Widgets Magazine
31
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദുബായ് പാർട്ടിയും സിനിമാ ബന്ധങ്ങളും; സി.ജെ റോയിയുടെ മരണത്തിൽ ഐടി വകുപ്പിന് മൗനം; ചോദ്യങ്ങളുയർത്തി കുടുംബം...


അതിജീവിതയുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പാടില്ല; സുപ്രീം കോടതിയിൽ തടസ്സഹർജിയുമായി അതിജീവിത...


'ടൂ മച്ച് ട്രബിള്‍' എന്ന് വിദേശത്തുള്ള ജേഷ്ഠന്‍ ബാബു റോയിക്ക് സി ജെ റോയി സന്ദേശം അയച്ചു..ഏകദേശം 15 മിനിറ്റുകള്‍ക്ക് ശേഷമാണ് റോയി രക്തത്തില്‍ കുളിച്ചു കിടക്കുന്നത് ജീവനക്കാര്‍ കാണുന്നത്..


ഇറാന്റെ ആണവ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനസജ്ജമായി..ഇസ്ഫഹാൻ, നടാൻസ് എന്നീ രണ്ട് പ്രധാന ആണവ കേന്ദ്രങ്ങളുടെ മുകളിൽ ഇറാൻ പുതിയ മേൽക്കൂര..ഹോർമുസ് വളഞ്ഞ് കപ്പൽപ്പട..


സൂപ്പര്‍താരങ്ങളെ അണിനിരത്തി ദുബായിലെ പാര്‍ട്ടി... ഈ പാർട്ടിയിൽ പങ്കെടുത്ത പലരെയും ആദായ നികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളും നിരീക്ഷണത്തിലാക്കിയിരുന്നു...

എന്നെക്കുറിച്ച് ഒന്നും പറയാൻ സമ്മതിക്കില്ല: പാപ്പു അമൃതയെ ഞെട്ടിച്ച ആ സംഭവം....

24 MAY 2023 03:15 PM IST
മലയാളി വാര്‍ത്ത

സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും തമ്മിലെ പ്രണയം നിറഞ്ഞ നിമിഷങ്ങൾക്ക് സാക്ഷിയാണ് അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ഒന്നിച്ചു ജീവിക്കുന്നു എന്ന വിവരം ഇവർ പരസ്യമാക്കിയത്. ശേഷം തുരുതുരെ ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്യപ്പെട്ടു. തൊട്ടു പിന്നാലെ ഇരുവരെയും വിമർശനങ്ങളും, ട്രോളുകളും വിടാതെ പിന്തുടരുകയായിരുന്നു. ആദ്യ വിവാഹത്തിലെ മകൾ അമൃതയ്ക്കൊപ്പമാണുള്ളത്. മകളെക്കുറിച്ച് അമൃത മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു ചാനൽ പരിപാടിക്കിടെ സംസാരിക്കവെയാണ് അവന്തികയെക്കുറിച്ച് അമൃത സംസാരിച്ചത്. സഹോദരി അഭിരാമിയും ഈ അഭിമുഖ പരിപാടിയിൽ പങ്കെടുത്തിരുന്നു.

അവൾക്ക് ഉറങ്ങാൻ നേരത്ത് ഞങ്ങളുടെ പാട്ട് ഇട്ട് കൊടുക്കണം. അവൾക്കൊരു ബ്ലൂ ടൂത്ത് സ്പീക്കറുണ്ട്. പാട്ട് മാറ്റാനൊന്നും സമ്മതിക്കില്ല. എന്റെ വലിയ ഫാനാണ്. എന്നെക്കുറിച്ച് ഒന്നും പറയാൻ ആരെയും സമ്മതിക്കില്ല. അഭിരാമിയുമായി മകൾ അടിയാണെന്നും അഭിരാമി സുരേഷ് പറഞ്ഞു. വീട്ടിൽ സുഹൃത്തുക്കൾ വന്നു, അവർ അങ്ങോട്ടും ഇങ്ങോട്ടും പട്ടി എന്ന് വിളിച്ചു.

ഇവൾ ഓടി വന്നു. ആന്റി, പട്ടിയെന്ന് വിളിക്കാൻ പാടില്ല, അഭിയെ മാത്രം വിളിച്ചാൽ മതിയെന്ന് പറഞ്ഞു. അമൃതയുടെ പ്രധാനപ്പെട്ട പ്രശ്നമെന്തെന്ന ചോദ്യത്തിന് മടിയാണ് കുഴപ്പമായി കണ്ടതെന്ന് അഭിരാമി മറുപടി നൽകി. സംഗീത സംവിധായകൻ ശരത്തിനെക്കുറിച്ചും അമൃത അന്ന് ഷോയിൽ സംസാരിച്ചു. 'ശരത് സർ എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ആളാണ്. എന്റെ ഗുരുവെന്ന് പറയാം, ചിലപ്പോൾ ഫ്രണ്ടെന്ന് പറയാം'


'അച്ഛന്റെ സ്ഥാനത്ത് നിന്ന് പേഴ്സണൽ ലൈഫിൽ ഉപദേശിക്കുന്ന വ്യക്തിയാണ്. മിക്കവാറും ഞങ്ങൾ വിളിക്കാറുണ്ട്. എവിടെയെങ്കിലും മോശമായി പാടി കണ്ടാൽ സാർ അപ്പോൾ വിളിച്ച് വഴക്ക് പറയും. എന്തെങ്കിലും പേഴ്സണൽ ന്യൂസ് സാർ അറിയുകയാണെങ്കിൽ അപ്പോൾ വിളിച്ച് ചോദിക്കും. സാറിന്റെ പ്രസൻസ് വളരെ പോസിറ്റീവ് എനർജിയാണ്,' അമൃത പറഞ്ഞു. അടുത്തിടെയാണ് അമൃതയുടെ അച്ഛൻ സുരേഷ് പിആർ അന്തരിച്ചത്. ഹൃദയാഘാതം മൂലം ചികിത്സയിലിരിക്കെയാണ് മരണം. 61 വയസ്സായിരുന്നു.

അച്ഛനെ ഓർത്ത് പൊതുവേദിയിൽ കരഞ്ഞ അമൃതയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വിവാഹ മോചനത്തിന് ശേഷം കുടുംബത്തിന്റെ പിന്തുണയാണ് അമൃതയ്ക്ക് ആശ്വാസമായത്. തന്റെ കുടുംബത്തിന് നേരെ വരുന്ന വ്യാജ പ്രചരണങ്ങൾക്കെതിരെയും സൈബർ ആക്രമണങ്ങൾക്കെതിരെയും അമൃതയുടെ സഹോദരി അഭിരാമി മുമ്പ് സംസാരിച്ചിട്ടുണ്ട്. ഇത്തരം അധിക്ഷേപങ്ങൾ അച്ഛനെയും അമ്മയെയും ഏറെ ബാധിക്കുന്നുണ്ടെന്നാണ് അഭിരാമി പറഞ്ഞത്.

നടൻ ബാലയുമായുള്ള വിവാഹ മോചനം, സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള വിവാഹം തുടങ്ങിയ കാര്യങ്ങൾ അമൃതയെ ഗോസിപ്പ് കോളങ്ങളിൽ നിറയ്ക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ഇരുവർക്കുമെതിരെ നിരന്തര പരിഹാസം വരാറുണ്ട്.

ഗോപി സുന്ദറിന്റെ മുൻ ബന്ധങ്ങളാണ് ഇതിന് കാരണം. എന്നാൽ ഇത്തരം അധിക്ഷേപങ്ങളൊന്നും അമൃതയോ ഗോപി സുന്ദറോ കാര്യമാക്കാറില്ല. പ്രിയയില്‍ നിന്നും നിയമപരമായി വിവാഹമോചനം നേടാതെയാണ് ഗോപി സുന്ദര്‍ ഗായിക അഭയ ഹിരണ്‍മയിയുമായി ലിവിങ് റ്റുഗദര്‍ ജീവിതം തുടങ്ങിയത്. വര്‍ഷങ്ങളോളം ഇവര്‍ ഒന്നിച്ച് തന്നെ ആയിരുന്നു. പിന്നീട് അഭയയുമായി പിരിഞ്ഞ ശേഷമാണ് അമൃത സുരേഷുമായി പ്രണയത്തിലായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാര്‍ അധികാരമേറ്റു  (22 minutes ago)

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയിയുടെ ആത്മഹത്യ: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് കര്‍ണാടക സര്‍ക്കാര്‍  (40 minutes ago)

ശശി തരൂരിനെ നേരിട്ടുകണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  (48 minutes ago)

നക്‌സല്‍ പ്രസ്ഥാനത്തിലെ പ്രധാനി വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു  (1 hour ago)

സ്ത്രീശരീരങ്ങളുടെയും ശബ്ദങ്ങളുടെയും വീണ്ടെടുപ്പായി 'ഗോസിപ്പ്' നൃത്തശില്പം  (2 hours ago)

പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലുള്ള തെരുവുനായ്ക്കളെ മാറ്റിത്തുടങ്ങി  (2 hours ago)

അന്താരാഷ്ട്ര ആയുര്‍വേദ ആന്‍ഡ് വെല്‍നസ് കോണ്‍ക്ലേവ്: കേരളത്തെ ആയുര്‍വേദ മേഖലയിലെ മുന്‍നിരക്കാരായി പ്രദര്‍ശിപ്പിക്കും; ഫെബ്രുവരി 2, 3 തീയതികളില്‍ കോഴിക്കോട് നടക്കുന്ന സമ്മേളനം: ടൂറിസം മന്ത്രി പി.എ. മുഹമ  (2 hours ago)

കോട്ടാങ്ങലിൽ നഴ്സിനെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം  (2 hours ago)

അതിജീവിതയുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പാടില്ല; സുപ്രീം കോടതിയിൽ തടസ്സഹർജിയുമായി അതിജീവിത...  (2 hours ago)

ദുബായ് പാർട്ടിയും സിനിമാ ബന്ധങ്ങളും; സി.ജെ റോയിയുടെ മരണത്തിൽ ഐടി വകുപ്പിന് മൗനം; ചോദ്യങ്ങളുയർത്തി കുടുംബം...  (2 hours ago)

സി ജെ റോയി അവസാനമായി ആഗ്രഹിച്ചത് അമ്മയോട് സംസാരിക്കാന്‍  (3 hours ago)

വിദ്യഭ്യാസമന്ത്രിയുടെ സമ്മാനം; മിഥുനിനായി വീടൊരുങ്ങി  (3 hours ago)

പത്താംക്ലാസില്‍ 25 ശതമാനം സിലബസ് കുറയ്ക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

രാഷ്ട്രീയ ഭേദമന്യേ ജീവനക്കാര്‍ മന്ത്രി വീണാ ജോര്‍ജിനെ ആദരിച്ചു: എറണാകുളം ജനറല്‍ ആശുപത്രി രാജ്യ ശ്രദ്ധ നേടിയ കാലഘട്ടം...  (3 hours ago)

C J Roy റോയിയുടെ മരണത്തില്‍ ദുരൂഹതകള്‍ ഏറെ  (3 hours ago)

Malayali Vartha Recommends