വലത് കാലിൽ കറുത്ത ചരട് കെട്ടുന്നതിന്റെ രഹസ്യം; ചരട് കാലിൽ കെട്ടുന്നതിലൂടെ ചില ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണ് നമുക്ക് നോക്കാം...

ന്യൂജെൻ പെൺകുട്ടികൾ പാദസരങ്ങൾക്ക് പകരം കറുത്ത ചരട് ഒരു കാലിൽ മാത്രം കെട്ടുന്നത് ഇപ്പോഴത്തെ പുതിയ ട്രെൻഡാണ്. കാലിന്റെ ആകർഷണീയത വർദ്ധിപ്പിക്കാൻ കറുത്ത ചരട് സഹായിക്കുന്നു .എന്നാൽ ഇതിന് പിന്നിൽ വിശ്വാസങ്ങൾ ഏറെയാണ്. അത് അറിയുന്നവരും അറിയാത്തവരുമുണ്ട്. കാലിന്റെ ആകർഷണീയത വർദ്ധിപ്പിക്കാൻ കറുത്ത ചരട് സഹായിക്കുന്നു.
എന്നാൽ വിശ്വാസങ്ങൾ ആരും ശ്രദ്ധിക്കുന്നില്ലെന്നതാണ് സത്യം. പണ്ട് കാലത്ത് ശരീര സൗന്ദര്യത്തെ സംരക്ഷിക്കാനും ദീർഘകാലം സൗന്ദര്യം നിലനിൽക്കുവാനും സ്‌ത്രീകൾ കറുത്ത ചരട് കെട്ടുമെന്നാണ് വിശ്വാസം. ആകർഷണീയത വർദ്ധിപ്പിക്കുന്ന ചരടുകൾ ഇന്ന് വ്യത്യസ്‌തമായ ഡിസൈനുകളിലും വിപണിയിൽ ലഭ്യമാണ്.
എന്നാൽ കറുത്ത ചരടിലെ യഥാർത്ഥ രഹസ്യം ഇതൊന്നുമല്ല. ശരീരത്തിലെയും നാം നിൽക്കുന്ന ചുറ്റുപാടുകളിലെയും നെഗറ്റീവ് എനർജിയെ ഒഴിവാക്കാൻ കറുത്ത ചരട് സഹായിക്കുമത്രേ. വിവാഹം കഴിയുന്നതിന് മുമ്പുള്ള പെൺകുട്ടികളാണ് ഇങ്ങനെ ഒരു കാലിൽ മാത്രം ചരട് കെട്ടാറുള്ളത് എന്നും പറയാറുണ്ട്. എന്നാൽ അങ്ങനെയല്ല.
ഇത് ട്രെൻഡാണ് അതിൽ കല്ല്യാണം കഴിഞ്ഞവർക്ക് അങ്ങനെ ധരിക്കരുത് എന്നൊന്നുമില്ല. കാലിന്റെ ആകർഷണീയത വർദ്ധിപ്പിക്കാൻ കറുത്ത ചരട് സഹായിക്കുന്നു. കറുത്ത ചരട് കാലിൽ കെട്ടുന്നതിലൂടെ ചില ആരോഗ്യ ഗുണങ്ങൾ ഉണ്ട് അവ എന്തൊക്കെയെന്ന് നോക്കാം..
പൊക്കിളില്‍ വേദനയുണ്ടെങ്കില്‍, കറുത്ത ചരട് കെട്ടുന്നത് നല്ലതായിരിക്കും. എങ്ങനെയെന്നാൽ, നടക്കുന്ന സമയത്ത് ചിലര്‍ക്ക് പൊക്കിളിന്‍റെ ഭാഗത്ത് വേദനയുണ്ടാകാറുണ്ട്. കറുത്ത ചരട് കാലിന്‍റെ തളളവിരലില്‍ കെട്ടിയാല്‍ ഇങ്ങനെയുള്ള വേദന കുറയും. ചരട് സ്ഥിരമാക്കുകയാണെങ്കിൽ ഈ വേദന പിന്നീട് വരില്ലെന്നും പറയപ്പെടുന്നു.
അതുപോലെ തന്നെ ചിലപ്പോള്‍ കാല്‍പാദങ്ങളിലും അസഹ്യമായ വേദനയുണ്ടാകാറുണ്ട്. കാലിന്‍റെ ഉപ്പൂറ്റിയിലും ചില സമയത്ത് ഇങ്ങനെ വേദന അനുഭവപ്പെടാറുണ്ട്. കാലിന്‍റ പാദങ്ങള്‍ കൂടിച്ചേരുന്ന ഭാഗത്ത് കറുത്ത ചരട് ധരിച്ചാല്‍ ഇത്തരത്തിലുളള വേദന ക്രമേണ സുഖപ്പെടുമെന്ന് പറയപ്പെടുന്നു. കാലുകളില്‍ കറുത്ത ചരട് ധരിച്ചാല്‍ എന്തെങ്കിലും മുറിവുകള്‍ കാലുകളില്‍ ഉണ്ടായാല്‍ പെട്ടെന്ന് സുഖപ്പെടുമെന്നാണ് കരുതുന്നത്.
ഇടതുകാലിൽ ധരിക്കുന്നതിലും നല്ലത് വലതുകാലിൽ ധരിക്കുന്നതാണ്. നവഗ്രഹങ്ങളെ പ്രതിനിധീകരിച്ചു കൊണ്ട് ഒൻപതു കെട്ടുകൾ ചരടിൽ ഇടാവുന്നതാണ് . ഒൻപത് എന്ന സംഖ്യയ്ക്ക് ഭാരതീയ ജ്യോതിഷത്തിലും സംഖ്യാശാസ്ത്രത്തിലും വളരെയധികം പ്രാധാന്യമുണ്ട്. കൂടാതെ ഒൻപത് എന്ന സംഖ്യ നവഗ്രഹങ്ങളിലെ കുജൻ അഥവാ ചൊവ്വയെ കുറിക്കുന്നു. ചരടിൽ വെള്ളി ലോക്കറ്റ് പോലുള്ളവ ധരിക്കുന്നത് ഇരട്ടിഫലം നൽകും .
പക്ഷേ കാലിൽ കെട്ടുന്ന ചരടിൽ സ്വർണം ഒഴിവാക്കുക. ചിലർ ഫാഷന്റെ പേരിലും മറ്റുചിലർ വിശ്വാസത്തിന്റെ പേരിൽ ജപിച്ചും ചരട് ധരിക്കാറുണ്ട് . ചരട് ജപിച്ചുകെട്ടിയാൽ ദൃഷ്ടിദോഷം, ശത്രുദോഷം ,ബാധാദോഷം എന്നിവ നീങ്ങുമെന്നാണ് വിശ്വാസം.
അത് കൂടാതെ ജ്യോതിഷശാസ്‌ത്രം അനുസരിച്ച് ചൊവ്വാഴ്ച ദിവസം കാലിന്‍റെ വലത് കാലില്‍ കറുത്ത ചരട് ധരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് പിന്നീട് ജീവിതത്തില്‍ ഒരിക്കലും പെസക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് മാത്രമല്ല നിങ്ങള്‍ക്ക് പണ സംബന്ധിയായ എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും ദുരീകരിക്കപ്പെടുമെന്നാണ് പറയുന്നത്.
അതോടപ്പം നമ്മള്‍ സാധാരണ കാണുന്ന പലരും ധരിക്കുന്ന ഒരു ചരടാണ് കറുത്ത നിറത്തിലുള്ള ചരട്. ചെറിയ കുട്ടികളുടെ കാര്യത്തില്‍, ഇത് സാധാരണയായി അരയില്‍ കെട്ടിയിരിക്കും, മുതിര്‍ന്നവര്‍ ഇടത് കൈത്തണ്ടയിലോ കൈത്തണ്ടയിലോ കെട്ടുന്നു.
ചിലര്‍ അതിനൊപ്പം ഒരു പ്രത്യേക ഉറുക്ക് കെട്ടി മാലയായി ധരിക്കുന്നു. മന്ത്രവിദ്യ അഭ്യസിക്കുന്ന ആളുകള്‍ക്ക് അവരുടെ വലതു കാലിലും കറുത്ത ചരട് ധരിക്കാവുന്നതാണ്. ഇത് സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ദൃഷ്ടി ദോഷം ഉണ്ടാവില്ല എന്നതാണ്. കുട്ടികളെ ദുഷിച്ച കണ്ണില്‍ നിന്ന് അകറ്റിനിര്‍ത്തുന്നതായി പറയപ്പെടുന്നു. ഇത് ആളുകളെ ദുരാത്മാവില്‍ നിന്നോ അനാവശ്യമായ തന്ത്ര മന്ത്രത്തില്‍ നിന്നോ അകറ്റിനിര്‍ത്തുന്നു എന്നാണ് വിശ്വാസം.
https://www.facebook.com/Malayalivartha