Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...


വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്


അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ഇന്ന് വിജയകരമായി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി

25 FEBRUARY 2023 10:57 PM IST
മലയാളി വാര്‍ത്ത

ജമ്മു കാശ്മീരില്‍ നിയന്ത്രണ രേഖയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ ഇന്ന് വിജയകരമായി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രം പരിശോധിക്കുമ്പോള്‍ ഇത്രയും നീണ്ട കാലം അതിര്‍ത്തി ശാന്തമായി തുടര്‍ന്നത് അപൂര്‍വ്വ സാഹചര്യമായാണ് കണക്കാക്കുന്നത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെങ്കിലും വെടിനിര്‍ത്തല്‍ കരാര്‍ കര്‍ശനമായി തന്നെ നിലനിര്‍ത്താന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചതോടെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും അതൊരു വലിയ അനുഗ്രഹമായി മാറി. കഴിഞ്ഞ കാലങ്ങളില്‍ അടിക്കടി റിപ്പോര്‍ട്ട് ചെയ്തിരുന്ന വെടിവെയ്പിലും ഷെല്ലാക്രമണത്തിലും സൈനികരെ പോലെ തന്നെ പ്രദേശവാസികള്‍ക്കും ജീവന്‍ നഷ്ടമായിരുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ജമ്മു കാശ്മീരിലെ അതിര്‍ത്തി കടന്നുള്ള വെടിവെയ്പില്‍ ഇരുഭാഗത്തും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സൈന്യത്തിന്റെ ശക്തമായ പ്രതിരോധ സംവിധാനങ്ങള്‍ നിയന്ത്രണ രേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങളുടെ എണ്ണം ഗണ്യമായി കുറച്ചിട്ടുണ്ട്. ഇത് മൂലം അതിര്‍ത്തിയിലെ സ്ഥിതിഗതികളില്‍ വലിയ രീതിയിലുള്ള മാറ്റങ്ങളുണ്ടായതായാണ് പ്രദേശവാസികളടക്കം സാക്ഷ്യപ്പെടുത്തുന്നത്. 2020ല്‍ 5,000 വെടിനര്‍ത്തല്‍ കരാര്‍ ലംഘനങ്ങളോ അതിര്‍ത്തി കടന്നുള്ള വെടിവെയ്പുകളോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രദേശവാസികള്‍ക്കടക്കം ഇത്തരം സംഭവങ്ങളില്‍ അംഗഭംഗവും മരണവും സംഭവിക്കുകയും വീടുകള്‍ക്ക് കേടുപാടുകളുണ്ടാവുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ ഏതൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2021 ഫെബ്രുവരി 25ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന് ശേഷം ഇതിന് വിഘാതം സംഭവിക്കുന്ന തരത്തില്‍ മൂന്ന് ചെറിയ സംഭവങ്ങള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയതിട്ടുള്ളു എന്നാണ് സൈനിക ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. എന്നാല്‍ അതിര്‍ത്തി വഴി ആയുധങ്ങളും മയക്കുമരുന്നും ഡ്രോണുകള്‍ വഴി കടത്തുന്ന സംഭവങ്ങളില്‍ വര്‍ദ്ധനവുണ്ടായതായും സൈന്യം വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹവാര്‍ഷിക ആഘോഷത്തിനിടെ തര്‍ക്കം; മകന്‍ അച്ഛനെ അടിച്ചു കൊന്നു  (4 hours ago)

34 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ കൊലപാതകം: പൂട്ടിക്കിടന്ന വീട്ടില്‍ നിരന്തരം പൂജകള്‍ നടക്കുന്നതിലെ സംശയം വഴിത്തിരിവായി  (4 hours ago)

ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചെന്ന് പരാതി  (4 hours ago)

ബംഗാളില്‍ സ്‌ട്രോങ് റൂമിലെ വോട്ടിങ് യന്ത്രങ്ങള്‍ അനുവാദമില്ലാതെ തുറന്നുവെന്നും അതില്‍ കൃത്രിമം നടന്നുവെന്നും ആരോപിച്ച് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്  (4 hours ago)

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചനിലയില്‍  (4 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കേരളത്തില്‍ യുഡിഎഫിന് 75ല്‍ അധികം സീറ്റുകള്‍ യുഡിഎഫിന് ലഭിക്കുമെന്ന് ശശി തരൂര്‍  (4 hours ago)

ഗുണ്ടകള്‍ക്കൊപ്പം വിവാഹ സത്ക്കാര ചടങ്ങില്‍ പങ്കെടുത്ത രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍  (4 hours ago)

ബസ് യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് യുവാവിന് കൈ നഷ്ടമായ കേസില്‍ കെഎസ്ആര്‍ടിസി ഒന്നര കോടി രൂപ നല്‍കണമെന്ന് വിധി  (4 hours ago)

ജോര്‍ജുകുട്ടിയുടെ പോരാട്ടം ഇനിയും തുടരും ; 'ദൃശ്യം 3' ടീസര്‍ പുറത്ത്  (4 hours ago)

പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ മൂത്ത സഹോദരന്‍ അനോഷ് വീട്ടിലേക്ക് മടങ്ങി  (5 hours ago)

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ്  (5 hours ago)

ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാര്‍ത്ഥികളുടെ പ്രധാന യോഗം വിളിച്ചു  (7 hours ago)

തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റല്‍ വോട്ടിനുള്ള അവസരമില്ലെന്ന് ഹൈക്കോടതി  (7 hours ago)

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌ക്കാരം  (7 hours ago)

Malayali Vartha Recommends