Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...


സംസ്ഥാനത്ത് സെപ്റ്റംബർ 8 വരെ സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി..

സാധാരണക്കാരൻ ലോണെടുത്ത് ഇലക്ട്രിക്ക് കാ‍ർ മേടിച്ചാലോ....സംഗതി പാടാണ് എന്നതാണ് പരമാ‍ർത്ഥം

23 FEBRUARY 2023 05:30 PM IST
മലയാളി വാര്‍ത്ത

ഇന്ധനലാഭം, വായുമലിനീകരണം എന്നിവയല്ലാം കണക്കിലെടുത്ത് ആഗോളതലത്തിൽതന്നെ ഇലക്ട്രിക് കാ‍റിന് പ്രചാരമേറുകയാണല്ലോ..എന്നാൽ ഇതൊക്കെകണ്ടിട്ട് ഒരുസാധാരണക്കാരൻ ലോണെടുത്ത് ഇലക്ട്രിക്ക് കാ‍ർ മേടിച്ചാലോ....സംഗതി പാടാണ് എന്നതാണ് പരമാ‍ർത്ഥം.സാമ്പത്തികാവസ്ഥ മെച്ചപ്പെട്ടതല്ലെങ്കിൽ ഇത്തരം വാഹനങ്ങളുമായി ജീവിക്കാനാവില്ല.കാരണം ഇതിന്റെ ബാറ്ററി കേടായാൽ ഇത് മാറാനുള്ളചെലവാണ് പ്രധാനം .

പക്ഷെ പുതിയ കാറുകൾക്ക് എട്ടുവ‍ർഷംവരെ ബാറ്ററിക്ക് വാറണ്ടിയുണ്ടെന്ന ര്യം ഇവിടെ മറച്ചുവെക്കുന്നുമില്ല. ഭാവി ഇത്തരം വാഹനങ്ങളുടേതാണെന്ന് സമ്മതിക്കുമ്പോഴും വൈദ്യുത വാഹന ഉടമകള്‍ നിരവധി പ്രതിസന്ധികളെ നേരിടുന്നുണ്ടെന്നത് മറക്കാനാവില്ല.
. ടാറ്റയും മാരുതി സുസുക്കിയും ഫോക്‌സ്‌വാഗണും ഹ്യുണ്ടേയും തുടങ്ങി വോള്‍വോയും ബിഎംഡബ്ല്യുവും ഔഡിയും ഫെരാരിയും ബുഗാട്ടിയും വരെ വൈദ്യുത വാഹനങ്ങള്‍ക്കായുള്ള പദ്ധതികള്‍ വിശദമായി അവതരിപ്പിച്ചു കഴിഞ്ഞു. വൈദ്യുത വാഹനങ്ങള്‍ വാങ്ങാന്‍ തീരുമാനിക്കും മുമ്പേ സാധാരണക്കാർ നിശ്ചയമായും കണക്കിലെടുക്കേണ്ട ചിലവിഷയങ്ങളുണ്ട്..

നഗരങ്ങളിലെ യാത്രകള്‍ക്ക് വൈദ്യുത വാഹനങ്ങള്‍ പെര്‍ഫെക്ട് ആകുമെന്നതിൽ തർക്കമില്ല.. ആവശ്യത്തിന് ചാര്‍ജിങ് സ്‌റ്റേഷനുകളുണ്ടെന്നതും വീട്ടില്‍ നിന്നോ ഓഫിസില്‍ നിന്നോ ചാര്‍ജ് ചെയ്യാന്‍ സൗകര്യമുണ്ടാവുമെന്നതും ഇവയുടെ നഗര യാത്രകളെ സുഗമമാക്കുന്നു. എന്നാല്‍ നഗര പരിധി വിട്ട് ഗ്രാമീണ തലത്തിലെ കയറ്റവും ഇറക്കവും കൊടുംവളവുകളും ഗട്ടറുകളുമൊക്കെയുള്ള വഴിയെത്തുമ്പോൾ സംഗതിമാറും
ദേശീയപാതകൾവിട്ട് ഗ്രാമങ്ങളിലേക്കെത്തിയാല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ പ്രതീക്ഷിക്കുന്നതു പോലെ കാണില്ല. ആവശ്യത്തിനു ചാര്‍ജിങ് സ്‌റ്റേഷനുകള്‍ രാജ്യമൊട്ടാകെ ലഭിക്കണമെങ്കില്‍ ഇനുയും കാലങ്ങൾ ഏറെവേണം.
അടുത്തത് വിലയാണ്...
വൈദ്യുത വാഹനങ്ങളുടെ വില കൂടുതലാണെന്നത് എല്ലാവ‍ർക്കുമറിയാം..  അറ്റകുറ്റപ്പണികള്‍ താരതമ്യേന കുറവാണെങകിലും  മുടക്കുമുതല്‍ ലാഭത്തിലാവാന്‍ ഒന്നര ലക്ഷത്തോളം കിലോമീറ്റര്‍ കാർ ഓടണമെന്നാണ് കണ്ടെത്തൽ.
മറ്റൊരുകാര്യം പത്ത് ലക്ഷം രൂപയ്ക്കുള്ളില്‍ ഒരു വൈദ്യുത കാര്‍ വേണമെന്ന് ആഗ്രഹിച്ചാൽ നല്ലൊരുവാഹനം തരപ്പെടുക പ്രയാസം. ഇന്ത്യക്കാര്‍ക്ക് മുന്നില്‍ ടിയാഗോ കാർ മാത്രമാണ് ഈ വിലയ്ക്ക് ഇപ്പോൾകിട്ടുന്ന ഇലക്ട്രിക് വാഹനം. .

, ഉപയോഗിച്ച  വാഹനങ്ങള്‍ക്ക് വില കിട്ടുമോ എന്ന ചോദ്യത്തിന് ഇന്നും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. വൈദ്യുത വാഹന വിപണി ശൈശവ ദശയിലായതിനാല്‍ ഉപയോഗിച്ച വാഹനങ്ങളുടെ വിലയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കാര്യമായി ആരംഭിച്ചിട്ടില്ല എന്നതാണു കാരണം. സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ വൈദ്യുത വാഹനങ്ങളുടെ പ്രകടനം എങ്ങനെയിരിക്കുമെന്നത് കണ്ടു തന്നെ അറിയേണ്ട വിഷയമാണ്.
 വ്യക്തമായ കണക്കുകൂട്ടലുകള്‍ക്കൊടുവില്‍ മാത്രം, തങ്ങള്‍ക്ക് യോജിച്ചതാണെങ്കിൽമാത്രം ഇപ്പോള്‍ വൈദ്യുത വാഹനങ്ങളെന്ന തീരുമാനമെടുക്കുന്നതായിരിക്കും  ഉചിതം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (5 minutes ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (24 minutes ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (27 minutes ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (33 minutes ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (40 minutes ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (1 hour ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (1 hour ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (2 hours ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (2 hours ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (2 hours ago)

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു...  (3 hours ago)

യുഎസ്‌ ഓപ്പൺ വനിതാ സിംഗിൾസ്... അമേരിക്കയുടെ കൊകൊ ഗഫും കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ക്വാർട്ടറിലേക്ക്  (3 hours ago)

പൊലീസ് സ്പോർട്സ് മീറ്റ് 2026 ദീപാശിഖാ പ്രയാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ചൊവ്വ പകൽ രണ്ടുമുതൽ ഗതാഗതനിയന്ത്രണം...  (3 hours ago)

Malayali Vartha Recommends