Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

ഈയൊരു പ്രസ്താവനയുടെ പേരിൽ മന്ത്രിയെ വിമർശിക്കുന്നവരെല്ലാം ക്ഷമയില്ലാത്തവരാണ്; ഒരാൾക്ക് തോന്നിയത് പെട്ടെന്ന് അങ്ങ് പറഞ്ഞു; എല്ലാവരും മനുഷ്യരല്ലേ നമ്മൾ ആ അർത്ഥത്തിൽ വേണം അതെടുക്കാൻ; അമിതാഭ് ബച്ചനോടൊപ്പം തന്നെ ചേർത്ത് പറയുമ്പോൾ അത് എനിക്ക് അഭിമാനമാണ്; മന്ത്രി വി. എൻ.വാസവന്റെ പ്രസ്താവനയിൽ മലയാളി വാർത്തയോട് പ്രതികരിച്ച് നടൻ ഇന്ദ്രൻസ്

13 DECEMBER 2022 01:23 PM IST
മലയാളി വാര്‍ത്ത

More Stories...

'അമ്മ'യുടെ നിലവിലുള്ള ഭരണ സമിതിയുടെ രാജി സ്വാഗതാർഹം; പ്രതികരിച്ച് രാഹുൽ ഈശ്വർ

മലയാളിവാർത്തയുടെ റിപ്പോർട്ടിനെ തുടർന്ന് ബീമാപ്പള്ളി പ്രദേശത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്...

ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും

സഹോദരി പ്രണയ ബന്ധം തകർന്നതിൽ ദുഃഖത്തിലായിരുന്നു; മാനസികമായി അവളെ അത് തകർത്തി; എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയുന്ന കുടുംബമാണ് ഞങ്ങളുടേത്; പ്രണയ ബന്ധം തകർന്നതിനു ശേഷം സഹോദരി മുന്‍ ആണ്‍സുഹൃത്തിനെ അവിടെ വച്ച് കണ്ടു; ചങ്കു പൊട്ടി സഹോദരന്റെ വെളിപ്പെടുത്തൽ

കോട്ടയം മറിയപ്പള്ളിയിൽ നാല് വീടുകളിൽ മോഷണ ശ്രമം; വീട്ടുടമ ഉണർന്നതോടെ വാതിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര ഉപേക്ഷിച്ച് മോഷ്ടാവ് രക്ഷപെട്ടു; നാട്ടുകാർ ഭീതിയിൽ...

കഴിഞ്ഞ ദിവസം സാംസ്കാരിക മന്ത്രി വി. എൻ.വാസവന്റെ ഒരു പ്രസ്താവന വളരെ വിവാദമായിരുന്നു 'സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം അധികാരം കൈമാറി നൽകിയതാണ് കോണ്‍ഗ്രസിന്. ഇപ്പോള്‍ എവിടെയെത്തി നിൽക്കുന്നു. ഹിന്ദി സിനിമയിലെ അമിതാബ് ബച്ചന്റെ പൊക്കത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ വലിപ്പത്തില്‍ എത്തിനില്‍ക്കുന്നതാണ് യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി എന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന. ഇത് നടൻ ഇന്ദ്രൻസിനെതിരെയുള്ള മോശം പരാമർശമാണെന്നും അത് പിൻവലിക്കാൻ മന്ത്രി തയ്യാറാവണമെന്നും പ്രതിപക്ഷനേതാവ് അടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ ഇതാ ഈ പ്രസ്താവനയെ കുറിച്ച് തനിക്ക് പറയാനുള്ളത് മലയാളി വാർത്തയോട് തുറന്നു പറഞ്ഞിരിക്കുകയാണ് നടൻ ഇന്ദ്രൻസ്. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ;

ആ പ്രസ്താവനയിൽ തനിക്ക് വിഷമം ഒന്നുമില്ല . അമിതാഭ് ബച്ചനോടൊപ്പം തന്നെ ചേർത്ത് പറയുമ്പോൾ അത് എനിക്ക് അഭിമാനമാണ് . അദ്ദേഹം പൊക്കം ഉള്ള ആളാണ്. ആ പ്രസ്താവന ബോഡിഷെയിമിങ് ആണെന്ന് വ്യാഖ്യാനിക്കുന്നത് ക്ഷമയില്ലാത്ത തലമുറകളാണ്. ഇപ്പോഴത്തെ തലമുറകൾ ഒന്നും പറഞ്ഞു രണ്ടാമത്തേതിന് വെട്ടിക്കൊല്ലുകയാണ്. അത് അവരുടെ രീതിയാണ്. നമ്മളൊക്കെ കുറച്ചു മുതിർന്ന ആൾക്കാരാണ്.നമ്മളൊക്കെ ആൾക്കാരെ അടയാളപ്പെടുത്തുന്നത് കുട വയറുള്ള ആളാണെങ്കിൽ കുടവയറനെന്നും മുടന്തുള്ള ആളാണെങ്കിൽ മുടന്തൻ എന്നും പറയാറുണ്ട് . അത് ഇപ്പോഴത്തെ തലമുറയ്ക്ക് സഹിക്കാൻ പറ്റാത്തതുകൊണ്ടാണ്. ഞാൻ പഴയ ആളായത് കൊണ്ടാണ് എനിക്കൊന്നും തോന്നാത്തത്. നമ്മൾ ഭയങ്കര സ്വാതന്ത്ര്യം ഉള്ളവർ എന്നാണ് അവകാശപ്പെടുന്നത്.

 

അതിൽ പെട്ടതാണ് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം. അഭിപ്രായം പറഞ്ഞാൽ മാത്രം പോരാ അത് കേൾക്കാനുള്ള ക്ഷമ കൂടെ വേണം. അങ്ങനെ അതിനെ നിയന്ത്രിക്കാൻ പാടില്ല. അങ്ങനെയെങ്കിൽ നമ്മൾ സ്വാതന്ത്ര്യം നേടിയവരാണ് എന്ന് പറയുന്നതിൽ അർത്ഥമില്ല. ഇടയ്ക്ക് ഞങ്ങളുടെ കാര്യം ഓർക്കുന്നത് സന്തോഷകരമായ കാര്യമാണ്. നമ്മളെ ആർക്കും പറയാം. നമുക്ക് നാവു പിഴ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആ നമ്മൾ പറയുന്നതിൽ നിന്നാണ് വ്യക്തികളെ നാം തിരിച്ചറിയുന്നത്. ഒരു വ്യക്തിയുടെ വ്യക്തിത്വമാണ്. അത് കേൾക്കുന്നവന് അത് ക്ഷമിക്കാനും അതേ അർത്ഥത്തിൽ മറുപടി കൊടുക്കാനും കഴിയണം. അതിൽ ക്ഷോഭിക്കുകയോ അത് പറയുന്ന ആൾക്കാരെ കൊണ്ട് ക്ഷമ പറയിപ്പിക്കുകയോ അല്ല വേണ്ടത്

അതിൽ തെറ്റുണ്ടെങ്കിൽ ആ തെറ്റ് തിരുത്തി നമ്മൾ മുന്നോട്ടു പോവുക എന്നതാണ് കാര്യം. അതാണ് ഒരു വ്യക്തിയെ സംബന്ധിച്ചുള്ള തിരിച്ചറിവ്. മന്ത്രിയുടെ സ്വാതന്ത്ര്യമാണ് അദ്ദേഹം പറഞ്ഞത് എന്നെയും അമിതാഭ്  ബച്ചനെയും ഒരിക്കലും താരതമ്യം ചെയ്യാൻ പറ്റില്ല. കണ്ണ് കാണാത്തവർ പോലും അത്തരത്തിൽ ഒരു താരതമ്യം നടത്തില്ല. ആ വ്യത്യാസം അങ്ങനെ ഒരു വ്യത്യാസമായി തന്നെ പറയാൻ പാടുള്ളൂ. അത് അങ്ങനെ പറഞ്ഞതിൽ ഞാൻ എന്ത് ചെയ്യാനാണ് . അതിനെ നാക്ക് പിഴ എന്ന് പറയാൻ പറ്റില്ല.

പുതിയ ജനറേഷന്റെ ഒരു പാഷനാണ് ഈ ബോഡി ഷേമിങ് എന്നൊക്കെ പറയുന്നത്. ആ വാക്ക് പോലും ഞാനൊക്കെ ഇപ്പോൾ കേൾക്കുന്നതേയുള്ളൂ. ഒരു വ്യക്തി അയാൾ കറുത്തതാണ് അയാൾ വെളുത്തതാണ് എന്ന് പറയുന്നതുപോലും കുഴപ്പമാണെന്നാണ് ഇപ്പോൾ പറയുന്നത്. അതൊക്കെ ബോഡി ഷേമിങ് എന്നല്ലേ പറയുന്നത് അതിനെയൊക്കെ അപ്പോൾ എന്തോ പറയും. പുതിയ തലമുറയ്ക്ക് ഇടയിൽ നമ്മൾ മുതിർന്ന ആൾക്കാർ കുറച്ചു ബുദ്ധിമുട്ടുന്നു എന്ന് മാത്രം. ഈയൊരു പ്രസ്താവനയുടെ പേരിൽ മന്ത്രിയെ വിമർശിക്കുന്നവരെല്ലാം ക്ഷമയില്ലാത്തവരാണ്.

ഒരാൾക്ക് തോന്നിയത് പെട്ടെന്ന് അങ്ങ് പറഞ്ഞു എല്ലാവരും മനുഷ്യരല്ലേ നമ്മൾ ആ അർത്ഥത്തിൽ വേണം അതെടുക്കാൻ. നമ്മുടെ കൂട്ടുകാര് സംസാരിക്കുമ്പോഴും നമ്മുടെ കൂടെ പഠിച്ച ആ കുള്ളൻ അല്ലേടാ. അങ്ങനെയല്ലേ നമ്മൾ പറയാറുള്ളത്. സ്വാതന്ത്ര്യം കൊണ്ട് നമ്മൾ പറഞ്ഞു പോകുന്നതാണ് പക്ഷേ കാലം മാറിപ്പോയി അതൊക്കെ വലിയ അപകടം ആയിട്ടാണ് കാണുന്നത്. ഇത്തരത്തിൽ ഒരു പരാമർശം കേൾക്കുമ്പോൾ വിഷമം തോന്നുന്നത് സ്വയം തിരിച്ചറിവില്ലാത്തവർക്കാണ്. ഞാൻ ചെറിയ മനുഷ്യനാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞ് അംഗീകരിച്ചില്ലെങ്കിൽ ഞാൻ മാർത്താണ്ഡവർമ്മയുടെ അത്ര വലിപ്പമുണ്ടെന്ന് പറഞ്ഞു കോടതിയിൽ പോകാൻ പറ്റോ സ്വയം.  തിരിച്ചറിവ് വരാതാകുമ്പോഴാണ് കോടതിയിലേക്ക് മറ്റും പോകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (1 hour ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (1 hour ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (2 hours ago)

മില്‍മ പാലിന് വില കൂട്ടില്ല  (2 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (2 hours ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (3 hours ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (3 hours ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (3 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (5 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (5 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (6 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (7 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (8 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (8 hours ago)

Malayali Vartha Recommends