Widgets Magazine
04
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...


വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്


തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...


സംഘപരിവാര്‍ സംഘടന വിദ്യാഭ്യാസ വികാസകേന്ദ്രം കൊച്ചിയില്‍ 27 മുതല്‍ ത്രിദിന ശില്‍പ്പശാല സംഘടിപ്പിക്കും..ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് എത്തുന്ന പരിപാടി..


അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാൻ ആകാതെ ഉറ്റവർ; ആദ്യശമ്പളം അമ്മയ്ക്ക് നൽകാനാകാതെ കണ്ടത് ജീവനറ്റ ശരീരം: അവൾക്ക് പകരം ഞാൻ പോയാൽ മതിയായിരുന്നു ; പൊട്ടിക്കരഞ്ഞ് ഭർത്താവ്: ഒന്നുറക്കെ കരയാൻ പോലുമാകാതെ കഴുത്തിന് താഴെ ന്യൂറോ സംബന്ധമായ അസുഖം ബാധിച്ച നഴ്സിങ് അവസാനവർഷ വിദ്യാർത്ഥിനിയായ മകൾ...

മാപ്രകള്‍ക്കും കിട്ടി നോട്ടീസ്, ചെലവിട്ടതിന് കണക്കില്ല? ഫണ്ട് പുട്ടടിച്ചു; മാപ്രകളെ തുരത്തുമെന്ന്; പ്രസ്സക്ലബ്ബില്‍ അഴിഞ്ഞാട്ടമെന്ന് ?

04 FEBRUARY 2023 08:39 PM IST
മലയാളി വാര്‍ത്ത

ഗതികേടിലാണ് KUWJ എന്ന് അറിയാമല്ലോ, അതായത് കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ്‌സ്. ജപ്തി ഭീഷണിയുടെ മുള്‍മുനയിലാണ് മാധ്യമപ്രവര്‍ത്തക അഴിഞ്ഞാട്ട കേന്ദ്രമെന്നൊക്കെ കുപ്രസിദ്ധിയുള്ള പ്രസ്സ്‌ക്ലബ്ബ്കള്‍. കേരള യൂണിയന്‍ ഓഫ് വര്‍ക്കിംഗ് ജേണലിസ്റ്റ് എന്ന സംഘടനക്കു കീഴിലുള്ള പ്രസ്സ് ക്ലബ്ബ്കള്‍ ഒട്ടുമുക്കാലും സര്‍ക്കാര്‍ ഫണ്ട് പുട്ടടിച്ചപ്പോള്‍ ഇതൊന്നും ഓര്‍ത്തില്ല.

സര്‍ക്കാര്‍ ഫണ്ട് പുട്ടടിച്ച എല്ലാ മാപ്രകളും പെടാനിരിക്കുന്നു എന്നാണ് കേള്‍വി. ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ചതിനാലാണ് പോപ്പുലര്‍ ഫ്രണ്ട് അഞ്ചര കോടി രൂപ പിഴ ഒടുക്കേണ്ടതെങ്കില്‍ മാപ്രകള്‍ സര്‍ക്കാര്‍ ഫണ്ട് പുട്ടടിച്ചതിനാല്‍ ഏകദേശം അത്രയും തുക സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ടി വരും. ഫണ്ട് തിരിമറിക്കെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

സംഭവം ഡെമോക്ലസ്സിന്റെ വാള്‍ പോലെ പ്രസ്സ്‌ക്ലബ്ബുകള്‍ക്ക് മേലെ തൂങ്ങാന്‍ തുടങ്ങിയിട്ട് കുറച്ചായി. രണ്ടര കോടി രൂപയ്ക്ക് 18% പിഴ പലിശയാണ് ധനവകുപ്പ് അന്യായമായി പാവപ്പെട്ട മാപ്ര യൂണിയനു മേല്‍ ചുമത്തുന്നത് എന്നാണ് പാവം മാപ്രകള്‍ പറയുന്നത്. ആ സാഹചര്യം മുന്നില്‍ കണ്ട് സര്‍ക്കാര്‍ ഫണ്ട് തിരിച്ചടയ്ക്കാനുള്ള 'മിഷന്‍ അഞ്ചു കോടി ' സമാഹരണ യജ്ഞം ഉടന്‍ ആരംഭിക്കണം എന്നാണ് സംസ്ഥാന കമ്മിറ്റി എല്ലാ മാപ്ര ആസ്ഥാനങ്ങള്‍ക്കും കഴിഞ്ഞ വര്‍ഷം തന്നെ സര്‍ക്കുലര്‍ അയച്ചിരുന്നത്. അതിനായി സര്‍ക്കുലറിലെ ഒന്‍പതാം പാരയില്‍ നിര്‍ദേശിച്ച പ്രകാരം മാപ്ര യൂണിയന്റെ ബാങ്ക് ബാലന്‍സും സ്ഥാവര ജംഗമ സ്വത്തുകളും ലിസ്റ്റാക്കി ഉടന്‍ തന്നെ കേസരി മന്ദിരത്തിലേക്ക് അയക്കാനും അഭ്യര്‍ഥിച്ചുരുന്നു. ഇക്കൂട്ടത്തിലൊന്നും പെടാതെ ഒറ്റയാനായി നില്‍ക്കുന്ന തിരുവനന്തപുരം പ്രസ്സ് ക്ലബ്ബും അഴിമതിക്കാര്യത്തില്‍ പിന്നിലല്ല. തിരഞ്ഞെടുപ്പ് സംബന്ധിച്ചും, വരവ് ചെലവ് കണക്കുകള്‍ സംബന്ധിച്ചും , അനധികൃത ബാര്‍ എന്ന ആരോപണം സംബന്ധിച്ചും എല്ലാം പലകാലത്തായി വിവാദങ്ങളില്‍ പെട്ടിട്ടുള്ള ജേണലിസ്റ്റ് ആസ്ഥാനമാണ് തിരുവന്നതപുരം പ്രസ്സ് ക്ലബ്ബ്.

സഹപ്രവര്‍ത്തകക്കെതിരെ സദാചാര ഗുണ്ടായിസം കാണിച്ച അതേ ആളിനെ തന്നെ വീണ്ടും മല്‍സരിപ്പിക്കുകയും വിജയിപ്പിക്കുകയും, സജീവമാക്കുകയും ഒക്കെ ചെയ്തതിന്റെ പേരിലും ഇവിടെ കുപ്രസിദ്ധി നേടി. സദാചാര ഗുമ്ടായിസത്തിനുമേല്‍ അന്വേഷണം നടക്കുന്ന സമയത്തു തന്നെ ഭീഷണിപ്പെടുത്തി പണം പിരിക്കുന്നതിന്റെ പേരില്‍ ഇപ്പോള്‍ പ്രസ്സ് ക്ലബ്ബ് സെക്രട്ടറിയായ കെ രാധാകൃഷ്ണനെതിരെ മേയര്‍ ആര്യാ രാജേന്ദ്രന്‍ പതാരി നല്‍കിയിരുന്നു.

പ്രസ്സ് ക്ലബ്ബിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ജേണലിസം ഇന്‍സ്റ്റിറ്റിയൂട്ടിന് അനുവദിച്ച ഫണ്ട് എങ്ങനെ ചെലവാക്കി എന്നതുസംബന്ധിച്ച് ഇതുവരെ കമക്കുകള്‍ ഹാജരാക്കിയിട്ടുമില്ല. ഇതിപ്പോള്‍ ചെലവായ തുക എങ്ങനെ, ആരടയ്ക്കാന്‍? തുക അടച്ചില്ലേല്‍ പ്രസ് ക്ലബുകള്‍ ജപ്തി ചെയ്യും. അതോടെ മാധ്യമപ്രവര്‍ത്തകരുടെ വെള്ളമടി സങ്കേതം ഇല്ലാതാകും. പ്രസ്സ്‌ക്ലബ്ബിലെ സ്ഥിരം വന്‍മരങ്ങളില്‍ പലരും ക്ലബ്ബിന് സര്‍ക്കാര്‍ കൊടുക്കുന്ന ഫണ്ട് മാത്രം മുന്നില്‍കണ്ട് ജീവിക്കുന്നവരാണ്. അല്ലാതെ കേട്ടു കേള്‍വി പോലുമില്ലാത്ത പല മാധ്യമ സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന ഇവര്‍ക്ക് കിട്ടുന്ന നക്കാപ്പിച്ചക്ക് ഒരു പൈന്റ് മേടിച്ച് അടിക്കാന്‍ പറ്റില്ല എന്നൊക്കെയാണ് അസൂയക്കൂട്ടങ്ങള്‍ പറയുന്നത്.

പ്രസ്സ്‌ക്ലബ്ബുകളോടനുബന്ധിച്ച് കെട്ടിടനിര്‍മ്മാണത്തിനായി സര്‍ക്കാര്‍ അനുവദിച്ച ഫണ്ടുകളിലും വന്‍ തിരിമറിയാണ് ആരോപിക്കപ്പെടുന്നത്. ഒരു സ്ഥാപനത്തിലും ജോലിചെയ്യാത്തവര്‍ പോലും പ്രസ്സ് ക്ലബ്ബ് നേതൃത്വത്തിലേക്ക് വരാനായി മാത്രം ചില തട്ടിക്കൂട്ട് സെറ്റപ്പുമായി വന്ന് അംഗത്വം നിലനിര്‍ക്കുകയുമാണ് പലേടത്തും സ്ഥിതി. വര്‍ഷാവര്‍ഷം നടത്തുന്ന കുടുംബ മേളകളും അഴിമതിയുടെ നിഴലിലാണ്. ഫണ്ടുകള്‍ക്ക് പുറമെ സ്‌പോണ്ടസര്‍മാരെക്കൂടി ഉള്‍പ്പെടുത്തിയാണ് വിപുലമായ രീതിയില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ഇതിന്റെ പേരിലും അംഗങ്ങള്‍ തമ്മില്‍ പോലും സ്വരച്ചേര്‍ച്ചയില്ലായ്മ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ഇവര്‍ക്കൊക്കെ കണക്കില്ലാതെ ചെലവഴിച്ച് ജീവിക്കാന്‍ വേണ്ടി മാത്രം എന്തിനിങ്ങനെ സര്‍ക്കാര്‍ ഫണ്ട് നീക്കിവയ്ക്കുന്നു. ആവശ്യത്തിന് ഫണ്ട് നല്‍കിയാല്‍ തന്നെ അത് കൃത്യമായി വിനിയോഗിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന നേതൃത്വവും ബന്ധപ്പെട്ട വകുപ്പും എന്തുകൊണ്ട് ശ്രമിക്കുന്നില്ല? ചോദ്യങ്ങള്‍ നിരവധിയാണ് പക്ഷേ എല്ലാവരോടും ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമപ്രവര്‍ത്തകരോട് ആര് ചോദിക്കും? പൂച്ചക്കാര് മണികെട്ടും?

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും  (8 minutes ago)

വയനാട് ദുരന്ത ബാധിതരുടെ ബാധ്യത എഴുതിത്തളളുന്നതില്‍ തീരുമാനം വൈകും  (21 minutes ago)

ആരോഗ്യമന്ത്രിക്കെതിരായ ആസൂത്രിത ആക്രമണമാണിതെന്ന് എം വി ഗോവിന്ദന്‍  (1 hour ago)

ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിക്കൊരുങ്ങുന്നു..? രാജിവേണ്ടെന്നുള്ള നിലപാടിൽ സിപിഎം...  (1 hour ago)

വീണ ജോർജിനെ മാറ്റി ശൈലജയെ മന്ത്രിയാക്കണം: ചെറിയാൻ ഫിലിപ്പ്  (1 hour ago)

വീണാ ജോർജ് രാജി വെയ്ക്കണം, സംസ്ഥാനത്ത് വ്യാപക പ്രതിഷേധം  (2 hours ago)

കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്: മലപ്പുറത്ത് പിടിച്ചെടുത്തത് 200 വാഹനങ്ങള്‍  (2 hours ago)

തലയോട്ടി പൊട്ടി ആന്തരീക ഭാഗം പുറത്തുവന്നു; തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവും മരണ കാരണം: ബിന്ദുവിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്...  (2 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ ദാരുണ സംഭവം: ബിന്ദുവിന്റെ മരണം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പം  (2 hours ago)

മോഹന്‍ ഭാഗവത് എത്തും  (3 hours ago)

ചരിത്രത്തിലാദ്യമായി സേഫ്റ്റി ഓഡിറ്റ് നടത്തിയതും ഈ കാലത്ത്  (5 hours ago)

ഭാര്യ മരിച്ചു...ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍  (6 hours ago)

വനിതാ ഡോക്ടറെ കാറിന് സമീപം മരിച്ചനിലയില്‍  (6 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (6 hours ago)

Malayali Vartha Recommends