Widgets Magazine
09
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീര്‍ക്കാഴ്ചയായി... സ്‌കൂള്‍ ബസ് ഇടിച്ച് പ്രതിശ്രുത വധുവായ സഹകരണ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം


റഷ്യയുടെ 'ഡൂംസ്ഡേ റേഡിയോ' വീണ്ടും മുഴങ്ങി ; രണ്ട് കോഡ് സന്ദേശങ്ങൾ കൈമാറി ; ഊഹാപോഹങ്ങൾ ശക്തം


ക്ലാസിക്കൽ ചെസ്സിൽ ലോക ചാമ്പ്യൻ ഗുകേഷിനെ തോൽപ്പിച്ച് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അഭിമന്യു മിശ്ര


ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... നഴ്സിങ് വിദ്യാര്‍ഥിനിയായ മകളെ ഓണാവധിക്കുശേഷം യാത്രയാക്കാനെത്തിയ അമ്മ ഭര്‍ത്താവിന്റെയും മകളുടെയും കണ്‍മുന്നില്‍ ട്രെയിനില്‍നിന്നു വീണുമരിച്ചു


സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യത.. ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വയനാടിനെ പാക്കിസ്ഥാനോട് ഉപമിച്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വജയന്‍, വയനാടിന്റെ ചരിത്രം അമിത്ഷായ്ക്ക് അറിയില്ലെന്നും പരിഹാസം

11 APRIL 2019 01:51 PM IST
മലയാളി വാര്‍ത്ത

More Stories...

ടിക്കറ്റ് നിരക്ക് കുത്തനെ കൂടും; പാക് നടപടി പ്രവാസികൾക്ക് തിരിച്ചടിയോ !

വൻ ആശ്വാസം സമ്മാനിച്ച് സ്വർണവില..ഗ്രാമിന് 60 രൂപ കുറഞ്ഞ് വില 8,225 രൂപയായി..പവന് 480 രൂപ താഴ്ന്ന് 65,800 രൂപയും.. രണ്ടാഴ്ചയ്ക്കിടെ ആദ്യമായാണ് പവൻവില 66,000 രൂപയ്ക്ക് താഴെ എത്തുന്നത്..

മേഘയുടെ കാമുകൻ സുകാന്ത് സുരേഷ്. എറണാകുളത്ത് കറങ്ങിയത് തൂക്കി അച്ഛൻ..! അക്കൗൺടിൽ 80രൂപ.

മേഘ ട്രാക്കിൽ തലവയ്ക്കാൻ കാരണം ഇത്..മലപ്പുറംക്കാരനെ തൂകി പോലീസ്..I B ഉദ്യോഗസ്ഥയുടെ മരണത്തിന് കാരണം ഇത്

മൂന്നു പേരും തൂങ്ങി മരിച്ചു; കസ്റ്റംസ്-ജി.എസ്.ടി. അഡീ.കമ്മിഷണറും അമ്മയും സഹോദരിയെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

വയനാടിനെ പാക്കിസ്ഥാനോട് ഉപമിച്ച ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വജയന്‍. വയനാടിന്റെ ചരിത്രം അമിത്ഷായ്ക്ക് അറിയില്ലെന്നും അതുകൊണ്ടാണ് പാക്കിസ്ഥാന്‍ എന്ന് വിളിച്ച് അപമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. കല്‍പ്പറ്റയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി സുനീറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വയനാടിനെ ആകെ അപമാനിച്ചാണ് അമിത് ഷാ ഇന്നലെ പ്രസംഗിച്ചത്. എന്തും വിളിച്ചുപറയാന്‍ അമിത്ഷാ കേമനാണ്. വയനാട്ടിലെ യോഗം കണ്ടാല്‍ പാക്കിസ്ഥാനിലെ യോഗം ആണെന്നാണ് പറയുന്നത്. ഈ നാടിന്റെ ചരിത്രത്തെ കുറിച്ച് അറിയാവുന്ന ആരെങ്കിലും ഇത്തരത്തില്‍ വര്‍ഗീയ വിഷം ചീറ്റുമോ? ബ്രി്ട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയ വീരന്‍മാരുടെ മണ്ണാണ് വയനാട്. പഴശ്ശിരാജയെയും കുറിച്യരെയും കുറിച്ച് അമിത്ഷായ്ക്ക് അറിയാമോ? അതിന് സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ എന്തെങ്കിലും പങ്ക് വഹിച്ചവര്‍ക്കല്ലേ അതേക്കുറിച്ച് പറയാനാകൂ എന്നും പിണറായി ചോദിച്ചു. 

ബ്രിട്ടീഷ് സാമ്രാജ്യത്ത്വത്തിനെതിരായ പോരാട്ടത്തില്‍ വയനാടിന്റെ പങ്കെന്താണെന്ന് അമിത്ഷാക്ക് വല്ല ഗ്രാഹ്യവുമുണ്ടോ. അത്തരം ചരിത്ര വസ്തുതകള്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവര്‍ക്കല്ലേ അറിയാനാകൂ എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പഴശ്ശിരാജ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയപ്പോള്‍ ഒപ്പം നിന്നത് വയനാട്ടിലെ കുറിച്യരാണ്. അത് ആര്‍ക്കാണറിയാത്തത്. അങ്ങനെയുള്ള ഒരു നാടിനെ അപമാനിക്കാന്‍ പാടുണ്ടോ എന്നും പിണറായി ചോദിച്ചു. അമിത് ഷായുടെ പച്ചക്കൊടി പരാമര്‍ശത്തെ വിമര്‍ശിച്ച മുഖ്യമന്ത്രി, വയനാട്ടിലെ കര്‍ഷകരെ ദ്രോഹിക്കുന്ന ആസിയാന്‍ കരാറില്‍ കോണ#്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സ്വീകരിച്ച നിലപാടിനെയും വെറുതെവിട്ടില്ല. ആ കരാറിനെ പിന്തുണച്ചതിന്റെ പേരില്‍ രാഹുല്‍ വയനാട്ടിലെ കര്‍ഷകരോട് ഖേദം പ്രകടിപ്പിക്കുമോ എന്നും പിണറായി ചോദിച്ചു.

പുതിയ കരാര്‍ ഒപ്പിടാന്‍ സര്‍ക്കാര്‍ തയ്യാറാവുകയാണ്. കോണ്‍ഗ്രസ് നിലപാടില്‍ യാതൊരു മാറ്റവും വന്നിട്ടില്ല. കേരളത്തിലെ കര്‍ഷകരെമാത്രമല്ല ആസിയാന്‍ വെള്ളംകുടിപ്പിച്ചത്. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് തെലങ്കാനയില്‍ കര്‍ഷക ആത്മഹത്യ വര്‍ദ്ധിച്ചത്. മോദി സര്‍ക്കാരിന്റെ ഭരണകാലത്തും സ്ഥിതി വ്യത്യസ്തമല്ല. പൊതുമേഖല സ്ഥാപനങ്ങളെല്ലാം സ്വകാര്യവത്കരിക്കുകയാണ്. 2009 മുതല്‍ 2019 വരെയുള്ള രണ്ട് സര്‍ക്കാരുകളുടെ ഭരണത്തില്‍ രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയും ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു. രണ്ട് സര്‍ക്കാരുകളുടെയും നിലപാടില്‍ വലിയ വ്യത്യാസം ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. പട്ടികജാതി വിഭാഗത്തിനെതിരേയുള്ള ആക്രമണം 2014 - 19 വരെ വലിയതോതില്‍ വര്‍ദ്ധിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് ഇഷ്ടമുള്ള ആഹാരം പോലും ഭക്ഷിക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. 

പൊതുയോഗത്തിലും പിന്നീട് നടന്ന റാലിയിലും ആയിരങ്ങളാണ് പങ്കെടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ നടത്തിയ റോഡ് ഷോയെ വെല്ലുന്ന റോഡ്‌ഷോയാണ് എല്‍.എഡി.എഫ് നടത്തിയത്. മന്ത്രി കെ.കെ ഷൈലജ ഉള്‍പ്പെടെയുള്ള നാല് മന്ത്രിമാര്‍ പങ്കെടുത്തു. ജില്ലയ്ക്ക് പുറത്ത് നിന്നും പ്രവര്‍ത്തകരെ എത്തിച്ചാണ് റോഡ്‌ഷോ വന്‍വിജയമാക്കിയത്. ഇടത് സ്ഥാനാര്‍ത്ഥിക്കെതിരെ രാഹുല്‍ഗാന്ധി മത്സരിക്കാനെത്തിയതോടെ സി.പി.എം അടക്കം കടുത്ത അതൃപ്തിയിലാണ്. അതുകൊണ്ട് സി.പി.ഐ സ്ഥാനാര്‍ത്ഥിയായ സുനീറിനെ വിജയിപ്പിക്കാന്‍ വലിയ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ സി.പി.എം നടത്തുന്നത്. സീതാറാം യെച്യൂരി അടക്കമുള്ള നേതാക്കള്‍ 35 പൊതുസമ്മേളനങ്ങളില്‍ ഇവിടെ പങ്കെടുക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിന്റെ വീട്ടില്‍ നിന്ന് 11 പവന്‍ കവര്‍ന്ന അഭിഭാഷകയെ കയ്യോടെ പൊക്കി പോലീസ്  (3 minutes ago)

കാസര്‍കോട് ഷവര്‍മ കഴിച്ച 14 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ  (23 minutes ago)

ജോലിയില്‍ പ്രവേശിച്ചത് കഴിഞ്ഞ തിങ്കളാഴ്ച.... വിധി തട്ടിയെടുത്തു...  (2 hours ago)

ശിരോമണി അകാലിദള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു  (2 hours ago)

ഫ്രാന്‍സ് പ്രധാനമന്ത്രി ഫ്രാന്‍സ്വ ബെയ്റോ പരാജയപ്പെട്ടു...  (3 hours ago)

ജോജു ജോർജിന്റെ ആക്ഷൻ ത്രില്ലർ  (3 hours ago)

ലൈവ് സ്ട്രീം കാണാൻ  (3 hours ago)

ഷിനവത്ര കുടുംബത്തിന്റെ  (3 hours ago)

വാഹനങ്ങള്‍ കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് പരുക്ക്  (3 hours ago)

സ്‌കൂട്ടറില്‍ ..കാട്ടു പന്നി ഇടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു...  (3 hours ago)

... ഒറ്റദിവസം വരുമാനം 10.19 കോടി രൂപ  (4 hours ago)

വെടിയുതിർത്തു പിന്നാലെ മതിൽ പൊളിക്കാൻ തുടങ്ങി  (4 hours ago)

ഇടപ്പള്ളി -മണ്ണുത്തി ദേശീയപാതയിലെ ഗതാഗത പ്രശ്‌നവുമായി ബന്ധപ്പെട്ട ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും  (4 hours ago)

സാധാരണക്കാര്‍ നെട്ടോട്ടത്തില്‍.... പവന് 80,000 കടന്നു  (4 hours ago)

ഊഹാപോഹങ്ങൾ ശക്തം  (4 hours ago)

Malayali Vartha Recommends