വിജയന്റെ മകനേയും തൂക്കണം ഇടിവെട്ടേറ്റ് പിണറായി; മുട്ടന്‍ പണി ! ഈ ഡി അബുദാബിയിലേക്കോ ? നാല് വഴിക്കൂടെ അടിതുടങ്ങി

തിരുട്ട് കുടുംബം കൂട്ടത്തോടെ കേരളം വിറ്റ് തൊലച്ച് തിന്നു. പിണറായിക്കും കുടുംബത്തിനും നേരെ തലയിവല്‍ കൈവെച്ച് പ്രാകുന്ന ഒരുകൂട്ടം. മാസപ്പടി വിവാദം കേരളത്തിലും സിപിഎമ്മിനും തീ പിടിപ്പിചിരിക്കുന്നു. സത്യാവസ്ഥ എന്താണ് പിണറായി വിജയന്റെ കൈകളില്‍ അഴിമതി കറ പുരണ്ടോ ? ഉണ്ടെങ്കില്‍ രാജിവെച്ച് മാറി നിന്ന് അന്വേഷണം നേരിടണം. പാര്‍ട്ടിയില്‍ ഒരു കൂട്ടരുടെ നി്‌ലപാട് ഇതാണ്.
എന്നാല്‍ അത് എതിര്‍ത്ത് പിബിയിലും പിടിമുറുക്കി അന്വേഷണത്തിന് തുരങ്കം വെച്ച് വിജയന്റെ നീക്കം. പിണറായിയെ അടിക്കാന്‍ വജ്രായുധം വീണ് കിട്ടിയതോടെ പുറത്തുള്ള എതിരാളികളും ശക്തരായിരിക്കുന്നു. വീണയ്‌ക്കെതിരെ മാത്രമല്ല പിണറായിയുടെ മകന്‍ വിവേക് കിരണിനേയും അന്വേഷണ റഡാറില്‍ കൊണ്ടുവരണമെന്ന ആവശ്യം മുറുകുന്നു. വീണ ഷെല്‍ കമ്പനികളിലേക്ക് പണം മാറ്റിയെന്ന ആരോപണം ഇഡിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ തന്നെയുണ്ട്. വിദേശത്ത് എന്തൊക്കെയോ ഇടപാടുകള്‍ പിണറായി കുടുംബത്തിന് ഉണ്ടെന്ന ആരോപണം ശക്തമാകുന്നതോടെ വിവേകിലേക്ക് ചിലര്‍ വിരല്‍ ചൂണ്ടുന്നു.
പിണറായിയുടെ മകന്‍ അബുദാബിയില്‍ ബാങ്കിലാണ് ജോലി ചെയ്യുന്നത്. പിണറായി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ചില സര്‍ക്കാര്‍ പദ്ധതികളില്‍ ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ വിവേകിന്റെ പേരും ഉയര്‍ന്ന് വന്നിരുന്നു. എഐ ക്യാമറ സ്ഥാപിച്ചതുമായ് ബന്ധപ്പെട്ട് അന്നത്തെ പ്രതിപക്ഷം 132 കോടിയുടെ അഴിമതി ആരപോണം ഉന്നയിച്ചു. അതില്‍ വിവേകിന്റെ ഭാര്യ വീട്ടുകാര്‍ക്കും കമ്പനിക്കുമെതിരെ ആരോപണം വന്നത്.
കൂടാതെ മറ്റൊരു കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി വിവേകിന് സമന്‍സും അയച്ചിട്ടുണ്ട്. അങ്ങനെ വീണയെ പോലെതന്നെ പലതവണ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണ് വിവേകും. മാസപ്പടിയില്‍ പിണറായി കുടുംബത്തെ ഒന്നാകെ കുരുക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. വീണയുടെ ഷെല്‍ കമ്പനിക്ക് ഇടപാടുകള്‍ക്ക് പിന്നില്‍ സഹോദരന്‍ വിവേകിന്റെ സഹകരണം ഉണ്ടോയെന്ന് ഇഡിയും സംശയിക്കുന്നുണ്ട്.
പിണറായിയുടേയും മകളുടേയും വിദേശ ഇടപാടുകള്‍ സംബന്ധിച്ച് ഇഡി പ്രാഥമിക അന്വേഷണം നടത്തിയെന്നാണ് സൂചനകള്‍. മാസപ്പടിയില്‍ എസ്എഫ്‌ഐഓയും വിദേശത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. എന്നാല്‍ അന്ന് ഒരു വ്യവസായി ഇടപെട്ട് അന്വേഷണം അട്ടിമറിച്ചുവെന്ന ആരോപണവും ഉയര്‍ന്ന് വന്നിരുന്നു. അബുദാബി ദുബായ് ഇവിടം കേന്ദ്രീകരിച്ച് എന്തൊക്കെയേ രഹസ്യ ഇടപാടുകള്‍ പിണറായിക്ക് ഉണ്ടെന്നാണ് ഇഡി സംശയിക്കുന്നത്. പിണറായി മുഖ്യമന്ത്രി ആയിരുന്ന കാലത്തും വിദേശ യാത്രകള്‍ വലിയ വിവാദങ്ങള്‍ ആയിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതികളുമായ് ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയുടെ വിദേശ യാത്രകളില്‍ പലതിലും വീണയും ഒപ്പമുണ്ടായിരുന്നു.
ഖജനാവ് മുടിച്ച് കുടുംബത്തോടെയായിരുന്നു പിണറായിയുെട യാത്രകള്‍. വിദേശത്ത് എവിടെ പോയാലും ദുബായില്‍ ഇറങ്ങാതെ പിണറായിക്ക് സമാധാനമില്ല. കൂടെ അബുദാബിയിലെ മകനേയും കാണും. മാത്രമല്ല പിണറായി മുഖ്യമന്ത്രി ആിരുന്ന കാലത്ത് ഉയര്‍ന്ന അഴിമതികളില്‍ ചില വിദേശ കാമ്പനികളുടെ സാന്നിധ്യം ഉണ്ടായിരുന്നു. പ്രതിപക്ഷത്തായരുന്നപ്പോള്‍ ചെന്നിത്തല ഉയര്‍ത്തിയ സ്പ്രിങ്ക്‌ളര്‍ വിവാദം. കേരളത്തിലെ കോവിഡ് രോഗികളുടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് വിറ്റത്. അന്നും വീണയും അവരുടെ കമ്പനി എക്‌സാലോജിലും ആരോപണത്തില്‍ വന്നു. അമേരിക്കന്‍ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ കമ്പനിയാണ് സ്പ്രിങ്ക്‌ളര്‍ അവര്‍ക്കാണ് മലയാളികളുടെ ഡേറ്റ കൊടുത്തത്. ഒടുക്കം വിവാദം കത്തിയപ്പോള്‍ ആരോപണം ശിവശങ്കര്‍ ഏറ്റെടുത്തു. അന്ന് ശിവശങ്കര്‍ ഉന്നയിച്ചത് വിചിത്ര വാദമാണ്. ഞാനാണ് വിദേശ കമ്പനിയുമായ് കരാറിലേര്‍പ്പെട്ടതെന്ന്. അതായത് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി അറിയാതെ പ്രിണ്‍സിപ്പിള്‍ സെക്രട്ടറി ആയിരുന്ന ശിവശങ്കര്‍ വിദേശ കമ്പനിയുമായ് കരാര്‍ ഒപ്പുവെച്ചെന്ന്. പിന്നെയാണ് വടക്കാഞ്ചരി ലൈഫ് മിഷന്‍ പദ്ധതി വിവാദത്തിലായത്. ചട്ടം ലംഘിച്ച് യുഎഇ കമ്പനി റെഡ്ക്രസന്റുമായ് 21 കോടി കരാര്‍ ഒപ്പിട്ടു അതില്‍ 4 കോടി കമ്മീഷനായ് തട്ടിയെടുത്തുവെന്ന് വിവാദം. ഒടുക്കം കേസില്‍ പ്രതിപ്പട്ടികയില്‍ വന്നത് സ്വപ്‌നയും കൂട്ടാളികളും.
ലൈഫ് മിഷന്‍ കേസിലും വിവേക് കിരണിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. കിരണിന് 2023 ല്‍ തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നിന്ന് സമന്‍സ് ലഭിച്ചതായി റിപ്പോര്‍ട്ട് പുറത്ത് വന്നത്. 2023 ഫെബ്രുവരി 14 ന് രാവിലെ 10:30 ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ഇഡി വിവേകിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വിവേക് കിരണ്‍ ഹാജരായിരുന്നില്ല. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ സെക്ഷന്‍ 50 ലെ രണ്ട്, മൂന്ന് ഉപവകുപ്പുകള്‍ പ്രകാരമാണ് സമന്‍സ് അയച്ചത്. രേഖകളും തെളിവുകളും ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് സമന്‍സ് അയയ്ക്കാന്‍ ഈ വകുപ്പുകള്‍ അധികാരപ്പെടുത്തുന്നു. കൊച്ചിയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ പി.കെ. ആനന്ദാണ് നോട്ടീസ് അയച്ചതെന്നായിരുന്നു റിപ്പോര്‍ട്ട് പുറത്ത് വന്നത്. എന്നാല്‍, വിവേക് ഓഫീസില്‍ ഹാജരായില്ലെങ്കിലും ഇ.ഡി. തുടര്‍നടപടികളൊന്നും സ്വീകരിച്ചില്ലെന്നാണ് വിവരം. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇ.ഡി. അറസ്റ്റ് ചെയ്തത് അതേ രാത്രിയിലാണ് വിവേകിനേയും വിളിപ്പിച്ചത്. അബുദാബിയില്‍ ജോലി ചെയ്യുന്ന വിവേകിനെക്കുറിച്ചുള്ള വിവരങ്ങള്‍ യുഎഇ അധികൃതരില്‍ നിന്ന് ഇഡി തേടിയിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ വിലാസത്തിലാണ് നോട്ടീസ് അയച്ചത്. ആധാര്‍, പാന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും ഇഡി വിവേകിനോട് ആവശ്യപ്പെട്ടിരുന്നു.
അതിന് ശേഷമോ മുന്‍പോ ഒരു തവണ കൂടി ഇഡി വിവേകിന് സമന്‍സ് അയച്ചിട്ടുണ്ട്. എസ്.എന്‍.സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ടായിരുന്നുവത്രെ. 2023ലാണ് ഇ.ഡി വിവേകിന് സമന്‍സയച്ചത്. ക്രൈം നന്ദകുമാറിന്റെ പരാതിയിലായിരുന്നു വിവേകിനെതിരെ ഇ.ഡി അന്വേഷണം. ലാവ്‌ലിന്‍ കമ്പനി ഡയറക്ടറായിരുന്ന ദിലീപ് രാഹുലന്‍, വിവേക് കിരണിന്റെ വിദ്യാഭ്യാസ ചെലവിനായി പണം നല്‍കി എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി സമന്‍സ് അയച്ചത്. എന്നാല്‍ വിവേക് ഹാജരായില്ല. ദിലീപ് രാഹുലന്‍ മുഖ്യമന്ത്രിയുടെ മകന്റെ യു.കെയിലെ വിദ്യാഭ്യാസത്തിനായി വലിയ തുക ചെലവഴിച്ചുവെന്ന മൊഴിയും ഇ.സി.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴിയിലെ വിവരങ്ങള്‍ പരിശോധിക്കുന്നതിനും കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കുന്നതിനും വേണ്ടിയാണ് വിവേകിന് ഇ.ഡി സമന്‍സയച്ചത്. എന്നാല്‍ വിവേകിന് ഇഡി സമന്‍സ് അയച്ചത് പിണറായി പൂഴ്ത്തി വെച്ചു. ഒടുക്കം ചാനലില്‍ വാര്‍ത്ത വന്നപ്പോഴാണ് സംഭവം പുറത്തായത്.
മാസപ്പടി അന്വേഷണത്തിലും വിവേകിന് നേരെ അന്വേഷണം വേണമെന്ന വാദം ഉയരുമ്പോള്‍ പിണറായിക്ക് ചങ്കിടിക്കുന്നുണ്ട്. വിവേക് കിരണില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ ഒന്നുകില്‍ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാം അല്ലെങ്കില്‍ എംബസി വഴി ബന്ധപ്പെടാനോ നേരിട്ട് അവിടെയെത്തി ചോദ്യം ചെയ്യലിനോ കേന്ദ്രം സംഘം ശശ്രമിച്ചേക്കും. വിവേക് കേരളത്തിലേക്ക് അങ്ങനെ വരാറില്ല. മകനേയും മകളേയും രാഷ്ട്രീയത്തിലേക്ക് ഇറക്കാനേ പിണറായി താല്പര്യപ്പെട്ടില്ല. അവരുടെ ലൈഫ് സെയ്ഫാക്കുന്നതിന് വേണ്ടി മകനെ നേരത്തെ തന്നെ വിവേധത്താക്കി. മകളെ സംരക്ഷിക്കുന്നതിന് എപ്പോഴും കൂടെക്കൂട്ടി. പിണറായി മക്കളെ രാഷ്ട്രീയത്തില്‍ അടുപ്പിച്ചില്ലെങ്കിലും ചില അഴിമതികളില്‍ ആരോപണവിധേയരായി മലയാളിക്ക് സുപരിചിതരാണ്. അച്ഛന്റെ മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന കാലയളവിലാണ് മക്കള് രണ്ടുപേരും വിവാദങ്ങളില്‍ കുരുങ്ങിയിട്ടുള്ളത്. അതും സര്‍ക്കാര്‍ പദ്ധതികളുമായ് ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങളില്‍. വിവേക് മോന്‍ കുരുക്കിലേക്ക് വീണാല്‍ പിണറായി എങ്ങനെ സഹിക്കും. ആര്‍ക്കും കൊത്തിപ്പറിക്കാന്‍ അസരം കൊടുക്കാതെ മകനെ നാടുകടത്തിയതാണ് പിണറായി.
മുന്‍പ് മകന് ഇഡി നോട്ടീസ് വന്നപ്പോള്‍ പിണറായി പറഞ്ഞത് കൂടി നമുക്ക് പരിശോധിക്കാം.. മകന്‍ ജോലി, പിന്നെ വീട് എന്നരീതിയില്‍ കഴിയുന്നയാളാണെന്നും ഒരു ദുഷ്‌പേരും ഉണ്ടാക്കിയിട്ടില്ലെന്നും പറഞ്ഞു. അതില്‍ തനിക്ക് അഭിമാനമുണ്ടെന്നും ഇത്തരം പ്രചരണങ്ങള്‍ കൊണ്ട് തന്നെ പ്രയാസപ്പെടുത്തി കളയാമെന്ന് ആരും കരുതേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞാന്‍ എന്റെ പൊതുജീവിതം, കളങ്കരഹിതമായി കൊണ്ടുപോകാനാണ് ശ്രമിച്ചിട്ടുള്ളത്. എനിക്ക് അഭിമാനിക്കാന്‍ വക നല്‍കുന്ന കാര്യം, എന്റെ കുടുംബം പൂര്‍ണമായും അതിനോടൊപ്പം നിന്നു എന്നതാണ്. എന്റെ മക്കള്‍ രണ്ടു പേരും അതേ നില സ്വീകരിച്ചുപോയിട്ടുണ്ട്. നിങ്ങളില്‍ എത്രപേര് എന്റെ മകനെ കണ്ടിട്ടുണ്ട്? അവന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ മകനാണല്ലോ. അധികാരത്തിന്റെ ഇടനാഴികളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിമാരുടെ മക്കളെ കണ്ടവരാണല്ലോ നിങ്ങള്‍. എവിടെയെങ്കിലും കണ്ടോ എന്റെ മകനെ? ഏതെങ്കിലും സ്ഥലത്തു കണ്ടോ? ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ട് എന്നുപോലും അവന് അറിയുമോയെന്ന് സംശയമാണ്. അതാണ് എന്റെ മകന്റെ പ്രത്യേകത. ഏത് അച്ഛനും മകനെക്കുറിച്ച് അഭിമാനബോധമുണ്ടാകും. എന്റെ അഭിമാനബോധം പ്രത്യേക തരത്തിലാണ്. ഒരു ദുഷ്‌പേരും എനിക്കുണ്ടാക്കുന്ന രീതിയില്‍ എന്റെ മക്കള്‍ ആരും പ്രവര്‍ത്തിച്ചിട്ടില്ല. മകള്‍ക്ക് നേരേ പലതും ഉയര്‍ത്തിക്കൊണ്ടുവരാന്‍ നോക്കിയപ്പോള്‍ അന്ന് ഞാനതിനെ ചിരിച്ചുകൊണ്ട് നേരിട്ടില്ലേ. അത് ഏശുന്നില്ല എന്ന് കണ്ടപ്പോള്‍, മര്യാദയ്ക്ക് ജോലിചെയ്ത് അവിടെ കഴിയുന്ന ഒരാളെ, ഇവിടെ ആരാണെന്ന് പോലും പലര്‍ക്കും അറിയാത്ത ഒരാളെ, പിണറായി വിജയന് ഇങ്ങനെയൊരു മകനുണ്ട് എന്ന് ചിത്രീകരിച്ച് അയാളെ വിവാദത്തില്‍ ഉള്‍പ്പെടുത്താന്‍ നോക്കുകയാണ്. അതുകൊണ്ട് വിവാദമാകുമോ. അത് എന്നെ ബാധിക്കുമോ. മകനെ ബാധിക്കുമോ. ആ ചെറുപ്പക്കാരന്‍ മര്യാദയ്‌ക്കൊരു ജോലിയിലാണ് പ്രവര്‍ത്തിക്കുന്നത്. അയാളുടെ പൊതുരീതി ജോലി, പിന്നെ വീട് എന്നതാണ്. ഒരു പൊതുപ്രവര്‍ത്തനരംഗത്തും അയാളില്ല. തെറ്റായ ഒരു കാര്യത്തിനും ഇതേവരെ അയാള്‍ പോയിട്ടില്ല. ഒരു ദുഷ്‌പേരും എനിക്കുണ്ടാക്കിയിട്ടില്ല. ഞാന്‍ അതില്‍ അഭിമാനിക്കുകയാണ്. നല്ല അഭിമാനം എനിക്കുണ്ട്. ഇതൊക്കെ ഉയര്‍ത്തിക്കാട്ടി എന്നെ പ്രയാസപ്പെടുത്തിക്കളയാം എന്ന് തെറ്റിദ്ധരിക്കേണ്ട. ഇതായിരുന്നു പിണറായി പറഞ്ഞത്.
അതിനുശേഷം വിവേക് കിരണ്‍ വാര്‍ത്തകളില്‍ നിറയുന്നത് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സ്വ്പ്ന സുരേഷിന്റെ ആരോപണത്തെ തുടര്‍ന്നാണ്. 'ചതിയുടെ പത്മവ്യൂഹം' എന്ന് പേരിട്ടിട്ടുള്ള സ്വപ്നയുടെ ആത്മകഥയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ സ്വപ്ന ചാനലുകള്‍ക്ക് മുന്നിലും വീണ്ടും അവര്‍ത്തിച്ചു. ഇതില്‍ മുഖ്യമന്ത്രിയുടെ മകന്‍ വിവേക് കിരണിനെകൂടി സ്വപ്ന പ്രതിസ്ഥാനത്ത് നിര്‍ത്തുന്നുണ്ട്. മകള്‍ വീണാ വിജയന് യുഎഇയില്‍ ഐ ടി ഹബ് തുടങ്ങാന്‍ ഷാര്‍ജ ഭരണാധികാരിയുടെ ഭാര്യയെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല ശ്രമിച്ചു എന്നും സ്വപ്ന ആരോപിച്ചു. എത്ര സ്വര്‍ണം സമ്മാനമായി കൊടുക്കാനാകും എന്ന് കമല വിജയനും നളിനി നെറ്റോയും തന്നോട് ചോദിച്ചിരുന്നു എന്നും സ്വപ്ന സുരേഷ് പറയുന്നു.
മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയായ സി എം രവീന്ദ്രനെ ചോദ്യം ചെയ്താല്‍ എല്ലാം അറിയാനാവുമെന്നാണ് സ്വപ്ന പറയുന്നത്. യുഎഇ കോണ്‍സല്‍ ജനറല്‍ ക്ലിഫ്ഹൗസില്‍ വന്നപ്പോള്‍ അന്ന് അവിടെ വിവേക് കിരണ്‍ ഉണ്ടായിരുന്നുവെന്നും സ്വപ്ന ആരോപിച്ചിരുന്നു. പക്ഷേ ഒരുകാര്യം വസ്തുതയാണ്. സാധാരണ പാര്‍ട്ടി നേതാക്കളുടെ മക്കളെപ്പോലെ ഒരു കാര്യത്തിലും വിവേക് ഇടപെടാറില്ല. നാട്ടില്‍ അപൂര്‍വമായി മാത്രമാണ് ഇദ്ദേഹം വരാറുള്ളത്. ഗള്‍ഫില്‍ ഒരു പ്രമുഖ വ്യവസായ ഗ്രൂപ്പില്‍ വിവേകിന് ജോലി കിട്ടിയതിനെക്കുറിച്ചെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണ് പ്രചരിച്ചത്.
https://www.facebook.com/Malayalivartha

























