Widgets Magazine
22
Aug / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി യുവതിയെ കൊലപ്പെടുത്തി മുൻ സഹപ്രവർത്തകൻ: കാരണമറിഞ്ഞ് നടുക്കം...


കുരുക്ക് മുറുകിയിരിക്കുകയാണ്.. യുവതിയ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത്..ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു..

പാറമടയുടെ ഭീഷണിയില്‍നിന്ന് തന്റെ കുടുംബത്തെ രക്ഷിച്ചില്ലെങ്കില്‍ രണ്ടുവയസ്സുള്ള മകള്‍ക്ക് ഒപ്പം കോട്ടയം കളക്ടറേറ്റിനുമുന്നില്‍ ആത്മാഹുതി നടത്തുമെന്ന് മുണ്ടക്കയത്തെ യുവതിയായ വീട്ടമ്മ റോസമ്മ സാമുവല്‍

14 FEBRUARY 2023 07:41 PM IST
മലയാളി വാര്‍ത്ത

മുണ്ടക്കയം ഇളങ്കാട് വല്ല്യന്തയിലെ പാറമടമൂലം ജീവിതം വഴിമുട്ടിയ 38കാരിയായ പട്ടിക വര്‍ഗവിഭാഗത്തിലുള്ള യുവതിയാണ് പുഞ്ചുകുഞ്ഞുമായി വന്ന് കഴിഞ്ഞദിവസം പഞ്ചായത്താഫീസിനു മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്.. തനിക്ക് നീതികിട്ടുംവരെ പോരാടാനാണ് യുവതിയുടെ തീരുമാനം..തന്റെ ജീവനുഭീഷണിയുണ്ട് പാവപ്പെട്ടവര്‍ക്കും ജീവിക്കണ്ടെ എന്നും റോസമ്മ ചോദിക്കുന്നു...

ഒരാള്‍ മരണത്തിലേക്ക് പോകാന്‍ തീരുമാനിക്കണമെങ്കില്‍ അത്രമാത്രം പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് റോസമ്മ പറയുന്നു...
രണ്ടര വയസുള്ള മകള്‍ ദിയയുമായി കൂട്ടിക്കല്‍ പഞ്ചായത്താഫീസിനു മുന്നിലാലാണ് റോസമ്മ സാമുല്‍ മണ്ണെണ്ണ ഒഴിച്ച തീകൊളുത്താന്‍ ശ്രമിച്ചത്...വല്ല്യന്തയിലെ പാറമടയ്ക്കു സമീപം യുവതിക്കു വീടും ഒന്നേമുക്കാല്‍ ഏക്കര്‍ സ്ഥലവുമുണ്ട്. രോഗിയായ അമ്മയും കുഞ്ഞുമായി ഇവിടെ കഴിയുന്നതിനിടെ പാറമടയില്‍ നിന്നുള്ള പൊടിയും ശബ്ദവും മൂലം ഏറെ ബുദ്ധിമുട്ടിലാണ്.
ജീവിതം ദുസഹമായതോടെ ഇവര്‍ ഏന്തയാര്‍, തേന്‍പുഴ മേഖലകളില്‍ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു. പാറമടയ്ക്കു സമീപമുള്ള സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല...ഗതികെട്ട് പാറമട ഉടമയോടും ഇവര്‍ കരഞ്ഞുപറഞ്ഞു....നിങ്ങള്‍ ഈ സ്ഥലം എടുത്ത് മതിയായ വില തന്നോളൂ ..ഞങ്ങള് പോയേക്കാം അവര്‍ കേള്‍ക്കുന്നില്ല..കാരണം ഇവര്‍ വെറുകയ്യോടെ വീടുവിട്ട് പോകട്ടെ എന്നാണ് ഇവരുടെ കുരുട്ടുബുദ്ധി.
ജീവനുഭീഷണിയായ പാറമടയുടെ. പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ടു ഇവര്‍ ഗോത്രവര്‍ഗ കമ്മിഷനും പഞ്ചായത്ത് അധികൃതര്‍ക്കും മുന്നില്‍ നിരവധി തവണ പരാതി നല്‍കിയിരുന്നു. എന്നാല്‍, പാറമട മാനേജ്‌മെന്റിനെ സഹായിക്കുന്ന നിലപാടാണ് അധികാരികള്‍ സ്വീകരിച്ചതെന്നു ഇവര്‍ കറ്റപ്പെടുത്തി. കോവിഡ് സമയത്തു താത്കാലികമായി പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചെങ്കിലും കോടതി ഉത്തരവുമായി വന്നു വീണ്ടും പാറമടയുടെ പ്രവര്‍ത്തനം സജീവമായി. കഴിഞ്ഞ ഉച്ചയ്ക്കു രണ്ടുമണിയോടെ പിഞ്ചുകുഞ്ഞും പ്ലാസ്റ്റിക് ജാറില്‍ മണ്ണെണ്ണയുമായി എത്തിയ റോസമ്മ പഞ്ചായത്തു ജനപ്രതിനിധികളോട് വീണ്ടും പരാതി പറഞ്ഞു.... അവര്‍ ഇവര്‍ക്ക് ചെവി കൊടുത്തതേയില്ല.പിന്നാട് മനംനൊന്ത് പഞ്ചായത്തിന്റെ തിണ്ണയില്‍ വച്ചു തന്റെയും കുഞ്ഞിന്റെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിക്കുകയുമായിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് സിന്ധുമുരളീധരനും സഹഅംഗങ്ങളും നോക്കി നില്‍ക്കവെയാണ് ആത്മഹത്യശ്രമം നടത്തിയത്.അംഗങ്ങളില്‍ കെ.എസ്. മോഹനന്‍, ആന്‍സി അഗസ്റ്റിന്‍ എന്നിവര്‍ മുന്നോട്ടു വരികയും മണ്ണെണ്ണ ജാറ് ബലംപ്രയോഗിച്ചു പിടച്ചു മാറ്റുകയും ചെയ്തു. ഇതിനിടയില്‍ ഇവര്‍ കൈവശമുണ്ടായിരുന്ന സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ചു തീകൊളുത്താനും ശ്രമം നടത്തി. പഞ്ചായത്തംഗം കെ.എസ്. മോഹനന്‍ ലൈറ്റര്‍ വാങ്ങി ദൂരേക്ക് എറിഞ്ഞു. ആന്‍സി അഗസ്റ്റിന്‍ റോസമ്മയുടെ കൈയില്‍നിന്നു മണ്ണെണ്ണയില്‍ കുളിച്ചു നിന്ന കുട്ടിയെ ബലംപ്രയോഗിച്ചു പിടിച്ചുവാങ്ങി രക്ഷപ്പെടുത്തുകയായിരുന്നു.
ഓടികൂടിയ സമീപവാസികള്‍ ബക്കറ്റില്‍വെളളം കൊണ്ടുവന്നു ഇരുവരുടെയും ശരീരത്തില്‍ ഒഴിച്ചാണു രക്ഷപ്പെടുത്തിയത്.
റോഡില്‍ കുഴഞ്ഞുവീണ റോസമ്മയെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷ നല്‍കി ഇവരെ രാത്രി ഏഴു മണിയോടെ വീട്ടിലേക്കയച്ചു. ഇവരെ രക്ഷിക്കാന്‍ എന്താണ് പഞ്ചായത്ത് പ്രസിഡണ്ടിന് കഴിയാത്തത്...പാറമടമാഫിയകളെയാണോ നിങ്ങള്ര്‍ക്ക് താല്പര്യം ഇവരുടെ വീടും ഒന്നേമുക്കാല്‍ ഏക്കര്‍ ഭൂമിയും പാറമടക്കര്‍ ഏറ്റെടുക്കാന്‍ പറയുക...അതിന്‍്രെ പണം കൊടുത്താല്‍ ഈ യുവതിയും രണ്ടുവയസ്സുള്ള മകളും പ്രായമായ അമ്മയും എവിടെ എങ്കിലും പോയി ജീവിച്ചു കൊള്ളും..പൂഞ്ഞാര്‍ മണ്ഡലത്തിലെ ഈ ജനകീയ വിഷയത്തില്‍ എം എല്‍ എ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ കൂടി ശ്രദ്ധിക്കണം..കാരണം ജീവിക്കാന്‍ കഴിയാതെ അമ്മയും മകളും ജീവനൊടുക്കിയാല്‍ പൂഞ്ഞാര്‍ മണ്ഢലത്തിനു മാത്രമല്ല കേരളത്തിനും അപമാനമാണ് ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളില്‍ ആഘോഷ ദിവസങ്ങളില്‍ യൂണിഫോം ധരിക്കണ്ട  (3 hours ago)

മഹാരാഷ്ട്രയിലെ ഫാര്‍മ കമ്പനിയിലുണ്ടായ വാതകചോര്‍ച്ചയില്‍ നാല് പേര്‍ മരിച്ചു  (3 hours ago)

ഏഷ്യ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും  (4 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരവധി ആരോപണങ്ങള്‍ പൊന്തി വന്നിട്ടും വിഷയത്തില്‍ ഷാഫി പറമ്പിലിന് മൗനം  (4 hours ago)

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും രാഹുല്‍ മാകൂട്ടത്തിന്റെയും കോലം കത്തിച്ചു  (4 hours ago)

കുട്ടികള്‍ക്കായി ഇന്ത്യയിലെ ഏറ്റവും വലിയ കളിയിടവുമായി ലുലു ഫണ്‍ ട്യൂറ ഉദ്ഘാടനം ചെയ്ത് നടന്‍ അര്‍ജുന്‍ അശോകന്‍  (4 hours ago)

വാഴൂര്‍ സോമന്‍ എംഎല്‍എയുടെ നിര്യാണത്തില്‍ മന്ത്രി വീണാ ജോര്‍ജ് അനുശോചനം അറിയിച്ചു  (5 hours ago)

പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു  (5 hours ago)

വണ്‍ ടൈം വാച്ചബിള്‍ ആയിട്ടാണ് മെസേജുകള്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ മധുര ഈസ്റ്റില്‍ നിന്ന് മത്സരിക്കുമെന്ന് വിജയ്  (6 hours ago)

വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചുതകര്‍ത്ത സംഭവത്തില്‍ പ്രധാനാധ്യാപകന് സ്ഥലംമാറ്റം  (6 hours ago)

വിദ്യാര്‍ത്ഥിനിയുടെ നഗ്‌നചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി കൈക്കലാക്കിയ യുവാവ് പിടിയില്‍  (7 hours ago)

പാര്‍ലമെന്റ്റ് വര്‍ഷകാല സമ്മേളനത്തിന് തിരശ്ശീല വീണു  (7 hours ago)

പരാതി പറയാനും നിയമനടപടി ആവശ്യപ്പെടാനും മടി കാണിക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ  (9 hours ago)

പാര്‍ട്ടിയെ സംരക്ഷിക്കേണ്ട ചുമതല എല്ലാവര്‍ക്കുമുണ്ട്: കുറ്റക്കാരന്‍ ആണെന്ന് തെളിഞ്ഞത് കൊണ്ടല്ല രാഹുലിന്റെ രാജിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്‌നേഹ  (9 hours ago)

Malayali Vartha Recommends