Widgets Magazine
03
Jul / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുമെന്നു ജപ്പാൻ അംബാസഡർ


ദലൈലാമയ്‌ക്ക് ഭാരതരത്ന..ടിബറ്റൻ ആത്മീയ നേതാവ് ദലൈമാമയ്‌ക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്ക്കാരം നല്കാൻ കേന്ദ്രം ആലോചിക്കുന്നു ..


എല്ലാരും എതിർത്തിട്ടും പതിനെട്ടാം വയസിൽ വാശിയ്ക്ക് ചെയ്ത ആദ്യ വിവാഹം! അതും തന്നെക്കാളും 36 വയസ് കൂടുതലുള്ള ആളെ... പക്ഷെ സംഭവിച്ചത് മറ്റൊന്ന്... ആദ്യ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സീനത്ത്


അച്ഛന്‍ തികഞ്ഞ മദ്യപാനി, സ്ത്രീകളോട് താല്‍പര്യമുളള വ്യക്തി.. അച്ഛൻ കാരണം അച്ഛന്റെ പെണ്‍സുഹൃത്തുകളില്‍ ഒരാള്‍ ഗര്‍ഭിണിയായി; അമ്മയുമായുണ്ടായ പ്രശ്നത്തകുറിച്ച് തുറന്ന് പറഞ്ഞ് പീറ്ററിന്റെ മകൻ


ഭാരമേറിയ ശരീരവുമായാണ് ഞാനുണര്‍ന്നത്.... രാത്രി മുഴുവന്‍ ഉറക്കത്തില്‍ ഞാന്‍ ഗര്‍ഭിണിയായ എന്നെ സ്വപ്നം കണ്ടു; ഫോട്ടോ പങ്കുവെച്ച് നടി പൂര്‍ണിമ! ഏറ്റെടുത്ത് സോഷ്യൽമീഡിയ

COVID-19 : CLAT, MHCET Law, AILET, KLEE 2020- തുടങ്ങിയ പ്രവേശന പരീക്ഷകള്‍ നീട്ടി വച്ചേക്കും

14 MARCH 2020 04:47 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാലും ലോകാരോഗ്യ സംഘടന അതിനെ മഹാമാരി ആയി പ്രഖ്യാപിച്ചതിനാലും രാജ്യത്ത് കുറേയധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂട്ടിയിട്ടിരിയ്ക്കയാണ്. മിക്ക സംസ്ഥാനങ്ങളിലും സ്‌കൂളുകള്‍ മാര്‍ച്ച് 31 വരെ അടച്ചിട്ടിരിയ്ക്കയാണ്. പരീക്ഷ തീയതികള്‍ പുനഃ ക്രമീകരിച്ചിട്ടുമുണ്ട്. ഇന്ത്യയിലെ പ്രമുഖ ലോ കോളേജുകളിലേക്കുള്ള പ്രവേശന പരീക്ഷകളുടെ കാര്യത്തിലും ഇത് ആശയക്കുഴപ്പം സൃഷ്ടിയ്ക്കുന്നുണ്ട്. കൊറോണ വ്യാപനം അധികരിയ്ക്കുകയാണെങ്കില്‍ പ്രവേശന പരീക്ഷകള്‍ മാറ്റി വച്ചേക്കാന്‍ സാധ്യത ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

എങ്കിലും പരീക്ഷ നടത്തുന്ന ഔദ്യോഗിക കേന്ദ്രങ്ങള്‍ ഒന്നും പരീക്ഷാതീയതികള്‍ പുനഃക്രമീകരിച്ചതായി ഔദ്യോഗിക അറിയിപ്പുകള്‍ ഇതുവരെ നല്‍കിയിട്ടില്ല എന്ന കാര്യം അപേക്ഷകര്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം .

CLAT, MHCET law, LSAT India, TS LAWCET, AP LAWCET, മുതലായ പ്രവേശന പരീക്ഷകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വളരെ അധികം വിദ്യാര്‍ത്ഥികളുടെ കൂടിവരവിന് അവസരം ഒരുക്കുന്ന പരീക്ഷയാണ്. തന്മൂലം പരീക്ഷ നടത്തുന്ന സ്ഥാപനങ്ങള്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പരീക്ഷാ തീയതി മാറ്റി ക്രമീകരിച്ചേക്കും എന്നാണ് കരുതപ്പെടുന്നത്.

മഹാരാഷ്ട്രാ സംസ്ഥാനത്തെ MHCET law 2020-യും കേരളത്തിന്റെ KLEE 2020-യും കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏറ്റവും അധികം ബാധിയ്ക്കപ്പെടാനിടയുണ്ട്.

മഹാരാഷ്ട്രയിലെ പഞ്ചവത്സര എല്‍ എല്‍ ബി-യ്ക്കായുള്ള പ്രവേശന പരീക്ഷ ഏപ്രില്‍ 12 -നും കേരളത്തിലെ പ്രവേശന പരീക്ഷകള്‍ ഏപ്രില്‍ 25,26 തീയതികളിലായും നടത്താന്‍ നിശ്ചയിച്ചിരിയ്ക്കയാണ്. കൊറോണ വൈറസ് ബാധ ഏറ്റവും അധികം ബാധിച്ചിട്ടുള്ളതും ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതുമായ ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളാണ് ഇവ രണ്ടും.

മറ്റു പ്രമുഖ ലോ പ്രവേശന പരീക്ഷകളായ CLAT, LSAT India, AILET, SLAT, TS LAWCET എന്നിവയെല്ലാം മെയ് മാസത്തില്‍ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത് എങ്കിലും , കൊറോണ വൈറസിന്റെ വ്യാപനം ഇന്ത്യയില്‍ എപ്രകാരമാണ് എന്ന് കണ്ടതിനു ശേഷമായിരിയ്ക്കും അവ പുനഃ ക്രമീകരിയ്ക്കാനോ വേണ്ടയോ എന്ന കാര്യത്തെ കുറിച്ച് അന്തിമ തീരുമാനം എടുക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോവിഡ് കാലത്ത് വീടിന് പുറത്തിറങ്ങാതെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം  (2 minutes ago)

തിരുവനന്തപുരം ജില്ല പൂര്‍ണമായും അടച്ചിടുമോ?  (3 minutes ago)

കോവിഡ്-19 ഗുരുതരമാകുമോയെന്ന് തിരിച്ചറിയാൻ രക്തപരിശോധന  (23 minutes ago)

രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നെങ്കിലും ആശ്വാസമായി ഭേദമാകുന്നവരുടെ എണ്ണവും  (24 minutes ago)

പരിക്കേറ്റ ജവാന്മാര്‍ക്ക് ധൈര്യവും ആശ്വാസവും നല്‍കി ; ധീര സൈനികരെ സന്ദർശിച്ച് പ്രധാനമന്ത്രി  (30 minutes ago)

രോഗികളുടെ എണ്ണം ഇരുന്നൂറ് കടന്നു; സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ആറ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും രോഗം; 7 പേർക്ക് സമ്പർക്കത്തിലൂടെ രോഗം  (32 minutes ago)

അടുത്ത 24 മണിക്കൂറില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (40 minutes ago)

രാ​ജ്യം നി​ങ്ങ​ള്‍​ക്കൊ​പ്പം; സൈ​നി​ക​രെ നേരിട്ട് കണ്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി  (42 minutes ago)

ഇന്ത്യ-ചൈനപ്രശ്നത്തിൽ ജപ്പാന്‍ ഇന്ത്യയ്‌ക്കൊപ്പം  (43 minutes ago)

ചെല്ലാനം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു; ചെല്ലാനം ഫിഷിങ് ഹാര്‍ബര്‍ അടച്ചിടും; 72 ആരോഗ്യ പ്രവര്‍ത്തകരെ ക്വാറന്റീനിലാക്കിയതായും മന്ത്രി വി എസ് സുനില്‍കുമാര്‍  (49 minutes ago)

ദലൈലാമയ്‌ക്ക് ഭാരതരത്ന..  (1 hour ago)

ഉടമയുടെ വിയോഗം താങ്ങാനായില്ല; കെട്ടിടത്തിൽ നിന്നും ചാടി നായ ചത്തു; ഞെട്ടലോടെ മകൻ  (1 hour ago)

മു​ന്ന​റി​യിപ്പുമായി ചൈ​ന; പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ല​ഡാ​ക്ക് സ​ന്ദ​ര്‍​ശനത്തിനു ശേഷം സാ​ഹ​ച​ര്യം വ​ഷ​ളാ​ക്ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ്  (1 hour ago)

രൂപയുടെ മൂല്യത്തിന് നേരിയ വര്‍ധന; പ്രതിക്ഷയോടെ ഇന്ത്യന്‍ വിപണി  (1 hour ago)

ബി ജെ പി ക്ക് എരിതീയില്‍ എണ്ണ ഒഴിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും; കോടിയേരി  (1 hour ago)

Malayali Vartha Recommends