Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ജയരാജൻ ധീരസഖാവ്... കണ്ണൂരിലെ ചെന്താരകം;തില്ലങ്കേരിയെ തണുപ്പിക്കും;പാലം കടക്കുവോളം നാരായണാ

20 FEBRUARY 2023 09:39 PM IST
മലയാളി വാര്‍ത്ത

പാർട്ടിയെ വെട്ടിലാക്കി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നുണ്ടായ രാഷ്ട്രീയ വിവാദം തണുപ്പിക്കാൻ സി പി എം സംസ്ഥാന സമിതി അംഗം പി ജയരാജൻ കച്ചമുറുക്കി ഇറങ്ങുന്നു.  തില്ലങ്കേരിമാരെ ഒതുക്കാനും പഴയ രീതിയിലേക്ക് കാര്യങ്ങൾ എത്തിക്കാനും പി ജയരാജനെക്കൊണ്ട് മാത്രമേ നടക്കു എന്നറിയാവുന്നത് കൊണ്ടാണ് ഈ നീക്കം. പി ജയരാജന്റെ തണലിൽ വളർന്നവരാണ് തില്ലങ്കേരിയിൽ പാർട്ടിക്ക് വെല്ലുവിളി ഉയർത്തുന്നത്. ഈ സാഹചര്യത്തിലാണ് വിശദീകരണയോഗത്തിൽ പി ജയരാജൻ പങ്കെടുക്കണമെന്ന് സംസ്ഥാന നേതൃത്വം നിർദേശിച്ചത്. തില്ലങ്കേരിയിലെ പൊതു യോഗത്തിൽ പി ജയരാജൻ നിലപാട് വിശദീകരിക്കും. നേരത്തെ എം വി ജയരാജനെ പങ്കെടുപ്പിക്കാനായിരുന്നു തീരുമാനം. അതിന്റെ അടിസ്ഥാനത്തിൽ പ്രചരണവും നടത്തിയിരുന്നു.  പി ജയരാജനെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചതോടെ പ്രചരണ പോസ്റ്ററിൽ അദ്ദേഹത്തിന്റെ പേരും ഉൾപ്പെടുത്തുകയായിരുന്നു. എം വി ജയരാജനും യോഗത്തിൽ പങ്കെടുക്കും. വിവാദം ഒതുക്കി മുഖം രക്ഷിക്കാനുളള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഇത്. തില്ലങ്കേരിയിലെ ലോക്കൽ കമ്മിറ്റി അംഗങ്ങളെ ഉൾപ്പെടുത്തി കഴിഞ്ഞ ദിവസം മട്ടന്നൂരിൽ യോഗം സിപിഎം ചേർന്നിരുന്നു. പാർട്ടിക്കെതിരെ പരസ്യമായി വെല്ലുവിളി ഉയർത്തുന്ന ആകാശ് തില്ലങ്കേരിയും കൂട്ടരുമായി ചങ്ങാത്തം വേണ്ടെന്ന നിർദേശമാണ് യോഗത്തിൽ പങ്കെടുത്ത എം വി ജയരാജൻ നൽകിയത്. ലോക്കൽ കമ്മിറ്റിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ ആകാശ് തില്ലങ്കേരിക്കും കൂട്ടർക്കും ലഭിക്കുന്നുവെന്ന ആക്ഷേപത്തെത്തുടർന്നാണിത്.  ആകാശ് തില്ലങ്കേരിയെ പുറത്താക്കിയതാണെന്ന് പാർട്ടി പറയുമ്പോഴും തില്ലങ്കേരിയിലെ പാർട്ടിയുടെ മുഖം ആകാശും കൂട്ടരുമാണ് എന്നതാണ് സിപിഎം നെ അലട്ടുന്നത്. നാട്ടിലെ പ്രശ്നങ്ങളിൽ ഔദ്യോഗിക പാർട്ടി സംവിധാനത്തേക്കാൾ ഇടപെടൽ ഇവരൊക്കെ നടത്തുന്നു എന്നതാണ് ശ്രദ്ധേയം. ആകാശ് തില്ലങ്കേരിയേയും കൂട്ടരേയും സമൂഹ മാധ്യമങ്ങളിൽ പ്രകോപിപ്പിക്കരുതെന്നും  അവരുമായി സഹകരിക്കേണ്ടതില്ലെന്നും  കഴിഞ്ഞ ദിവസത്തെ പാർട്ടി കമ്മിറ്റി യോഗത്തിൽ തില്ലങ്കേരി ലോക്കൽ കമ്മിറ്റിക്ക് കീഴിലെ മുഴുവൻ ബ്രാഞ്ച് കമ്മിറ്റികൾക്കും ക‍‍ർശന നിർദേശം നൽകിയിരുന്നു.  തില്ലങ്കേരിമാരുമായി സഹകരിക്കുന്നവർക്ക് പാർട്ടിയിൽ ഇടമുണ്ടാകില്ലെന്നായിരുന്നു മുന്നറിയിപ്പ്. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘത്തിന് ഒപ്പമല്ല പാർട്ടിയെന്ന വിശദീകരണമായിരിക്കും സിപിഎം തില്ലങ്കേരിയിൽ പി ജയരാജനെക്കൊണ്ട് നടത്തിക്കുക. ആകാശ് തില്ലങ്കേരി  സുഹൃത്തുക്കളായ ജിജോ തില്ലങ്കേരി  ജയപ്രകാശ് തില്ലങ്കേരി എന്നിവരുമായി സമൂഹമാധ്യമത്തിൽ ഏറ്റുമുട്ടാൻ പോയ പാർട്ടി അംഗങ്ങളെ സി പി എം വിലക്കിയതിനെ തുടർന്ന് അവർ പിൻവാങ്ങിയിട്ടുണ്ട്. സമൂഹ മാധ്യമത്തിൽ നടന്ന ഏറ്റുമുട്ടലിനിടയ്ക്കായിരുന്നു പാർട്ടി നിർദേശപ്രകാരമായിരുന്നു കൊല നടത്തിയതെന്ന ഷുഹൈബ് വധക്കേസ് പ്രതി ആകാശിന്റെ വിവാദ വെളിപ്പെടുത്തലുണ്ടായത്. ഇത് ഏറെ കോളിളക്കമാണ് സൃഷ്ടിച്ചത്

ബിനുപളളിമൺ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടി ലക്ഷ്മിപ്രിയയുടെ വര്‍ഗീയത നിറഞ്ഞ ആരോപണങ്ങളില്‍ മറുപടിയുമായി ഉഷ എന്ന ഹസീന ഹനീഫ്  (15 minutes ago)

കാമുകനെ കൂട്ടുപിടിച്ച് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയെന്ന് യുവതിയുടെ മൊഴി  (43 minutes ago)

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (1 hour ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (1 hour ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (1 hour ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (1 hour ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (1 hour ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (1 hour ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (1 hour ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (1 hour ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (2 hours ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (2 hours ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (2 hours ago)

Malayali Vartha Recommends