‍ റീസണിംഗ് വിഭാഗമായിരിയ്ക്കും ഉണ്ടാവുക.

ലീഗല്‍ റീസണിംഗ് സെക്ഷനില്‍ വരുത്തിയിരിയ്ക്കുന്ന പ്രധാന മാറ്റം, വിദ്യാര്‍ത്ഥികളുടെ റീസണിംഗ് ശേഷി (കേവലയുക്തി) പരിശോധിയ്ക്കുന്ന തിനായി ഉദ്ദേശിച്ചിട്ടുള്ള ഈ സെക്ഷനില്‍ നിയമരംഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉണ്ടാകില്ല എന്നതാണ് . പഴയ പരീക്ഷാ മാതൃകയില്‍ കേവല യുക്തി പരിശോധിയ്ക്കുന്നതിനു പകരം വിദ്യാര്‍ത്ഥികളുടെ, നിയമങ്ങള്‍ ഓര്‍ത്തു വയ്ക്കുവാനുള്ള കഴിവാണ് പരിശോധിച്ചു കൊണ്ടിരുന്നത്.

നിയമ പരിജ്ഞാനത്തിന്റെ ഈ വിഭാഗത്തില്‍, വിദ്യാര്‍ത്ഥികളുടെ നിയമ പരിജ്ഞാനം എത്രയുണ്ടെന്നല്ല ഇപ്പോഴത്തെ മാതൃകയില്‍ പരിശോധിയ്ക്കുന്നത്, പകരം അവരുടെ യുക്തിയുക്തത അല്ലെങ്കില്‍ വിവേചന ബുദ്ധിയാണ്. ഈ വിദ്യാര്‍ത്ഥികള്‍ നിയമം പഠിയ്ക്കാനായി എത്തുന്നവരാകയാല്‍്, നിയമങ്ങളെ കുറിച്ചൊക്കെ മുന്‍പേ തന്നെ എത്ര അറിവ് ഉണ്ട് എന്ന് പരിശോധിയ്ക്കേണ്ട ആവശ്യമില്ല എന്ന കാഴ്ചപ്പാടില്‍ നിന്നാണ് ഇത്തരമൊരു മാറ്റം കൊണ്ടുവരുന്നതെന്ന് ഹൈദരാബാദിലെ NALSAR University of Law-യുടെ വൈസ് ചാന്‍സലര്‍ ഫൈസാന്‍ മുസ്തഫ പറഞ്ഞു.

മാത്തമാറ്റിക്‌സിന്റെ സെക്ഷനില്‍ അപഗ്രഥന ശേഷിയോടെ ടേബിളുകളും ഗ്രാഫും ഉപയോഗിച്ച് ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കുന്നത്. ഈ സെക്ഷനിലെ ചോദ്യങ്ങള്‍ പത്താം ക്ലാസ്സിന്റെ സിലബസ് അനുസരിച്ചുള്ളതായിരിയ്ക്കും. പന്ത്രണ്ടാം ക്ലാസ്സിന്റെ നിലവാരത്തിലുള്ള ചോദ്യങ്ങളാണ് ഇംഗ്ലീഷ് ലാംഗ്വേജ് , പൊതുവിജ്ഞാനം ഉള്‍പ്പെടുന്ന കറന്റ് അഫയേഴ്സ്, ലോജിക്കല്‍ റീസണിംഗ് എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഓഫ്ലൈന്‍ മോഡില്‍ നടത്തപ്പെടുന്ന പരീക്ഷയില്‍, ഓരോ തെറ്റുത്തരത്തിനും 0 .25 എന്ന കണക്കില്‍ നെഗറ്റീവ് മാര്‍ക്കിംഗ് ഉണ്ടായിരിയ്ക്കും. 2020 ജനുവരി ഒന്നിന് തുടങ്ങിയ രജിസ്ട്രേഷന്‍ പ്രക്രിയ ഇപ്പോഴും തുടരുന്നു. അപേക്ഷകള്‍ സമര്‍പ്പിയ്ക്കേണ്ട അവസാന തീയതി 2020 മാര്‍ച്ച് 31 ആണ് .

Dharmashastra National Law University, Jabalpur; National Law Institute University, Bhopal; Rajiv Gandhi National University of Law, Punjab, and National Law University, Odisha എന്നിവ ഉള്‍പ്പെടുന്നതാണ് CLAT 2020 പരീക്ഷയുടെ കണ്‍സോര്‍ഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിസ്മയ മോഹൻലാൽ കേന്ദ്ര കഥാപാത്രമാകുന്ന തുടക്കത്തിന് സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി!!  (6 minutes ago)

റെറ്റിന വഴി ഹൃദയ-വൃക്ക രോഗങ്ങൾ തിരിച്ചറിയുന്ന എഐ സാങ്കേതികവിദ്യ; അമൃതയിലെ ഡോക്ടർക്ക് ദേശീയ പുരസ്‌കാരം  (14 minutes ago)

ബലാത്സംഗത്തിനിടെയുണ്ടായ പരിക്കുകളുടെ ചിത്രങ്ങളും ഭീഷണിപ്പെടുത്തുന്ന ചാറ്റുകളും ശബ്‌ദ സന്ദേശങ്ങളും സത്യവാങ്‌മൂലത്തിൽ: നേരിടേണ്ടി വന്നത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി ചിത്രീകരിച്ച നഗ്ന വീഡിയോ  (23 minutes ago)

ശബരിമല: 2.56 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ സേവനം നല്‍കി: ഹൃദയാഘാതം വന്ന 79 ശതമാനത്തോളം പേരുടെ ജീവന്‍ രക്ഷിച്ചു...  (29 minutes ago)

കള്ളന്മാരെ നീക്കി ജനം കരുതലിനു വേണ്ടി വോട്ടു ചെയ്യും - ബി. ജെ. പി  (32 minutes ago)

നാദിർഷയുടെ മാജിക്ക്മഷ്റൂം ജനുവരി ഇരുപത്തിമൂന്നിന്!!  (32 minutes ago)

ജോയ് അവാര്‍ഡ്‌സില്‍ പങ്കെടുത്ത ഷാരൂഖാന്റെ ആഡംബര വാച്ചാണ് ചര്‍ച്ചാ വിഷയം  (34 minutes ago)

അറസ്റ്റ് വൈകിച്ചത് തെളിവ് നശിപ്പിക്കാനോ? ഷിംജിതയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത് സ്വകാര്യ വാഹനത്തില്‍: മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ...  (38 minutes ago)

ശബരിമല സ്വർണക്കൊള്ള  (1 hour ago)

കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം  (1 hour ago)

മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം  (1 hour ago)

Sunita Williams സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു  (1 hour ago)

NDTV Survey മോഹങ്ങൾ പൊലിയുന്നു  (1 hour ago)

Tamil-Nadu പൊലീസ് കേസെടുത്തു  (1 hour ago)

ദീപക്ക് ജീവനൊടുക്കിയ സംഭവം; ഒളിവിലായിരുന്ന പ്രതി ഷിംജിത അറസ്റ്റില്‍  (1 hour ago)

Malayali Vartha Recommends