Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..


  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...


ഇന്ന് കാര്യവിജയവും ഭാഗ്യാനുഭവങ്ങളും തേടിയെത്തുന്ന രാശികൾ!


സങ്കടക്കാഴ്ചയായി... പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം...


സംസ്ഥാനത്ത് സെപ്റ്റംബർ 8 വരെ സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി..

ദൈവത്തിന്റെ സ്വന്തംനാടാണിതെന്ന് നമ്മൾ അഭിമാന പുളകിതരാകുമെങ്കിലും കടമെടുത്ത് കടമെടുത്ത് മുടിയുകയാണ് മലയാളികളെന്ന് പറയുന്നതിൽ സങ്കടമുണ്ട്

28 FEBRUARY 2023 06:04 PM IST
മലയാളി വാര്‍ത്ത

ദൈവത്തിന്റെ സ്വന്തംനാടാണിതെന്ന് നമ്മൾ  അഭിമാന പുളകിതരാകുമെങ്കിലും കടമെടുത്ത് കടമെടുത്ത് മുടിയുകയാണ് മലയാളികളെന്ന് പറയുന്നതിൽ സങ്കടമുണ്ട്. കേരളത്തിൽ ജനിക്കാൻ പോകുന്ന കുഞ്ഞിനുവരെ ഒരു ലക്ഷത്തി 34,000 രൂപാ കടമുണ്ടെന്ന് എത്രപേർക്ക് അറിയാം. ദക്ഷിണേന്ത്യയിൽ ഏറ്റവും കടമുള്ള സംസ്ഥാനംകൂടിയാണ് നമ്മുടെ മലയാള നാടെന്നുകൂടി നാം തിരിച്ചറിഞ്ഞേ മതിയാകൂ.ഇത്രയും കുത്തുപാളയെടുത്ത് കഴിയുമ്പോൾ ഇതാ വീണ്ടും കേരളം കടമെടുക്കുന്നു.ഇതിനെയൊക്കെ മറികടക്കാൻ ഇന്ധന സെസിലൂടെ കേരളത്തെ എണ്ണതേപ്പിച്ച് റെഡിയാക്കാമെന്നാണ് ധനമന്ത്രി കെ എൻ ബാലഗോപാലിൻ്റെ വിശ്വാസം.

പക്ഷെ ഇതൊന്നും ഇവിടെ ഫലവത്താകുന്നില്ലെന്നാണ് സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്നത്. കിഫ്ബി വഴി 9000 കോടിരൂപ കൂടി വായ്പ എടുക്കാനാണ് പിണറായി  സർക്കാരിന്റെ തീരുമാനം.. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന കിഫ്ബി യോഗമാണ് തീരുമാനം കൈക്കൊണ്ടത്. കിഫ്ബി അടക്കമുളള സ്ഥാപനങ്ങൾ വഴിയെടുക്കുന്ന കടവും സർക്കാരിന്റെ കടമായി കണക്കാക്കുമെന്ന കേന്ദ്ര തീരുമാനത്തിന് പിന്നാലെയാണ് കിഫ്ബി വഴിയുള്ള ഈ വമ്പൻ വായ്‌പെയെടുപ്പ്.നമ്മുടെ കടക്കെണിയുടെ ഭീകരമായ അവസ്ഥയെപ്പറ്റി സാമ്പത്തിക വിദഗ്ധനും സിഎംപി നേതാവുമായ സി പി ജോൺ  മലയാളി വാർത്തയോട് പറയുന്നത് നമ്മുടെ റോഡ് ടാക്സിന്റെ പകുതിയും കിഫ്ബി ഫണ്ടിലേക്ക് പോയിരുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്.ഇതൊന്നും സാമ്പത്തിക ഓഡിറ്റിംഗ് നടത്തേണ്ടതില്ലെന്ന നിലപാട് ശരിയല്ലെന്ന് സാമ്പത്തിക വിദഗ്ധ ഡോ മേരി ജോർജും പറയുന്നു.
2021-22 സാമ്പത്തിക വർഷത്തിൽ കിഫ്ബി അടക്കമുള്ള സ്ഥാപനങ്ങൾ വഴി 12,562 കോടി രൂപയാണ് സംസ്ഥാന സർക്കാർ കടമെടുത്തത്. എന്നാൽ ഈ കടവും സർക്കാരിന്റെ കടമായി കണക്കാക്കുമെന്ന് കേന്ദ്രം അറിയിച്ചു. ഇതിന് പിന്നാലെ കിഫ്ബിയുടെ വായ്പയെ സർക്കാരിന്റെ ബാധ്യതയായി കാണരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു. കത്തിന്മേൽ അനുകൂല തീരുമാനം കേന്ദ്രം കൈക്കൊള്ളുമെന്ന മൂഡവിശ്വാസത്തിലാണ് ഇടതുസ‍ർക്കാർ..
 ∙ കേരളത്തിന്റെ പൊതുകടം ചരിത്രത്തിലെ ഏറ്റവും അപകടകരമായ നിലയിൽ തുടരുന്നതായി റിസർവ് ബാങ്കിന്റെ പഠന റിപ്പോർട്ടിലെ കണക്ക് സൂചിപ്പിച്ചിരുന്നു.  .
കഴിഞ്ഞ 18 വർഷത്തെ കണക്കെടുക്കുമ്പോൾ 2012 മുതൽ 2016 വരെയാണ് സംസ്ഥാനം അൽപമെങ്കിലും ആശ്വാസകരമായ നിലയിലെത്തിയത്. ഇന്ന്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കടഭാരത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നതും കേരളം തന്നെ. തമിഴ്നാട് 32% കർണാടക 23.4%, ആന്ധ്ര 33%, പുതുച്ചേരി 32.2%, തെലങ്കാന 28.2% എന്നിങ്ങനെയാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കടഭാരം.ഇനി ആ  കവി വാക്യം മാത്രമേയുള്ളൂ ആശ്വാസത്തിനായ് കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോഗ നമുക്ക് ഞരമ്പുകളിൽ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (4 minutes ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (23 minutes ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (26 minutes ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (32 minutes ago)

തൃശൂർ നന്തിക്കരയിൽ ദേശീയപാതയോരത്ത് നിർത്തിയിട്ട ചരക്ക് ലോറിയിൽ കണ്ടയ്നർ ലോറിയിടിച്ച് അപകടം...  (39 minutes ago)

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (1 hour ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (1 hour ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (2 hours ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (2 hours ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (2 hours ago)

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു...  (3 hours ago)

യുഎസ്‌ ഓപ്പൺ വനിതാ സിംഗിൾസ്... അമേരിക്കയുടെ കൊകൊ ഗഫും കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ക്വാർട്ടറിലേക്ക്  (3 hours ago)

പൊലീസ് സ്പോർട്സ് മീറ്റ് 2026 ദീപാശിഖാ പ്രയാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ചൊവ്വ പകൽ രണ്ടുമുതൽ ഗതാഗതനിയന്ത്രണം...  (3 hours ago)

Malayali Vartha Recommends