Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...

വിജയന്‍ മുക്കാല്‍ സംഘി പിണറായീടെ ഫ്യൂസൂരി ഷാഫി ! കൊന്നേച്ച് പോടാന്ന് മുഖ്യന്‍ സതീശാ...ഉണ്ടോ ഈ ധൈര്യം

24 MARCH 2026 03:36 PM IST
മലയാളി വാര്‍ത്ത

ഇത് ഇരട്ടച്ചങ്കനോ പിണറായി വിജയനോ അല്ല വെറും പിആര്‍ വിജയന്‍. കമ്മികള്‍ തള്ളിമറിച്ച് കൊണ്ടുനടക്കുന്ന കുമിള. വിജയന്‍ മുക്കാല്‍ സംഘിയെന്ന് പച്ചയ്ക്ക് പറഞ്ഞ് ഷാഫി പറമ്പില്‍ എംപി. പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേശ് പിഷാരടിക്ക് നേരെ വ്യക്തിഹത്യയുമായ് കളംനിറഞ്ഞിരിക്കുകയാണ് സൈബര്‍ കമ്മികള്‍. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ വ്യക്തിഹത്യയുമായ് കളംനിറഞ്ഞിരിക്കുന്നു. പിഷാരടി അരസംഘിയെന്ന് കമ്മികള്‍ ഡയലോഗ് അടിച്ച് വന്നതും നിന്റെയൊക്കെ വിജയന്‍ മുക്കാല്‍ സംഘി അല്ല മുഴുസംഘിയെന്ന് കമ്മികളുടെ അണ്ണാക്കിലെ പിരിവെട്ടുന്ന മറുപടി കൊടുത്ത് ഷാഫി കളത്തിലേക്ക്. കുറേ ദിവസങ്ങളായ് പിഷാരടിക്ക് നേരെ സൈബര്‍ വെട്ടുകിളി കൂട്ടം പറന്നിറങ്ങിയിട്ട്. തുടക്കം കുറിച്ച് കൊടുത്തത് തോമസ് ഐസകാണ്. പിഷാരടി കോമാളിയെന്ന് തോമസ് ഐസക് ആക്ഷേപിച്ചത്. ഇതിന് പിഷാരടി മറുപടി കൊടുത്തു സംസ്‌കാരം സമരം ചെയ്താല്‍ കിട്ടുന്നതല്ലെന്ന്. ഞങ്ങളുടെ സഖാവിനെ തൊടുന്നോടായെന്ന് ചോദിച്ച് കമ്മിക്കൂട്ടം ഇരച്ചിറങ്ങി പിഷാരടിയെ കൊത്തിപ്പറിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ വിഡി സതീശനും കൃത്യമായ് ഇടപെട്ടില്ല. അപ്പോഴാണ് ഷാഫി കളത്തില്‍ ഇറങ്ങിയത്.  



രമേഷ് പിഷാരടി അരസംഘിയാണെന്ന സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനാണ് ഷാഫി പറമ്പില്‍ മറുപടി കൊടുത്തത്. അദ്ദേഹത്തിന്റെ ആ പ്രയോഗം പിഷാരടിക്കല്ല, പിണറായി വിജയന്റെ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കാണ് ചേരുന്നതെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി. 'ആ മന്ത്രിസഭയിലുള്ളവരാണ് പേര് നോക്കി ആളുകളെ തിരിച്ചറിയാമെന്ന് പറയുന്നത്. അത്തരക്കാരെ അരയല്ല, ഫുള്‍ സംഘി എന്ന് തന്നെ വിളിക്കണം' ഷാഫി പറഞ്ഞു. പിഷാരടിക്കെതിരെ ഇത്തരത്തിലുള്ള ആക്ഷേപം ചൊരിയുന്നത് പിഷാരടിയുടെ ജയം അവര്‍ തിരിച്ചറിഞ്ഞതിനാലാണ്. അദ്ദേഹത്തിന്റെ ആ പ്രയോഗം പിഷാരടിക്കല്ല ചേരുന്നത്. പിണറായി വിജയന്റെ മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കാണ്. പേര് നോക്കി ആളുകളെ തിരിച്ചറിയാമെന്ന് പറയുന്ന ആളുകളെ അരയല്ല, ഫുള്‍ സംഘി എന്ന് തന്നെ വിളിക്കണം. കോമാളി എന്നൊക്കെയാണ് ഒരു സ്ഥാനാര്‍ഥിയെ വിളിക്കുന്നത്.


നടന്‍ എന്നത് അദ്ദേഹത്തിന്റെ പ്രഫഷനുമായി ബന്ധപ്പെട്ട കാര്യമല്ലേ? വലിയ അഭിപ്രായ സ്വാതന്ത്ര്യം ഒക്കെ പറയുന്ന ആളുകള്‍, ഒരു തെരഞ്ഞെടുപ്പില്‍ ഒരാള്‍ തങ്ങളെ പരാജയപ്പെടുത്താന്‍ പോവുകയാണ് എന്ന് അറിയുമ്പോള്‍ നടത്തുന്ന ആ ഒരൊറ്റ പ്രസ്താവനയിലൂടെ ആരാണ് ജനങ്ങളുടെ മുന്നില്‍ യഥാര്‍ഥ കോമാളിയായതെന്നും തിരുത്തേണ്ടിവന്നതെന്നും ആലോചിച്ചാല്‍ മതി. പിഷാരടി പറഞ്ഞത് പോലെ അതിനൊന്നും അതേഭാഷയില്‍ മറുപടി പറയുന്നില്ല' ഷാഫി വ്യക്തമാക്കി. ബി.ജെ.പിസി.പി.എം ഡീല്‍ തെരഞ്ഞെടുപ്പിനപ്പുറത്തേക്ക് വളര്‍ന്നിട്ടുണ്ടെന്നും ഷാഫി പറഞ്ഞു. 'മാര്‍ കൂറിലോസ് തിരുമേനി അടക്കമുള്ളവര്‍ ബി.ജെ.പി സി.പി.എം ഡീലിനെ കുറിച്ച് പറയുന്നു. പാലക്കാട് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് സമയത്ത് തന്നെ സി.ജെ.പി ഡീല്‍ ഉണ്ടായിരുന്നു. അതേസമയം, ഈ ഡീലിനെ എതിര്‍ക്കുന്ന പ്രവര്‍ത്തകര്‍ സി.പി.എമ്മിലുമുണ്ട്. അവര്‍ തിരുത്തും. നല്ല സി.പി.എമ്മുകാരുടെ വോട്ട് ഇത്തവണ യു.ഡി.എഫിനായിരിക്കും എന്നാണ് പൊതുവെ ആളുകള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന അഭിപ്രായം' ഷാഫി പറമ്പില്‍ അഭിപ്രായപ്പെട്ടു.



രമേഷ് പിഷാരടി അരസംഘിയാണെന്നും ഷാഫിയുടെ നോമിനിയാണെന്നുമാണ് ഇ.എന്‍. സുരേഷ് ബാബു ഇന്നലെ ആരോപിച്ചത്. 'ഷാഫി ഇല്ലാതെ ഈ പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിയില്ല എന്ന ഒരു വലിയ പ്രതീതി ഉണ്ടാക്കുകയാണ് ലക്ഷ്യം. അങ്ങനെ വന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഷാഫിയെ വിളിച്ച് കോണ്‍ഗ്രസ് ഇവിടെ നിര്‍ത്തും. ഇങ്ങനെയായിരുന്നല്ലോ ബൈ ഇലക്ഷനില്‍ ഒരാളെ കൊണ്ടുവന്നത്. എന്തുകൊണ്ടാ ഈ മണ്ഡലത്തില്‍ രമേഷ് പിഷാരടി വരാന്‍ കാരണം...അത് ഷാഫിക്ക് ഒരു ലക്ഷ്യമുണ്ട്.

ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് ഇപ്പോള്‍ ഒരു പ്രസക്തിയും ഇല്ല എന്ന് ഷാഫിക്ക് നല്ല ധാരണയുണ്ട്. അത് മനസ്സിലാക്കിയാണ് രമേഷ് പിഷാരടിയെ ഷാഫി കൊണ്ടുവന്നത്. എന്നിട്ട് ബിജെപി കോണ്‍ഗ്രസ് ഡീല്‍ വെച്ച് പാലക്കാട് ബിജെപിക്ക് വോട്ട് മറിച്ചു ചെയ്യുക. അപ്പോള്‍ കോണ്‍ഗ്രസ് തോല്‍ക്കും. തോറ്റാല്‍ ഷാഫി ഇല്ലാതെ ഈ പാലക്കാട് മണ്ഡലം ജയിക്കാന്‍ കഴിയില്ല എന്ന ഒരു വലിയ പ്രതീതി ഉണ്ടാക്കും. എന്നിട്ട് അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഷാഫിയെ വിളിച്ച് ഇവിടെ നിര്‍ത്തും. ഇതാണ് ലക്ഷ്യം' സുരേഷ് ബാബു ആരോപിച്ചു.

ഷാഫി പറമ്പില്‍ രംഗത്തേക്ക് വന്ന് വിജയന്‍ കൂട്ടര്‍ക്ക് മറുപടി കൊടുത്തതിന്റെ ആവാശത്തിലാണ് കോണ്‍ഗ്രസ് യുഡിഎഫ് സംഘം. യുഡിഎഫ്-കോണ്‍ഗ്രസ് സംഘങ്ങള്‍ക്ക് നേരെയുള്ള സിപിഎമ്മിന്റെ വിരട്ടലുകള്‍ക്കും അധിക്ഷേപങ്ങളും ചോദ്യം ചെയ്ത് രംഗത്തേക്ക് വരുന്നത് ഷാഫിയും രാഹുലുമാണ്. പ്രതിപക്ഷ നേതാവ് അവിടെല്ലാം മൗനം പാലിക്കുന്നു. പ്രത്യേകിച്ച് പിണറായിക്ക് നേരെ വലിയ വിമര്‍ശനം ഉയര്‍ത്താതെ മാറിനില്‍ക്കുന്ന സതീശനെയാണ് കേരളം കാണുന്നത്. സതീശാ...നിങ്ങളെക്കൊണ്ട് കഴിയുമോ ഇതുപോലെ പിണറായിക്ക് നേരെ വിരല്‍ചൂണ്ടാന്‍ എന്ന ചോദ്യം വലത് സൈബര്‍ ഗ്രൂപ്പുകള്‍ പ്രതിപക്ഷ നേതാവിന് നേരെ ചോദ്യം ഉന്നയിക്കുന്നു. യൂത്ത് കോണ്‍ഗ്രസുകാര്‍ തെരുവില്‍ കിടന്ന് പിണറായി പോലീസിന്റെ തല്ല് കൊള്ളുമ്പോഴും സതീശന്‍ അതൊന്നും കണ്ട മട്ടില്ല. അപ്പോഴും തെരുവിലേക്ക് ഇറങ്ങുന്നത് രാഹുലും ഷാഫിയുമാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ സിപിഎം അപമാനിക്കുമ്പോഴും സതീശന്‍ വാപൊളിച്ച് നില്‍ക്കുന്നു. കഴിഞ്ഞ രണ്ട് ദിവസമായ് രാഹുല്‍ മാങ്കൂട്ടത്തിലാണ് പിണറായി കൂട്ടര്‍ക്ക് തലങ്ങും വിലങ്ങും കൊടുത്ത് കൊണ്ടിരിക്കുന്നത്. പാണക്കാട് തങ്ങള്‍ക്ക് നേരെ കാണിച്ച നെറികേടിന് സിപിഎമ്മിന്റെ ഫ്യൂസൂരി രാഹുല്‍. തങ്ങളുടെ മോര്‍ഫ് ചെയ്ത ചിത്രം പുറത്ത് വിട്ട് വലിയ സൈബറാക്രമമാണ് സിപിഎം വെട്ടുകിളി കൂട്ടം നടത്തിയത്. ഒടുക്കം പണിപാളിയെന്ന ഘട്ടത്തില്‍ സൈബര്‍ വെട്ടുകിളി കൂട്ടം മാളത്തില്‍ക്കയറി. തങ്ങളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. സൈബര്‍ പോലീസ് അന്വേഷണം നടത്തുകയാണ്. പിനന്ില്‍ സിപിഎമ്മാണെന്ന് രാഹുല്‍ ആരോപണം ഉന്നയിച്ചു. മനുഷ്യനെ പറ്റി അറപ്പുളവാക്കുന്ന അപവാദ പ്രചരണം നടത്താന്‍ ഈ കൃമികള്‍ക്ക് കിട്ടുന്ന ലൈസന്‍സ്

ശ്രീ വിജയനെ പോലെ ഒരുത്തനാണ് അവരുടെ ആഭ്യന്തര മന്ത്രി എന്നതാണ്. രാഷ്ട്രീയ എതിരാലാളികള്‍ക്ക് എതിരെ ഹീനമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്ന, വേണ്ടി വന്നാല്‍ കൊന്നിട്ട് കുലംകുത്തി എന്ന് വിളിക്കാന്‍ മനസുള്ള ഒരുത്തന്‍ സംരക്ഷിക്കാന്‍ ഉണ്ട് എന്ന ധൈര്യമാണ് ഈ ക്രിമിനല്‍ സംഘത്തെ വളര്‍ത്തുന്നത്. ചുരുക്കി പറഞ്ഞാല്‍ പോരാളി കൃമികളുടെ നേതാവ് ആ മനസുള്ള പോരാളി വിജയനാണെന്ന് രാഹുല്‍ വെട്ടിത്തുറന്ന് പറഞ്ഞത്.


ഇതിനിടെ രമേഷ് പിഷാരടിക്കെതിരായ കോമാളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് തോമസ് ഐസക്. തെരഞ്ഞെടുപ്പു രംഗത്ത് തിരിച്ചടിയാകുമെന്ന് ഭയന്നാണ് വിവാദ പരാമര്‍ശത്തില്‍ നിന്നും ഐസക്ക് പിന്‍മാറിയത്. അദ്ദേഹത്തിന്റെ അഭിനയമികവില്‍ എതിര്‍അഭിപ്രായമില്ലെന്നും മനോവിഷമം ഉണ്ടാക്കിയതില്‍ ഖേദമുണ്ടെന്നും തോമസ് ഐസക് പറഞ്ഞു. പലസ്തീന്‍ വിഷയത്തിലെ പരാമര്‍ശത്തെയാണ് വിമര്‍ശിച്ചതെന്നും ഐസക് വ്യക്തമാക്കി. കോമാളി വേഷം കെട്ടി നടക്കുന്ന നടന്മാരെ നിര്‍ത്താതെ ജനകീയ പിന്തുണയുള്ള ആരെയെങ്കിലും നിര്‍ത്തണമായിരുന്നു' എന്നായിരുന്നു തോമസ് ഐസക്കിന്റെ വിമര്‍ശനം. ജനങ്ങള്‍ക്ക് അംഗീകാരമുള്ള സ്ഥാനാര്‍ഥികളൊക്കെ ഉണ്ട്. ഇങ്ങനെയൊക്കെ കോമാളി വേഷം കെട്ടി നടക്കുന്ന നടന്മാരെയൊക്കെ പിടിച്ച് മല്‍സരിപ്പിച്ചിട്ട് അയ്യോ ഞങ്ങള്‍ക്ക് വോട്ട് കിട്ടുന്നില്ല, ഞങ്ങളുടെ വോട്ട് ദേ എല്‍ഡിഎഫ് ഭിന്നിപ്പിക്കാന്‍ പോകുന്നു എന്ന് പറഞ്ഞു നടന്നിട്ട് വല്ല കാര്യവും ഉണ്ടോ' എന്നായിരുന്നു തോമസ് ഐസക്കിന്റെ ആക്ഷേപം.

പരിഹാസത്തിന് രമേഷ് പിഷാരടി മറുപടി നല്‍കിയിരുന്നു. സംസ്‌കാരം എന്നത് സമരം ചെയ്താല്‍ കിട്ടുന്ന ഒന്നല്ലെന്നും അത് വ്യക്തിപരമായ പെരുമാറ്റത്തിലൂടെയാണ് പ്രകടമാകേണ്ടതെന്നുമാണ് പിഷാരടി പറഞ്ഞത്. മറുപക്ഷത്താണെങ്കിലും എതിരാളികളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ശൈലിയാണ് തന്റേതെന്ന് പിഷാരടി പറഞ്ഞു. നിരവധി കലാപ്രസ്ഥാനങ്ങളെയും സാംസ്‌കാരിക വേദികളെയും നയിച്ചവരാണ് കലാകാരന്മാരെ ഇത്തരത്തില്‍ താഴ്ത്തിക്കെട്ടുന്നത് എന്നത് ദൗര്‍ഭാഗ്യകരമാണ്. രാഷ്ട്രീയ വിയോജിപ്പുകള്‍ നയപരമായ കാര്യങ്ങളിലാകാം, എന്നാല്‍ അത് വ്യക്തിഹത്യയിലേക്ക് കടക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. മുതിര്‍ന്ന നേതാവിനോട് ഒപ്പത്തിനൊപ്പം പറയാനില്ലെന്നും പിഷാരടി പറഞ്ഞു.

പാലക്കാട് മണ്ഡലത്തിലെ ജനങ്ങള്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം ഹൃദയപൂര്‍വ്വം ഏറ്റെടുത്തുകഴിഞ്ഞുവെന്ന് പിഷാരടി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഒരു സിനിമയുടെ വിജയം നിശ്ചയിക്കുന്നത് 'മൗത്ത് പബ്ലിസിറ്റി' ആണെന്ന് പറയാറുണ്ട്. പാലക്കാട് തെരുവുകളില്‍ ഇപ്പോള്‍ അതാണ് കാണുന്നത്. ജനങ്ങള്‍ക്കിടയില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് വലിയ പോസിറ്റീവ് തരംഗമുണ്ടെന്നും ഇത് വോട്ടായി മാറുമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഉയര്‍ന്ന എല്ലാ കുപ്രചാരണങ്ങളെയും ജനം കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് പിഷാരടി പറഞ്ഞു. എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കും മറുപടി നല്‍കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അഖില്‍ മാരാര്‍ ഇന്ന് പറയുന്നത് നാളെ മാറ്റാന്‍ സാധ്യതയുണ്ടെന്നും മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ അദ്ദേഹം ഇപ്പോള്‍ പറയുന്ന കാര്യങ്ങളില്‍ നിലനില്‍ക്കില്ലെന്നും പിഷാരടി പരിഹസിച്ചു. അത്തരമൊരാളെ കുറിച്ച് സംസാരിച്ച് സമയം കളയാനില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

പാലക്കാട് നഗരസഭയിലും മണ്ഡലത്തിലും യു.ഡി.എഫ്. നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയ്ക്കായി ജനങ്ങള്‍ വോട്ട് ചെയ്യുമെന്ന് പിഷാരടി ഉറപ്പിച്ചു പറഞ്ഞു. ഓരോ വോട്ടര്‍ക്കും തന്നെ നേരിട്ട് അറിയാമെന്നും കലാകാരന്‍ എന്ന നിലയിലുള്ള തന്റെ പ്രതിച്ഛായ രാഷ്ട്രീയത്തിലും കരുത്താകുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മണ്ഡലം പൂര്‍ണ്ണമായും യു.ഡി.എഫിന് അനുകൂലമാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. രാഷ്ട്രീയ എതിരാളികള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തന്റെ വികസന കാഴ്ചപ്പാടുകളെ ബാധിക്കില്ല. പാലക്കാടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും യുവാക്കളുടെ തൊഴിലവസരങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന പദ്ധതികളാണ് തന്റെ മനസ്സിലുള്ളത്. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി ജനശ്രദ്ധ തിരിക്കാനാണ് ഇടതുപക്ഷവും ബി.ജെ.പി.യും ശ്രമിക്കുന്നതെന്നും പിഷാരടി ആരോപിച്ചു. പാലക്കാട്ടെ വോട്ടര്‍മാരുടെ വിവേകത്തില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രസംഗങ്ങളില്‍ മാത്രം വികസനം പറയുന്നവരെയല്ല, പ്രവര്‍ത്തിയില്‍ വികസനം കാണിച്ചവരെയാണ് ജനങ്ങള്‍ പിന്തുണയ്ക്കുക. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നവര്‍ക്ക് വോട്ടിലൂടെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും പിഷാരടി മാധ്യമങ്ങളോട് പറഞ്ഞു. മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും വോട്ടര്‍മാരുമായി നേരിട്ട് സംവദിക്കുന്ന തിരക്കിലാണ് പിഷാരടി ഇപ്പോള്‍. കുടുംബയോഗങ്ങളിലും പൊതുപരിപാടികളിലും ലഭിക്കുന്ന ആവേശകരമായ സ്വീകരണം വിജയത്തിന്റെ സൂചനയാണെന്ന് അദ്ദേഹം കരുതുന്നു. യു.ഡി.എഫ്. പ്രവര്‍ത്തകരുടെ ഐക്യവും ആവേശവും മണ്ഡലത്തില്‍ പ്രകടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (22 minutes ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (36 minutes ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (47 minutes ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (1 hour ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (2 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (2 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (3 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (4 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (4 hours ago)

  താമരശേരി ചുരത്തിൽ കണ്ടെയ്‌നർ ലോറി കുടുങ്ങി... വൻ ഗതാഗതക്കുരുക്ക്, ഇരുഭാഗത്തേക്കും വാഹനങ്ങളുടെ നീണ്ട നിര  (4 hours ago)

പിണറായിയുടെ കോപ്റ്റർ സതീശൻ പറപ്പിക്കും... വിമാന വാടകയ്ക്ക് പിന്നിലെന്ത്? കള്ളൻ കപ്പലിലോ?  (5 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....  (5 hours ago)

Malayali Vartha Recommends