തപ്സി പന്നുവിനും അനുരാഗ് കശ്യപിനും എതിരെ കോടികളുടെ ക്രമക്കേട് കണ്ടെത്തി ആദായ നികുതി വകുപ്പ്
ബോളിവുഡ് നടി തപ്സി പന്നുവിനും ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപിനും എതിരെ കോടികളുടെ ക്രമക്കേട് കണ്ടെത്തി ആദായ നികുതി വകുപ്പ്. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡിലാണ് കോടികളുടെ ക്രമക്കേട് കണ്ടെത്തിയതെന്ന് അവകാശപ്പെട്ട് ആദായ നികുതി വകുപ്പ്. അനുരാഗ് കശ്യപിന്റെ ഫാന്റം പ്രൊഡക്ഷന്‍ ഹൗസില്‍ നടത്തിയ റെയ്ഡില്‍ 300 കോടിയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫാന്റം ഫിലിംസിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് മുംബൈയിലേയും പൂണെയിലേയും കശ്യപിന്േറയും തപ്സിയുടേയും ഉടമസ്ഥതയിലുള്ള 30ഓളം സ്ഥലങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.
https://www.facebook.com/Malayalivartha