Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ചുള്ള ബോധവത്കരണം... നടിയും മോഡലുമായ പൂനം പാണ്ഡെയ്ക്കെതിരെ കേസ്

15 FEBRUARY 2024 06:16 PM IST
മലയാളി വാര്‍ത്ത

സെര്‍വിക്കല്‍ ക്യാന്‍സറിനെ കുറിച്ച് വേറിട്ട രീതിയില്‍ ബോധവത്കരണം നടത്തിയ നടിയും മോഡലുമായ പൂനം പാണ്ഡെയ്ക്കെതിരെ കേസ്. സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ സന്ദേശം പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് പൂനം പാണ്ഡെയ്ക്കെതിരെ കേസെടുത്തിയിരിക്കുന്നത്. പരാതിക്കാരന്‍ നൂറ് കോടി രൂപ നഷ്ടപരിഹാരവും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൂനം പാണ്ഡെയ്‌ക്കെതിരേയും മുന്‍ ഭര്‍ത്താവ് ഭര്‍ത്താവ് സാം ബോംബെയ്‌ക്കെതിരേയുമാണ് കേസ്.

മുംബൈ സ്വദേശിയായ ഫൈസാന്‍ അന്‍സാരി എന്നയാളാണ് പരാതിക്കാരന്‍. പൂനവും സാമും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് കാണ്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൂനം പാണ്ഡെ തന്റെ പ്രവൃത്തികളിലൂടെ കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസം തകര്‍ക്കുക മാത്രമല്ല, ബോളിവുഡിലെ എണ്ണമറ്റ ആളുകളുടെ പ്രതിച്ഛായ തകര്‍ക്കുകയും ചെയ്തുവെന്ന് ഫൈസാന്‍ പറയുന്നു.

ഫെബ്രുവരി രണ്ചിനാണ് പൂനം പാണ്ഡെയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന ഒരു പോസ്റ്റ് ചര്‍ച്ചയായത്. സര്‍വിക്കല്‍ ക്യാന്‍സര്‍ കാരണം പൂനം പാണ്ഡെ മരിച്ചുവെന്നായിരുന്നു പോസ്റ്റില്‍ പറഞ്ഞത്. എന്നാല്‍ അടുത്ത ദിവസം തന്നെ ഇത് തെറ്റാണെന്ന് തെളിയുകയും ചെയ്തു. താരം തന്നെ നേരിട്ടെത്തി താന്‍ മരിച്ചിട്ടില്ലെന്നും ഇതൊരു ബോധവത്കരണത്തിന്റെ ഭാഗമായിരുന്നുവെന്നും അറിയിക്കുകയായിരുന്നു.

സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് അവബോധം നല്‍കാനുള്ള തീരുമാനം മികച്ചതാണെങ്കിലും സ്വീകരിച്ച രീതി തെറ്റാണെന്നാണ് ഉയരുന്ന വിമര്‍ശനം. ഇതിന് പിന്നാലെ വൈകാരികമായ കുറിപ്പുമായി നടി പൂനം പാണ്ഡെ എത്തിയിരുന്നു. തന്നെ വെറുത്താലും വിമര്‍ശിക്കുന്നവര്‍ അവരുടെ പ്രിയപ്പെട്ടവരെ രക്ഷിക്കണമെന്ന് താരം പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പൂനം പാണ്ഡെയുടെ പ്രതികരണം.

സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഒരു കുറിപ്പും താരം പങ്കുവച്ചു. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത സെര്‍വിക്കല്‍ കാന്‍സര്‍ രോഗികളുടെ എണ്ണവും മരണപ്പെട്ടവരുടെ കണക്കും കുറിപ്പിലുണ്ടായിരുന്നു. സെര്‍വിക്കല്‍ കാന്‍സറിന്റെ ഭീകരത വെളിവാക്കുന്ന പോസ്റ്റാണിത്. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഇത് പങ്കുവെക്കണമെന്നും പൂനം പാണ്ഡേ പങ്കുവയ്ക്കുന്ന കുറിപ്പില്‍ പറഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർമ്മവിജയവും ഭാഗ്യാനുഭവങ്ങളും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?  (7 minutes ago)

ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...  (20 minutes ago)

സമനില പിടിച്ച് അഫ്ഗാനിസ്ഥാന്‍... ചരിത്രമെഴുതി അഫ്ഗാനിസ്ഥാന് നിര്‍ണായക സമനില സമ്മാനിച്ച് ബാറ്റര്‍ സെദിഖുല്ല അടല്‍  (30 minutes ago)

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർസ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....  (47 minutes ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (8 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (8 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (8 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (8 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (9 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (9 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (9 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (10 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (11 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (12 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (12 hours ago)

Malayali Vartha Recommends