Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊറോണ വൈറസിനെ ലാബില്‍ കൊന്നു; ലോകം ഐവര്‍മെക്ടിനില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു

07 APRIL 2020 09:10 AM IST
മലയാളി വാര്‍ത്ത

ഓസ്ട്രേലിയയിലെ ലാബില്‍ നടത്തിയ ടെസ്റ്റില്‍, സെല്‍ കള്‍ച്ചറില്‍ വളര്‍ന്ന കോവിഡ്-19 വൈറസിനെ (SARS-CoV-2), ഐവര്‍മെക്ടിന്‍ (Ivermectin) എന്ന പരാന്നഭോജികള്‍ക്കുള്ള (parasitic) സുലഭമായ മരുന്നുപയോഗിച്ച് കൊല്ലാന്‍ സാധിച്ചതായി ഗവേഷകര്‍ വെളിപ്പെടുത്തി. കേവലം 48 മണിക്കൂര്‍ മാത്രമാണ് ഇതിനെടുത്തതെന്നും അവര്‍ പറഞ്ഞു. ഐവര്‍മെക്ടിന്‍ എഫ്ഡിഎ അംഗീകരിച്ച മരുന്നാണെന്നുള്ളതും ഇതില്‍ പ്രതീക്ഷയര്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊറോണാ വൈറസിനെതിരെ ലോകമെമ്പാടും വാക്സിന്‍ ഗവേഷണത്തിന്റെയും ടെസ്റ്റിന്റെയും തിരക്കിലാണ്. എച്ഐവി, ഡെങ്കിപ്പനി, ഇന്‍ഫ്ളുവന്‍സാ, സിക്കാ വൈറസ് തുടങ്ങിയവയ്ക്കും ഐവര്‍മെക്ടിന്‍ ഫലപ്രദമാണെന്നും പറയുന്നു.

മൊണാഷ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ ആന്റിവൈറല്‍ റിസേര്‍ച്ച് എന്ന പ്രസിദ്ധീകരണത്തിലാണ് തങ്ങളുടെ ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. സെല്‍കള്‍ച്ചറില്‍ വളര്‍ന്നുവന്ന സിവിയുടെ വളര്‍ച്ച ഒരു ഡോസ് ഐവര്‍മെക്ടിന്‍ തടഞ്ഞു എന്നാണ് ഗവേഷകര്‍ പറയുന്നത്. വൈറസിന്റെ എല്ലാ ജനിതക പദാര്‍ഥങ്ങളും രണ്ടു ദിവസത്തിനുള്ളില്‍ പരിപൂര്‍ണ്ണമായി നശിപ്പിക്കാന്‍ സാധിച്ചതായി അവര്‍ പറയുന്നു. തങ്ങളുടെ പരീക്ഷണപ്രകാരം ഒരു ഡോസ് ഐവര്‍മെക്ടിന്‍, വൈറല്‍ ആര്‍എന്‍എ 48 മണിക്കൂറിനുള്ളില്‍ നശിപ്പിച്ചുവെന്നും 24 മണിക്കൂറിനുള്ളില്‍ തന്നെ പ്രകടമായ മാറ്റം വന്നുവെന്നുമാണ് പ്രബന്ധത്തിന്റെ പ്രധാന രചയിതാവായ ഡോക്ടര്‍ കൈലി വാഗ്സ്റ്റാഫിന്റെ വാദം.

എന്നാല്‍, ജീവനുള്ള ശരീരത്തിനു വെളിയില്‍ ആണ് ഇതു നടന്നിരിക്കുന്നത് (ഇന്‍ വിട്രോയാണ് ) എന്നു മനസ്സില്‍വയ്ക്കണമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി. മരുന്ന് ഇനിയും ആളുകളില്‍ പരീക്ഷിക്കാനിരിക്കുന്നതേയുള്ളൂ. ഐവര്‍മെക്ടിന്‍ ധാരാളമായി ഉപയോഗിക്കുന്ന ഒരു മരുന്നാണെന്നതു കൂടാതെ, അത് സുരക്ഷിതമാണെന്നുമാണ് കരുതുന്നത്. എന്നാല്‍, മനുഷ്യര്‍ക്ക് ഇത് ഏത് അളവില്‍ നല്‍കാമെന്ന കാര്യം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന് ഡോക്ടര്‍ വാഗ്സ്റ്റാഫ് പറഞ്ഞു. ലോകവ്യാപകമായി പടരുന്ന കൊറോണാ വൈറസിന് അംഗീകരിക്കപ്പെട്ട മരുന്നുകള്‍ ഇപ്പോഴില്ല. എന്നാല്‍, ഇപ്പോള്‍ ലഭ്യമായ ഒരു കോംപൗണ്ട് മരുന്നായി ഉപയോഗിക്കാന്‍ സാധിക്കുമെങ്കില്‍ അത് ഈ സാഹചര്യത്തില്‍ വന്‍മാറ്റം സൃഷ്ടിക്കുമെന്നാണ് ഗവേഷകരുടെ അഭിപ്രായം.

ഐവര്‍മെക്ടിനുമായി ബന്ധപ്പെട്ട് 2012-ല്‍ ചില അതിപ്രധാനമായ കണ്ടെത്തലുകള്‍ നടത്തിയ ശാസ്ത്രജ്ഞയാണ് ഡോക്ടര്‍ വാഗ്സ്റ്റാഫ്. ഈ മരുന്നിന്റെ വൈറസുകളെ പ്രതിരോധിക്കാനുള്ള ശേഷിയെക്കുറിച്ച് അവര്‍ ഗവേഷണങ്ങള്‍ നടത്തിയിരുന്നു. ഐവര്‍മെക്ടിന്‍ ഏതുരീതിയിലാണ് അതിന്റെ ഗുണം പ്രവര്‍ത്തിക്കുന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍, മറ്റു വൈറസുകളുടെ കാര്യത്തിലെന്നവണ്ണം ഈ മരുന്ന് കോശങ്ങളുടെ ശക്തി ക്ഷയിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുകയാകും ചെയ്യുക എന്നാണ് അനുമാനം.

പുതിയ പഠനത്തിന് സഹായിച്ച പ്രൊഫസര്‍ ഡേവിഡ് ജാന്‍സിനും ഐവര്‍മെക്ടിന്‍ ഗവേഷണത്തില്‍ 10 വര്‍ഷത്തിലേറെ അനുഭവജ്ഞാനമുണ്ട്. വിവിധ വൈറസുകള്‍ ഐവര്‍മെക്ടിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് അദ്ദേഹം പഠിച്ചിട്ടുണ്ട്. കൊറോണാ വൈറസ് പടര്‍ന്നു തുടങ്ങിയ സമയത്തുതന്നെ ഡോക്ടര്‍ വാഗ്സ്റ്റാഫും പ്രൊഫസര്‍ ജാന്‍സും ഐവര്‍മെക്ടിന്‍ ഉപയോഗിച്ചുള്ള തങ്ങളുടെ പരീക്ഷണം തുടങ്ങിയിരുന്നു. എന്നാല്‍, ഐവര്‍മെക്ടിന്‍ കൊറോണാ വൈറസിനെതിരെ ഫലപ്രദമായി ഉപയോഗിക്കാനാകുമോ എന്ന കാര്യം തീര്‍ച്ചപ്പെടുത്തണമെങ്കില്‍ പ്രീ-ക്ലിനിക്കല്‍ ടെസ്റ്റുകളും ക്ലിനിക്കല്‍ ടെസ്റ്റുകളും നടത്തണം. ഇതിനായി അടിയന്തരമായി ധനസഹായം വേണമെന്ന് ഗവേഷകര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (1 minute ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (16 minutes ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (25 minutes ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (36 minutes ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (46 minutes ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (56 minutes ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (1 hour ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (1 hour ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (1 hour ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (12 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (13 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (14 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (14 hours ago)

Malayali Vartha Recommends