Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി..മോട്ടോര്‍ വാഹനവകുപ്പ് പണി തുടങ്ങി..ഈ തെറ്റുകൾ ആവർത്തിക്കരുത്..


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...

ലോക്സഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് നടൻ സുരേഷ്ഗോപിയെ ഇറക്കി വിജയം കൊയ്യാനുള്ള ആലോചനകളാണ് സംഘപരിവാർ

20 FEBRUARY 2023 09:45 PM IST
മലയാളി വാര്‍ത്ത

ലോക്സഭാ തിരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് നടൻ സുരേഷ്ഗോപിയെ ഇറക്കി വിജയം കൊയ്യാനുള്ള ആലോചനകളാണ് സംഘപരിവാർ കാര്യാലയങ്ങളിലെ ഉന്നതതല ബൈഠക്കുകളിൽ  നിറഞ്ഞുനൽക്കുന്നത്....ആലുവയിലെ വൈറലായ ശിവരാത്രി പ്രസംഗം അടക്കം സുരേഷ്ഗോപി ഇപ്പോഴും സജീവമാണെന്നത് ബജെപി കേന്ദ്രങ്ങൾക്ക് അവേശവും നൽകുന്നു. അദ്ദേഹമല്ലാതെ വേറെ ഒരാളെ തിരുവനന്തപുരത്ത് ബജെപിക്ക് ഉയർത്തിക്കാട്ടാനുമാകുന്നില്ല എന്നതാണ് സത്യം..സുരേഷ്ഗോപി തൃശൂരിൽ മത്സരിക്കാനുള്ള സാധ്യത ഉണ്ടെങ്കിലും വിജയ പ്രതീക്ഷയുള്ള ഒന്നാമത്തെ മണ്ഡലമായ തിരുവനന്തപുരത്ത്  ആരെയെങ്കിലും ഇറക്കുന്നത് മുഴുവൻ സീറ്റുകളിലേയും വോട്ടിംഗ് നിലവാരത്തെ സാരമായി ബാധിക്കുമെന്ന് ബിജെപിക്ക് നന്നായി അറിയാം..കഴിഞ്ഞതവണ ശബരിമല വിഷയത്തിന്റെ സഹായത്താൽ ലഭിച്ച വോട്ടുകൾ ഇത്തവണ സമാഹരിക്കുകയെന്നത് പാർട്ടിയെ സംബന്ധിച്ച് വലിയ വെല്ലുവിളിതന്നെയാണ്.വോട്ടിംഗ് ശതമാനം കുറഞ്ഞാൽ അത് സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ കഴിവുകേടായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്യും...
കോൺഗ്രസ് സ്ഥാനാർത്ഥിയായി ഡോ ശശി തരൂർ വീണ്ടും മത്സരിക്കുന്നില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ....
എന്നാൽ  തരൂർ പിന്മാറിയാൽ അത്രയും ഗ്ലാമറുള്ള നേതാവ് കോൺഗ്രസിൽ വേറെകുറവാണ്.. വടകര എംപി കെ.മരളീധരനെ തലസ്ഥാനത്ത് ഇറക്കിയാൽ സീറ്റ് നിലനർത്താമെന്ന ചർച്ചകൾ കോൺഗ്രസിലും ഉയർന്നുകഴിഞ്ഞു....എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്തുനിന്ന് മത്സരിച്ച് മൂന്നാംസ്ഥാനത്തായ ഒരാളെ അതേ പ്രദേശം ഉൾപ്പെടുന്ന ലോക്സഭയിലേക്ക് ഇറക്കുന്നത് പരാജയം മുൻകൂർ സമ്മതിക്കലാകുമെന്ന പ്രതിവാദവും കോൺഗ്രസിൽ സജീവമാണ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ മുൻ എം.പി വി എസ് ശിവകുമാർ,കാസർകോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ എന്നീ പേരുകളൊക്കെ പലഗ്രൂപ്പുകൾ ഉയർത്തുന്നുവെങ്കിലും അന്തിമ തീരുമാനം ഹൈക്കമാൻഡിൽ നിന്നാണ് ഉണ്ടാവുക..
 ഇടതുമുന്നണിയിൽ സിപിഐക്ക് നൽകിയിട്ടുള്ള തിരുവനന്തപുരം ലോക്സഭാ സീറ്റ് കൊല്ലം സീറ്റുമായി വച്ചുമാറാനുള്ള നീക്കങ്ങളാണ് സിപിഎമ്മിലെ ഒരുവിഭാഗം നടത്തുന്നത്...കൊല്ലത്ത്  ആർഎസ്പിയിലെ എൻകെ പ്രേമചന്ദ്രനോട് പോരാടുന്നത് അത്ര എളുപ്പമല്ലെന്ന് സിപിഎം എത്രയോ പ്രാവശ്യം തിരിച്ചറിയുകയും ചെയ്തു....സിപിഐക്ക്തന്നെ സീറ്റ് നൽകിയാൽ അവർക്ക് ശക്തരായ സ്ഥാനാർത്ഥിയില്ലെന്ന സംസാരവും സജീവമാണ്. അങ്ങനെയെങ്കിൽ സിപിഐ രാജ്യസഭാംഗം ബനോയ് വിശ്വത്തെ തിരുവനന്തപുരം  ലോക്സഭയിലേക്ക് പരീക്ഷിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. . സിപിഎം സീറ്റ് ഏറ്റെടുത്താലും കരുത്തരെ പുറത്തുനിന്ന് എത്തിക്കേണ്ടിവരും..എം സ്വരാജ്, കവി പ്രഭാവർമ്മ തുടങ്ങിയവരുടേതാണ്  സിപിഎമ്മിന്റെ മനസിലുള്ള പേരുകൾ...സാംസ്ക്കാരിക മേഖലയിലെ ഒരുപ്രമുഖനെ സ്തന്ത്രനായി അവതരിപ്പിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുമുണ്ട്..ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയാണെങ്കിൽ അതിപ്പൊഴേ ചെറുക്കാനുള്ള നീക്കങ്ങൾ സിപിഎം ആരംഭിച്ചിട്ടുണ്ട്..സുരേഷ് ഗോപി ആലുവാ ശിവരാത്രി മണപ്പുറത്ത് നടത്തിയ പ്രസംഗത്തെ അധികരിച്ച് നായർ സമുദായത്തെ അടച്ചാക്ഷേപിക്കുന്ന സൈബർപോരാട്ടമാണ് ഇപ്പോൾ കമ്മിഗ്രൂപ്പുകളിൽ നടക്കുന്നത് .....അതായത് കേരളത്തിൽ
20 ലോക്സഭാ സീറ്റ് ഉണ്ടെങ്കിലും മൂന്നുമുന്നണികൾക്കും തിരുവനന്തപുരംതന്നെ  പ്രസ്റ്റീജ് മണ്ഡലം..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (24 minutes ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (31 minutes ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (43 minutes ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (50 minutes ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (1 hour ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (1 hour ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (1 hour ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (1 hour ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (2 hours ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (2 hours ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (2 hours ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (2 hours ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (3 hours ago)

Malayali Vartha Recommends