Widgets Magazine
19
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗസ്സയിലെ ഏക കത്തോലിക്ക പള്ളി തകർത്ത് ഇസ്രായേൽ ടാങ്ക് ആക്രമണം; ഖേദം പ്രകടിപ്പിച്ച് നെതന്യാഹു...


അതിതീവ്ര മഴ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്..നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു..മത്സ്യത്തൊഴിലാളികളും കടലിന് സമീപത്തായി താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണം..


മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് പീഡനം; വള്ളികുന്നം സ്വദേശിയുടെ ആത്മഹത്യയിൽ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ആവശ്യപ്പെട്ട് പരാതി നൽകി സന്ദീപ് വാചസ്പതി...


ഗുഹയിലേക്ക് തിരികെ വിടണമെന്നാവശ്യപ്പെട്ട് റഷ്യന്‍ യുവതി നിര്‍ബന്ധം തുടരുകയാണ്...ഉടന്‍ തന്നെ ഇവരെ നാട് കടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്..പെണ്‍കുട്ടികളുടെ പിതാവായ ഡ്രോര്‍ ഗോള്‍ഡ്‌സ്റ്റൈനെ കണ്ടെത്തി..


നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ ആരൊക്കെ പ്രതികൾ ആരൊക്കെ രക്ഷപെട്ടു..?കുറ്റപത്രത്തിന്റെ പകര്‍പ്പ് ഞെട്ടിക്കുന്നതാണ്..അടിമുടി ദുരൂഹമാണ് ഈ കേസിലെ പോലീസിന്റെ കണ്ടെത്തല്‍..

ഈ മഹാമാരിയിൽ നിങ്ങളെ കാത്തിരിക്കുന്നത്.... നിർബന്ധമായും ഈ വീഡിയോ കാണുക...

17 MARCH 2020 11:08 AM IST
മലയാളി വാര്‍ത്ത

'എന്താണ് നിങ്ങളെ കാത്തിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കൂടിക്കഴിയില്ല' നിങ്ങള്‍ക്കിപ്പോഴും കാര്യം തിരിഞ്ഞില്ലെങ്കില്‍ നിങ്ങളിത് തീര്‍ച്ചയായും വായിക്കണം. ഇത് ഒരു സിനിമാ കഥയല്ല. ഫിക്ഷനല്ല. ഇറ്റലിയില്‍ നടക്കുന്നതിനെക്കുറിച്ച് അവിടുത്തെ ഒരു പൗരന്‍( ജെയ്‌സണ്‍ യാനൊവിറ്റ്‌സ്) ട്വിറ്ററില്‍ എഴുതിയ ഒരു ത്രെഡാണ്. അതിന്റെ പരിഭാഷയാണ് ഈ വായിക്കുന്നത്

?? ആമുഖം.

എല്ലാവര്‍ക്കും അറിയാം ഇറ്റലി ക്വാറന്റൈനിലാണെന്ന്. ഇവിടുത്തെ അവസ്ഥ വളരെ മോശമാണ്. പക്ഷെ അതിലും പരിതാപകരമാണ് കൊറോണക്കെതിരെ തങ്ങള്‍ക്കൊന്നും പറ്റില്ലെന്ന് കരുതുന്ന മറ്റു രാജ്യക്കാരെ കാണുന്നത്. (അതായത് ഇത് നമുക്കും ബാധകം കേരളം എല്ലാം ചെറുത്തു തോല്‍പ്പിക്കും പക്ഷേ മുന്‍ കരുതലുകള്‍ എടുത്തില്ലെങ്കില്‍ ഇറ്റലിയുടെ അതേ അവസ്ഥയാകും, രജിത് സറിനെ കാണാന്‍ പോയവര്‍ എല്ലാവരും ഓകെ അല്ലെ) ഞങ്ങള്‍ക്ക് അത് മനസ്സിലാവും. കാരണം രണ്ടാഴ്ച മുന്‍പെ വരെ ഞങ്ങളും അങ്ങനെ തന്നെ ആയിരുന്നു.

?? സ്റ്റേജ് 1

കൊറോണ എന്നൊരു വൈറസ് ഉണ്ട്. രാജ്യത്ത് ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു ഓ.. പേടിക്കാനൊന്നും ഇല്ല. അതൊരു പകര്‍ച്ചപ്പനി മാത്രമാണ്. മാത്രമല്ല എനിക്ക് 75 വയസ്സായിട്ടും ഇല്ല. ഞാന്‍ സുരക്ഷിതനാണ്. വെറുതെ എന്തിനാണ് പോയി മാസ്‌കും സാനിറ്റൈസറും ഒക്കെ വാങ്ങിവച്ച് കാശ് കളയുന്നത്? വെറുതെ പേടിച്ച് ആധി കൂട്ടാതെ ഞാന്‍ സാധാരണത്തെ പോലെ തന്നെ ജീവിക്കാന്‍ പോകുകയാണ്

?? സ്റ്റേജ് 2

കേസുകളുടെ എണ്ണം കാര്യമായി കൂടുന്നു. രാജ്യത്ത് ചില റെഡ് സോണുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ചില നഗരങ്ങള്‍ ക്വാറന്റൈന്‍ ചെയ്തിരിക്കുന്നു. കുറേ ആളുകള്‍ ഇന്‍ഫെക്റ്റഡ് ആണ് (ഫെബ്രുവരി 22)

ഇത് കഷ്ടമാണ്. പക്ഷെ ഗവണ്മെന്റ് ശ്രദ്ധിക്കുന്നുണ്ട്. പേടിക്കാനൊന്നും ഇല്ല. കുറച്ച് മരണങ്ങള്‍ ഒക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ അതൊക്കെ വയസ്സായവരാണ്. മീഡിയയും സര്‍ക്കാറും ചുമ്മാ വ്യൂവര്‍ഷിപ്പിനും പ്രശസ്തിക്കും വേണ്ടി പാനിക്ക് ഉണ്ടാക്കുകയാണ്. എന്തൊരു വൃത്തികെട്ടവന്മാര്‍. മനുഷ്യര്‍ അവരുടെ ജീവിതം സാധാരണ പോലെ തന്നെ കൊണ്ട് പോവും. ഇതു കാരണം ഞാന്‍ എന്റെ സുഹൃത്തുക്കളെ കാണാതിരിക്കാണോ.. ഉവ്വ നടന്ന പോലെ.

ഇതൊന്നും എന്നെ ബാധിക്കില്ല. ഞാന്‍ സുരക്ഷിതനാണ്

?? സ്റ്റേജ് 3

കേസുകള്‍ ഭീകരമായി വര്‍ദ്ധിച്ചിരിക്കുന്നു. ഒറ്റ ദിവസം കൊണ്ട് ഇരട്ടിയോളം കൂടി ഒരുപാട് ആളുകള്‍ മരിച്ചുകൊണ്ടിരിക്കുന്നു. കൂടുതല്‍ ഭാഗങ്ങള്‍ റെഡ് സോണ്‍ ആക്കി. 4 റീജിയണുകള്‍ കൂടി ക്വാറന്റൈന്‍ ചെയ്തു (മാര്‍ച്ച് 7).

ഇറ്റലിയുടെ 25% ഇപ്പോള്‍ ക്വാറന്റൈനിലാണ്. സ്‌കൂളുകളും കോളേജുകളും അടച്ചു. പക്ഷെ ബാറുകളും ഹോട്ടലുകളും ജോലിസ്ഥലങ്ങളും ഇപ്പോഴും തുറന്നിരിക്കുകയാണ്. ഒഫിഷ്യല്‍ ഓര്‍ഡര്‍, ഇറങ്ങുന്നതിന് മുന്നെ തന്നെ ചില മാധ്യമങ്ങള്‍ ചോര്‍ത്തി പ്രസിദ്ധീകരിക്കുന്നു. തുടര്‍ന്ന് 10000 ത്തോളം ആളുകള്‍ റെഡ് സോണില്‍ നിന്ന് സൂത്രത്തില്‍ കടന്ന് കളഞ്ഞ് ഇറ്റലിയുടെ മറ്റുഭാഗങ്ങളിലുള്ള തങ്ങളുടെ വീടുകളിലേക്ക് പോകുന്നു(ഈ ഭാഗം പിന്നീട് പ്രധാനമാണ്) ബാക്കി 75% ഭാഗത്ത് ആളുകളും അവരുടെ ജീവിതം സാധാരണ പോലെ തന്നെ തുടരുന്നു.
അവര്‍ക്കിപ്പോഴും കാര്യത്തിന്റെ ഗൗരവം മനസ്സിലായിട്ടില്ല. എവിടെ തിരിഞ്ഞാലും അകലം പാലിക്കാനും കൈ വൃത്തിയായി സൂക്ഷിക്കാനും അനാവശ്യമായ യാത്രകള്‍ ഒഴിവാക്കുവാനുമുള്ള നിര്‍ദ്ദേശങ്ങളാണ്. എല്ലാ 5 മിനിറ്റിലും ടിവിയില്‍ ഈ നിര്‍ദ്ദേശങ്ങള്‍ കാണിക്കുന്നുണ്ട്. പക്ഷെ ഇതൊന്നും ആളുകളുടെ മനസ്സിലേക്ക് കയറിയിട്ടില്ല.

?? സ്റ്റേജ് 4

കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും ഒരു മാസത്തോളമായി അടച്ചിട്ടിരിക്കുകയാണ്. ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. ഹോസ്പിറ്റലുകള്‍ ഒക്കെ നിറഞ്ഞിരിക്കുന്നു. ബാക്കി യൂണിറ്റുകള്‍ എല്ലാം ഒഴിപ്പിച്ച് കൊറോണ രോഗികള്‍ക്കായി ക്രമീകരിച്ചിരിക്കുന്നു. ആവശ്യത്തിന് ഡോക്റ്റര്‍മാരും മെഡിക്കല്‍ സ്റ്റാഫും ഇല്ല. റിട്ടയര്‍ ചെയ്തവരേയും യൂണിവേഴ്‌സിറ്റികളിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളേയും വിളിച്ചിരിക്കുന്നു. 8 മണിക്കൂര്‍ ഷിഫ്റ്റ് എന്നൊരു സംഗതി ഇല്ലാതായിരിക്കുന്നു. നിവര്‍ന്ന് നില്കാന്‍ കഴിയുന്നവരൊക്ക്ര്‍ പറ്റാവുന്ന അത്രയും നേരം ജോലി ചെയ്തുകൊണ്ടേ ഇരിക്കുക എന്ന അവസ്ഥയാണ്. തീര്‍ച്ചയായും ഡോക്റ്റര്‍മാരും നഴ്‌സുമാരും ഇന്‍ഫെക്റ്റഡാവുന്നുണ്ട്. അവരില്‍ നിന്നും അവരുടെ കുടുംബാങ്ങള്‍ക്കും കിട്ടുന്നുണ്ട്. ന്യൂമോണിയ കേസുകള്‍ വളരെ കൂടിയിരിക്കുന്നു. ഐസിയു വേണ്ടവരുടെ എണ്ണം പരിധിവിട്ട് പോയിരിക്കുന്നു. എല്ലാവര്‍ക്കുമുള്ള സ്ഥലം ഇല്ല.

ഈ ഘട്ടത്തില്‍ ഇതൊരു യുദ്ധമാണ്: രക്ഷപ്പെടാനുള്ള സാധ്യത നോക്കി ആളുകള്‍ക്ക് മുന്‍ ഗണന കൊടുക്കേണ്ട ഗതികേടിലേക്ക് ഡോക്റ്റര്‍മാര്‍ എത്തിയിരിക്കുന്നു. എന്നുവച്ചാല്‍ വയസ്സായവരേയും നിലവില്‍ ഗുരുതര പ്രശ്‌നമുള്ളവരേയും തഴയേണ്ട അവസ്ഥ. എല്ലാവരേയും രക്ഷിക്കാനുള്ള സൗകര്യങ്ങള്‍ ഇല്ല. അതുകൊണ്ട് നല്ല ഫലം ഉറപ്പുള്ളവയ്ക്ക് മാത്രം മുന്‍ ഗണന.

ഇതൊരു തമാശയാണെന്ന് ആശ്വസിക്കണം എന്നുണ്ട്. പക്ഷെ അക്ഷരാര്‍ത്ഥത്തില്‍ ഇതാണ് സംഭവിക്കുന്നത്. ആവശ്യത്തിന് സ്ഥലം ഇല്ലാത്തതുകൊണ്ട് ആളുകള്‍ മരിക്കുന്നു. എന്റെ ഒരു ഡോക്റ്റര്‍ സുഹൃത്ത് വിളിച്ചിരുന്നു. അവന്‍ ആകെ തളര്‍ന്നു പോയിരിക്കുന്നു. കാരണം അന്നേദിവസം മാത്രം 3 പേരെ മരിക്കാന്‍ വിടേണ്ടി വന്നുവത്രെ. നഴ്‌സുമാര്‍ കരയുന്നു. അവര്‍ക്ക് ആളുകള്‍ മരിക്കുന്നത് കയ്യും കെട്ടി നോക്കി നില്‍ക്കാനേ കഴിയുന്നുള്ളു. മരിക്കുന്നവര്‍ക്ക് നല്‍കാന്‍ ആകെ അവരുടെ കയ്യിലുള്ളത് കുറച്ച് ഓക്‌സിജന്‍ മാത്രമാണ്.

ഒരു സുഹൃത്തിന്റെ ബന്ധു ആവശ്യത്തിന് ചികില്‍സ കിട്ടാതെ മരണപ്പെട്ടുവത്രെ.കാര്യങ്ങള്‍ കൈവിട്ട് പോയിരിക്കുന്നു. സിസ്റ്റം തകര്‍ന്നിരിക്കുന്നു. എവിടെ തിരിഞ്ഞാലും കൊറോണയല്ലാതെ മറ്റൊന്നും കേള്‍ക്കാനില്ല.

? സ്റ്റേജ് 5

റെഡ് സോണില്‍ നിന്ന് സൂത്രത്തില്‍ കടന്ന് കളഞ്ഞ 10000 ആളുകളെ മറന്നുപോയിട്ടില്ലല്ലോ? ഇവര്‍ കാരണം രാജ്യം മൊത്തം മാര്‍ച്ച് 9 ഓടെ ക്വാറന്റൈന്‍ ചെയ്യേണ്ടി വന്നിരിക്കുന്നു. വൈറസിന്റെ വ്യാപനം മാക്‌സിമം തടയുക എന്നതാണ് ലക്ഷ്യം. ആളുകള്‍ക്ക് ഇപ്പോഴും ജോലിക്ക് പോകാം പലചരക്കുകള്‍ വാങ്ങിക്കാം മരുന്ന് വാങ്ങിക്കാം. ഇതൊന്നും ഇല്ലെങ്കില്‍ സാമ്പത്തിക രംഗം തകരും (ഇപ്പോഴേ തകര്‍ച്ചയില്ലാണ്). പക്ഷെ വ്യക്തമായ കാരണം ഇല്ലാതെ സ്വന്തം താലൂക്ക് വിട്ട് പോകാന്‍ കഴിയില്ല. ആളുകള്‍ക്ക് പേടി വന്നിരിക്കുന്നു. ഒരുപാട് ആളുകള്‍ മാസ്‌കും ഗ്ലൗസും ഒക്കെ ഉപയോഗിക്കുന്നുണ്ട്. പക്ഷെ ഇപ്പോഴും തങ്ങള്‍ വൈറസ്സിന് തൊടാന്‍ കഴിയാത്ത മരണമാസുകള്‍ ആണെന്ന് കരുതുന്ന ഒരു കൂട്ടരുണ്ട്. അവരിപ്പോഴും വലിയ കൂട്ടമായി റെസ്റ്റോറന്റുകളിലും ബാറുകളിലും കറങ്ങി നടക്കുന്നു.

? സ്റ്റേജ് 6

2 ദിവസത്തിന് ശേഷം- എല്ലാം അടച്ചിരിക്കുന്നു. ഓഫീസുകള്‍, ഹോട്ടലുകള്‍, ഷോപ്പിങ്ങ് സെന്ററുകള്‍, തിയ്യേറ്ററുകള്‍. . സൂപ്പര്‍മാര്‍ക്കറ്റുകളും മെഡിക്കല്‍ ഷോപ്പുകളും ഒഴികെ എല്ലാം. സര്‍ട്ടിഫിക്കേറ്റ് ഉണ്ടെങ്കിലേ ഇനി സഞ്ചരിക്കാന്‍ കഴിയൂ. പേര് , എവിടുന്ന് വരുന്നു, എവിടേക്ക് പോകുന്നു, എന്തിന് പോകുന്നു എന്നിവ അടങ്ങിയ ഒഫിഷ്യല്‍ രേഖയാണ് ഈ സര്‍ട്ടിഫികറ്റ്. ഒരുപാടിടത്ത് പോലീസ് ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ചിരിക്കുന്നു. അനാവശ്യമായി പുറത്ത് കാണുന്നവര്‍ക്ക് 206 യൂറോ വരെ ഫൈന്‍ ചുമത്തും. കൂടാതെ ഈ ആള്‍ നേരത്തെ തന്നെ കൊറോണ പോസിറ്റീവ് ആയ ആളാണെങ്കില്‍ കൊലപാതക ശ്രമത്തിന് 1 മുതല്‍ 12 വര്‍ഷം വരെ തടവ് ലഭിക്കും.

?? നിര്‍ത്തുന്നതിന് മുന്‍പ്:

ഇന്നുവരെ (മാര്‍ച് 12 ) ഉള്ള അവസ്ഥയാണിത്. ഓര്‍ക്കുക ഇത്രയും സംഭവിച്ചത് 2 ആഴ്ചയിലാണ്. സ്റ്റേജ് 3 മുതല്‍ ഇന്ന് വരെ വെറും 5 ദിവസം മാത്രം. ഇറ്റലിക്ക് പുറത്ത് ചൈന പോലുള്ള രാജ്യങ്ങള്‍ മറ്റൊരു സ്റ്റേജിലാണ്. അതുകൊണ്ട് ഞാന്‍ ഇത്രയും നിങ്ങളോട് പറയുന്നു:

എന്താണ് നിങ്ങളെ കാത്തിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കൂടി കഴിയില്ല. എന്തെന്നാല്‍ 2 ആഴ്ച മുന്‍പ് വരെ ഞാനും ഇതുപോലെ ഒരു ദുരന്തം ഉണ്ടാവും എന്നതിനെക്കുറിച്ച് യാതൊരു ഊഹവും ഇല്ലാതിരിക്കുകയായൊരുന്നു.

അതെ, ഇതൊരു ദുരന്തമാണ്. അത് വൈറസ് അപകടകാരിയായതുകൊണ്ട് മാത്രമല്ല. അത് മൂലം ഉണ്ടാവുന്ന സംഭവ പരമ്പരകള്‍കൊണ്ട് കൂടിയാണ്. മറ്റുരാജ്യങ്ങള്‍ ഇപ്പോഴും ഒരുഹവും ഇല്ലാതെ കയ്യും കെട്ടി ഇരിക്കുന്നത് കണ്ടിട്ട് വിഷമം ഉണ്ട്. ഇപ്പോള്‍ വേണമെങ്കില്‍ അവര്‍ക്ക് അവരുടെ ജനങ്ങളെ രക്ഷിക്കാനുള്ളത് ചെയ്യാവുന്നതേ ഉള്ളു.

ഇത് വായിക്കുന്നെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടതൊക്കെ ചെയ്ത് സുരക്ഷിതരായിരിക്കുക. ഇത് താനെ അവസാനിക്കും എന്ന് കരുതരുത്.

അമേരിക്കയിലൊക്കെ പുറത്ത വരാത്ത എത്ര കേസുകള്‍ ഉണ്ടാവും എന്ന് ഞാന്‍ അല്‍ഭുതപ്പെടുന്നു. ആ രാജ്യത്തിന്റെ രീതിവച്ച് അത് സ്വാഭാവികമാണ്. കടുത്ത നടപടികള്‍ ഇറ്റലിയില്‍ വേണ്ടി വന്നിട്ടുണ്ട്. കാരണം വേറെ വഴിയില്ല എന്നതാണ്. അത് പലതരത്തിലും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്നറിയാം. പക്ഷെ വേറെ വഴിയില്ല. ചൈനയില്‍ അവ ഫലം കണ്ടിട്ടുണ്ട്. അതുകൊണ്ട് ഇവിടെയും ഫലം കാണും എന്ന് കരുതുന്നു.

ഇത് ലോക ചരിത്രത്തിലെ വഴിത്തിരിവായിരിക്കും. ഇതിന് ശേഷം ലോകം ഒരിക്കലും പഴയതുപോലായിരിക്കില്ല. ഓര്‍ക്കുക. നിങ്ങളുടെ പ്രദേശത്ത് ആളുകള്‍ക്ക് രോഗം വന്നിട്ടുണ്ടെങ്കില്‍ അതിനര്‍ത്ഥം വൈറസ് പടരുന്നു എന്നാണ്. നിങ്ങള്‍ ഒരു പക്ഷെ ഞങ്ങളേക്കാള്‍ 2 ആഴ്ച പുറകിലായിരിക്കും.

അതുകൊണ്ട് സുരക്ഷിതരായിരിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് ഒന്നും പറ്റില്ല എന്ന് വിഡ്ഡികളെപ്പോലെ ചിന്തിക്കാതിരിക്കുക. പറ്റുമെങ്കില്‍ വീട്ടില്‍ ഇരിക്കുക

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലോര്‍മില്ലില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം  (4 hours ago)

വര്‍ക്കലയില്‍ തെരുവ് നായയുടെ അക്രമണത്തില്‍ 9 വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്  (4 hours ago)

ഒരാളുടേത് കൊലപാതകമാകാനുള്ള സാദ്ധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല  (4 hours ago)

അയല്‍ക്കാരിയുമായുള്ള വസ്തു തര്‍ക്കം  (4 hours ago)

മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (4 hours ago)

ഇസ്രയേല്‍ അമേരിക്ക കയറില്‍ കെട്ടിയ നായ ; കൊലവിളിച്ച് ആയത്തുള്ള അലി ഖമനേയി  (6 hours ago)

അവയവദാനത്തിന് തയ്യാറായ കുടുംബത്തിന് നന്ദി പറഞ്ഞ് മന്ത്രി  (6 hours ago)

ലോകം കീഴടക്കിയ അലക്‌സാണ്ടറെ കീഴടക്കിയ ഇന്ത്യന്‍ സന്യാസി  (7 hours ago)

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍  (7 hours ago)

കെ എസ് ആര്‍ ടി സിയുടെ പുതിയ പരിഷ്‌കാരം  (7 hours ago)

കേരളത്തില്‍ കലിതുള്ളി പെയ്യുന്ന മഴയില്‍ കനത്ത നാശനഷ്ടങ്ങള്‍ ; മലയോര മേഖലകളില്‍ കനത്ത ജാഗ്രത  (7 hours ago)

നിമിഷ പ്രിയയ്ക്ക് മാപ്പ് നല്‍കാനുള്ള ശ്രമങ്ങള്‍ അവരുടെ കുടുംബം മാത്രമേ നടത്താവൂ എന്നും ബാഹ്യ സംഘടനകളുടെ ഇടപെടല്‍ ഗുണം ചെയ്യില്ലെന്നും കേന്ദ്ര സര്‍ക്കാര്‍  (7 hours ago)

പാലക്കാട്ട് 17 പേര്‍ ഐസൊലേഷനില്‍  (7 hours ago)

ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം കൈമാറി കെഎസ്ഇബി  (7 hours ago)

സമസ്തയ്ക്കല്ല സര്‍ക്കാര്‍ സ്‌കൂളിന്റെ അട്ടിപ്പേറവകാശം ; സീസറിനുള്ളത് ദൈവത്തിന് വേണ്ട  (7 hours ago)

Malayali Vartha Recommends