Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി..മോട്ടോര്‍ വാഹനവകുപ്പ് പണി തുടങ്ങി..ഈ തെറ്റുകൾ ആവർത്തിക്കരുത്..


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...

കടുപ്പിച്ച് കോടതി ...പൂജാസാധനങ്ങൾക്ക് ഗുണനിലവാരമില്ലേ? ഹൈക്കോടതിക്ക് കൈമാറു പണിപാളുമെന്നുറപ്പ്

20 FEBRUARY 2023 09:32 PM IST
മലയാളി വാര്‍ത്ത

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ഗുണനിലവാരമില്ലാത്ത പൂജ സാധനങ്ങളാണ് ഉപയോഗിക്കുന്നതെന്ന ജസ്റ്റിസ് കെ.ടി. ശങ്കരന്റെ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറാൻ സുപ്രീംകോടതി നിർദേശം. റിപ്പോർട്ടിന്മേൽ ഹൈക്കോടതി ദേവസ്വം ബെഞ്ച് തുടർനടപടി സ്വീകരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ക്ഷേത്രങ്ങളിലേക്ക് പൂജാ സാധനങ്ങൾ കേന്ദ്രീകൃത സംവിധാനത്തിലൂടെ വാങ്ങണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് കെ.ടി. ശങ്കരന്റെ റിപ്പോർട്ട് ഹൈക്കോടതിയുടെ ഡിവിഷൻ ദേവസ്വം ബെഞ്ചിന് വിടണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി ഗിരിയും, അഭിഭാഷകൻ പി എസ് സുധീറും ആവശ്യപ്പെട്ടു. ഈ ആവശ്യം ജസ്റ്റിസ് വി രാമസുബ്രഹ്മണ്യത്തിന്റെ അധ്യക്ഷതയിൽ ഉളള സുപ്രീം കോടതി ബെഞ്ച് അംഗീകരിച്ചു.
സുരേഷ് കുമാർ അയച്ച കത്ത് പൊതുതാത്പര്യ ഹർജിയായി പരിഗണിച്ചാണ് നേരത്തെ കേന്ദ്രീകൃത സംവിധാനത്തിലൂടെ ക്ഷേത്രങ്ങൾക്കാവശ്യമായ സാധനങ്ങൾ വാങ്ങണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. ഇതിനെതിരെ ദേവസ്വം ബോർഡ് നൽകിയ ഹർജിയിലാണ് പൂജ സാധനങ്ങളുടെ ഗുണനിലവാരമുൾപ്പെടെയുള്ള വിഷയങ്ങളിൽ റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് ഡി വൈ അധ്യക്ഷനായ ബെഞ്ച് ജസ്റ്റിസ് കെ.ടി. ശങ്കരനെ ചുമതലപ്പെടുത്തിയത്. അദ്ദേഹം നൽകിയ അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിനോട് സുപ്രീം കോടതി നിർദേശിച്ചത്. ജസ്റ്റിസ് ശങ്കരന്റെ റിപ്പോർട്ട് ഹൈക്കോടതിക്ക് വിടണമെന്ന ദേവസ്വം ബോർഡിന്റെ ആവശ്യത്തെ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിംഗ് കോൺസൽ നിഷേ  രാജൻ ഷൊങ്കറും, അഭിഭാഷകൻ ആലിം അൻവറും എതിർത്തില്ല.

ബിനുപളളിമൺ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (25 minutes ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (32 minutes ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (44 minutes ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (51 minutes ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (1 hour ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (1 hour ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (1 hour ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (1 hour ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (2 hours ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (2 hours ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (2 hours ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (2 hours ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (3 hours ago)

Malayali Vartha Recommends