Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...


സംസ്ഥാനത്ത് സെപ്റ്റംബർ 8 വരെ സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി..

സംസ്ഥാനത്തിപ്പോൾ ഒന്നാംക്ലാസിൽ ചേരുന്ന പ്രായം അഞ്ചുവയസ്സാണ്...എന്നാൽ കേന്ദ്രത്തിന്റെ പുതിയ നിയമപ്രകാരം ഇത് ആറുവയസാക്കി മാറ്റി

23 FEBRUARY 2023 07:04 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തിപ്പോൾ ഒന്നാംക്ലാസിൽ ചേരുന്ന പ്രായം അഞ്ചുവയസ്സാണ്.എന്നാൽ കേന്ദ്രത്തിന്റെ പുതിയ നിയമപ്രകാരം ഇത് ആറുവയസാക്കി മാറ്റി.എന്നാൽ ഇതൊന്നും കേരളമറിഞ്ഞില്ലെന്നും തത്കാലം നിലവിലുള്ള സ്ഥിതി തുടരുമെന്നൊക്കെയാണ് നമ്മുടെ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞത്. പക്ഷെ ശിവൻകുട്ടി പറയുന്നതിലൊന്നും കാര്യമില്ലെന്നുള്ള കേന്ദ്രവിശദീകരണം ഇപ്പോൾ വന്നിട്ടുണ്ട്.  ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സാക്കുന്നത് സംബന്ധിച്ച് വിശദീകരണം തേടിയിട്ടും കേരളം ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് നൽകുന്ന വിശദീകരണം..
ഒന്നാം ക്ലാസ് പ്രവേശനവുമായി ബന്ധപ്പെട്ട് 2021ല്‍ തന്നെ അതാത് സംസ്ഥാനങ്ങളെ അറിയിച്ചതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ കേരളം ഉള്‍പ്പടെയുള്ള എട്ട് സംസ്ഥാനങ്ങള്‍ വിഷയത്തില്‍ മറുപടി നല്‍കാതിരുന്നത് കൊണ്ടാണ് നിര്‍ദ്ദേശങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചത്. ഈ വര്‍ഷം ഫെബ്രുവരി 9നാണ് കേന്ദ്രം സര്‍ക്കുലര്‍ വീണ്ടും പുറത്തിറക്കിയത്.  
 പ്രീ പ്രൈമറിതലത്തില്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ എജുക്കേഷന്‍ കോഴ്‌സ് പ്രത്യേകമായി രൂപകല്‍പന ചെയ്തു നടപ്പാക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നു..
കേന്ദ്രീയ വിദ്യാലങ്ങളും ഏതാനും സംസ്ഥാനങ്ങളും ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് മാനദണ്ഡം കഴിഞ്ഞവര്‍ഷം മുതല്‍ നടപ്പാക്കിയിട്ടുണ്ട്. തുടക്കത്തില്‍ ഇത് നടപ്പാക്കാന്‍ കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ തീരുമാനിച്ചെങ്കിലും പിന്നീട് ഇതില്‍നിന്ന് പിന്നോട്ടുപോകുകയായിരുന്നു. ഇതോടെയാണ് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി നിര്‍ബന്ധമാക്കാന്‍ നിര്‍ദേശിച്ച് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചത്.
ആദ്യ മൂന്നുവര്‍ഷം പ്രീ പ്രൈമറി (നഴ്‌സറി, എല്‍കെജി, യുകെജി) തുടര്‍ന്നുള്ള രണ്ടുവര്‍ഷങ്ങള്‍ ഗ്രേഡ് ഒന്ന്, രണ്ട് എന്നിവയിലുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. എല്‍കെജി, യുകെജി ക്ലാസുകള്‍ക്കുവേണ്ടി ആരംഭിക്കുന്ന, ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ എജുക്കേഷന്‍ കോഴ്‌സ് എസ്സിഇആര്‍ടി രൂപകല്‍പന ചെയ്യണമെന്നും കേന്ദ്രം നിര്‍ദ്ദേശിക്കുന്നു.
 . കേന്ദ്ര നിര്‍ദേശം നടപ്പിലാക്കണമെങ്കില്‍ പാഠപുസ്തകങ്ങളില്‍ അടക്കം മാറ്റം വരുത്തണമെന്നാണ് ശിവൻകുട്ടി മന്ത്രിയുടെ വിശദീകരണം..  വിദഗ്ധ സമിതി, അധ്യാപക രക്ഷകര്‍തൃ സംഘടനകളുമായും ചര്‍ച്ച നടത്തിയ ശേഷം വിഷയത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നുമാണ് മന്ത്രി പറഞ്ഞത്.  
പക്ഷെ ഇവിടെയൊരു പ്രശ്നംവരുന്നത് അടുത്ത വ‍ർഷം ഒന്നാംക്ലാസിൽ നാമമാത്രമായേ കുട്ടികൾ ഉണ്ടാവൂഎന്നതാണ്.കാരണം ആറ് വയസ്സുള്ളവർ എല്ലാം അന്ന് രണ്ടാംക്ലാസിൽ എത്തിയിരിക്കും.അതായത് ഇന്ന് അഞ്ചുവയസുള്ള കുട്ടികളെല്ലാം ഒന്നാംക്ലാസിൽ പഠിക്കുകയാണല്ലോ...അഞ്ചുവയസ്സുള്ളവ‍ർ അംഗണവാടിയിലും യുകെജിയിലും ഒരുകൊല്ലംകൂടി പഠിക്കാതെ തരമില്ല.ഒന്നാംക്ലാസ് കാലിയാകുമ്പോൾ യുകെജിയും അംഗണവാടിയും ഹൗസ്ഫുൾ ആകുമെന്ന് ഇതിലൂടെ ഉറപ്പിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (4 minutes ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (23 minutes ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (26 minutes ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (32 minutes ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (39 minutes ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (1 hour ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (1 hour ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (2 hours ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (2 hours ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (2 hours ago)

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു...  (3 hours ago)

യുഎസ്‌ ഓപ്പൺ വനിതാ സിംഗിൾസ്... അമേരിക്കയുടെ കൊകൊ ഗഫും കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ക്വാർട്ടറിലേക്ക്  (3 hours ago)

പൊലീസ് സ്പോർട്സ് മീറ്റ് 2026 ദീപാശിഖാ പ്രയാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ചൊവ്വ പകൽ രണ്ടുമുതൽ ഗതാഗതനിയന്ത്രണം...  (3 hours ago)

Malayali Vartha Recommends