Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...


സംസ്ഥാനത്ത് സെപ്റ്റംബർ 8 വരെ സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി..

താടിയുമില്ല ഹിന്ദിയും അറിയില്ല; കറുപ്പിനെ പേടിക്കുന്ന മുഖ്യൻ; വയലാർ സമരവീര്യം ചോർന്നു

27 FEBRUARY 2023 12:31 PM IST
മലയാളി വാര്‍ത്ത

രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം പുനരാരംഭിച്ചപ്പോൾ പ്രതിപക്ഷ ബഹളം. കറുപ്പണിഞ്ഞ് വന്ന ഷാഫി പറമ്പിൽ സർക്കാരിനെതിരെ വലിയ വിമർശനമാണ് ഉയർത്തിയത്. വയലാർ സമരവീര്യം പറയുന്നവർക്ക് കറുപ്പിനെ പേടിയാണെന്നും  ആത്മഹത്യാ സ്ക്വാഡുകളും തില്ലങ്കേരിമാരും ഉളള പാർട്ടിയാണ് സിപിഎമ്മെന്നും ഷാഫി പരിഹസിച്ചു.  

സ്പീക്കറുടെ കസേര തളളിയിട്ടവരാണ് മന്ത്രിമാരായി ഞെളിഞ്ഞിരിക്കുന്നതെന്നും ഷാഫി പറഞ്ഞു. അതേ സമയം കറുപ്പിനെ പേടി എന്നത് മാധ്യമ സൃഷ്ടിയാണെന്നും മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത് മുഖ്യമന്ത്രി  അല്ലെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. ഭരണ പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ നിർത്തി വച്ചു.  നിരവധി വിവാദ വിഷയങ്ങൾ കത്തിനിൽക്കെയാണ് സമ്മേളനം ചേർന്നത്. ഇന്ധന സെസിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഈ മാസം ഒമ്പതിനാണ് സഭ താൽക്കാലികമായി പിരിഞ്ഞത്. പ്ലക്കാർഡുകളും ബാനറുമായാണ് പ്രതിപക്ഷം എത്തിയത്.

നികുതി വർദ്ധനവ് സിഎംഡിആർഎഫ് തട്ടിപ്പ്, ലൈഫ് മിഷൻ കോഴ ഉൾപ്പടെയുള്ള വിഷയങ്ങൾ ഉയർത്തി പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ നീക്കം. ബഡ്ജറ്റ് പ്രഖ്യാപനങ്ങൾക്കെതിരെ സമരം ചെയ്തവർക്കെതിരായ പൊലീസ് നടപടിയും  പ്രതിപക്ഷം സഭയിൽ ഉന്നയിച്ചേക്കും. ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റിലായതും സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതും പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് കരുത്ത് പകരും.അതേസമയം, കാലിക്കറ്റ് സർവകലാശാലയ്ക്ക് താൽക്കാലിക ഭരണസമിതി രൂപീകരിക്കുന്നതിൽ ചാൻസലറെന്ന നിലയിലുള്ള ഗവർണറുടെ അധികാരം വെട്ടുന്ന ഭേദഗതി ബിൽ നിയമസഭയിൽ ഇന്ന് കൊണ്ടുവരാൻ ആലോചിച്ചിരുന്നെങ്കിലും ,ഗവർണറുടെ അനുമതി കിട്ടാത്തതിനാൽ നീക്കം ഉപേക്ഷിച്ചു.

സർക്കാർ ഖജനാവിന് അധിക സാമ്പത്തിക ബാദ്ധ്യത വരുത്തുന്ന ബില്ലിന് ഗവർണറുടെ മുൻകൂർ അനുമതി വാങ്ങണം. സർക്കാരിന്റെ സഞ്ചിതനിധിയിൽ നിന്ന് 27.84 ലക്ഷം രൂപ ചെലവ് വരുന്നതാണ് ബില്ലിന്റെ കരട്, നിയമസഭയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഞ്ചായത്തിരാജ്, മുനിസിപ്പൽ ഭേദഗതി ബില്ലുകൾ  സഭ പരിഗണനയ്ക്കെടുക്കും. മാർച്ച് 30 വരെ തുടരുന്ന സഭാസമ്മേളനത്തിൽ നാളെ മുതൽ 13 ദിവസം സമ്പൂർണ ബഡ്ജറ്റ് പാസാക്കുന്നതിന് വകുപ്പ് തിരിച്ചുള്ള ധനാഭ്യർത്ഥന ചർച്ചകളാണ്.

ബിനുപളളിമൺ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (4 minutes ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (23 minutes ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (26 minutes ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (32 minutes ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (39 minutes ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (1 hour ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (1 hour ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (2 hours ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (2 hours ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (2 hours ago)

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു...  (3 hours ago)

യുഎസ്‌ ഓപ്പൺ വനിതാ സിംഗിൾസ്... അമേരിക്കയുടെ കൊകൊ ഗഫും കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ക്വാർട്ടറിലേക്ക്  (3 hours ago)

പൊലീസ് സ്പോർട്സ് മീറ്റ് 2026 ദീപാശിഖാ പ്രയാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ചൊവ്വ പകൽ രണ്ടുമുതൽ ഗതാഗതനിയന്ത്രണം...  (3 hours ago)

Malayali Vartha Recommends