Widgets Magazine
22
Aug / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


ബാലിസ്റ്റിക് മിസൈൽ അ​ഗ്നി-5 വിജയകരമായി പരീക്ഷിച്ചു.. ശക്തി വർദ്ധിപ്പിക്കുന്നതിനായി 5,000 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലാണ് അ​ഗ്നി -5...സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡിന്റെ കീഴിലാണ് പരീക്ഷണ വിക്ഷേപണം..


കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി യുവതിയെ കൊലപ്പെടുത്തി മുൻ സഹപ്രവർത്തകൻ: കാരണമറിഞ്ഞ് നടുക്കം...


കുരുക്ക് മുറുകിയിരിക്കുകയാണ്.. യുവതിയ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത്..ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു..

ഇടതുമുന്നണിയിലെ രണ്ട് ജനതാദൾ കക്ഷികളും ലയിക്കാനുള്ള ചർച്ചകൾ പാതിവഴിയിൽ മുടങ്ങി

18 FEBRUARY 2023 10:11 PM IST
മലയാളി വാര്‍ത്ത

ഇടതുമുന്നണിയിലെ രണ്ട് ജനതാദൾ കക്ഷികളും ലയിക്കാനുള്ള ചർച്ചകൾ പാതിവഴിയിൽ മുടങ്ങി. മന്ത്രി കെ.കൃഷ്ണൻകുട്ടിയും മാത്യു ടി തോമസും നേതൃത്വം നൽകുന്ന ജനതാദൾ -എസും എംവി ശേയാംസ് കുമാർ നയിക്കുന്ന  ലോക് താന്ത്രിക് ജനതാദളും ഒറ്റപാർട്ടിയാകാനുള്ള ചർച്ചകളാണ് സ്ഥാനമാനങ്ങൾ പങ്കിടുന്നതിനെച്ചൊല്ലി വഴിമുടങ്ങി നിൽക്കുന്നത്. പാർട്ടി സംസ്ഥാന അദ്യക്ഷപദവി ജനതാദൾ എസിന് ലഭിക്കുമ്പോൾ പാർലമെന്ററി പാർട്ടി ലീഡർസ്ഥാനം എൽജെഡിക്ക് നൽകണമെന്ന ചർച്ചകളിലാണ് ഇപ്പോഴത്തെ കല്ലുകടി...ജനതാദൾ എസിലെ കെ കൃഷ്ണൻകുട്ടി വഹിക്കുന്ന മന്ത്രിപദവി വീതംവെക്കണമെന്ന ആഗ്രഹം അതേപാ‍ർട്ടിയിലെ മാത്യു ടി തോമസ് എംഎൽഎക്കും എൽജെഡിയിലെ കെ പി മോഹൻ എംഎൽഎക്കുമുണ്ട്...എന്നാൽ മന്ത്രിപദവി വിട്ടുനൽകിക്കൊണ്ടുള്ള ഒരിടപാടിനും  കെ കൃഷ്ണൻകുട്ടിയുടെ തയ്യാറല്ല.. കഴിഞ്ഞതവണ മാത്യുടി തോമസ് മന്ത്രി ആയതിനാൽ ഇത്തവണ അതെങ്ങനെ വിട്ടുനൽകാനാുമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം... ദേശീയ നേതൃത്വത്തെ കണ്ടിട്ടും മാത്യു ടി തോമസിന് കൃഷ്ണൻകുട്ടിയെ മെരുക്കാൻ കഴിയുന്നുമില്ല..

എന്നാൽ ഇതിലും കഷ്ടമാണ്  എൽജെഡിയുടെ ഏക എംഎൽഎ  കെപി മോഹനന്റെ അവസ്ഥ. യഥാക്രമം ഐഎൻഎല്ലിലെയും ജനാധിപത്യ കേരളാകോൺഗ്രസിലേയും  എകഎംഎൽഎമാരായ അഹമ്മദ് തേവ‍‍ർകോവിലും ആന്റെണി രാജുവും മന്ത്രിമാരായിട്ടും കെപി മോഹനന് മാത്രം ഇത് ഇന്നും കിട്ടാക്കനി..മന്ത്രി പദവിക്കായി പാ‍‍ർട്ടി അധ്യക്ഷൻ എംവി ശ്രേയാംസ്കുമാ‍‍ർ ആവശ്യം ഉന്നയിക്കുന്നില്ലെന്നാണ് കെപി മോഹനനെ അനുകൂലിക്കുന്നവരുടെ പരസ്യമായ ആക്ഷേപം..എന്നാൽ മന്ത്രിപദവി ആവശ്യപ്പെട്ടപ്പോൾ ഇരുപാ‍ർട്ടികളും ലയിക്കണമെന്ന ക‍ർശന നിർദേശം വല്യേട്ടനായ സിപിഎം നൽകിയെന്നായിരുന്നു പുറത്തുവന്ന വാ‍ർത്തകൾ.......കെപി മോഹനനെ മന്ത്രിയാക്കുന്നതിന് പകരം  തൽക്കാലം മറ്റൊരാവശ്യം നേടിയെടുക്കാനുള്ള ചരടുവലികളാണ് എൽജെഡി നടത്തുന്നത്..അതായത് ലോക്സഭയിലേക്ക് ഇടതുമുന്നണിയിൽ നിന്നൊരുസീറ്റ്..അതായത് കോഴിക്കോട് സീറ്റിൽ എംവി ശ്രേയാംസ്കുമാറിനെ  മത്സരിപ്പിക്കാനുള്ള തന്ത്രങ്ങളാണ് പാ‍ർട്ടി നടത്തുന്നത്.ലയനം നടപ്പാക്കി കോഴിക്കേട് സീറ്റ് നേടാനുള്ള സമ്മർദ്ദം ശക്തമാക്കുകയാണ് ലക്ഷ്യം..പക്ഷെ കഴിഞ്ഞതവണ നിയമസഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശ്രേയാംസ് കുമാറിന് കോഴിക്കോട് ലോക്സഭാ സീറ്റ് നൽകുന്നതിനോട് സിപിഎമ്മിന് വലിയ താൽപ്പര്യമില്ല... പകരം വേണമെങ്കിൽ വയനാട് സീറ്റ് നൽകാമെന്ന ച‍ർച്ചകളും പുരോഗമിക്കുന്നു..രാഹുൽഗാന്ധിയോട് ഏറ്റുമുട്ടാനുള്ള ബാല്യം ഇടതുമുന്നണി ശേയാംസിന് കൽപ്പിച്ചു നൽകുമോയെന്ന് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അറിയാം...ഇനി രാഹുൽഗാന്ധി വയനാട്ടിൽതന്നെ ഇത്തവണ മത്സരിക്കുമോയെന്നും കണ്ടറിയണം....എന്തായാലും ജനതാദൾ പാ‍ർട്ടികൾ ഇപ്പോൾ തിരക്കിലാണ്..ഒന്ന് ലയനം..പിന്നീട് ലോക്സഭാസീറ്റ്....രണ്ടും പ്രാവ‍‍ർത്തികമാകാനുള്ള കടമ്പകൾ നിസാരമല്ല..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളില്‍ ആഘോഷ ദിവസങ്ങളില്‍ യൂണിഫോം ധരിക്കണ്ട  (5 hours ago)

മഹാരാഷ്ട്രയിലെ ഫാര്‍മ കമ്പനിയിലുണ്ടായ വാതകചോര്‍ച്ചയില്‍ നാല് പേര്‍ മരിച്ചു  (5 hours ago)

ഏഷ്യ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും  (6 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിരവധി ആരോപണങ്ങള്‍ പൊന്തി വന്നിട്ടും വിഷയത്തില്‍ ഷാഫി പറമ്പിലിന് മൗനം  (6 hours ago)

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും രാഹുല്‍ മാകൂട്ടത്തിന്റെയും കോലം കത്തിച്ചു  (6 hours ago)

കുട്ടികള്‍ക്കായി ഇന്ത്യയിലെ ഏറ്റവും വലിയ കളിയിടവുമായി ലുലു ഫണ്‍ ട്യൂറ ഉദ്ഘാടനം ചെയ്ത് നടന്‍ അര്‍ജുന്‍ അശോകന്‍  (7 hours ago)

വാഴൂര്‍ സോമന്‍ എംഎല്‍എയുടെ നിര്യാണത്തില്‍ മന്ത്രി വീണാ ജോര്‍ജ് അനുശോചനം അറിയിച്ചു  (8 hours ago)

പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു  (8 hours ago)

വണ്‍ ടൈം വാച്ചബിള്‍ ആയിട്ടാണ് മെസേജുകള്‍; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ മധുര ഈസ്റ്റില്‍ നിന്ന് മത്സരിക്കുമെന്ന് വിജയ്  (8 hours ago)

വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചുതകര്‍ത്ത സംഭവത്തില്‍ പ്രധാനാധ്യാപകന് സ്ഥലംമാറ്റം  (8 hours ago)

വിദ്യാര്‍ത്ഥിനിയുടെ നഗ്‌നചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി കൈക്കലാക്കിയ യുവാവ് പിടിയില്‍  (9 hours ago)

പാര്‍ലമെന്റ്റ് വര്‍ഷകാല സമ്മേളനത്തിന് തിരശ്ശീല വീണു  (9 hours ago)

പരാതി പറയാനും നിയമനടപടി ആവശ്യപ്പെടാനും മടി കാണിക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ  (11 hours ago)

പാര്‍ട്ടിയെ സംരക്ഷിക്കേണ്ട ചുമതല എല്ലാവര്‍ക്കുമുണ്ട്: കുറ്റക്കാരന്‍ ആണെന്ന് തെളിഞ്ഞത് കൊണ്ടല്ല രാഹുലിന്റെ രാജിയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്‌നേഹ  (11 hours ago)

Malayali Vartha Recommends