Widgets Magazine
05
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒൻപതാം ദിവസവും ഒളിവിൽ തുടരുന്നു.... രാഹുലിനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജ്ജിതം, രണ്ട് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു, മുൻകൂർ ജാമ്യത്തിനായി രാഹുൽ ഹൈക്കോടതിയെ സമീപിച്ചേക്കും


മോദിയെ പോലൊരു നേതാവുള്ളത് ഇന്ത്യയുടെ ഭാഗ്യം... സമ്മർദങ്ങൾക്ക് വഴങ്ങുന്ന നേതാവല്ല മോദി.... പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ...


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...


ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...


കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...

ശരണ്യയുടെ അസുഖത്തെ കുറിച്ച്‌ അറിഞ്ഞിട്ടും വിവാഹം കഴിക്കാന്‍ ബിനു തയ്യാറായതോടെ സോഷ്യൽ മീഡിയയിൽ താരമായി; വിവാഹം കഴിഞ്ഞും ട്യൂമര്‍ എത്തിയതോടെ ബിനുവിന് ശരണ്യയെ മടുത്തു:- ഡിവോഴ്‌സിനുള്ള നീക്കവും തുടങ്ങി.. അസുഖക്കിടക്കയിലും എന്റേട്ടനാണ് എന്റെ ബലമെന്ന് പറഞ്ഞ ശരണ്യയ്ക്ക് ബിനുവിന്റെ അകലം പാലിക്കല്‍ സമ്മാനിച്ചത് താങ്ങാവുന്നതിലുമധികം വേദന

12 JUNE 2019 04:45 PM IST
മലയാളി വാര്‍ത്ത

ട്യൂമര്‍ ബാധിച്ച്‌ നടി ശരണ്യ ശശി അതീവ ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ അറിയാൻ തുടങ്ങിയത്. ആറ് വര്‍ഷം മുന്‍പാണ് ശരണ്യയ്ക്ക് ട്യൂമര്‍ബാധ സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് രോഗം ഭേദമായെന്ന് കരുതിയെങ്കിലും ഓരോ വര്‍ഷവും ട്യൂമര്‍ മൂര്‍ധന്യാവസ്ഥയില്‍ തന്നെ തിരികെ വരികയും ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയും ചെയ്യേണ്ട അവസ്ഥയായിരുന്നു. അതേ സമയം എന്തിനും കൂടെയുണ്ടാകുമെന്ന് പറഞ്ഞ് പ്രണയിച്ച്‌ വിവാഹം കഴിച്ച ഭര്‍ത്താവ് ഇപ്പോള്‍ നടിക്കൊപ്പമില്ല. ഇതും ശരണ്യയെ തളര്‍ത്തിയ വിഷയമാണ്. ശരണ്യയെ ഒഴിവാക്കാന്‍ ഇയാള്‍ നിയമ നടപടിക്ക് ഒരുങ്ങുന്നതായാണ് സൂചന.

ശരണ്യയുടെ അസുഖത്തെ കുറിച്ച്‌ അറിഞ്ഞായിരുന്നു വിവാഹം കഴിക്കാന്‍ ബിനു തയ്യാറായത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ബിനു താരവുമായി. സിനിമയുമായി ബിനുവിന് ബന്ധങ്ങളുണ്ട്. ബിനുവിന്റെ സഹോദരന്‍ സിനിമയിലെ നൃത്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളുമാണ്. ഇതെല്ലാം ബിനുവിനെ വിവാഹം കഴിക്കാന്‍ ശരണ്യയെ പ്രേരിപ്പിച്ച ഘടകമാണ്. എന്നാല്‍ വീണ്ടും വീണ്ടും അസുഖമെത്തിയതോടെ ബിനു ശരണ്യയെ കൈയൊഴിയുകയായിരുന്നു. ഇതിനിടെയാണ് രോഗാവസ്ഥ ഗുരുതരമാകുന്നത്. അതിനിടെ ശരണ്യാ ശശിയെ സഹായിക്കാന്‍ മലയാള സിനിമയിലെ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്ക തയ്യാറായിട്ടുണ്ട്.

ശരണ്യയുടെ രോഗ വിവരം ഇപ്പോള്‍ പുറത്തിറിഞ്ഞത് നടി സീമാ ജി നായരുടെ ഇടപെടലോടെയാണ്. സീമയുമായി ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ സംസാരിച്ചിട്ടുണ്ടെന്നാണ് സൂചന. എല്ലാ സഹായവും നല്‍കാന്‍ കൂടെയുണ്ടാകുമെന്ന് നടിയുടെ കുടുംബത്തേയും ഫെഫ്ക അറിയിക്കും. ഇത് ശരണ്യയ്ക്ക് വലിയ ആശ്വാസമായി മാറുകയും ചെയ്യും.

മലയാള സിനിമാസീരിയല്‍ രംഗത്തും അന്യഭാഷാ സീരിയലുകളിലും തിളങ്ങിയ നടിയാണ് ശരണ്യ ശശി. നാടന്‍ വേഷങ്ങളിലാണ് ശാലീനസുന്ദരിയായ ശരണ്യ പലപ്പോഴും തിളങ്ങിയതും. കൈനിറയെ അവസരങ്ങളുമായി 2012ല്‍ ഫീല്‍ഡില്‍ നില്‍ക്കുമ്ബോഴാണ് തലവേദനയുടെ രൂപത്തില്‍ ശരണ്യയെ തേടി ബ്രയിന്‍ ട്യൂമര്‍ എത്തിയത്. പിന്നീട് ഓരോ വര്‍ഷവും ശരണ്യയുടെ തലച്ചോറില്‍ ട്യൂമര്‍ വളര്‍ച്ചയുണ്ടായി. ഓപ്പറേഷനുകള്‍ തുടരെ ചെയ്ത് റേഡിയേഷന്‍ എടുത്തതോടെ ശരണ്യയുടെ മുടി മുഴുവന്‍ കൊഴിഞ്ഞ് ആരോഗ്യം ക്ഷയിച്ചു.

ഈ അവസരത്തിലാണ് ഫേസ്‌ബുക്ക് ഫ്രണ്ട് ആയ ബിനുവിന്റെ ആലോചന ശരണ്യക്ക് എത്തുന്നത്. പ്രശസ്തമായ പ്രൊഡക്ഷന്‍ കമ്ബനി യൂടിവിയുടെ ഉദ്യോഗസ്ഥനായിരുന്നു ബിനു. അസുഖകാര്യം അറിയാതെ ശരണ്യയോട് എന്താണ് ഇപ്പോള്‍ അഭിനയിക്കാത്തത് എന്ന് ബിനു ചോദിച്ചിരുന്നു. പിന്നീട് ശരണ്യ അസുഖകാര്യം തുറന്നുപറഞ്ഞതോടെ വന്നു കണ്ടോട്ടെയെന്ന് ബിനു ചോദിച്ചു. തുടര്‍ന്ന് മുടിയൊന്നുമില്ലാതെ വല്ലാത്തരൂപത്തിലുള്ള ശരണ്യയെ ബിനു വന്നു കണ്ടു. തുടര്‍ന്ന് ശരണ്യയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണമെന്നും ബിനു ശരണ്യയുടെ വീട്ടുകാരോടും ആവശ്യപ്പെട്ടു.

അസുഖം ഒരു പ്രശ്നമല്ലെന്നും എല്ലാം നോക്കികോളാമെന്നും ഉറപ്പുനല്‍കിയാണ് ബിനു ശരണ്യയെ വിവാഹം ചെയ്തത്. എന്നാല്‍ വിവാഹം കഴിഞ്ഞും ട്യൂമര്‍ എത്തിയതോടെ ബിനുവിന് ശരണ്യയെ മടുത്തെന്ന് സുഹൃത്തുകള്‍ പറയുന്നു. വിവാഹ ശേഷം രണ്ടു വട്ടം സര്‍ജറി കഴിഞ്ഞതോടെ ശരണ്യയെ ബിനും കൈവിട്ടു. ഡിവോഴ്‌സിനുള്ള നീക്കവും തുടങ്ങി. ഇതും ശരണ്യയെ തളര്‍ത്തി. അസുഖക്കിടക്കയിലും എന്റേട്ടനാണ് എന്റെ ബലമെന്ന് പറഞ്ഞ ശരണ്യയ്ക്ക് ബിനുവിന്റെ അകലം പാലിക്കല്‍ താങ്ങാവുന്നതിലും അധികം വേദന നല്‍കി.

ഇത് മാനസികമായും ശാരീരികമായും ശരണ്യയെ തളര്‍ത്തി. സാമ്ബത്തികമായും ശരണ്യ തകര്‍ത്തു. സഹോദരങ്ങള്‍ അവരവരുടെ ജീവിതവുമായി പോയതോടെ അമ്മയും ശരണ്യയും തനിച്ചാണ് ഇപ്പോള്‍ തിരുവനന്തപുരത്തെ വാടകവീട്ടില്‍ കഴിയുന്നത്. ഇപ്പോള്‍ രോഗകിടക്കയിലാണ് ശരണ്യയുടെ ജീവിതം. പലസഹായം കൂടാതെ നടക്കാന്‍ പോകുമാകാതെയാണ് ആ കലാകാരി കഴിയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും രാഷ്ട്രീയത്തിൽ നിന്ന് തന്നെ ഇയാളെ മാറ്റിനിർത്തുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി  (17 minutes ago)

മൂന്നാം ഏകദിനം വിശാഖപട്ടണത്ത് നടക്കും....  (25 minutes ago)

കോഴിക്കോട് സ്വദേശി മസ്കത്തിൽ നിര്യാതനായി  (37 minutes ago)

രൂപ തിരിച്ചു കയറി....  (56 minutes ago)

വിനോദയാത്രകളിൽ വിദ്യാർത്ഥികളെയെല്ലാം പങ്കെടുപ്പിക്കാൻ സ്‌കൂൾ  (1 hour ago)

സമ്മതമില്ലാതെ സ്ത്രീകളുടെ ഫോട്ടോയെടുക്കുന്നത് എപ്പോഴും ലൈംഗികാതിക്രമമായി  (1 hour ago)

ശബരിമല തിരക്ക്‌ കണക്കിലെടുത്ത്‌ പ്രഖ്യാപിച്ചത്‌  (1 hour ago)

സ്കൂൾ ബസ് ഓടയിലേക്ക് മറിഞ്ഞു  (1 hour ago)

റിപ്പോ റേറ്റ് 5.25% ആയി.  (1 hour ago)

തദ്ദേശ തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് നടപ്പാക്കുവെന്ന് ..  (2 hours ago)

സ്വർണവിലയിൽ വർധന...  (2 hours ago)

ഡോക്ടർ സതീഷ് നമ്പ്യാർ അന്തരിച്ചു.  (2 hours ago)

ഇ​ന്ത്യ​ക്ക് ഇന്ന് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ മ​ത്സ​രം...  (2 hours ago)

പുട്ടിൻ പാലം വിമാനത്താവളത്തിൽ എത്തിയതും ഞെട്ടിച്ച് ആ സംഭവം..! കെട്ടിപ്പിടിച്ച് വട്ടം കറങ്ങി മോദി..! 27 മണിക്കൂർ പുട്ടിൻ ഇന്ത്യയിൽ...!  (3 hours ago)

ഇന്ന് ജാമ്യം കിട്ടിയിരിക്കും.. കട്ടായം പറഞ്ഞ് ദീപ രാഹുൽ..! സെല്ലിൽ അവറ്റകളെ പറപ്പിച്ച് രാഹുൽ സന്ദീപിന്റെ വീട് വളഞ്ഞ് പോലീസ്  (3 hours ago)

Malayali Vartha Recommends