കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ കമ്പ്യൂട്ടേഷണല്‍ ബയോളജി & ബയോ ഇന്‍ഫര്‍മാറ്റിക്‌സ് വകുപ്പില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്

കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ കമ്പ്യൂട്ടേഷണല്‍ ബയോളജി & ബയോ ഇന്‍ഫര്‍മാറ്റിക്‌സ് വകുപ്പില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്.കേരള സര്‍വകലാശാല അപേക്ഷ ക്ഷണിക്കുന്നു.
കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ കമ്പ്യൂട്ടേഷണല്‍ ബയോളജി & ബയോ ഇന്‍ഫര്‍മാറ്റിക്‌സ് വകുപ്പില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റിലെ ജോബ് നോട്ടിഫിക്കേഷന്‍ ലിങ്ക് സന്ദര്‍ശിക്കുക (https://www.keralauniversity.ac.in/jobs)
പ്രോജക്ട് ഫെല്ലോ - വാക് - ഇന്‍ - ഇന്റര്‍വ്യൂ
കേരള സര്‍വകലാശാല കാര്യവട്ടത്തെ ജിയോളജി പഠന വകുപ്പില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ പത്ത് മാസക്കാലയളവുള്ള പ്രോജക്ടിലേയ്ക്കും എട്ട് മാസക്കാലയളവുള്ള പ്രോജക്ടിലേയ്ക്കും പ്രോജക്ട് ഫെല്ലോയുടെ ഒരു ഒഴിവുണ്ട്. പ്രതിമാസ വേതനം: 18,000 രൂപ. യോഗ്യത: ജിയോളജി/എര്‍ത്ത് സയന്‍സ് എന്നിവയില്‍ ഏതിലെങ്കിലും ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ജിയോളജി ഇന്‍ഫര്‍മാറ്റിക്‌സില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യം.(https://www.keralauniversity.ac.in/jobs)
താത്പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2025 മാര്‍ച്ച് 21ന് 10 മണിയ്ക്ക് സര്‍വകലാശാല കാര്യവട്ടം ക്യാമ്പസ്സിലെ ജിയോളജി പഠന വകുപ്പില്‍ വാക് - ഇന്‍ - ഇന്റര്‍വ്യൂവിന് എത്തിച്ചേരേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റിലെ ജോബ് നോട്ടിഫിക്കേഷന്‍ ലിങ്ക് സന്ദര്‍ശിക്കുക.
https://www.facebook.com/Malayalivartha