Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ


സങ്കടക്കാഴ്ചയായി... തലശ്ശേരി–മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

ത്രിപുരയിൽ ബിജെപി തന്ത്രം... ത്രിപുരയിൽ അവസാന അട്ടിമറി; സിപിഎം ഞെട്ടി; തിപ്രമോതയും അങ്കലാപ്പിൽ

15 FEBRUARY 2023 07:09 PM IST
മലയാളി വാര്‍ത്ത

ത്രിപുര നാളെ പോളിംഗ് ബൂത്തിലേക്ക്. 8 ജില്ലകളിലെ 60 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.  ഇടതുപക്ഷ കോൺഗ്രസ് സഖ്യവും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. തിപ്രമോതയും ശക്തമായി രംഗത്തുണ്ട്. ഇന്ത്യയിലെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ്‌ ത്രിപുര.

ഹിമാലയ നിരകളിൽ സ്ഥിതിചെയ്യുന്ന ഇവിടെ മംഗോളിയൻ വംശജരാണ്‌ അധികവും താമസിക്കുന്നത്‌.കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങൾക്ക്‌ വേരോട്ടം ഉണ്ടായിരുന്ന ഇവിടെ 2018ൽ നടന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം മണ്ഡലങ്ങളിലും ഭാരതീയ ജനതാ പാർട്ടി വിജയിക്കുകയും ത്രിപുരയിൽ അവരുടെ ആദ്യത്തെ സർക്കാർ രൂപീകരിക്കുകയും ചെയ്തു.ഇതോടെ രണ്ടു പതിറ്റാണ്ട് നീണ്ടുനിന്ന കമ്യുണിസ്റ്റ് ഭരണത്തിന് അന്ത്യം സംഭവിച്ചു.

സംസ്ഥാനത്തിന്റെ 54 ശതമാനവും വനഭൂമിയാണ്‌. നിക്ഷിപ്ത വനഭൂമി മാത്രം 3800 ചതുരശ്ര കി.മീ വരും. സംസ്ഥാന തലസ്ഥാനം അഗർത്തല ആണ്‌. മിസോറാം, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളുമായി അന്തർസംസ്ഥാനാതിർത്തി പങ്കിടുന്ന ത്രിപുര, ബംഗ്ലാദേശുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു.
ആധുനിക ത്രിപുരയുടെ ചരിത്രം മഹാരാജാ മാണിക്യ ബഹദൂറിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ തുടങ്ങുന്നു. അദ്ദേഹം ബ്രിട്ടീഷ്‌ ഇന്ത്യയിലേപ്പോലെയുള്ള ഭരണസംവിധാനം ഏർപ്പെടുത്തിയിരുന്നു.

1947-ൽ ഇന്ത്യ സ്വതന്ത്രമാവുന്നതു വരെ അദ്ദേഹത്തിന്റെ പിൻഗാമികൾ ഭരിച്ചു. 1949-ൽ ഇന്ത്യയിൽ ചേർന്നു. 1956-ൽ കേന്ദ്രഭരണ പ്രദേശവും 1972 ജനുവരിയിൽ സംസ്ഥാനവും ആയി തീർന്നു. ആകെ വിസ്തൃതിയിൽ 24.3 ശതമാനം മാത്രമാണ്‌ കൃഷിക്കനുയോജ്യമായ ഭൂമി. ആധുനിക കൃഷിരീതികൾ ഏറെ അവലംബിക്കുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥമൂലം ഉൽപാദനം കുറവാണ്‌. ത്രിപുരയിലെ ജനങ്ങൾ ഉയർന്ന വിദ്യാഭാസ നിലവാരം പുലർത്തുന്നു.

ഏതായാലും നിയമസഭാ തെരഞ്ഞെടുപ്പിൽ ത്രിപുര പിടിക്കാനുളള തീവ്ര ശ്രമത്തിലാണ് രാഷ്ട്രിയ പാർട്ടികൾ. രണ്ടര പതിറ്റാണ്ട് നീണ്ട ഭരണം കേവലം ഒന്നര ശതമാനം വോട്ടിന് കൈവിട്ടത് തിരിച്ച് പിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇടത് സഖ്യം. ഭരണവിരുദ്ധ വികാരം മറികടക്കാൻ ഇരട്ട എൻജിൻ എന്ന സ്ഥിരം നമ്പരുമായി ബിജെപി രംഗത്തുണ്ട്. ബിജെപിയെ സംബന്ധിച്ചിടത്തോളം പാർട്ടിക്കുളളിൽ പടലപ്പിണക്കങ്ങൾ ധാരാളം ഉണ്ട്.

എൻ ഡി എ സഖ്യത്തിലുണ്ടായിരുന്ന തിപ്രമോതയാകട്ടെ മൂന്നാം ശക്തി ആകുമെന്ന് പ്രഖ്യാപിച്ച് കൊണ്ട് BJP യുടെ ബി ടീമായി മത്സരിക്കുന്നു.2018ൽ ബി ജെ പി അധികാരം പിടിച്ചെങ്കിലും വോട്ടിംഗ് ശതമാനം കുറവായിരുന്നു. ബിജെപി ക്ക് 43.59 ശതമാനം വോട്ട് ലഭിച്ചപ്പോൾ 42.22 ശതമാനം വോട്ട് ഇടത് പക്ഷത്തിന് ലഭിച്ചു. കോൺഗ്രസ് തകർന്നടിഞ്ഞതാണ് BJP ക്ക് തുണയായത്. ഇത്തവണ കോൺഗ്രസ് ഇടതുപക്ഷവുമായി ധാരണയിലാണ്.ഇതിൻ്റെ ഭയത്തിലാണ് പ്രേേദ്യാത് മാണിക്ക്യ ദേബർമൻ നേതൃത്യം നൽകുന്ന തിപ്രമോതയെന്ന ഗോത്രവർഗ പാർട്ടി. ഇവരുമായി സഖ്യത്തിനാണ് BJP ശ്രമിക്കുന്നത്. ഏപ്രിലിൽ ത്രിപ്പുര ട്രൈബൽ ഓട്ടോണമസ് ജില്ലാ കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ തിപ്രമോത വലിയ ശക്തി തെളിയിച്ചിരുന്നു. അതിനാൽ ഗോത്രമേഖലയിലുള്ള 20 ഓളം സീറ്റുകളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിക്കുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. പാർട്ടി തെരഞ്ഞെടുപ്പ് വാഗ്ദാനം ഒക്കെ പ്രഖ്യാപിച്ച് കഴിഞ്ഞു.

ത്രിപുര ട്രൈബൽ ഓട്ടോണമസ് ജില്ലാ കൗൺസിൽ ഭരണത്തിന് കീഴിലുള്ള പോലീസ് സേനക്കായി 6000 ലധികം യുവാക്കളെ റിക്രൂട്ട് ചെയ്യുമെന്ന് പത്രിക വാഗ്ദാനം ചെയ്യുന്നു. ഭൂമി ലഭിക്കാത്ത ജനങ്ങൾക്ക് ഭൂമിയുടെ അവകാശം നൽകും - ഗോത്ര സമൂഹ വികസനത്തിനായി വെൽഫെയർ ബോർഡ് 20000 പുതിയ തൊഴിൽ അവസരങ്ങൾ എന്നിവയും തിപ്രമോത വാഗ്ദാനം ചെയ്തു. ശക്തമായ ചതുഷ്‌കോണ മത്സരത്തിൻ്റെ പ്രതീതിയാണ് സംസ്ഥാനത്തെങ്ങും. അധികാരം നിലനിർത്താൻ ബി ജെ പിയും അധികാരത്തിലേക്ക് തിരിച്ചെത്താൻ കോൺഗ്രസ്സിനെ കൂട്ടുപിടിച്ച് സി പി എമ്മും നാടിളക്കിയുള്ള പ്രചാരണമാണ് നടത്തുന്നത്.

 

എന്നാൽ, ബി ജെ പിയുടെയും ഇടതുസഖ്യത്തിൻ്റെയും പ്രചാരണത്തിന് കിടപിടിക്കുന്ന റാലികളും പൊതുസമ്മേളനങ്ങളുമാണ് തൃണമൂൽ കോൺഗ്രസ്സും ഗ്രേറ്റർ തിപ്ര ലാൻഡ് എന്ന ആവശ്യമുയർത്തുന്ന പ്രാദേശിക പാർട്ടിയായ തിപ്രമോതയും സംഘടിപ്പിച്ചത്.. ത്രിപുരയിൽ ബി.ജെ.പി. ഭരണം അവസാനിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് ചിരവൈരികളായിരുന്ന സി.പി.എമ്മും കോൺഗ്രസും സഖ്യത്തിലെത്തിയത്. അതുകൊണ്ടുതന്നെ ബി.ജെ.പി.ക്കിത് അഭിമാന പോരാട്ടമാണ്. പഴയ പെൻഷൻ പുനഃസ്ഥാപിക്കുമെന്നും രണ്ടരലക്ഷം പേർക്ക് തൊഴിൽ ഉറപ്പാക്കുമെന്നും ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ഇടതുമുന്നണിയുടെ പ്രകടനപത്രിക.  

ബിനു പളളിമൺ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബോബിസഞ്ജയ് ഒരുക്കുന്ന 'എവിടെ' ചിത്രത്തിന്റെ ട്രെയിലര്‍ നാളെ പുറത്തുവിടും  (8 minutes ago)

രാത്രിയില്‍ കുഞ്ഞ് കരഞ്ഞു: നാലുമാസം പ്രായമുള്ള കുഞ്ഞിനെ മര്‍ദിച്ചുകൊലപ്പെടുത്തി പിതാവ്  (18 minutes ago)

ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...  (30 minutes ago)

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...  (47 minutes ago)

ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...  (1 hour ago)

​സിഎംആർഎൽ–എക്-സാലോജിക്‌ ഇടപാടിൽ ഇഡിയുടെ കത്തിൽ കേസെടുക്കാനുള്ള ഹെെക്കോടതി ഉത്തരവിനെതിരെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും...  (3 hours ago)

അര്‍ഹരായ എല്ലാ വോട്ടര്‍മാര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്തുവാനും അവസരം  (3 hours ago)

കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക  (4 hours ago)

ഓഹരി വിപണിയിൽ ഇടിവ്...സെൻസെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (4 hours ago)

അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിലുള്ള മുഖാമുഖ സംഘർഷം പലയിടങ്ങളിലായി ഇപ്പോഴും തുടരുന്നു....  (4 hours ago)

സങ്കടക്കാഴ്ചയായി... തലശ്ശേരി–മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (5 hours ago)

ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നാലെ 17 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ഓൾറൗണ്ടർ നമൻ ധിർ...  (5 hours ago)

സംസ്ഥാന വിജിലൻസിന്‍റെ ടി സെക്ഷനെ വിവരാവകാശത്തിൽ നിന്നൊഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി...  (6 hours ago)

വാഹനത്തിൻ്റെ ഇഡിആർ ജർമ്മനിയിലേക്ക് അയക്കും.... നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ മിനികൂപ്പർ അപകടത്തിൽ വാഹനത്തിന്‍റെ വിവരങ്ങള്‍ ലഭിക്കുന്നത് വൈകും  (6 hours ago)

പ്രശസ്ത ഹോളിവുഡ് നടൻ ടോം സ്കെറിറ്റ് അന്തരിച്ചു...  (6 hours ago)

Malayali Vartha Recommends