Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സിനിമാ നടികളെ കല്യാണം കഴിക്കാന്‍ താനില്ലെന്ന്‌ ഉണ്ണി മുകുന്ദന്‍

14 OCTOBER 2013 02:14 AM IST
മലയാളി വാര്‍ത്ത.

സിനിമയില്‍ ജോഡികളായി അഭിനയിക്കുന്നവര്‍ തമ്മില്‍ പരസ്‌പരം വിവാഹം കഴിക്കുന്നത്‌ അന്യഭാഷകളെ അപേക്ഷിച്ച്‌ മലയാള ചലചിത്രലോകത്ത്‌ അപൂര്‍വമാണെന്നു വേണം കരുതാന്‍. മലയാളത്തിലെ പ്രമുഖ നടന്മാരെല്ലാം വിവാഹം കഴിച്ചിരിക്കുന്നത്‌ സിനിമയ്‌ക്കു പുറത്തു നിന്നാണ്‌. സിനിമാ ലോകത്തു നിന്ന്‌ വിവാഹിതരായവരില്‍ മിക്കവരുടേയും കാര്യമാകട്ടെ ജീവിതം കയ്യാലപ്പുറത്താണെന്നു വേണം പറയാന്‍.

പ്രബുദ്ധരെന്നു സ്വയം വാഴ്‌ത്തുന്ന മലയാളികള്‍ സ്‌ത്രീ പുരുഷ സമത്വത്തില്‍ മറ്റു സംസ്ഥാനക്കാരേക്കാള്‍ എത്രയോ പിന്നിലാണ്‌. സിനിമാ ഇന്റസ്‌ട്രിയിലും അത്‌ അങ്ങനെ തന്നെ. നായകന്‍മാര്‍ക്ക്‌ നടികളുമായി ഇഴുകി ചേര്‍ന്ന്‌ എത്രവേണമെങ്കിലും അഭിനയിക്കാം. ആരും കമാ എന്നൊരക്ഷരം പറയില്ല. എന്നാല്‍ ഈ നടന്മാരുടെ നായികയായി എത്തുന്ന സ്‌ത്രീകളുടെ കാര്യം അങ്ങനെയല്ല. എല്ലാ സതാചാരവാദികളും അവളെ വിമര്‍ശിച്ച്‌ വിമര്‍ശിച്ച്‌ കൊല്ലാകൊല ചെയ്യും. പിഴച്ചവള്‍ എന്ന്‌ മുദ്രകുത്തും. എന്തുകൊണ്ട്‌ നായകന്‍ പിഴച്ചവന്‍ ആകുന്നില്ല എന്നത്‌ മലയാളീ സമൂഹത്തിന്റെ ഇരട്ടത്താപ്പായി വേണം കാണാന്‍.

ഇത്തരത്തിലുള്ള ഒരു ഇരട്ടത്താപ്പ്‌ നയം ഒരു നാണവുമില്ലാതെ വ്യക്തമാക്കിയിരിക്കുകയാണ്‌ മലയാളത്തിലെ യുവ നടനായ ഉണ്ണി മുകുന്ദന്‍. താന്‍ സിനിമാ നടികളെ വിവാഹം കഴിക്കാന്‍ താല്‍പര്യപെടുന്നില്ലെന്നാണ്‌ ഉണ്ണി മുകുന്ദന്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്‌. ഇതിനു കാരണവും ഉണ്ണി വ്യക്തമാക്കുന്നു. ' നടിമാര്‍ സുന്ദരികളാണെങ്കിലും അവര്‍ ഒട്ടേറെ നടന്‍മാരോടൊപ്പം അഭിനയിക്കുന്നുണ്ട്‌. വിവാഹ ശേഷം അവര്‍ അഭിനയിച്ച സിനിയകളിലെ രംഗങ്ങള്‍ കാണാന്‍മാത്രം വിശാല മനസ്‌കത തനിക്കില്ല. അതിനാല്‍ താന്‍ നടിമാരെ വിവാഹം കഴിക്കില്ല.' ഉണ്ണി മുകുന്ദന്‍ തന്റെ നയം വ്യക്തമാക്കുന്നു.

പലചിത്രങ്ങളിലായി വിവിധ നടികളുടെ നായകനായി തൊട്ടുരുമ്മിയും മറ്റും അഭിനയിച്ച ഈ നടന്റെ വാക്കുകള്‍ അയാളുടേത്‌ മാത്രമാകുന്നില്ല. മൊത്തം മലയാളിയുടെ കപടസദാചാര ബോധത്തിന്റെ ഭാഗമാണത്‌. സിനിമയില്‍ നിന്നാണെങ്കിലും അല്ലെങ്കിലും വിവാഹം കഴിക്കുന്ന പെണ്‍കുട്ടി ഉണ്ണി മുകുന്ദന്റെ ഏതെങ്കിലും സിനിമയിലെ രംഗങ്ങള്‍ കണ്ട്‌ അതൊന്നും കുഴപ്പമില്ലെന്ന്‌ പറയാന്‍മാത്രം വിശാല മനസ്‌കയാകട്ടെ !

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക


https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (2 minutes ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (14 minutes ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (30 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (7 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (9 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

Malayali Vartha Recommends