Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാസർകോട് എച്ച്1എൻ1 ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു....


ഉപദേശികൾക്ക് സഞ്ജു വക ഉപദേശം... നിരന്തരം സഞ്ജുവിനെ തഴഞ്ഞതോടെ തുറന്നടിച്ച് സഞ്ജു സാംസൺ, ഞാൻ എന്റെ ഇഷ്ടം പോലെ കളിക്കും, എങ്ങനെ കളിക്കണമെന്ന് ആരും ഉപദേശിക്കേണ്ട


സ്ത്രീകൾക്കായി കെ.എസ്.ആർ.ടി.സി നടത്തുന്ന പിങ്ക് ബസ് സർവീസിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാകുന്ന യാത്രാ ഇളവ്..


വയനാട്ടിൽ മഴ ശക്തം... മേപ്പാടി പഞ്ചായത്തിലെ അഞ്ചു വാർഡുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി


യാത്രയ്ക്കിടെ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തില്‍ മൊബൈല്‍ ഉപയോഗിക്കരുത്... ബസുകളിൽ പെരുമാറ്റച്ചട്ടവുമായി തമിഴ്‌നാട് സർക്കാർ

റാണി കി വാവ്..ഏഴുനില കിണർ!! തലകീഴായി പണിത ക്ഷേത്രം പോലെ

15 MARCH 2026 08:19 PM IST
മലയാളി വാര്‍ത്ത

ഭാര്യയുടെ സ്മരണയ്ക്കായി നിർമിച്ച നിരവധി ചരിത്രസ്മാരകങ്ങളെ കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഭര്‍ത്താവിന്റെ സ്മരണയ്ക്കായി നിര്‍മിച്ച ഒരു സ്നേഹസ്മാരകത്തെ കുറിച്ച് കേട്ടിട്ടുണ്ടോ  ? അതാണ്‌ 'റാണി കി വാവ്' എന്ന പടവ് കിണർ. ഗുജറാത്തിലെ പത്താൻ ജില്ലയിൽ സരസ്വതി നദിയുടെ തീരത്തായാണ് ഈ ചരിത്ര സ്മാരകം കാണാൻ സാധിക്കുക. പതിനൊന്നാം നൂറ്റാണ്ടിൽ ഗുജറാത്തിലെ സോളങ്കി രാജവംശത്തിന്റെ സ്ഥാപകൻ ആയിരുന്ന ഭീം ദേവ് ഒന്നാമന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണിയാണ്  ഈ സ്മാരകം നിർമ്മിച്ചത്. 1068 ലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാകുന്നത്.

ചാലൂക്യ രാജാവായിരുന്ന ഭീംദേവ് ഒന്നാമന്റെ സ്മരണയ്ക്കായി രാജ്ഞി ഉദയമതി നിർമ്മിച്ച ഈ പൈതൃക കേന്ദ്രം, 2014-ൽ യുനെസ്കോ (UNESCO) ലോക പൈതൃക പട്ടികയിൽ ഇടം നേടി. മരു-ഗുർജാര വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച ഇതിന് ഏഴ് നിലകളുണ്ട്.

 


സോളങ്കി രാജവംശത്തിലെ റാണി ഉദയമതി 11-ാം നൂറ്റാണ്ടിൽ മരിച്ച തൻ്റെ ഭർത്താവ് രാജാ ഭീംദേവിൻ്റെ സ്മരണയ്ക്കായി ഈ വാവ് നിർമ്മിച്ചു.മരു-ഗുർജാര ശൈലിയിലുള്ള വാസ്തുവിദ്യയുടെ മാസ്റ്റർപീസ് ആണ് റാണി കി വാവ്, സരസ്വതി നദിയുടെ ഗതി മാറിയതോടെ ഈ കൂറ്റൻ കിണർ മണ്ണിനടിയിലായി. 80-കളുടെ അവസാനത്തിൽ മാത്രമാണ് ചരിത്ര ശേഷിപ്പ് ഗവേഷകർ കണ്ടെടുത്തത്. നൂറ്റാണ്ടുകളായി നദിയുടെ ഗതി ഈ കിണറിൻ്റെ ഘടനയിൽ ഒരുമാറ്റവും വരുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ് .ഡോ. നാരായൺ വ്യാസ് എന്ന പുരാവസ്തു ഗവേഷകന്റെ നേതൃത്വത്തിൽ 1958-ൽ ഉത്ഖനനം ആരംഭിച്ചു, തുടർന്ന് നിലകളും പുനഃസ്ഥാപിക്കാൻ ഏകദേശം 30 വർഷമെടുത്തു.  ഏകദേശം 64 മീറ്റർ നീളവും 20 മീറ്റർ വീതിയും 27 മീറ്റർ ആഴവുമുള്ള ഈ കിണർ ഭൂഗർഭ ക്ഷേത്ര മാതൃകയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.വശങ്ങളിൽ വിശ്രമസങ്കേതങ്ങളും നൃത്തമണ്ഡപങ്ങളുമൊക്കെയുള്ള ഏഴുനിലമാളികയാണ് ഇത്

മഹാവിഷ്ണുവിൻ്റെ ദശാവതാരമാണ് ഈ കിണറിൻ്റെ പ്രമേയം. ശിവ-പാർവ്വതി, ബ്രഹ്മാവ്, ഇന്ദ്രൻ, കുബേരൻ, ഹനുമാൻ എന്നിങ്ങനെ പത്ത് അവതാര ശിൽപങ്ങളും ഇവിടെയുണ്ട്.ബോണ ഗോട്ടുന്നു ഭാഗത്ത് ദിവ്യ അപ്സരസ്സുകളുടെയും ഡ്രാഗൺ കന്യകമാരുടെയും ശിൽപങ്ങളുണ്ട്. സോളങ്കി രാജവംശമാണ് മണൽക്കല്ലുകൊണ്ട് ക്ഷേത്രം പണിതത്. ഖജുരാഹോ ക്ഷേത്രവും സോളങ്കി രാജവംശത്തിൻ്റെ നിര്മിതികളിൽ ഒന്നാണ് .
പുതിയ 100 രൂപ നോട്ടിൽ റാണി കി വാവിന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. റാണി കി വാവിൽ 500 വലിയ ശില്പങ്ങളും ആയിരത്തോളം ചെറുശില്പങ്ങളുമുണ്ട്. ജലസംഭരണിയോടുചേർന്ന് ശേഷശായി വിഷ്ണുവിന്റെ അനന്യമായ ശില്പം കാണാം. ആയിരം ഫണങ്ങളുള്ള ആദിശേഷന്റെ മടിയിൽ മഹാവിഷ്ണു ശയിക്കുന്നു. വൈഷ്ണവാവതാരങ്ങൾ തന്നെയാണ് റാണി കി വാവിലെ ശില്പപരമ്പരയുടെ പ്രധാന പ്രതിപാദ്യം.

ഇവിടുത്തെ മറ്റൊരു പ്രത്യേകത ഏറ്റവും താഴത്തെ പടിയിൽ നിന്ന് പത്താനടുത്തുള്ള സിദ്ധപൂരിലേക്ക് തുറക്കുന്ന തുരങ്കം ആണ്. യുദ്ധസമയങ്ങളിലും മറ്റും രക്ഷപ്പെടാൻ ഉപയോഗിച്ചിരുന്ന ഈ തുരങ്കത്തിന് 10  കിലോമീറ്ററിൽ അധികം നീളമുണ്ട്‌.   2001നു ശേഷം ചരിത്ര സ്മാരകത്തിന്റെ സുരക്ഷ പരിഗണിച്ച് ചില ഭാഗങ്ങൾ സന്ദർശിക്കാൻ അനുമതിയില്ല.

 

 

 



ഏറ്റവും മനോഹരമായ പടിക്കിണറുകളിൽ ഒന്നായ ഇത്, 2016-ൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള ചരിത്ര സ്മാരകമായി ആദരിക്കപ്പെട്ടിരുന്നു.

രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് സന്ദർശന സമയം. വർഷത്തിൽ കൂടുതൽ സമയത്തും ജലക്ഷാമവും കടുത്തചൂടും അനുഭവപ്പെടുന്ന ഇവിടെ ജലസംരക്ഷണത്തിനു വേണ്ടി മാത്രം നിർമ്മിച്ച കിണർ എന്നിതിനെ വിളിക്കുവാൻ സാധിക്കില്ല. പ്രകൃതി ദുരന്തങ്ങളെയും യുദ്ധങ്ങളെയും ഒക്കെ അതിജീവിച്ച് ഇപ്പോഴും നിലനിൽക്കുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി - ധനുഷ്കോടി ദേശീയപാതയിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണു ​ഗതാഗതം ഭാ​ഗികമായി തടസപ്പെട്ടു...  (11 minutes ago)

കാസർകോട് എച്ച്1എൻ1 ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു....  (19 minutes ago)

മുഖ്യമന്ത്രി വിഡി സതീശനെ കാണാനെത്തിയ വൃദ്ധയ്ക്ക് പോലീസ് മർദ്ദനം. ആധാർകാർഡ് വലിച്ച് കീറി!! കൈവിരൾ പിടിച്ചൊടിച്ചു.. പോലീസ് വാഹനത്തിലേക്ക് വലിച്ചെറിഞ്ഞെന്ന് ശാരദ  (22 minutes ago)

ഉപദേശികൾക്ക് സഞ്ജു വക ഉപദേശം... നിരന്തരം സഞ്ജുവിനെ തഴഞ്ഞതോടെ തുറന്നടിച്ച് സഞ്ജു സാംസൺ, ഞാൻ എന്റെ ഇഷ്ടം പോലെ കളിക്കും, എങ്ങനെ കളിക്കണമെന്ന് ആരും ഉപദേശിക്കേണ്ട  (28 minutes ago)

ട്രോളിംഗ് നിരോധനം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം.... മത്സ്യബന്ധനത്തിനായി കടലിലേക്ക് കുതിക്കാനുള്ള ഒരുക്കത്തിൽ ബോട്ടുകൾ  (42 minutes ago)

സ്ത്രീകൾക്കായി കെ.എസ്.ആർ.ടി.സി നടത്തുന്ന പിങ്ക് ബസ് സർവീസിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാകുന്ന യാത്രാ ഇളവ്..  (56 minutes ago)

സ്വഭാവ വേഷങ്ങളിലൂടെ ശ്രദ്ധേയയായ തെലുങ്ക് നടി പാവല ശ്യാമള അന്തരിച്ചു... അനുശോചനവുമായി തെലുങ്ക് സിനിമാലോകം  (1 hour ago)

പ്രമുഖ വ്യവസായിയും ബിൽഡറുമായ ധനഞ്ജയൻ ഉണ്ണിത്താൻ നിര്യാതനായി... സംസ്കാരം ഇന്ന്  (1 hour ago)

വയനാട്ടിൽ മഴ ശക്തം... മേപ്പാടി പഞ്ചായത്തിലെ അഞ്ചു വാർഡുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി  (1 hour ago)

നടൻ സുനിൽ ആനന്ദ് അന്തരിച്ചു.... ലണ്ടനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (2 hours ago)

യാത്രയ്ക്കിടെ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തില്‍ മൊബൈല്‍ ഉപയോഗിക്കരുത്... ബസുകളിൽ പെരുമാറ്റച്ചട്ടവുമായി തമിഴ്‌നാട് സർക്കാർ  (2 hours ago)

സസ്‌പെൻഷൻ സ്റ്റേ ചെയ്യണമെന്ന എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന്റെ ആവശ്യം കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി  (2 hours ago)

കോമൺവെൽത്ത് ഗെയിംസ് പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡലുമായി ഇന്ത്യയുടെ ഗുൽവീർ സിംഗ്  (2 hours ago)

ജപ്പാനിലെ കീഷുദ്വീപിലെ കുമാമോത്തയില്‍ ഭൂകമ്പം... 7.1 തീവ്രത രേഖപ്പെടുത്തി  (2 hours ago)

കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് ശമ്പളത്തോട് കൂടിയ രണ്ട് ദിവസത്തെ ആർത്തവ അവധി അനുവദിക്കണമെന്നാവശ്യം... മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ സർക്കാരിനോട് നിർദ്ദേശിച്ച് ഹൈക്കോടതി  (2 hours ago)

Malayali Vartha Recommends