Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

‘ഭരണമലയാളം’; ആദ്യ ഓണ്‍ലൈന്‍ നിഘണ്ടു ഉദ്ഘാടനം ചെയ്തു

11 APRIL 2017 02:52 PM IST
മലയാളി വാര്‍ത്ത

ശ്രെഷ്ഠഭാഷാ പദവി നേടിയ മലയാളം ഭാഷ പഠിക്കാൻ ഇനി ഓൺലൈൻ നിഘണ്ടുവും മൊബൈൽ ആപ്പും. ‘ഭരണമലയാളം’ എന്ന പേരിൽ ഔദ്യോഗികഭാഷാ വകുപ്പ് തയ്യാറാക്കിയ ഓൺലൈൻ നിഘണ്ടുവും മൊബൈൽ ആപ്പും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇരുപതിനായിരത്തോളം പദങ്ങളും പ്രയോഗങ്ങളും അവയുടെ ഒട്ടേറെ മലയാളരൂപങ്ങളും ചേര്‍ത്ത് സംസ്ഥാനത്ത് ഭരണഭാഷ സംബന്ധിച്ച ആദ്യ ഓണ്‍ലൈന്‍ നിഘണ്ടുവാണ് ഇത്. http://glossary.kerala.gov.in/ എന്ന പേരിലാണ് ഓണ്‍ലൈന്‍ നിഘണ്ടു തയ്യാറാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങിലാണ് ഓണ്‍ലൈന്‍ നിഘണ്ടു പുറത്തിറക്കിയത്.
വകുപ്പുതല പദകോശം, ഭരണഭാഷാമാതൃകകള്‍, ടൈപ്പിങ് ഉപകരണങ്ങള്‍ തുടങ്ങിയവയ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘ഭരണമലയാളം’ മൊബൈല്‍ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഓൺലൈൻ നിഘണ്ടുവിന് ആവശ്യമായ സാങ്കേതികസഹായം ചെയ്ത എഫ്.ജോസിന് മുഖ്യമന്ത്രി പുരസ്‌കാരം നൽകി. മലയാളം പത്താംക്ളാസ് വരെ നിർബന്ധമാക്കിയതിന് സുഗതകുമാരി ചടങ്ങിൽ മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞു. തന്റെ ജീവിതകാലത്ത് ഇതു സഫലമാകുമെന്ന് വിചാരിച്ചതല്ലെന്നും. സാംസ്കാരിക മന്ത്രി എ കെ ബാലന്‍, ഔദ്യോഗികഭാഷ ഉന്നതതലസമിതി അംഗങ്ങളായ സുഗതകുമാരി, ജോര്‍ജ് ഓണക്കൂര്‍, മാധ്യമവിഭാഗം ഉപദേശകന്‍ പ്രഭാവര്‍മ, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ് സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ തുടങ്ങി ഒട്ടേറെ പ്രമുഖർ സന്നിഹിതരായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപകടത്തില്‍ രണ്ടുമരണം...അഞ്ചു പേര്‍ക്ക് പരുക്ക്  (17 minutes ago)

അച്ഛനും അമ്മയും ഇല്ല നരുവാമ്മൂട്ടിലെ വീട്ടിൽ നിന്ന് നിലവിളിയും തീയും 20 വയസുകാരിയെ തീയിട്ട് കൊന്നു..?!  (30 minutes ago)

ജനങ്ങള്‍ക്ക് സൈബര്‍ സുരക്ഷ ശക്തമാക്കും.  (35 minutes ago)

ഇന്ത്യ ഉയര്‍ത്തിയ 290 റണ്‍സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍...  (46 minutes ago)

പ്രധാനമന്ത്രി അഞ്ചു രാജ്യങ്ങള്‍ സന്ദര്‍ശിക്കും...  (1 hour ago)

മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ യോഗം ചേരും...  (1 hour ago)

22 സാക്ഷികളെ വിസ്തരിക്കുകയും 14 രേഖകളും 4 തൊണ്ടിമുതലുകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു  (1 hour ago)

റവാഡ ചന്ദ്രശേഖര്‍ പൊലീസ് മേധാവിയുടെ ബാറ്റണ്‍ സ്വീകരിച്ച് ചുമതല ഏറ്റെടുത്തു  (1 hour ago)

സങ്കടക്കാഴ്ചയായി... കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

അതിശക്തമായ മഴയും കാറ്റും വീശിയടിച്ചു.... ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം.....  (1 hour ago)

ദമ്പതിമാര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ബസ്സിടിച്ച്....  (2 hours ago)

വീട്ടമ്മയ്ക്കു ദാരുണാന്ത്യം...  (2 hours ago)

യുഎസിന്റെ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന്  (2 hours ago)

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (13 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (13 hours ago)

Malayali Vartha Recommends