Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

തീയില്‍ ചവിട്ടി പിണറായി റിയാസ് തീഹാറില്‍ തീരും ! ജസ്റ്റിസ് ബദറുദ്ദീന്‍ പേടിയില്‍ CPM വീണ പുറത്തിറങ്ങുന്നില്ല കരച്ചില്‍

28 SEPTEMBER 2026 04:46 PM IST
മലയാളി വാര്‍ത്ത

29ന് ഹൈക്കോടതിയില്‍ എന്ത് സംഭവിക്കും ജസ്റ്റിസ് ബദറുദ്ദീന്‍ എന്ത് ഉത്തരവ് പ്രഖ്യാപിക്കും. ഉറക്കമില്ലാതെ പിണറായി വിജയന്‍. മാസപ്പടി-ഹവാല കേസില്‍ പൊതുതാല്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് പറയുന്നത് നാളെയാണ്. എന്തുകൊണ്ട് എഫ്‌ഐആര്‍ ഇടുന്നില്ലെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി വാക്കാല്‍ ചോദിച്ചത്. മുന്‍പ് ഇല്ലാതിരുന്ന ഗുരുതര വിഷയങ്ങള്‍ ഇഡി റിപ്പോര്‍ട്ടില്‍ ഉണ്ട്. അന്വേഷിക്കണമെന്ന് പരാമര്‍ശം ഹൈക്കോടതി നടത്തിയത് പിണറായിക്ക് ഉറക്കമില്ല. 29ന് അതായത് നാളെ എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തണമെന്ന് ജഡ്ജി കട്ടായം പറഞ്ഞാല്‍ സര്‍ക്കാരിന് ഉത്തരവ് അനുസരിച്ചേ മതിയാകൂ. ഇഡി വേട്ടയാടല്‍ സര്‍ക്കാര്‍ വേട്ടയാടല്‍ എന്ന് ഡയലോഗ് അടിക്കുന്ന പോലെ ഹൈക്കോടതി വേട്ടയാടലെന്ന് ക്യാപ്‌സൂള്‍ ഇറക്കാനാകില്ല. തീയില്‍ ചവിട്ടിയല്ല തീ വിഴുങ്ങിയാണ് പിണറായി നില്‍ക്കുന്നത്.


ഹൈക്കോടതി ഉത്തരവ് ഏറ്റവും ഭയക്കുന്നത് മുഹമ്മദ് റിയാസാണ്. കാരണം എഫ്‌ഐആര്‍ ഇട്ടാല്‍ ആദ്യം തൂങ്ങുന്നത് റിയാസ് തന്നെ. സുഹൃത്തുക്കളും റിയാസും ചേര്‍ന്ന് ഹവാല കടത്തിയെന്ന് ഇഡി കണ്ടെത്തല്‍. മുന്‍പ് ഇല്ലാതിരുന്ന ഗുരുതര വിഷയങ്ങള്‍ ഇഡി റിപ്പോര്‍ട്ടിലുണ്ടെന്ന് കോടതി പരാമര്‍ശിച്ചത് ഹവാല ഇടപാട് തന്നെയാണ്. മാസപ്പടി കേസ് പലതവണ ഉയര്‍ന്നുവന്നതാണെങ്കിലും ഹവാല വിഷയം ഇപ്പോഴാണ് പുറത്തായത്. പിണറായി മുഖ്യമന്ത്രി ആിരുന്ന കാലത്തേ റിയാസ് ഇഡി റഡാറില്‍ ഉണ്ടായിരുന്നു. എന്നാല്‍ അന്ന് റിയാസിനെ അന്വേഷണ പരിധിയിലേക്കേ കൊണ്ടുവരാതെ മാറ്റിനിര്‍ത്തി സമാന്തര അന്വേഷണം ഇഡി നടത്തിയെന്നാണ് വിവരം. അധികാരം കൈവിട്ട് പിണറായി ദുര്‍ബലമായ ഘട്ടത്തില്‍ ഇഡി ചടുല നീക്കം നടത്തി നേരെ റിയാസിലേക്ക്. ഇതോടെയാണ് റിയാസും സുഹൃത്തുക്കളും കുടുങ്ങിയത്.

വീണയുടെ അക്കൗണ്ടിലെത്തിയ 20 കോടി റിയാസ് വഴി സുഹൃത്തുക്കളിലൂടെ വിദേശത്തേക്ക് കട്ടതിയെന്നണ് ഇഡി കണ്ടെത്താല്‍. എന്നാല്‍ ഈ തുകയെ കുറിച്ച് റിയാസ് പ്രതികരിച്ചത് ഭാവി ബിസ്‌നസിന് വേണ്ടി എന്നാണ്. അങ്ങനെ ബിസ്‌നസ് നടത്താനാണെങ്കിലും എവിടെ നിന്ന് 20 കോടി കിട്ടി. അതിന്റെ സോഴ്‌സ് വെളിപ്പെടുത്തണം. അതിന് കഴിഞ്ഞില്ലെങ്കില്‍ കള്ളപ്പണം തന്നെയാണ് 20 കോടിയെന്ന് തെളിയും. കോടതി ഇത് ഗൗരവമായിട്ടെടുക്കും. ആരോപണം വന്നിരിക്കുന്നത് മുന്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും മുന്‍ മന്ത്രിയ്ക്കുമെതിരെ. ജനപ്രതിനവിധികള്‍ അഴിമതിയിലൂടെ പണം സമ്പാദിച്ചുവെന്ന ആരോപണം വരുമ്പോള്‍ അന്വേഷണം നടത്തണമെന്ന നിലപാട് കോടതിക്ക് സ്വീകരിക്കേണ്ടി വരും. കാരണം ഭരണഘടന തൊട്ട് സത്യം ചെയ്താണ് അധികാര കസേരകളിലേക്ക് നേതാക്കന്മാര്‍ കയറുന്നത്. അഴിമതി നടത്തിയാല്‍ ഭരണഘടന ലംഘനമാണ് നടത്തുന്നത്. ഗുരുതരമായ വിഷയം തന്നെ. ഹൈക്കോടതിക്ക് ഉചിതമായ് നടപടിയെടുത്തേ മതിയാകൂ. 29ന് ഹൈക്കോടതിയില്‍ നിന്ന് ഉണ്ടാകാന്‍ പോകുന്നത് എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തണമെന്ന ഉത്തരവ് തന്നെ ആയിരിക്കുമെന്ന് നിയമവിദഗ്ദരും പറയുന്നു.



പണി പതിനെട്ടിന്റെ വരുന്നുണ്ടെന്ന് കണ്ടതോടെ പിണറായി പണി തുടങ്ങി. പാര്‍ട്ടിയെ കൂട്ടുപിടിച്ച് സംരക്ഷണ കവചം ഒരുക്കാനാണ് പിണറായി നീക്കം. അതിന് ഡല്‍ഹിയില്‍ നിന്നേ നീക്കം തുടങ്ങി. പൊളിറ്റ് ബ്യൂറോ നേതാക്കളുമായ് ചര്‍ച്ച തുടങ്ങി. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ മാസപ്പടി കേസില്‍ കേരളത്തില്‍ സംഘടിപ്പിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) എതിരായ സമരത്തിലേക്ക് കൂടുതല്‍ പാര്‍ട്ടികളെ എത്തിക്കാന്‍ സി.പി.എം. ഇതിന്റെ ഭാഗമായി ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിനെ കണ്ട് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി. മുന്‍കൂട്ടി നിശ്ചയിച്ച തിരക്കുകള്‍ കാരണം കെജ്‌രിവാളിന് സമരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും പകരം മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ പങ്കെടുക്കുമെന്നും കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ കണ്ട എം.എ. ബേബി പറഞ്ഞു.

സമരത്തില്‍ വായിക്കുന്നതിനായി കെജ്‌രിവാളിന്റെ സന്ദേശം ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബര്‍ പകുതിയോടെയാണ് കേരളത്തിലെ പ്രതിഷേധ പരിപാടികള്‍ നിശ്ചയിച്ചിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജിയുമായുള്ള ബന്ധത്തിലെ മാറ്റങ്ങള്‍ പുതിയ രാഷ്ട്രീയ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിന്റെ ഭാഗമായാണ് കത്തയച്ചതെന്നും എം.എ. ബേബി കൂട്ടിച്ചേര്‍ത്തു.

2024ല്‍ മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്റെ നേതൃത്ത്വത്തില്‍ ജന്തര്‍ മന്തറില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഏകപക്ഷീയ നടപടികള്‍ക്കെതിരെ നടത്തിയ പ്രതിഷേധത്തില്‍ കെജ്‌രിവാളടക്കം പ്രമുഖ നേതാക്കള്‍ പങ്കെടുത്തിരുന്നു. മാസപ്പടി, ഹവാല ഇടപാട് സംബന്ധിച്ച ഇ.ഡി കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രാഥമിക അന്വേഷണം നടത്താനായി എസ്.ഐ.ടി രൂപവത്കരിച്ചിട്ടുണ്ട്. പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ളത്.

മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനുള്ള കൈക്കൂലി എന്ന നിലക്കാണ് സി.എം.ആര്‍.എല്‍ പിണറായിയുടെ മകള്‍ ടി.വീണക്ക് മൂന്ന് കോടിയിലേറെ രൂപ നല്‍കിയത്. അതിന് പുറമെ വീണയും ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി.എ. ഗുഹമ്മദ് റിയാസും സുഹൃത്തുക്കളും ചേര്‍ന്ന് 25 കോടിയോളം രൂപയുടെ ഹവാല പണമിടപാട് നടത്തിയെന്നുമാണ് ഇ.ഡി. ചൂണ്ടിക്കാട്ടുന്നത്.
അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നായിരുന്നു ഇ.ഡി.യുടെ ആവശ്യം. എന്നാല്‍ നിലവില്‍ കേസെടുക്കാതെയുള്ള പ്രാഥമികാന്വേഷണം നടത്താനാണ് പ്രത്യേക സംഘത്തിനുള്ള നിര്‍ദേശം. അതിനാല്‍ പ്രാഥമികാന്വേഷണം പ്രത്യേകസംഘം രജിസ്റ്റര്‍ ചെയ്യില്ല. ബി.എന്‍.എസ് പ്രകാരം പ്രാഥമികാന്വേഷണം നടത്തിയാല്‍ 15 ദിവസത്തിനകം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം. ആ സാഹചര്യം ഒഴിവാക്കാനാണ് കേസ് രജിസ്റ്റര്‍ ചെയ്യാതെ അന്വേഷണം നടത്തുന്നത്.

മാസപ്പടി കേസില്‍ സര്‍ക്കാറിന് മെല്ലെപ്പോക്ക് നയമില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണെന്നും കേസ് എടുക്കുന്നതില്‍ സര്‍ക്കാറിന് എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു. അഡ്വക്കറ്റ് ജനറലില്‍ നിന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നത്. വിഷയത്തില്‍ നേരത്തെ പല കാര്യങ്ങളിലും അവ്യക്തത ഉണ്ടായിരുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്ന കാര്യങ്ങളെല്ലാം അതേപടി സര്‍ക്കാറിന് നടപ്പാക്കാനാകില്ല. ലഭിക്കുന്ന നിയമോപദേശം അനുസരിച്ചായിരിക്കും സര്‍ക്കാര്‍ മുന്നോട്ടുപോകുക. വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയെ അറിയിക്കും.
-----------
മാസപ്പടി കേസില്‍ തനിക്കും കുടുംബത്തിനുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഇടത് മുന്നണിക്കെതിരായ രാഷ്ട്രീയ നീക്കമാണെന്ന് വ്യാഖ്യാനിച്ചുകൊണ്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശക്തമായ പ്രതിരോധം തീര്‍ക്കുന്നു. വിഷയത്തില്‍ എല്‍ഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐ പൂര്‍ണ്ണ പിന്തുണ നല്‍കാതെ വിട്ടുനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതിരോധ തന്ത്രം. പാര്‍ട്ടിയിലെ തെറ്റുതിരുത്തല്‍ ലക്ഷ്യമിട്ട് ആലപ്പുഴയില്‍ സംഘടിപ്പിച്ച വിശാല ജില്ലാ സമിതിയുടെ ആദ്യ യോഗത്തെ തന്നെ മാസപ്പടി കേസിനെതിരെയുള്ള വേദിമാക്കി മാറ്റിയത് സിപിഎമ്മിനുള്ളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടുണ്ട്. പാര്‍ട്ടിക്കുണ്ടായ വീഴ്ചകളും തിരിച്ചടികളും വിശകലനം ചെയ്ത് തിരുത്തലുകള്‍ വരുത്താനാണ് ജില്ലാ നേതൃയോഗങ്ങള്‍ വിളിച്ചതെങ്കിലും, ആദ്യ യോഗത്തില്‍ തന്നെ അജണ്ട മാസപ്പടി കേസിലേക്ക് ചുരുക്കാന്‍ പിണറായി ശ്രമിച്ചു. കേസ് സിപിഎമ്മിനെതിരായ ആക്രമണമാണെന്ന മുന്‍ നിലപാടില്‍ നിന്ന് മാറി, ഇത് മൊത്തം ഇടതുമുന്നണിയെയും പാര്‍ട്ടിയെയും തകര്‍ക്കാനുള്ള രാഷ്ട്രീയ നീക്കമാണെന്ന് എക്‌സാലോജിക് കേസിനെ ചൂണ്ടിക്കാട്ടി പിണറായി വ്യക്തമാക്കി.

ഇഡി നടപടികള്‍ക്കെതിരെ പരസ്യ പ്രതികരണത്തിന് ഘടകകക്ഷികള്‍ മടിച്ചുനില്‍ക്കുമ്പോള്‍, പിണറായിയുടെ ഈ പുതിയ പ്രസ്താവനയോട് സിപിഐ ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എങ്ങനെ പ്രതികരിക്കുമെന്നത് നിര്‍ണായകമാണ്. നേരത്തെ വിശാല സംസ്ഥാന സമിതിയിലെ ചര്‍ച്ചകള്‍ ഇഡി കേസിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നത് കോഴിക്കോട് വെച്ച് എം.എ. ബേബിയുടെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആദ്യ ജില്ലാ യോഗത്തില്‍ തന്നെ മുന്‍ മുഖ്യമന്ത്രി വീണ്ടും ഇതേ വിഷയം ഉയര്‍ത്തിയത് എന്നത് പാര്‍ട്ടി കേന്ദ്രങ്ങളില്‍ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

മാസപ്പടി കേസ് ഇടത് മുന്നണിക്കെതിരായ രാഷ്ട്രീയ നീക്കമെന്ന് പറയുന്നതിലൂടെ പിണറായി വിജയന്‍ നടത്തുന്നത് പ്രതിരോധം. കേസുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ സിപിഐ നേതൃത്വം പിണറായിക്ക് തുറന്ന പിന്തുണ കൊടുക്കാന്‍ മടിച്ചു നില്‍ക്കുന്നതിനിടെയാണ് ഇടത് മുന്നണിക്കെതിരായ നീക്കമെന്ന വ്യാഖ്യാനമുയര്‍ത്തിയുളള പിണറായിയുടെ പ്രതിരോധം. തെറ്റുതിരുത്തല്‍ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന വിശാല ജില്ലാ സമിതിയുടെ ആലപ്പുഴയിലെ ആദ്യ യോഗം തന്നെ മാസപ്പടി കേസിലെ പ്രതിരോധത്തിനുളള വേദിയാക്കി പിണറായി മാറ്റിയത് സിപിഎമ്മിലും പുതിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്.

പാര്‍ട്ടിയുടെ പരാജയവും പരാജയത്തിനു കാരണമായ സാഹചര്യങ്ങളുടെ തിരുത്തലും ലക്ഷ്യമിട്ടാണ് വിശാല ജില്ലാ നേതൃയോഗങ്ങള്‍ വിളിച്ചതെങ്കിലും ആദ്യ ജില്ലാ യോഗത്തില്‍ തന്നെ അജന്‍ഡ മാസപ്പടി കേസിലേക്ക് ചുരുക്കാന്‍ ശ്രമിക്കുകയാണ് പിണറായി. സിപിഎമ്മിനെതിരായ ആക്രമണമാണ് ഇഡി കേസ് എന്ന് ഇതുവരെ പറഞ്ഞിടത്തു നിന്ന് ഒരുപടി കൂടി കടന്നായിരുന്നു ഇന്നത്തെ വിശദീകരണം. ഇടതുമുന്നണിക്കും സിപിഎമ്മിനും എതിരായ നീക്കമെന്നാണ് എക്‌സാലോജിക് കേസിനെ പിണറായി ഇന്ന് വിശേഷിപ്പിച്ചത്.

മാസപ്പടി കേസിലെ ഇഡി നീക്കങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഇപ്പോഴും ഇടത് ഘടകകക്ഷികള്‍ മടിച്ചു നില്‍ക്കുന്നതിടെയുളള പിണറായിയുടെ ഈ പ്രസ്താവനയോട് സിപിഐ നേതൃത്വം ഉള്‍പ്പെടെ എങ്ങിനെ പ്രതികരിക്കുമെന്നത് പ്രധാനം. വിശാല സംസ്ഥാന സമിതിയിലെ ചര്‍ച്ചകള്‍ ഇഡി കേസിലേക്ക് കേന്ദ്രീകരിക്കാനുളള നീക്കങ്ങള്‍ ജനറല്‍ സെക്രട്ടറി എംഎ ബേബിയുടെ നേതൃത്വത്തില്‍ കോഴിക്കോട് പ്രതിരോധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആദ്യ ജില്ലാ നേതൃയോഗത്തില്‍ അതേ വിഷയം പിണറായി എടുത്തിടുന്നതെന്നതും ശ്രദ്ധേയമാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (14 minutes ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (15 minutes ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (27 minutes ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (33 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (36 minutes ago)

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപ  (40 minutes ago)

സർവീസിലിരിക്കെ ഒരു ഉദ്യോഗസ്ഥനെ ബിജെപി ടിക്കറ്റിൽ മത്സരിക്കാനും പിന്നീട് കേന്ദ്രമന്ത്രിയാകാനും പ്രേരിപ്പിക്കുന്ന തരത്തിൽ ഗ്യാനേഷ് കുമാർ സമീപിച്ചുവെന്ന ജിജി തോംസന്റെ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളത്; ആഞ്  (46 minutes ago)

തിരുവനന്തപുരം പേട്ടയില്‍ റെയില്‍വേ ട്രാക്കിന് സമീപം തീപിടിത്തം  (53 minutes ago)

കള്ളക്കടൽ പ്രതിഭാസം ; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്  (59 minutes ago)

ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷകരാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും; ബി.ജെ.പി സംസ്ഥാന അധ്യഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്  (1 hour ago)

തീയില്‍ ചവിട്ടി പിണറായി റിയാസ് തീഹാറില്‍ തീരും ! ജസ്റ്റിസ് ബദറുദ്ദീന്‍ പേടിയില്‍ CPM വീണ പുറത്തിറങ്ങുന്നില്ല കരച്ചില്‍  (1 hour ago)

കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു; തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം; മാധ്യമ വാർത്തകൾക്ക  (1 hour ago)

ബോളിവുഡ് നടി രാകുലുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളില്‍ റെയ്ഡ്  (1 hour ago)

നിഷ്പക്ഷത വെടിഞ്ഞാണ് കോടിക്കണക്കിന് വോട്ടര്‍മാരെ കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക  (1 hour ago)

പ്രമുഖ കണ്ടന്റ് ക്രിയേറ്റര്‍ ജീവനൊടുക്കിയ നിലയില്‍  (1 hour ago)

Malayali Vartha Recommends