Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..


ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളിച്ച് നടക്കവേ കുട്ടിയ്ക്ക് ദാരുണാന്ത്യം.. കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു..നെഞ്ചിന്റെ ഇടത് ഭാഗത്ത് വലിയ ആഴത്തിലുള്ള മുറിവേറ്റു..കണ്മുൻപിൽ മരണം..


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും


ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിൽ..ഷഹബാസ് ഷെരീഫ് ആശുപത്രിയിൽ..ചികിത്സയിൽ ഇരിക്കുന്നതിന്റെ രേഖയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്..

തൈറോയ്ഡ് കൂടിയാലും കുറഞ്ഞാലും അപകടം ..ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

24 JUNE 2023 04:02 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ ഫാറ്റി ലിവര്‍ ക്ലിനിക്ക് സജ്ജം

ആരോഗ്യ വകുപ്പിന് കീഴില്‍ ആദ്യമായി ജനറല്‍ ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ്; 'കുട്ടികളേ, നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കൂ' ഒക്ടോബര്‍ 10 ലോക കാഴ്ച ദിനം

മുടി സ്ട്രെയ്റ്റനിങ്ങ് അല്ലെങ്കിൽ സ്മൂത്തനിങ് ചെയ്തവരാണോ ? സ്ട്രെയ്റ്റനിങ്ങ് ചെയ്ത മുടിയ്ക്ക് വേണ്ട സംരക്ഷണങ്ങൾ ഇതൊക്കെയാണ്

ശൈലി 2: രണ്ടാം ഘട്ടത്തില്‍ 25 ലക്ഷത്തിലധികം പേരുടെ സ്‌ക്രീനിംഗ് നടത്തി; 19,741 പേര്‍ക്ക് രക്താതിമര്‍ദവും 1668 പേര്‍ക്ക് പ്രമേഹവും പുതുതായി കണ്ടെത്തി: രോഗ നിര്‍ണയവും ചികിത്സയും ഉറപ്പാക്കി ആരോഗ്യ വകുപ്പ്...

ബിസിഐ 602 ബോണ്‍ ബ്രിഡ്ജ് ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിജയം; രാജ്യത്ത് തന്നെ അപൂര്‍വ ശസ്ത്രക്രിയ; 3 കുട്ടികള്‍ കേള്‍വിയുടെ ലോകത്തേക്ക്...


തൈറോയ്ഡ് ഒരു രോഗമാണോ? ആദ്യമേ മനസിലാക്കുക തൈറോയ്ഡ് എന്നതല്ല രോഗമെന്നും അത് എല്ലാവരിലും കാണുന്ന ഒരു ഗ്രന്ധിയാണെന്നും. ഈ ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന തൈറോയ്ഡ് ഹോർമോണിന്റെ അളവിൽ വരുന്ന ഏറ്റക്കുറച്ചിലുകളാണ് രോഗാവസ്ഥയുണ്ടാക്കുന്നത്. നിങ്ങളുടെ കഴുത്തിന്റെ അടിഭാഗത്തുള്ള ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. ഇത് ഒരു എൻഡോക്രൈൻ ഗ്രന്ഥിയാണ്. ഇത് രണ്ട് ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു: തൈറോക്സിൻ, ട്രൈയോഡോഥൈറോണിൻ..ചിലപ്പോൾ തൈറോയ്ഡ് ഗ്രന്ഥി ഈ ഹോർമോണുകൾ വളരെയധികം അല്ലെങ്കിൽ വളരെ കുറച്ച് ഉത്പാദിപ്പിക്കുന്നു,

 

തൈറോയ്ഡ് ഹോർമോണുകളുടെ അളവ് ശരീരത്തിൽ കുറയുന്ന അവസ്ഥയാണ് ഹൈപ്പോ തൈറോയ്ഡിസം. കൂടുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. 100 പേരിൽ 60-65 പേർക്കും ഹൈപ്പോ തൈറോയ്ഡിസമാണുള്ളത്. തൈറോയ്ഡ് ഗ്രന്ഥിയിൽ വരുന്ന അമിത വളർച്ചയെയാണ് തൊണ്ടമുഴ അഥവാ ഗോയിറ്റർ എന്നു പറയുന്നത്. അയഡിന്റെ അഭാവം കാരണമുണ്ടാകുന്ന ഈ രോഗം മുൻപ് സർവസാധാരണമായിരുന്നു. ഉപ്പ് അയഡൈസ്ഡ് ആക്കിയതോടു കൂടി ഗോയിറ്റർ ഏതാണ്ട് അപ്രത്യക്ഷമായി. തൈറോയ്ഡ് ഗ്രന്ഥിയിൽ മുഴകളുള്ളതായി തോന്നിയാൽ അവ കാൻസറസ് അല്ലെന്ന് ഉറപ്പു വരുത്തണം.

 

കൃത്യമായി രോഗം തിരിച്ചറിഞ്ഞ് തുടക്കത്തില്‍ തന്നെ ചികില്‍സിച്ചാല്‍ പൂര്‍ണമായും തൈറോയ്ഡിനെ പ്രതിരോധിക്കാനും സാധിക്കും. ലക്ഷണങ്ങളെ തിരിച്ചറിയുക എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം. തൈറോയ്ഡ് എന്നതു മനുഷ്യര്‍ അടക്കമുള ഒട്ടുമിക്ക എല്ലാ ജീവികളിലും ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട രാസപ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കുന്ന ഗ്രന്ഥിയാണ്. 

തൈറോയിഡ് രോഗം എന്ന് പറയുമ്പോൾ ആളുകള്‍ക്കിടയില്‍ സംശയവും തെറ്റിദ്ധാരണ ഉണ്ടാകുന്നത് സ്വാഭാവികമാണ്. സൂക്ഷ്‌മങ്ങളായ അനേകം ഫോളിക്കിളുകളാൽ നിർമിതമാണ്‌ ഈ ഗ്രന്ഥി. ഈ ഫോളിക്കിളുകളിലുള്ള കൊഴുത്ത ദ്രാവകത്തിലാണ്‌ തൈറോയ്‌ഡ്‌ ഹോർമോണുകൾ ഉള്ളത്‌. തൈറോയ്‌ഡ്‌ ഹോർമോണുകളിൽ ധാരാളം അയഡിൻ അടങ്ങിയിട്ടുണ്ട്‌. ശരീരത്തിലെ മൊത്തം അയഡിന്റെ ഏതാണ്ട്‌ 80 ശതമാനവും തൈറോയ്‌ഡ്‌ ഗ്രന്ഥിയിലാണ്‌ കാണപ്പെടുന്നത്‌. അയഡിന്റെ അഭാവം തൈറോയ്‌ഡ്‌ വീക്കത്തിന്‌ (ഗോയിറ്റർ) ഇടയാക്കിയേക്കാം.

തൈറോയ്ഡ് ഗ്രന്ഥിക്ക് ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തന വൈകല്യങ്ങള്‍ സംഭവിച്ചാല്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണിന്റെ അളവിലും വ്യതിയാനം സംഭവിക്കും. ഇങ്ങനെ രക്തത്തിലെ തൈറോയ്ഡ് ഹോര്‍മോണിന്റെ (ടി 3, ടി 4) അളവ് കുറഞ്ഞുപോകുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. അമിതവണ്ണം, അമിതമായ ക്ഷീണം, വന്ധ്യത, മലബന്ധം, ശബ്ദത്തില്‍ പതര്‍ച്ച, അമിതമായ തണുപ്പ്, മുഖത്തും കാലിലും നീര്, മുടി കൊഴിയുക ഇവയാണ് ലക്ഷണങ്ങള്‍.

അമിത ക്ഷീണം, അമിതമായ വിശപ്പ്, ശരീരഭാരം കുറയുക, ഹൃദയമിടിപ്പ് വര്‍ദ്ധിക്കുക, വിറയല്‍, അമിത വിയര്‍പ്പ്, ഉഷ്ണം സഹിക്കാനാവാതെ വരിക, ആകാംക്ഷ, ഉറക്കക്കുറവ്, മാസമുറയിലെ വ്യതിയാനങ്ങള്‍, കണ്ണ് പുറത്തേക്ക് തള്ളിവരിക എന്നിവയാണ് ഹൈപ്പര്‍തൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങൾ.

പലതരത്തിലും ഇതിന്റെ ലക്ഷണങ്ങൾ കാണാം...

ദിവസം എട്ട് മണിക്കൂറാണ് ആരോഗ്യകരമായ ഉറക്കത്തിനുള്ള സമയം. എന്നാല്‍ എട്ട് മണിക്കൂറിലധികം ഉറങ്ങിയിട്ടും ക്ഷീണം മാറാത്ത അവസ്ഥ ചിലപ്പോള്‍ തൈറോയ്ഡിന്റെ തകരാറുകള്‍ മൂലമായിരിക്കാം. തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പാദനം കൂടിയാലും കുറഞ്ഞാലും ക്ഷീണത്തിന് കാരണമാകും. 

എന്നാല്‍ അപൂര്‍വ്വമായി ഹൈപ്പര്‍തൈറോയിഡിസം ഉള്ള ചിലര്‍ പതിവിലേറെ ഊര്‍ജ്ജസ്വലതയുള്ളവരായും കാണപ്പെടാറുണ്ട്. നന്നായി വ്യായാമം ചെയ്തിട്ടും, ഭക്ഷണത്തില്‍ കൃത്യമായ നിയന്ത്രണം പാലിച്ചിട്ടും ശരീരഭാരം കുറയാതെ വരുന്നുണ്ടെങ്കില്‍ തൈറോയ്ഡ് ഹോര്‍മോണിന്റെ സാന്നിദ്ധ്യത്തിലെ ഏറ്റക്കുറച്ചിലുകളാകാം. 

തൈറോയ്ഡ് ഹോര്‍മോണുകള്‍ കൂടിയാല്‍ ശരീരഭാരം കുറയുകയും ഹോര്‍മോണ്‍ കുറഞ്ഞാല്‍ ശരീരഭാരം കൂടുകയും ചെയ്യും. അമിതമായ ഉത്കണ്ഠ, വിഷാദം മുതലായവയെയും തൈറോയ്ഡ് ഹോര്‍മോണുകള്‍ സ്വാധീനിക്കാറുണ്ട്. ഹൈപ്പോതൈറോയ്ഡ് ഉള്ളവരില്‍ വിഷാദവും ഹൈപ്പര്‍ തൈറോയിഡിസമുള്ളവരില്‍ ഉത്കണ്ഠയുമാണ് പ്രധാനമായും കാണുന്നത്.

ആഹാരവും വ്യായാമവുമെല്ലാം കൃത്യമായി പരിപാലിച്ചിട്ടും കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണെങ്കില്‍ തൈറോയ്ഡിനെ സംശയിക്കണം. ഹൈപ്പോതൈറോയ്ഡുള്ളവരില്‍ ചീത്ത കൊളസ്‌ട്രോളായ എല്‍.ഡി.എല്ലും ട്രൈഗ്‌ളിസറൈഡുകളും ഉയര്‍ന്നുനില്‍ക്കും. നല്ല കൊളസ്‌ട്രോളായ എച്ച്‌.ഡി.എല്‍ കുറയുകയും ചെയ്യും. ചെറുപ്രായത്തിലെ കൊളസ്‌ട്രോള്‍ വര്‍ദ്ധന ശ്രദ്ധയില്‍പ്പെട്ടാലും തൈറോയ്ഡ് പരിശോധിക്കാം. 

തൈറോയ്ഡ് സംബന്ധമായ അസുഖങ്ങള്‍ക്ക് പാരമ്പര്യം ഒരു കാരണമാണ്. കുടുംബത്തില്‍ പിതാവ്, മാതാവ്, സഹോദരങ്ങള്‍ എന്നിവരില്‍ ആര്‍ക്കെങ്കിലും തൈറോയ്ഡ് അസുഖങ്ങളുണ്ടെങ്കില്‍ മുന്‍കരുതലുകളെടുക്കേണ്ടത് അത്യാവശ്യമാണ്. തൈറോയ്ഡ് കൂടിയാല്‍ ശരീരഭാരം കുറയുകയും കുറഞ്ഞാല്‍ ഭാരം കൂടുകയും ചെയ്യുന്നു. തൈറോയ്ഡ് വ്യതിയാനങ്ങള്‍ വന്ധ്യതയ്ക്ക് കാരണമാകും.

ദീര്‍ഘകാലമായുള്ള മലബന്ധം, വയറിളക്കം, അനിയന്ത്രിതമായ ശോധന (ഇ.ബി.എസ്) എന്നിവയുടെ പ്രധാന കാരണങ്ങളിലൊന്ന് തൈറോയ്ഡ് ക്രമം തെറ്റിയതാകാം. മുടിയുടെയും ചര്‍മ്മത്തിന്റെയും സ്വാഭാവിക ആരോഗ്യത്തിന് തൈറോയ്ഡ് ഹോര്‍മോണ്‍ അനിവാര്യമാണ്. തലമുടി ഇടയ്ക്കിടെ പൊട്ടിപ്പോവുക, വരളുക, ചര്‍മ്മം കട്ടിയുള്ളതും വരണ്ടതായും കാണപ്പെടുന്നതും നേര്‍ത്ത് ദുര്‍ബലമാകുന്നതും മുടികൊഴിച്ചിലും തൈറോയ്ഡിന്റെ കാരണങ്ങളാകാം. കഴുത്തില്‍ നീര്‍ക്കെട്ട്, ടൈയും മറ്റും കെട്ടുമ്ബോള്‍ അസ്വസ്ഥത, മുഴ പോലെ കാണപ്പെടുക, ശബ്ദം അടയുക എന്നിവ തൈറോയ്ഡ് പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളാണ്.

ഇതിന് പുറമേ സന്ധികളിലും പേശികളിലുമുണ്ടാകുന്ന വേദനയും തൈറോയ്ഡിന്റെ ഏറ്റക്കുറച്ചിലുകള്‍ കാരണമാണ്. കുട്ടികളില്‍ പൊക്കക്കുറവ്, പഠനവൈകല്യങ്ങള്‍ എന്നിവയും ഹൈപ്പര്‍ ആക്ടിവിറ്റിയും തൈറോയ്ഡ് പ്രശ്‌നങ്ങള്‍ മൂലം വരാം.രക്ത പരിശോധനയിലൂടെയാണ് തൈറോയ്ഡ് ഹോർമോൺ വ്യതിയാനം കണ്ടുപിടിക്കുന്നത്. രക്ത സാംപിളിലെ തൈ റോയ്ഡ് സ്റ്റിമുലേറ്റിങ് ഹോർമോൺ (ടിഎസ്എച്ച്), തൈറോക്സിൻ, ട്രൈഅയഡോതൈറോനിൻ എന്നിവയുടെ അളവ് പരിശോധിച്ചാണ് രോഗമുണ്ടോയെന്ന് കണ്ടുപിടിക്കുന്നത്.

തൈറോയിഡ്‌ കോശങ്ങളുടെ അനിയത്രീതമായ അവസ്ഥ തൈറോയ്ഡ്‌ ക്യാൻസറിനും കാരണമാകാറുണ്ട്‌. പുരുഷന്മാരേ അപേക്ഷിച്ച്‌ സ്ത്രീകളിൽ തൈറോയ്ഡ്‌ കാൻസറിനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന്‌ പഠനങ്ങൾ വ്യക്തമാക്കുന്നു.

കഴുത്തിന്റെ മുൻഭാഗത്ത്‌ മുഴകൾ ഉണ്ടാകുന്നതാണ്‌ പ്രധാന ലക്ഷണം. ശബ്ദത്തിലെ മാറ്റങ്ങൾ, ചുമയ്ക്കുമ്പോൾ രക്തം വരിക, വിഴുങ്ങാനും ശ്വസിക്കാനുമുള്ള ബുദ്ധിമുട്ട്‌, കഴുത്തിനടിയിലെ അസ്വസ്ഥത എന്നിവയും ലക്ഷണങ്ങളിൽ വരാം. രോഗം മൂർച്ഛിച്ചാൽ തൈറോയ്ഡ്‌ ഗ്രന്ഥി നീക്കം ചെയ്യുകയാണ്‌ ഏക പോംവഴി. തൈറോയ്ഡ് ഗ്രന്ഥിയുടെ മുഴുവൻ ഭാഗമോ വലിയൊരു ഭാഗമോ നീക്കം ചെയ്താൽ, ജീവിതകാലം മുഴുവൻ തൈറോയ്ഡ് ഹോർമോൺ മരുന്ന് കഴിക്കേണ്ടിവരും. തൈറോയ്‌ഡ്‌ കാൻസറിനും മരുന്നുകൾ, റേഡിയോ ആക്‌ടീവ്‌ അയഡിൻ, ശസ്‌ത്രക്രിയ, കീമോതെറാപ്പി എന്നിങ്ങനെ പലതരം ചികിത്സകളുണ്ട്‌—

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PAKISTAN Earthquake ഒടുവിൽ പ്രകൃതിയും ചതിച്ചു  (33 minutes ago)

KASARGOD കണ്ണീരോടെ ഉറ്റവർ!  (37 minutes ago)

മകനെ സംരക്ഷിക്കാൻ മാതാപിതാക്കൾ നീക്കം നടത്തിയോ..? സുഗന്തിനായി ഇരുട്ടിൽത്തപ്പി പോലീസ്...  (2 hours ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു; തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്  (2 hours ago)

പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...  (2 hours ago)

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!  (2 hours ago)

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍  (3 hours ago)

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (5 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (5 hours ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (13 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (13 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (15 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (16 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോര്‍ത്ത് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ യുവാവിന്റെ മൃതദേഹം  (16 hours ago)

വേടന്‍ രാഷ്ട്രീയ ബോധമുള്ള മികച്ച കലാകാരനാണെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍  (16 hours ago)

Malayali Vartha Recommends