Widgets Magazine
22
Aug / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി യുവതിയെ കൊലപ്പെടുത്തി മുൻ സഹപ്രവർത്തകൻ: കാരണമറിഞ്ഞ് നടുക്കം...


കുരുക്ക് മുറുകിയിരിക്കുകയാണ്.. യുവതിയ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത്..ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു..

ഒരുകാലത്ത് വി.എസ് അച്യുതാന്ദന്റെ സ്വന്തം തട്ടകമായിരുന്ന കുട്ടനാട്ടിലെ സിപിഎം, ഇപ്പോൾ തെരുവിൽ തമ്മിലടിച്ച് തകരുകയാണ് ....

14 FEBRUARY 2023 06:56 PM IST
മലയാളി വാര്‍ത്ത
ഒരുകാലത്ത് വി.എസ് അച്യുതാന്ദന്റെ സ്വന്തം തട്ടകമായിരുന്ന കുട്ടനാട്ടിലെ  സിപിഎം, ഇപ്പോൾ  തെരുവിൽ തമ്മിലടിച്ച് തകരുകയാണ് ....നേതാക്കളുടെ ഗ്രൂപ്പിസവും കുതികാൽവെട്ടും തിരിച്ചറിഞ്ഞ പ്രവ‍ർത്തക‍ർ കൂട്ടത്തോടെ പാർട്ടി വിട്ടുപോകുന്നു...മുൻ മന്ത്രിമാരായ ജി സുധാകരനും .തോമസ് ഐസക്കും ആലപ്പുഴയിൽ സിപിഎമ്മിൻെറ ഇരുപക്ഷത്തേയും തന്ത്രപരമായി നയിച്ചിരുന്ന ഒരുകാലമുണ്ടായിരുന്നു.... ഇത്തവണ സീറ്റ് നിഷേധിക്കപ്പെട്ടതോടെ  പാർട്ടിയിൽ ഇവർ അപ്രസക്തരായി  ഇതോടെ മന്ത്രി സജി ചെറിയാനും ജില്ലാ സെക്രട്ടറി ആർ നാസറുമാണ് ഇപ്പോൾ ഇരുഗ്രൂപ്പുകളുടെയും ജീവാത്മാവും പരമാത്മാവും...  പക്ഷെ ഗ്രൂപ്പാവേശം തലയ്ക്കകത്ത് കേറിയതോടെ പ്രവർത്തകർ തെരുവിലേറ്റുമുട്ടുന്ന സാഹചര്യം ഇപ്പോൾ ഉടലെടുത്തുകഴിഞ്ഞു..ഇത് കണ്ട് അന്തം വിട്ടുനിൽക്കുകയാണ് സിപിഎമ്മിനെ സ്നേഹിക്കുന്ന ആലപ്പുഴയിലെ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ..
രാമങ്കരിയിലാണ് പ്രാദേശിക നേതാക്കളെ കഴിഞ്ഞദിവസം ഒരുവിഭാഗം സംഘംചേ‍ർന്ന് ആക്രമിച്ചത്. ഔദ്യോഗിക വിഭാഗത്തിൽപ്പെട്ട രാമങ്കരി ലോക്കൽ കമ്മറ്റി അംഗം  ശരവണൻ,ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി  രഞ്ജിത്ത് രാമകൃഷ്ണൻ അടക്കം ആറുപേ‍ർക്കാണ് തലയ്ക്കും ദേഹത്തുമെല്ലാം വെട്ടും അടിയുമെല്ലാം ഏറ്റത്... കല്യാണവീട്ടിൽ രാത്രിഉണ്ടായ തർക്കത്തിൽ 12പേ‍ർ അടങ്ങുന്ന സംഘം മാരകായുധങ്ങളുമായി അങ്ങ് പെരുമാറി...അതേ രാത്രിയിൽ തിരിച്ചടിയും നടന്നെങ്കിലും ഒരാൾക്കാൾക്കാണ് പരിക്കേറ്റത്..മാമ്പുഴക്കരി,വേഴപ്ര,രാമങ്കരി എന്നീപ്രദേശങ്ങളിലലായിരുന്നു ചേരിതിരിഞ്ഞുള്ള കയ്യാങ്കളി..

ആലപ്പുഴയിലെ തമ്മിലടി അന്വേഷിക്കൻ ടിപി രാമകൃഷ്ണൻ,പികെ ബിജു എന്നിവ‍ർ ഉൾപ്പെട്ട കമ്മീഷനെ സംസ്ഥാന കമ്മറ്റി ചുമതലപ്പെടുത്തിയെങ്കിലും അതിനിടെയാണ് തെരുവിലെ ഈ കയ്യാങ്കളി ഉടലെടുത്തത്.കുട്ടനാട്, തകഴി മേഖലയിൽനിന്ന് മാത്രം 1000 ഓളം മെമ്പ‍ർമാരാണ്  പാ‍ർട്ടി വിട്ടുപോയത്..ആലപ്പുഴ മുനിസിപ്പൽ കൗൺസിലിലെ സിപിഎം കൗൺസിലർ എ ഷാനവാസിനെ ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുമായി കണ്ടെത്തിയ കേസിനെ തുടർന്നാണ് ആലപ്പുഴയിലെ സിപിമ്മിനുള്ളിൽ ചേരിതിരിവ് രൂക്ഷമാവുകയായിരുന്നു.....ഷാനവാസിനെ കുടുക്കിയതിന് പിന്നിൽ നിന്നുവെന്ന് കരുതുന്ന മറ്റൊരു സിപിഎം കൗൺസിലർ എപി സോണയെ മറുപക്ഷം  പീഡനക്കേസിലാണ് പൂട്ടിയത്. ഇദ്ദേഹത്തിന്റെ ഫോണിൽ നിന്ന്  നഗ്നവീഡിയോകളും പുറത്തെടുത്ത് ഗ്രൂപ്പിസത്തെ മസാലചർച്ചകൾക്കും വിധേയമാക്കി..സോണയെ പുറത്താക്കിയ സിപിഎം ഷാനവാസിനെതിരെ ചെറുവിരൽപോലും അനക്കിയില്ല..ഇതോടെ മന്ത്രി സജി ചെറിയാനും ജില്ലാ സെക്രട്ടറി ആർ നാസറും തമ്മിലുള്ള ചേരിതിരിവും രൂക്ഷമായി..ഇപ്പോഴിതാ തെരുവിൽ തമ്മിലടി...തല്ലുകൊണ്ടവർക്കെതിരെയും വധശ്രമത്തിന് കേസെടുത്തുവെന്നതാണ് വിരോധാഭാസം...അടി കൊണ്ട ലോക്കൽകമ്മറ്റി അംഗം ശരവണനെതിരെയാണ് ഈ കേസ് എന്നതും ശ്രദ്ധേയം....
ആലപ്പുഴയിൽ ഇപ്പോൾ മന്ത്രി സജി ചെറിയാനും എംപി എ എം ആരിഫും എച്ച് സലാം എംൽഎയുമാണ് ഒരുപക്ഷത്ത്...മറുപക്ഷത്ത്  ജില്ലാ സെക്രട്ടറി ആർ സാസറും പിപി ചിത്തരഞ്ജൻ എംഎൽഎയും..നമ്മളുകൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ എന്ന്  പാടി ഒരു ജനതെയ ആകെ അണിനിരത്തിയ തൊഴിലാളി വർഗ്ഗ പാർട്ടിയിലാണ്ഈ ആഭ്യന്തര വിപ്ലവം....മാറ്റുവിൻചട്ടങ്ങളെ....
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളില്‍ ആഘോഷ ദിവസങ്ങളില്‍ യൂണിഫോം ധരിക്കണ്ട  (3 hours ago)

മഹാരാഷ്ട്രയിലെ ഫാര്‍മ കമ്പനിയിലുണ്ടായ വാതകചോര്‍ച്ചയില്‍ നാല് പേര്‍ മരിച്ചു  (3 hours ago)

ഏഷ്യ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും  (4 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരവധി ആരോപണങ്ങള്‍ പൊന്തി വന്നിട്ടും വിഷയത്തില്‍ ഷാഫി പറമ്പിലിന് മൗനം  (4 hours ago)

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും രാഹുല്‍ മാകൂട്ടത്തിന്റെയും കോലം കത്തിച്ചു  (4 hours ago)

കുട്ടികള്‍ക്കായി ഇന്ത്യയിലെ ഏറ്റവും വലിയ കളിയിടവുമായി ലുലു ഫണ്‍ ട്യൂറ ഉദ്ഘാടനം ചെയ്ത് നടന്‍ അര്‍ജുന്‍ അശോകന്‍  (4 hours ago)

വാഴൂര്‍ സോമന്‍ എംഎല്‍എയുടെ നിര്യാണത്തില്‍ മന്ത്രി വീണാ ജോര്‍ജ് അനുശോചനം അറിയിച്ചു  (5 hours ago)

പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു  (5 hours ago)

വണ്‍ ടൈം വാച്ചബിള്‍ ആയിട്ടാണ് മെസേജുകള്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ മധുര ഈസ്റ്റില്‍ നിന്ന് മത്സരിക്കുമെന്ന് വിജയ്  (6 hours ago)

വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചുതകര്‍ത്ത സംഭവത്തില്‍ പ്രധാനാധ്യാപകന് സ്ഥലംമാറ്റം  (6 hours ago)

വിദ്യാര്‍ത്ഥിനിയുടെ നഗ്‌നചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി കൈക്കലാക്കിയ യുവാവ് പിടിയില്‍  (7 hours ago)

പാര്‍ലമെന്റ്റ് വര്‍ഷകാല സമ്മേളനത്തിന് തിരശ്ശീല വീണു  (7 hours ago)

പരാതി പറയാനും നിയമനടപടി ആവശ്യപ്പെടാനും മടി കാണിക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ  (9 hours ago)

പാര്‍ട്ടിയെ സംരക്ഷിക്കേണ്ട ചുമതല എല്ലാവര്‍ക്കുമുണ്ട്: കുറ്റക്കാരന്‍ ആണെന്ന് തെളിഞ്ഞത് കൊണ്ടല്ല രാഹുലിന്റെ രാജിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്‌നേഹ  (9 hours ago)

Malayali Vartha Recommends