Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗസ്സ സിറ്റിയിൽ കൂടുതൽ ശക്​തമായ ആക്രമണം ആരംഭിച്ച് ഇസ്രായേൽ; ഫലസ്തീനികളെ പുറന്തള്ളാനുള്ള നീക്കം മേഖലയുടെ സുരക്ഷ തകിടം മറിക്കുമെന്ന മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി, ഐഡിഎഫിന്റെ ഘോരയുദ്ധം...


അറബ് ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഇസ്രായേലിനെ നിയന്ത്രിക്കാൻ അമേരിക്ക 'സ്വാധീനം ഉപയോഗിക്കണമെന്ന്' ഗൾഫ് രാജ്യങ്ങൾ


ഭരണപക്ഷം ആഞ്ഞടിക്കും... രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് സഭയില്‍ വരാന്‍ സാധ്യത കുറവ്; താന്‍ എന്നും പാര്‍ട്ടിക്ക് വിധേയന്‍, പാര്‍ട്ടിയെ ധിക്കരിച്ചല്ല സഭയിലെത്തിയതെന്ന് പ്രതികരണം


ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍ അറ്റകുറ്റ പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ സംഭവത്തില്‍ സംശയവും കടുത്ത അതൃപ്തിയും പ്രകടിപ്പിച്ച് ഹൈക്കോടതി....അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വേഗം തിരിച്ചെത്തിക്കാനും കോടതി നിര്‍ദേശം


സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുക ലക്ഷ്യം... എ.ഐ നിയന്ത്രിത കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് സുപ്രീംകോടതി

തവളയ്ക്ക് കഴിയ്ക്കാന്‍ ഉഗ്രവിഷമുള്ള തേള്‍! എന്നിട്ടും തവള കൂള്‍ കൂള്‍!

27 FEBRUARY 2020 11:12 AM IST
മലയാളി വാര്‍ത്ത

ബ്രസീലില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഉഗ്രവിഷമുള്ള തേളുകളുടെ ആക്രമണം വര്‍ധിച്ചുവരികയാണ്. ടിട്യസ് സെറുലാടസ് എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന മഞ്ഞനിറമുള്ള ഈ തേളുകളുടെ വിഷം മനുഷ്യര്‍ക്ക് ഏറെ ഹാനികരമാണ്. രാസവസ്തുക്കളുപയോഗിച്ച് അവയെ കൊല്ലാനുള്ള ഉത്തരവ് അധികൃതര്‍ ഇറക്കിയെങ്കിലും അതൊന്നും ഫലപ്രദമായില്ല.

തേളുകളെ ഭക്ഷിക്കുന്ന ജന്തുക്കളുടെ എണ്ണത്തില്‍ കുറവു വന്നതാണ് അവ പെരുകാന്‍ കാരണമെന്ന് കണ്ടെത്തിയ ഗവേഷകര്‍ തവളകള്‍ക്ക് തേളുകളെ ഭക്ഷണമായി നല്‍കി പരീക്ഷണം നടത്താന്‍ തീരുമാനിച്ചു. തവിട്ടുനിറമുള്ള വര്‍ഗത്തില്‍പ്പെട്ട 10 തവളകളെ പ്രത്യേകം പ്ലാസ്റ്റിക് പെട്ടികളിലാക്കി അവയ്ക്ക് ഓരോന്നിനും ഉഗ്രവിഷമുള്ള ഓരോ തേളുകളെ ഭക്ഷണമായി നല്‍കി നിരീക്ഷിക്കുകയായിരുന്നു ആദ്യപടി. ഭക്ഷണമായി നല്‍കിയ തേളുകളെ പത്തില്‍ ഏഴു തവളകളും അഞ്ച് സെക്കന്‍ഡിനുള്ളില്‍ ഒരു മടിയും കൂടാതെ ഭക്ഷിച്ചതായി ഗവേഷകര്‍ കണ്ടെത്തി. ഇതിന്റെ ദൃശ്യം ചിത്രീകരിക്കുകയും ചെയ്തു. ചില തവളകളാകട്ടെ തേളുകളുടെ കൈകാലുകള്‍ നീക്കം ചെയ്തശേഷമാണ് അവയെ ഭക്ഷിച്ചത്. യാതൊരു ബുദ്ധിമുട്ടുകളും തവളകള്‍ക്ക് തേളുകളെ ഭക്ഷിച്ച ശേഷം അനുഭവപ്പെട്ടതായി കണ്ടില്ല. ഇത് ഉറപ്പുവരുത്തുന്നതിനായി അല്പസമയത്തിനു ശേഷം പാറ്റകളെയും അവയ്ക്ക് ഭക്ഷണമായി നല്‍കിയിരുന്നു.

തേളുകളുടെ വിഷം പ്രതിരോധിക്കാനുള്ള തവളകളുടെ കഴിവ് അളക്കുന്നതിനായി 10 തേളുകളുടെ വിഷത്തിന് സമാനമായ അളവില്‍ അവയില്‍ വിഷം കുത്തി വച്ചു. മനുഷ്യര്‍ക്ക് ഏറെ മാരകമായ അത്രയും അളവില്‍ വിഷം ചെന്നിട്ടും തവളകളില്‍ യാതൊരു മാറ്റവും ഗവേഷകര്‍ക്കു കണ്ടെത്താനായില്ല.

ഉയര്‍ന്ന ഹൃദയമിടിപ്പ്, തളര്‍ച്ച, ഛര്‍ദ്ദി, ശ്വസനത്തില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക, രക്തസമര്‍ദം ക്രമാതീതമായി താഴ്ന്നു പോവുക തുടങ്ങിയവയാണ് തേളുകളുടെ വിഷം ഉള്ളില്‍ ചെന്നാല്‍ മനുഷ്യര്‍ക്കുണ്ടാകുന്ന ചില ലക്ഷണങ്ങളെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കാര്‍ലോസ് ജറേഡ് പറയുന്നു. എന്നാല്‍ ഉഗ്രവിഷമുള്ള തേളുകള്‍ ഉള്ളില്‍ ചെന്നിട്ടും അസ്വാഭാവികമായ മാറ്റങ്ങളൊന്നും തവളകളില്‍ കണ്ടെത്താനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തവിട്ടുനിറത്തില്‍ പെട്ട തവളകളുടെ എണ്ണം പെരുകുന്നത് മനുഷ്യര്‍ക്ക് ഗുണകരമാണെന്ന് ഇതുവരെ കണ്ടെത്തിയിരുന്നില്ല. തവളകള്‍ ഏത് വിധേനയാണ് ഈ ഉഗ്രവിഷം പ്രതിരോധിക്കുന്നതെന്നതിനെ സംബന്ധിച്ച് കൂടുതല്‍ പഠനം നടത്താനാണ് ഗവേഷകരുടെ തീരുമാനമെന്നും ജറേഡ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൈലറ്റ് പദ്ധതി ആരംഭിച്ചു  (1 minute ago)

അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി  (17 minutes ago)

ഗസ്സ സിറ്റിയിൽ കൂടുതൽ ശക്​തമായ ആക്രമണം ആരംഭിച്ച് ഇസ്രായേൽ; ഫലസ്തീനികളെ പുറന്തള്ളാനുള്ള നീക്കം മേഖലയുടെ സുരക്ഷ തകിടം മറിക്കുമെന്ന മുന്നറിയിപ്പുകൾ കാറ്റിൽ പറത്തി, ഐഡിഎഫിന്റെ ഘോരയുദ്ധം...  (21 minutes ago)

'തൊട്ട് നോക്കടാ നീയൊക്കെ വട്ടംപിടിച്ച് ' ചെന്നിത്തല സഭയിലിട്ട് രാഹുലിനെ തീർക്കും? AKG സെന്ററിൽ നിന്ന് ഉപദേശം..!  (28 minutes ago)

ജയ്സാൽമീർ ഷെഡ്യൂൾ പായ്ക്കപ്പ്  (34 minutes ago)

ഇന്ന് ശബരിമല നട തുറക്കും...  (38 minutes ago)

ജനങ്ങൾക്ക് വ്യാജ പ്രതീക്ഷകൾ നൽകുന്നത് തന്റെ ശൈലി അല്ല; ആഞ്ഞടിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി  (42 minutes ago)

കുളത്തിലേക്ക് ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം  (43 minutes ago)

ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി  (55 minutes ago)

പവന് 640 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

സിംഹാസനത്തിലേക്ക്  (1 hour ago)

സ്വാധീനം ഉപയോഗിക്കണമെന്ന്  (1 hour ago)

ട്രൂപ്പില്‍ അംഗമാകാന്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അവസരം...  (1 hour ago)

സുരേഷ് ഗ‍ോപിക്കെതിരെ കേസെടുക്കില്ല  (1 hour ago)

യോഗ്യത റൗണ്ടില്‍ ശ്രീശങ്കര്‍ പുറത്ത്  (1 hour ago)

Malayali Vartha Recommends