ദുരന്തത്തിൽ അകപ്പെട്ട് അമ്മയില്ലാതായ കുട്ടികൾക്ക് മുലപ്പാൽ നൽകാൻ തയ്യാർ; കമന്റിന് പിന്നാലെ ആ കോൾ; അർധരാത്രി ഇടുക്കിയിൽ നിന്നും വയനാട്ടിലേക്ക്; ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ ഉദാഹരണമായി സജിനും ഭാവനയും
കുഞ്ഞുമക്കൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ, എന്റെ ഭാര്യ റെഡിയാണ്'-എന്ന ഒരൊറ്റ കമ്മന്റ്. ദുരന്ത മുഖത്ത് മനുഷത്വത്തിന്റെ മറ്റൊരു ഉദാഹരണമായി മാറിയിരിക്കുകയാണ് ഇടുക്കി ഉപ്പുതറ സ്വദേശി സജിൻ പാറേക്കര. കമ്മന്റ് വെറുതെയായില്ല . നിമിഷങ്ങൾക്കകം ഫോണിലേക്ക് ആവശ്യക്കാരുടെ കോളുകൾ.
വയനാട് ദുരന്തത്തിൽ അമ്മമാരെ നഷ്ടമായ പിഞ്ചു കുഞ്ഞുങ്ങൾക്ക് ആശ്വാസമാകുകയാണ് ഭാവന സജിൻ ദമ്പതികൾ . ദുരന്തത്തിൽ അകപ്പെട്ട് മാതാപിതാക്കൾ നഷ്ടപ്പെട്ടുപോയ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ തീരുമാനിച്ച ദമ്പതികൾ മലയാളിവാർത്തയോട് പ്രതികരിച്ചിരിക്കുകയാണ്. സജിന്റെ പ്രതികരണത്തിലേക്ക് ....
https://www.facebook.com/Malayalivartha