Widgets Magazine
24
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...

അരുണ്‍ ജെയ്റ്റ്‌ലിയുടെ വിയോഗം രാഷ്ട്രീയ ലോകത്തിന് തീരാ നഷ്ടം... തന്റെ ഉറ്റ തോഴനെ ഓര്‍ത്ത് വിതുമ്പി മോദി...

25 AUGUST 2019 10:13 AM IST
മലയാളി വാര്‍ത്ത

More Stories...

മോദി തലസ്ഥാനത്തേക്ക് കാത്തിരിക്കുന്നത് ആ പ്രഖ്യാപനം.. പിണറായിയിൽ പെരുമ്പറ

അതിജീവിതയെ സൈബർ ഇടത്തിലൂടെ അധിക്ഷേപിച്ചു; രാഹുൽ ഈശ്വറെ കസ്റ്റഡിയിലെടുത്ത് പൊലീസ്

ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന

ഏഷ്യാ കപ്പിലെ വിജയികളായ ഇന്ത്യയ്ക്ക് ട്രോഫി നല്‍കാതിരുന്ന സംഭവം പുതിയ വഴിത്തിരിവിലേക്ക്..ടീമിന് ഏഷ്യാ കപ്പ് ട്രോഫി നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി..പക്ഷെ ഇക്കാര്യങ്ങൾ അനുസരിക്കണം..

പാക്കിസ്ഥാനിലെ സെനിക കേന്ദ്രത്തിനു മുന്നിൽ ഉഗ്രസ്ഫോടനം..13 പേർ കൊല്ലപ്പെട്ടു,, പൊട്ടിത്തെറിച്ചത് കാർ,..

അരുണ്‍ ജെയ്റ്റ്‌ലിയുടെ വിയോഗം രാഷ്ട്രീയ ലോകത്തിന് തീരാ നഷ്ടം തന്നെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും തന്റെ ഉറ്റ തോഴനെ ഓര്‍ത്ത് വിതുമ്പുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അരുണ്‍ ജയ്റ്റ്‌ലിയുടെ വിയോഗത്തിലൂടെ ഏറ്റവും അടുത്ത സുഹൃത്തിനെ നഷ്ടപ്പെട്ടതിന്റെ വേദനയാണുള്ളതെന്നു പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ബഹ്‌റൈന്‍ പ്രസംഗം തന്നെ ആരംഭിച്ചത്. അരുണ്‍ ജയ്റ്റ്‌ലിയുടെ ഓര്‍മകളില്‍ പ്രസംഗിക്കുന്നതിനിടെ വികാരാധീനനാവുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ബഹ്‌റൈനില്‍ ഇന്ത്യന്‍സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസത്തെ ഗള്‍ഫ് പര്യടനം പൂര്‍ത്തിയാക്കി മോദി ഇന്ന് ഫ്രാന്‍സിലേക്ക് തിരിക്കും.

എന്റെ സുഹൃത്ത് അരുണ്‍ നമ്മളെ വിട്ടു പോയപ്പോള്‍ ഞാന്‍ ഇത്രയും അകലെയാണെന്ന് വിശ്വസിക്കാന്‍ ആകുന്നില്ലെന്ന് മോദി പറഞ്ഞു. വളരെയധികം വിഷമത്തോടെയും സങ്കടം അടക്കിപ്പിടിച്ചുമാണ് ഇവിടെ നില്‍ക്കുന്നത്. വിഷമം സഹിക്കാനുള്ള ശക്തി ജയ്റ്റ്‌ലിയുടെ കുടുംബാംഗങ്ങള്‍ക്ക് കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും മോദി പറഞ്ഞു. ബഹ്‌റൈനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണമാണ് ഭരണകൂടം നല്‍കിയത്.

ഇന്ത്യ വലിയ മാറ്റങ്ങളുടെ പാതയിലാണെന്ന് നാഷണല്‍ സ്‌റ്റേഡിയത്തിലെത്തിയ ബഹ്‌റൈനിലെ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധനചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിന്റെ വിവിധയിടങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാവുന്ന കാര്യങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി സര്‍ക്കാര്‍ ചെയ്തുവരുന്നത്. നൂറ്റിമുപ്പതുകോടി ജനങ്ങളുടെ പിന്തുണയാണ് സര്‍ക്കാരിനുള്ളതെന്നും മോദി വ്യക്തമാക്കി. രണ്ടു ദിവസത്തെ ബഹ്‌റൈന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ഇന്ത്യന്‍ സമയം രാവിലെ ഒമ്പതരയ്ക്ക് മനാമ ശ്രീകൃഷ്ണ ക്ഷേത്രം സന്ദര്‍ശിക്കും. ക്ഷേത്രത്തിന്റെ ഇരുന്നാറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തശേഷം ഉച്ചകോടിയില്‍ പങ്കെടുക്കാനായി മോദി ഫ്രാന്‍സിലേക്ക് തിരിക്കും. അതേസമയം അരുണ്‍ ജയ്റ്റ്‌ലിയുടെ സംസ്‌കാരം ഇന്ന് നടക്കും. ദില്ലിയിലെ കൈലാഷ് കോളനിയിലെ വസതിയില്‍ പൊതു ദര്‍ശനത്തിന് വെച്ചിരിക്കുന്ന മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. വസതിയിലെ പൊതു ദര്‍ശനത്തിന് ശേഷം രാവിലെ 11 മണിയോടെ ഭൗതിക ശരീരം ബിജെപി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. രണ്ട് മണി വരെയാണ് ഇവിടെ പൊതു ദര്‍ശനം നിശ്ചയിച്ചിട്ടുള്ളത്.

പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും രാജ്യം ജയ്റ്റ്‌ലിക്ക് യാത്രയയപ്പ് നല്‍കുക. വൈകിട്ട് നിഗം ബോധ്ഘട്ടിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാര്‍ തുടങ്ങി പ്രതിപക്ഷത്തെ നേതാക്കളും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും. വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരിമാനിച്ചിരുന്നെങ്കിലും സന്ദര്‍ശനം തുടരണമെന്നായിരുന്നു ജയ്റ്റ്‌ലിയുടെ കുടുംബം അഭ്യര്‍ത്ഥിച്ചത്. അതിനാല്‍ മോദി സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കില്ല. വൃക്കരോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന അരുണ്‍ ജയ്റ്റ്‌ലി ഇന്നലെ ഉച്ചയ്ക്ക് ദില്ലി എയിംസില്‍ വച്ചാണ് അന്തരിച്ചത്. സുഷമ സ്വരാജിന്റെ അപ്രതീക്ഷിത നിര്യാണത്തിന് പിന്നാലെ അരുണ്‍ ജയ്റ്റ്‌ലിയും വിട വാങ്ങുന്നതോടെ കഴിവും ജനപ്രീതിയുമുള്ള രണ്ട് നേതാക്കളെയാണ് ബിജെപിക്ക് പൊടുന്നനെ നഷ്ടമാകുന്നത്. ആര്‍എസ്എസിലൂടെ കടന്നു വന്നവരായിരുന്നു ബിജെപിയിലെ ഭൂരിപക്ഷം നേതാക്കളെങ്കിലും എബിവിപിയിലൂടെ വന്ന് പാര്‍ട്ടിയുടെ മുന്‍നിരനേതാവായി മാറിയ ചരിത്രമാണ് ജയ്റ്റ്‌ലിയുടേത്. ദേശീയരാഷ്ട്രീയത്തിലെ എല്ലാ നേതാക്കളോടും അടുത്ത സൗഹൃദം പുലര്‍ത്തിയ ജയ്റ്റ്‌ലി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആധുനികമുഖവും സൗമ്യസാന്നിധ്യവുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വന്ദേഭാരത് ട്രെയിന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍  (1 hour ago)

അന്ത്യകര്‍മ്മങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കത്തിന് മുതിരാതെ മക്കള്‍: ശ്രീനിവാസന്റെ അന്ത്യകര്‍മ്മം ചെയ്തത് കോടികളുടെ തട്ടിപ്പ് കേസ് പ്രതി  (1 hour ago)

'എടാ, വേട്ടാ വളിയാ. നീ ഒറ്റക്ക് നിന്നാൽ നിന്റെ വാർഡിൽ എന്ത് വികസനം വരും....!ഞാൻ ഒരുത്തനെയും പിന്തുണയ്ക്കില്ല സ്വതന്ത്രൻ ഒറ്റി  (1 hour ago)

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (1 hour ago)

റഹീം ജയിച്ചു ഇംഗ്ലീഷ് തോറ്റു...! ഉഫ് ഇംഗ്ലീഷ് കേട്ട് സ്‌പീക്കർ എഴുന്നേറ്റ് ഓടി..! പോയി പഠിച്ചിട്ട് വാ റഹീമേ...!  (2 hours ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (2 hours ago)

പി കെ ശ്രീമതിയുടെ ബാഗ് അടിച്ചുമാറ്റി..40000 രൂപയും ഫോണും.. സ്വർണവും കൊണ്ടുപോയി ചെയിൻ വലിച്ചു..RPF എത്തി  (3 hours ago)

ഭാര്യയെ വെടിവെച്ച്കൊലപ്പെടുത്തി. യുവാവ്‌  (4 hours ago)

ഓഹരി വിപണിയും നേട്ടത്തിൽ  (4 hours ago)

പാസഞ്ചർ ട്രെയിൻ ഇടിച്ച് രണ്ട് കൗമാരക്കാർക്ക് ദാരുണാന്ത്യം  (4 hours ago)

ഡൽഹിയിലെ വായുമലിനീകരണം മൂലം തനിക്ക് അലർജിയുണ്ടായെന്ന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി...  (4 hours ago)

അപകടത്തിൽ അമ്മയും മകനും ദാരുണാന്ത്യം‌  (5 hours ago)

പാൽ കുപ്പിയിൽ വിഷം കലക്കി മക്കളെ കൊന്നു, പിന്നാലെ അമ്മയെയും,കലാധരൻ തൂങ്ങി മൃതദേഹത്തിൽ കത്ത്, കാരണം ഭാര്യ  (5 hours ago)

പി കെ ശ്രീമതിയുടെ ഫോണും ഹാന്‍ഡ്ബാഗും മോഷണം പോയി.... പൊലീസില്‍ പരാതി നല്‍കിയതായി പി കെ ശ്രീമതി  (5 hours ago)

കനത്ത നാശനഷ്ടമുണ്ടാക്കിയ ശ്രീലങ്കയ്ക്ക് 45 കോടിഡോളറിന്റെ സഹായപാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യ  (5 hours ago)

Malayali Vartha Recommends