FIR ഇട്ടിരിക്കണം...ബദറുദ്ദീന്റെ ഗര്‍ജ്ജനം ! മാസപ്പടിയില്‍ വിജയന്റെ അടിവേരറുത്തിട്ട് ഹൈക്കോടതി;വെള്ളിടിയേറ്റ് CPM

ഈ കൈകള്‍ ശുദ്ധമാണെന്ന് വാക്കാല്‍ പറഞ്ഞാല്‍ പോര അത് പിണറായി തെളിയിക്കണം. ജസ്റ്റിസ് എ ബദറുദ്ദീന്‍ അക്ഷരാര്‍ത്ഥത്തില്‍ എകെജി സെന്ററിന് തീയിട്ടിരിക്കുന്നു. വാലില്‍ തീ പിടിച്ച് ഓടി സഖാക്കള്‍. മാസപ്പടി കേസില്‍ ഹൈക്കോടതിയില്‍ നിന്ന് പിണറായിക്കും വീണയ്ക്കും മുഹമ്മദ് റിയാസിനും കനത്ത തിരിച്ചടി. ഇ.ഡി. റിപ്പോര്‍ട്ടില്‍ ആരോപണവിധേയര്‍ക്കെതിരെ അഴിമതി തടയല്‍ നിയമപ്രകാരം എഫ്.ഐ.ആര്‍. രേഖപ്പെടുത്തി അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. കേസെടുക്കാതെയുള്ള അന്വേഷണത്തിനെതിരെ അഡ്വ. കെ.എം. ഷാജഹാന്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ജഡ്ജി പിണറായിയെ വട്ടംപൂട്ടിയത്. ആരും തന്നെ തൊടില്ല എന്നും രാജാവ് തന്നെയെന്ന വിജയന്റെ അഹന്തയ്ക്ക് മേലെയാണ് ജസ്റ്റിസ് ബദറുദ്ദീന്‍ കടയ്ക്കല്‍ വെട്ടിയത്. തൈക്കണ്ടിയില്‍ ഇനിയങ്ങോട്ട് കൂട്ടക്കരച്ചില്‍.
സി.എം.ആര്‍.എല്‍.എക്‌സാലോജിക് പണമിടപാടില്‍ ഇ.ഡി. നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് പിണറായി വിജയന്‍, മകള്‍ ടി. വീണ, വീണയുടെ ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരേ അഴിമതി തടയല്‍ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെ ഡി.ജി.പി. ക്രൈംബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണത്തിനാണ് ഉത്തരവിട്ടത്. അതും പിണറായിയെ രക്ഷിക്കാനെന്ന പോലെ വെറും പ്രാഥമിക അന്വേഷണം. ഇതിനെയാണ് ചോദ്യം ചെയ്തത്.
ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോള്‍ തന്നെ കോടതി ചോദിച്ച ചോദ്യം പിണറായീടെ നെഞ്ചത്താണ് തറച്ചത്. എന്തുകൊണ്ട് എഫ്‌ഐആര്‍ ഇടുന്നില്ല. അന്നേ പിണറായിക്ക് ബോധ്യപ്പെട്ടു ഇത് കുരുക്കാണ്. പിന്നീട് കേസില്‍ വാദം കേട്ടപ്പോഴും കോടതി നിലപാടുകള്‍ തീര്‍ത്തും പിണറായിക്ക് എതിരാ.യിരുന്നു. തുടര്‍ന്ന് ഹര്‍ജിയില്‍ വിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു. ഒടുക്കം ദേ കോടതി ഉത്തരവ് വന്നിരിക്കുന്നു. എഫ്‌ഐആര്‍ ഇട്ട് കേസ് അന്വേഷിക്കണം. ഇടിത്തീയ്ക്ക് മേലെ വെള്ളിടി വെട്ടിയ അവസ്ഥയില്‍ പിണറായി.
മുന്‍പ് ഇതേ മാസപ്പടി കേസ് മാത്യു കുഴല്‍ നാടന്‍ കോടതികളില്‍ കയറി ഇറങ്ങി കൊടുത്തിരുന്നു. അന്നൊക്കെ തള്ളിയ കേസാണ് ഇന്നിപ്പോള്‍ കോടതി എഫ്‌ഐആര്‍ ഇടണമെന്ന് ഉത്തരവ് ഇട്ടത്. ഇവിടെ ഇഡിയുടെ ചടുലമായ നീക്കം വെളിപ്പെടുന്നത്. അവര്‍ നിശബ്ദമായിരുന്ന് തെളിവ് ശേഖരിച്ചു അന്വേഷണം നടത്തി. കോടതിയില്‍ സര്‍ക്കാര്‍ അഭിഭാകന്‍ തന്നെ പറഞ്ഞിരുന്നു മുന്‍പ് കോടതി തന്നെ തള്ളിക്കളഞ്ഞ കേസാണ് എഫ്‌ഐആര്‍ ഇടാന്‍ മാത്രമൊന്നും ഇല്ലെന്ന്. അപ്പോള്‍ ജസ്റ്റിസ് ബദറുദ്ദീന്‍ പറഞ്ഞത് മുന്‍പ് ഇല്ലാത്ത പല ഗുരുതര വിഷയങ്ങളും ഇഡി കൈമാറിയ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കോടതിക്ക് പോലും ചില സംശയങ്ങള്‍ തോന്നിയിരിക്കുന്നത് ഹവാല ഇടപാടിലാണ്. മുഹമ്മദ് റിയാസും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ സാമ്പത്തിക ഇടപാടുകള്‍. വിദേശത്തേക്ക് 20 കോടി കടത്തിയെന്ന ആരോപണം. അത് നിസ്സാര വിഷയമല്ല. അത് സാധൂകരിക്കുന്ന വാട്‌സ് ആപ്പ് ചാറ്റുകളും , വീണയുടെ സ്വന്തം കൈപ്പടയിലുള്ള ഡയറിയും. കൂടാതെ ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ നടന്നിരിക്കുന്ന ട്രാന്‍സാക്ഷന്‍സ്. 20 കോടിയുടെ സോഴ്‌സ് എന്താണെന്ന് വ്യക്തമാക്കാന്‍ വീണയ്ക്ക് കഴിഞ്ഞിട്ടില്ല. ഭാവി ബിസ്‌നസിന് വേണ്ടിയാണ് ഈ പണമെനന് വാക്കാല്‍ പറയുന്നു. എന്നാല്‍ പണത്തിന്റെ സോഴ്‌സ് കാണിക്കേണ്ടത് അത്യാവശ്യമാണ്. ഈത് കൊടുക്കാന്‍ വീണയ്‌ക്കോ റിയാസിനോ കഴിഞ്ഞിട്ടില്ല.
സിപിഎം അടിമുടി പ്രതിരോധത്തിലേക്ക് വീണിരിക്കുന്നു. ഹൈക്കോടതി തന്നെ കയറി പൊട്ടിച്ചതോടെ അണ്ണാക്കിലെ പിരിവെട്ടിയിരിക്കുന്നു. ഇതുവരെ ഇഡി വേട്ടയാടല്‍ കേന്ദ്ര വേട്ടയാടല്‍ സതീശന്‍ സര്‍ക്കാരിന്റെ വേട്ടയാടലെന്ന് തള്ളിമറിച്ചു. ഹൈക്കോടതി എഫ്‌ഐആര്‍ ഇടാന്‍ ഉത്തരവിട്ടതോടെ ഇനി ഈ വേട്ടയാടല്‍ ക്യാപ്‌സൂള്‍ ഏല്‍ക്കില്ല. കാരണം പ്രഥമദൃഷ്ട്യ ചില സംശയങ്ങള്‍ കോടതിക്കും തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഇത് കോടതിയുടെ വേട്ടയാടലെന്ന് കമ്മികള്‍ക്ക് ക്യാപ്‌സൂള്‍ ഇറക്കാന്‍ കഴിയില്ലല്ലോ. പാര്‍ട്ടി കോടതിക്കും മുകളില്‍ ഇവിടൊരു നിയമ വ്യവസ്ഥ ഉണ്ടെന്നും കോടതി ഉണ്ടെന്നും കമ്മികള്‍ക്ക് ദേ ഇപ്പോള്‍ ബോധ്യപ്പെട്ടു.
മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ വിധി പറയവെ, ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കി. പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും (ഇ.ഡി) വാദം കോടതി ഭാഗികമായി ശരിവെച്ചു. സംസ്ഥാന പൊലീസ് മേധാവിക്ക് ഇ.ഡി കൈമാറിയ നിര്‍ണ്ണായക രേഖകള്‍ വിളിച്ചുവരുത്തി പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഈ ഉത്തരവിലേക്ക് എത്തിയത്.
മുഖ്യമന്ത്രിയായിരിക്കെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനി വഴി പിണറായി വിജയന്‍ 3.28 കോടി രൂപ കൈക്കൂലിയായി വാങ്ങിയെന്നാണ് ഇ.ഡിയുടെ പ്രധാന കണ്ടെത്തല്‍. സിഎംആര്‍എല്‍ കമ്പനിയിലെ പൊതു ഓഹരി ഉടമകളെയും 13 ശതമാനം ഓഹരിയുള്ള കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനെയും (കെ.എസ്.ഐ.ഡി.സി) വഞ്ചിച്ചാണ് ഈ പണമിടപാട് നടന്നതെന്ന് ഇ.ഡി വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ സംസ്ഥാന പൊലീസിനോട് ആവശ്യപ്പെട്ടത്.
നേരത്തെ പ്രാഥമിക അന്വേഷണം നടത്തി വസ്തുതകള്‍ ബോധ്യപ്പെട്ട ശേഷമേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യൂ എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചിരുന്നത്. സുപ്രീംകോടതി വിധികളുടെ പശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു. എന്നാല്‍, കോഗ്‌നിസബിള്‍ കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചാല്‍ ഉടന്‍ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് ബാധ്യസ്ഥരാണെന്ന സുപ്രീംകോടതി ഉത്തരവുകള്‍ ഇ.ഡിയും ചൂണ്ടിക്കാട്ടിയിരുന്നു.
സംസ്ഥാന പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖറിന് അയച്ച കത്തില്‍ ഇ.ഡി കടുത്ത ഭാഷയിലാണ് പ്രതികരിച്ചിരുന്നത്. കൃത്യമായ തെളിവുകള്‍ നല്‍കിയിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുന്നത്, കുറ്റകൃത്യത്തിലൂടെയുള്ള പണം സ്വരൂപിക്കാന്‍ പ്രതികളെ അറിഞ്ഞുകൊണ്ട് സഹായിക്കുന്നതിന് തുല്യമാണെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നു. ഇത് പി.എം.എല്‍.എ സെക്ഷന്‍ 3 പ്രകാരം കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റത്തിന്റെ പരിധിയില്‍ വരുമെന്നാണ് സെപ്റ്റംബര്‍ 7ന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയത്.
കേസില്‍ എഫ്.ഐ.ആര്‍ ഇടാതിരിക്കുന്നത് കുറ്റവാളികള്‍ക്ക് തെളിവുകള്‍ നശിപ്പിക്കാനും അനധികൃത പണം കൈവശം വെക്കാനും സമയം നല്‍കലാകുമെന്ന് ഇ.ഡി വിരല്‍ചൂണ്ടി. സര്‍വീസിലിരിക്കുന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആരെങ്കിലും കൈക്കൂലി പണം കണ്ടെത്താനോ, ഒളിപ്പിക്കാനോ, കൈവശം വെക്കാനോ സഹായിച്ചാല്‍ അതിനെതിരെ ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഇ.ഡിക്ക് അധികാരമുണ്ടെന്നും സുപ്രീംകോടതി വിധികളെ ഉദ്ധരിച്ച് കത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം, സിഎംആര്‍എല്‍എക്‌സാലോജിക് ഇടപാടില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). ഹസന്‍ വാരിസ്, ഷൈജല്‍ എന്നിവരുടെ മൊഴികള്‍ എസ്.ഐ.ടി വിശദമായി പരിശോധിച്ചുവരികയാണ്. റിയാസുമായി സാമ്പത്തിക ഇടപാടുകള്‍ ഇല്ലെന്നാണ് ഹസന്‍ വാരിസ് നിലവില്‍ മൊഴി നല്‍കിയിട്ടുള്ളത്. സാമ്പത്തിക ഇടപാടുകളില്‍ കൃത്യമായ തെളിവുകളുണ്ടെന്ന് വ്യക്തമാക്കുന്ന ഇ.ഡിയില്‍ നിന്ന് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടാനാണ് എസ്.ഐ.ടിയുടെ ഇപ്പോഴത്തെ തയാറെടുപ്പ്. ഇ.ഡി ശേഖരിച്ച തെളിവുകള്‍ ഔദ്യോഗികമായി ലഭിക്കുന്നതോടെ അന്വേഷണത്തിന് വേഗം കൂടുമെന്ന് പ്രത്യേക സംഘം കരുതുന്നു.
മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കള്‍ക്ക് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം കഴിഞ്ഞ ദിവസങ്ങളില്‍ നോട്ടീസ് അയച്ചിരുന്നു. റിയാസ് മന്ത്രിയായിരുന്ന കാലയളവില്‍ സമ്പാദിച്ച പണം സുഹൃത്തുക്കള്‍ മുഖേന വിദേശത്തേക്ക് കടത്തിയെന്ന ഗുരുതരമായ ആരോപണത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത്. സിഎംആര്‍എല്‍ കേസുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് തുടര്‍നടപടികളിലേക്ക് കടന്നതോടെ സി.പി.എം വലിയ രീതിയിലുള്ള രാഷ്ട്രീയ പ്രതിരോധത്തിലായിരിക്കുകയാണ്. പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളും മുന്‍ മുഖ്യമന്ത്രിയും കുടുംബവും കേസില്‍ പ്രതികളാകുന്ന സാഹചര്യം രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്.
കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ കേസില്‍ ഇ.ഡി നേരിട്ട് രംഗത്തിറങ്ങാനുള്ള സാധ്യത തെളിഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇ.ഡി അന്വേഷണം കൂടി ആരംഭിക്കുന്നതോടെ കേസിന്റെ വ്യാപ്തി ഇനിയും വര്‍ധിക്കും. എന്നാല്‍, കേസെടുത്ത് അന്വേഷണത്തിന് പച്ചക്കൊടി കാട്ടിയത് ഹൈക്കോടതി ആയതിനാല്‍ വി.ഡി. സതീശന്‍ സര്‍ക്കാറിന് ഇത് വലിയ രാഷ്ട്രീയ ആശ്വാസമായി മാറിയിട്ടുണ്ട്. രാഷ്ട്രീയ പ്രതികാര നടപടിയെന്ന ആരോപണങ്ങളെ മറികടക്കാന്‍ കോടതി ഉത്തരവ് സര്‍ക്കാറിന് സഹായകരമാകും.
പൊലീസ് ഉദ്യോഗസ്ഥര്‍ കേസ് എടുക്കാന്‍ മടിക്കുന്നത് പ്രതികളെ സഹായിക്കാനാണെന്ന ഇ.ഡിയുടെ മുന്നറിയിപ്പും ഹൈക്കോടതി വിധിയും തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ പൊലീസിനെ നിര്‍ബന്ധിതരാക്കുകയാണ്. ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്നും ഇനിയൊരു വീഴ്ച ഉണ്ടായാല്‍ അത് നിയമപരമായ തിരിച്ചടിയാകും. സിഎംആര്‍എല്‍ കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസ്സുകളും എക്‌സാലോജിക്ക് കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകളും വരും ദിവസങ്ങളില്‍ പ്രത്യേക സംഘം വിശദമായി പരിശോധിക്കും. റിയാസിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിദേശ ബന്ധങ്ങളും അന്വേഷണ പരിധിയില്‍ വരും. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുന്നതോടെ കേരള രാഷ്ട്രീയത്തില്‍ മാസപ്പടി കേസ് വീണ്ടും കൊടുങ്കാറ്റായി മാറുകയാണ്. വരും ദിവസങ്ങളില്‍ പ്രമുഖ നേതാക്കളെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുമെന്നാണ് സൂചന.
----------------
വിവാദമായ മാസപ്പടി കേസില്‍ മുന്‍മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. മുഹമ്മദ് റിയാസുമായി തനിക്ക് സാമ്പത്തിക ഇടപാടുകളൊന്നുമില്ലെന്നും അദ്ദേഹം വെറുമൊരു സുഹൃത്ത് മാത്രമാണെന്നും ഹസന്‍ വാരിസ് മൊഴി നല്‍കി. എന്നാല്‍, തന്നെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുമ്പ് മൊഴി രേഖപ്പെടുത്തിയതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ഹസന്‍ വാരിസ് നല്‍കിയ പുതിയ സത്യവാങ്മൂലം പൂര്‍ണ്ണമായും തള്ളിക്കളയുകയാണെന്ന് ഇ.ഡി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന വാരിസിന്റെ ആരോപണം നിയമനടപടികളില്‍ നിന്നും ഉത്തരവാദിത്തങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി മെനഞ്ഞെടുത്ത തന്ത്രം മാത്രമാണെന്നാണ് ഇ.ഡിയുടെ വിലയിരുത്തല്‍. മുഹമ്മദ് റിയാസിനും ഭാര്യ വീണയ്ക്കുമെതിരെയുള്ള അഴിമതിപ്പണം കൈമാറാന്‍ വാരിസ് സഹായിച്ചുവെന്ന മുന്‍മൊഴി തിരുത്തിയാണ് അദ്ദേഹം ഇപ്പോള്‍ പുതിയ നിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്. ചോദ്യം ചെയ്യല്‍ പൂര്‍ണ്ണമായും നിയമപരമായ രീതിയിലാണ് നടന്നതെന്നും, ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെങ്കില്‍ അപ്പോള്‍ തന്നെ പോലീസിനെ സമീപിക്കുകയായിരുന്നു വേണ്ടതെന്നും കേന്ദ്ര ഏജന്‍സി വ്യക്തമാക്കി. റെയ്ഡുകള്‍ക്ക് ശേഷം ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. അതിനാല്‍ ഇത്തരം പിന്‍മാറ്റങ്ങളും പുതിയ വാദങ്ങളും കേസിന്റെ ഗതിയെയും അന്തിമ അന്വേഷണ ഫലത്തെയും ബാധിക്കില്ലെന്നും ഇ.ഡി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























