Widgets Magazine
05
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒൻപതാം ദിവസവും ഒളിവിൽ തുടരുന്നു.... രാഹുലിനെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജ്ജിതം, രണ്ട് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തു, മുൻകൂർ ജാമ്യത്തിനായി രാഹുൽ ഹൈക്കോടതിയെ സമീപിച്ചേക്കും


മോദിയെ പോലൊരു നേതാവുള്ളത് ഇന്ത്യയുടെ ഭാഗ്യം... സമ്മർദങ്ങൾക്ക് വഴങ്ങുന്ന നേതാവല്ല മോദി.... പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ...


അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 2.5 കോടി ദിർഹം സ്വന്തമാക്കിയത് മലയാളി...


ഉന്നത രാഷ്ട്രീയക്കാരുടെയും ,ബിസിനസുകാരുടെയും, സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്ത കുട്ടികളെ കടത്തി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്...


കുവൈറ്റിൽ വളർത്തുമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ പുതിയ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ...

ദിലീപുമായുള്ള വിവാഹ ശേഷം കാവ്യയുടെ മൂന്നാം പിറന്നാൾ!! മീനാക്ഷിക്കും മഹാലക്ഷ്മിയ്ക്കുമൊപ്പം കാവ്യയുടെ പിറന്നാൾ ആഘോഷം ദിലീപ് കെങ്കേമമാക്കിയത് പദ്മസരോവരത്തിൽ; സന്തോഷ നിമിഷത്തിലും മഹാലക്ഷ്മിയുടെ ചിത്രം പുറത്ത് വിടാതെ താര കുടുംബം

20 SEPTEMBER 2019 01:12 PM IST
മലയാളി വാര്‍ത്ത

ഒരുകാലത്ത് മലയാളികളുടെ മനം കവർന്ന ഹിറ്റ് നായികയായിരുന്നു കാവ്യമാധവൻ. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാൾ ആഘോഷിച്ചത്. ദിലീപുമായുള്ള വിവാഹ ശേഷം താരത്തിന്റെ മൂന്നാം പിറന്നാളായിരുന്നു. അതേസമയം താര ദമ്പതികൾക്ക് കൂട്ടായി എത്തിയ മകൾ മഹാലക്ഷ്മിയ്ക്കൊപ്പമുള്ള ആദ്യ പിറന്നാളും. പദ്മസരോവരത്ത് വച്ചായിരുന്നു താരദമ്പതികളുടെ പിറന്നാൾ ആഘോഷം. അവധിയാഘോഷത്തിനായി മീനൂട്ടിയും ഇപ്പോൾ ഇവിടെയാണ്. അതുകൊണ്ട് തന്നെമീനാക്ഷിക്കും മഹാലക്ഷ്മിയ്ക്കുമൊപ്പം കാവ്യയുടെ ഇത്തവണത്തെ പിറന്നാൾ ആഘോഷമാക്കുകയായിരുന്നു ദിലീപ്.

കാവ്യയുടെ കഴിഞ്ഞ പിറന്നാളിനായിരുന്നു ഇരുവർക്കും ഒരു കുഞ്ഞ് പിറക്കാൻ പോകുന്നെന്ന സൂചന ദിലീപ് നൽകിയത്. കാവ്യയുടെ പിറന്നാള്‍ ദിനത്തിലാണ് ബേബി ഷവര്‍ പാര്‍ട്ടിയുടെ ഫോട്ടോ പുറത്ത് വിട്ടാണ് താരദമ്പതികൾക്ക് കുഞ്ഞ് പിറക്കാൻ പോകുന്നെന്ന സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത് . മഞ്ഞ ഫ്രോക്കണിഞ്ഞ് സന്തോഷവതിയായി നില്‍ക്കുന്ന കാവ്യ മാധവന്റെ ചിത്രമായിരുന്നു പിറന്നാള്‍ ദിനത്തിന് പിന്നാലെയായി പുറത്തുവന്നത്. അതുകൊണ്ട് തന്നെ കാവ്യയുടെ ഈ പിറന്നാൾ ദിനത്തിൽ മഹാലക്ഷ്മിയുടെ ഒരു ഫോട്ടോ എങ്കിലും കാണാനാകും എന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. കുഞ്ഞതിഥിയുടെ ചിത്രങ്ങള്‍ പുരത്തുവിടരുതെന്ന തരത്തില്‍ കുടുംബാംഗങ്ങള്‍ക്ക് ദിലീപ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ആരാധകരെയും സിനിമാ ലോകത്തെയും ഞെട്ടിച്ചു കൊണ്ട് 2016 നവംബര്‍ 25ന് ആണ് ദിലീപും കാവ്യ മാധവനും വിവാഹിതരായത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് അപ്രതീക്ഷിതമായിരുന്നു വിവാഹ ചടങ്ങ്.. തന്റെ പേരില്‍ ബലിയാടാക്കപ്പെട്ട കാവ്യ മാധവനെ ജീവിത സഖിയാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നായിരുന്നു വിവാഹത്തിന് മുന്നോടിയായി ദിലീപ് പറഞ്ഞത്. വിവാഹത്തെ കുറിച്ച് കാവ്യയും വെളിപ്പെടുത്തലുമായി എത്തിയിരുന്നു. തന്നെ നന്നായി അറിയുന്ന ആള്‍ എന്ന നിലയില്‍ ദിലീപുമായുള്ള വിവാഹത്തിന് ആരും എതിര് നിന്നില്ലെന്നും കാവ്യ പറഞ്ഞിരുന്നു. ഗോസിപ്പുകള്‍ പ്രചരിച്ച സമയത്ത് വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. വിവാഹത്തിന് ഒരാഴ്ച മുന്‍പാണ് വിവാഹാലോചന നടന്നതെന്നാണ് കാവ്യ പറഞ്ഞത്. ജാതകപ്പൊരുത്തം നോക്കിയപ്പോള്‍ നല്ല ചേര്‍ച്ച. പിന്നെ എല്ലാം പെട്ടന്ന് തീരുമാനിച്ചുവെന്നും കാവ്യ പറഞ്ഞു. സിനിമയിലെ തന്റെ അടുത്ത സുഹൃത്താണ് ദിലീപ്. എന്ത് കാര്യവും പറഞ്ഞാല്‍ അത് അവിടെയുണ്ടാകുമെന്നും കാവ്യ പറഞ്ഞിരുന്നു.

സിനിമയിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് ഇരുവരും. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന ഹിറ്റ് ജോഡി കൂടിയായിരുന്നു ഇവര്‍. ഇരുവരും ഒരുമിച്ചെത്തിയ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ബാലതാരമായി സിനിമയിലേക്കെത്തിയ കാവ്യ ആദ്യമായി നായികയായപ്പോള്‍ നായകനായെത്തിയത് ദിലീപായിരുന്നു. ആദ്യ സിനിമയിലെ നായകനെത്തന്നെയാണ് താരം ജീവിതത്തിലും നായകനാക്കിയത്. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന താരജോഡികള്‍ കൂടിയായിരുന്നു ഇരുവരും. ആദ്യവിവാഹം വേര്‍പെടുത്തിയതിന് പിന്നാലെയായാണ് കാവ്യ മാധവന്‍ ദിലീപിനെ വിവാഹം ചെയ്തത്.

വിവാഹശേഷം പൂര്‍ണമായും അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെയും തീരുമാനം. മലയാള സിനിമയിലെ ജനപ്രിയ താരജോടികളായ ദിലീപും കാവ്യ മാധവനും ഒരുപാടു കാലത്തെ ഊഹാപോഹങ്ങൾക്കൊടുവിലാണ് വിവാഹിതരായത്. വിവാഹത്തിന് പിന്നാലെയായി അത്ര നല്ല അനുഭവങ്ങളിലൂടെയായിരുന്നില്ല ദിലീപും കാവ്യ മാധവനും കടന്നുപോയത്. കരിയറിലും വ്യക്തി ജീവിതത്തിലും ഒരുപോലെ കരിനിഴല്‍ വീഴ്ത്തിയ സംഭവങ്ങളായിരുന്നു അരങ്ങേറിയത്. പ്രതിസന്ധി ഘട്ടത്തില്‍ ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. അന്ന് നഷ്ടമായ സന്തോഷങ്ങളെല്ലാം ദിലീപ് തിരിച്ചുപിടിച്ചിരുന്നു. എന്നാൽ കാവ്യ സിനിമയില്‍ സജീവമല്ലെങ്കിലും ഇടയ്ക്ക് താരത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. കുടുംബകാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലാണെന്നും ഇനി അഭിനയിക്കുന്നില്ലെന്ന തരത്തിലുള്ള തീരുമാനത്തിലാണ് കാവ്യ മാധവനെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ഒരിടയ്ക്ക് പ്രചരിച്ചിരുന്നു. എന്നാല്‍ ദിലീപിനൊപ്പം ശക്തമായ തിരിച്ചുവരവുമായി കാവ്യ എത്തുമെന്നുള്ള പ്രതീക്ഷയും ആരാധകര്‍ വെച്ചുപുലര്‍ത്തുന്നുണ്ട്. ബാലതാരമായാണ് കാവ്യ മാധവൻ സിനിമയിലേക്ക് തുടക്കം കുറിച്ചത്. പൂക്കാലം വരവായി, അഴകിയ രാവണൻ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലാണ്‌ ആദ്യമായി നായികയായി വേഷമിട്ടത്. ഇതുവരെയായി ഒട്ടേറെ മലയാളചിത്രങ്ങളിലും ചില തമിഴ് ചിത്രങ്ങളിലുമഭിനയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'നിന്റെ വീട്ടില്‍ കേറി ഇരിപ്പുണ്ട്' എന്തൊക്കെ വന്നാലും രാഹുലിന്റെ കൂടെ...! കട്ടായം പറഞ്ഞ് സീമാ..! ചൊറിയന്മാരെ കയറി മാന്തിവിടുന്നു..!  (3 minutes ago)

അടച്ചിട്ട കോടതി മുറിയിൽ ഇന്നലെ നടന്നത് രാഹുൽ വധം.. THE PROSECUTOR...രാഹുലിന്റെ കാലൻ ദേ ഗീനാകുമാരി...!  (5 minutes ago)

അപ്രതീക്ഷിതമായ ധനലാഭം ലഭിക്കാൻ സാധ്യത  (10 minutes ago)

ദമ്മാം എയർപോർട്ടിൽ കെ.എസ് ചിത്രയ്ക്ക് ആവേശോജ്വലമായ സ്വീകരണം.  (15 minutes ago)

റെയില്‍വെ ട്രാക്കിന്റെ നടുഭാഗത്താണ് ആട്ടുകല്ല് വെച്ചിരുന്നത്....  (35 minutes ago)

പാതയോരത്ത് മുറിച്ചിട്ട മരങ്ങൾ ലോറികളിലേക്ക്....  (55 minutes ago)

ജാമ്യം നൽകി സ്വതന്ത്രനാക്കിയാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്നും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിലയിരുത്തിയാണ് ജാമ്യം നിരസിച്ചത്.  (1 hour ago)

എല്ലാ സർക്കാർ, അർദ്ധസർക്കാർ, വാണിജ്യ സ്ഥാപനങ്ങൾക്കും  (1 hour ago)

കാർ അപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിൽ ഇന്നു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചേക്കും.?  (2 hours ago)

കുറച്ചു വർഷം മുമ്പ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി ബിസിനസ് നടത്തി വരികയായിരുന്നു  (2 hours ago)

തൃശൂരിൽ കമ്പി വടി കൊണ്ട് തലയ്ക്കടിയേറ്റ് കർഷകൻ മരിച്ചു  (2 hours ago)

വിശ്വസിക്കാവുന്ന സുഹൃത്ത് എന്നാണ് പുടിൻ മോദിയെ വിശേഷിപ്പിച്ചത്....  (2 hours ago)

വ്‌ളാഡിമര്‍ പുടിന്‍ ഇന്ത്യയില്‍; 2021നു ശേഷം റഷ്യൻ പ്രസിഡന്റ് ഇന്ത്യയിലേക്ക് വരുന്നത് ഇതാദ്യം..  (11 hours ago)

റഷ്യന്‍ പ്രസിഡന്റ് വഌഡിമര്‍ പുടിന്‍ ന്യൂഡല്‍ഹിയില്‍ എത്തി  (11 hours ago)

Malayali Vartha Recommends