Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

പീരിയോഡിക് ടേബിളിലേക്ക് പുതിയ നാല് മൂലകങ്ങള്‍ കൂടി

06 DECEMBER 2016 11:06 AM IST
മലയാളി വാര്‍ത്ത

പുതിയ നാല് മൂലകങ്ങള്‍ കൂടി ചേര്‍ത്ത് പീരിയോഡിക് ടേബിള്‍ വികസിപ്പിച്ചു. 'നിഹോനിയം', 'മോസ്‌കോവിയം', 'ടെന്നസ്സിന്‍', 'ഒഗനേസണ്‍' എന്നീ മൂലകങ്ങളാണ് പീരിയോഡിക് ടേബിളില്‍ പുതിയതായി ചേര്‍ത്തത്.

പുതിയ നാല് മൂലകങ്ങളും പ്രകൃതിയിലുള്ളവയല്ല, പരീക്ഷണശാലകളില്‍ കൃത്രിമമായി നിര്‍മിച്ചവയാണ്. 'ഇന്റര്‍നാഷണല്‍ യൂണയന്‍ ഓഫ് പ്യുവര്‍ ആന്‍ഡ് അപ്ലൈഡ് കെമിസ്ട്രി' ( IUPAC ) ആണ് പുതിയ മൂലകങ്ങളുടെ പേരുകള്‍ പ്രഖ്യാപിച്ചത്.

മൂലകം 113 ആണ് ഇതില്‍ നിഹോനിയം ( nihonium Nh ). ജപ്പാനീസ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ ഈ മൂലകത്തിന്, 'nihon' ('ഉദയസൂര്യന്റെ നാട്') എന്ന വാക്കില്‍ നിന്നാണ് പേര് ലഭിച്ചത്.

ജപ്പാന്‍കാര്‍ പേരിട്ട മൂലകം മാത്രമല്ല, ഏഷ്യയില്‍ തന്നെ പേരിടുന്ന ആദ്യ മൂലകമാണെന്ന്, മൂലകം കണ്ടുപിടിച്ച ജാപ്പനീസ് സംഘത്തിന്റെ മേധാവി കോസുകി മോരിറ്റ അറിയിച്ചു. ആറ്റമിക സംഖ്യയുടെ അടിസ്ഥാനത്തില്‍ രാസമൂലകങ്ങളെ ക്രമീകരിച്ചിരിക്കുന്ന പീരിയോഡിക് ടേബിള്‍, ശാസ്ത്രമേഖലയിലെ ഏറ്റവും പ്രശസ്തമായ ആധികാരിക രേഖയാണ്.

പുതിയതായി കണ്ടെത്തുന്ന മൂലകങ്ങള്‍ അവയുടെ ആറ്റമിക സംഖ്യ പ്രകാരമാണ് ഈ ടേബിളില്‍ സ്ഥാനം പിടിക്കുന്നത്. നിഹോനിയം ഉള്‍പ്പടെയുള്ള മൂലകങ്ങളും അങ്ങനെ തന്നെയാണ് അതില്‍ സ്ഥാനം നേടിയത്.
മൂലകം 115 ആണ് മോസ്‌കോവിയം ( moscovium Mc ) എന്നത്. റഷ്യക്കാരും അമേരിക്കന്‍ ഗവേഷകരും ചേര്‍ന്ന് കണ്ടെത്തിയ ഈ മൂലകത്തിന് റഷ്യന്‍ തലസ്ഥാനത്തിന്റെ പേരാണ് നല്‍കിയത്. ഇതുപോലെ യുഎസ് നഗരമായ ടെന്നസി നഗരത്തിന്റെ പേര് മൂലകം 117 ആയ ടെന്നസ്സിന് ( tennessine Ts ) നല്‍കി.

ഒഗനേസണ്‍ (oganesson Og ) എന്ന പേര് ലഭിച്ചത് മൂലകം 118 ന് ആണ്. റഷ്യന്‍ ആണവശാസ്ത്രജ്ഞന്‍ യൂറി ഒഗനേസിയന്റെ സ്മരണാര്‍ഥമാണ് ഈ പേര് പുതിയ മൂലകത്തിനിട്ടത്. ഇതു റഷ്യയും അമേരിക്കയും ചേര്‍ന്നാണ് കണ്ടെത്തിയത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (1 hour ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (2 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (2 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (2 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (2 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (3 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (3 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (3 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (5 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (5 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (6 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (7 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (7 hours ago)

Malayali Vartha Recommends