Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സാമ്പത്തിക തകർച്ചമൂലം പട്ടിണിയിലേക്കും പരിവട്ടത്തിലേക്കും കൂപ്പുകുത്തുകയാണ് നമ്മുടെ അയൽരാജ്യമായ പാകിസ്ഥാൻ

01 MARCH 2023 01:31 PM IST
മലയാളി വാര്‍ത്ത

സാമ്പത്തിക തകർച്ചമൂലം പട്ടിണിയിലേക്കും പരിവട്ടത്തിലേക്കും കൂപ്പുകുത്തുകയാണ് നമ്മുടെ അയൽരാജ്യമായ പാകിസ്ഥാൻ.പാകിസ്ഥാന് എന്താണ് സംഭവിച്ചത്.ഭീകരവാദത്തെ ചെറുക്കാൻ അമേരിക്ക നാളിതുവരെയായി നൽകിവന്ന സാമ്പത്തിക സഹായം നിർത്തലാക്കിയതാണ് പ്രധാന തിരിച്ചടിയായത്. അമേരിക്കക്കുവരെ ഭീകരവാദം തലവേദനയായി മാറുകയും അതിന്റെ വേരുകൾ പാകിസ്ഥാനിൽ കണ്ടെത്തുകയും ചെയ്തതോടെ അവ‍ർ പാകിസ്ഥാനോടുള്ള മമത അവസാനിപ്പിച്ചു.എന്നാൽ ഈ തക്കം നോക്കി  പാകിസ്ഥാനോട് ചൈന  അടുത്തുകൂടിയിട്ടുണ്ട്. പ്രമുഖ നയതന്ത്ര വിദഗ്ധൻ ഡോ.ടി പി ശ്രീനിവാസൻ മലയാളി വാർത്തയോട്  പറയുന്നത് കേൾക്കാം..
  പണപ്പെരുപ്പവും സാമ്പത്തികമാന്ദ്യവും പാകിസ്ഥാന്‍റെ റംസാന്‍ ആഘോഷലഹരിയെപ്പോലും തല്ലിക്കെടുത്തുന്നുണ്ട്.ഇക്കുറി റംസാന്‍ കിറ്റുകൾക്ക് വൻവിലയാണ് ഈടാക്കുന്നത്. വിലകൂടിയത് 6000 രൂപയ്ക്കും വില കുറഞ്ഞത് 4000 രൂപയ്ക്കുമാണ്  വിൽപ്പന.റംസാന് വിലക്കുറവില്‍ വിതരണം ചെയ്യുന്ന ഇഫ്താറി, ഷെഹ്റി എന്നീ കടകളുടെ മുന്നില്‍ സാധാരണക്കാരുടെ കിലോമീറ്ററുകള്‍ നീണ്ട ക്യൂവാണ് ഇപ്പോഴള്ളത്.  

നേര്‍പകുതിയായിരുന്നു കഴിഞ്ഞ വര്‍ഷം റംസാന്‍ കിറ്റുകളുടെ വില  . ഗോതമ്പ് മാവ്,  പഞ്ചസാര, അരി, പയറുവര്‍ഗ്ഗങ്ങള്‍, തേയില, ഉപ്പ്, ഭക്ഷ്യഎണ്ണ, നെയ്യ്, കടല, സേമിയ എന്നിവ ഉള്‍പ്പെടുന്നതാണ്  റംസാന്‍ കിറ്റ്. ഒരു കിലോ ബസ്മതി അരിയുടെ വില 300 മുതല്‍ 500 രൂപ വരെയാണ്. കഴിഞ്ഞ വര്‍ഷം ഇത് 150-300 രൂപ വരെ ആയിരുന്നു എന്ന് ഓ‍ർക്കുക..  

  .ചിക്കന്‍ വില കിലോയ്ക്ക് 669 രൂപയായതിനാല്‍ പലരും ആഴ്ചയില്‍ ഒരിയ്ക്കല്‍ മാത്രം ചിക്കന്‍ എന്ന രീതിയിലേക്ക് മാറിക്കഴിഞ്ഞു.
ആഴ്ചയില്‍  മൂന്നും നാലും ദിവസം ചിക്കന്‍ കഴിച്ചിരുന്ന പാകിസ്ഥാൻകാരുടെ ഭക്ഷണശീലംവരെ മാറിമറിയുന്നുവെന്ന് സാരം.  അതുകൊണ്ട്  ആഴ്ചയില്‍ ഒരു  ദിവസം ചിക്കനും ബാക്കി ദിവസങ്ങളില്‍ വെജിറ്റേറിയന്‍ ഭക്ഷണവും എന്ന  രീതിയിലേക്ക് ഇടത്തരക്കാരും സാധാരണക്കാരും മാറുകയാണ് ഇപ്പോൾ.  
കയ്യില്‍  പണമില്ലാത്തതിനാലും വിലക്കയറ്റം  മൂലവും ഇടത്തരക്കാരും സാധാരണക്കാരും സാധനങ്ങള്‍ വാങ്ങുന്നത് വല്ലാതെ വെട്ടികുറച്ചിരിക്കുകയാണെന്ന് രാജ്യത്തെ ഡോണ്‍ പത്രവും റിപ്പോര്‍ട്ട് ചെയ്യുന്നു.
ഖജനാവില്‍ പണമില്ലാത്തതിനാല്‍ സാധാരണക്കാര്‍ക്ക് അവശ്യസാധനങ്ങള്‍ വിലക്കുറവില്‍ എത്തിക്കാന്‍ കഴിയാതെ സര്‍ക്കാരും  കണ്ണുതള്ളുകയാണിപ്പോൾ.
. പലവട്ടം പാകിസ്ഥാൻ ആവശ്യപ്പെട്ടിട്ടും ഇതുവരെയും  അന്താരാഷ്ട്ര നാണ്യനിധി(ഐഎംഎഫ്) രാജ്യത്തിന്  വായ്പ  അനുവദിക്കാന്‍ തയ്യാറായിട്ടില്ല. തിരിച്ചടവിനുള്ള കഴിവ് ഇല്ല എന്നതിനാലാണ് പാക് സര്‍ക്കാരിന്  പുതിയ വായ്പ  അനുവദിക്കാത്തത്.

പാകിസ്ഥാനിൽ ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയർന്നനിലയിലേക്ക് നീങ്ങുകയാണ്. ഒരു ലിറ്റർ പെട്രോളിന് 272 പാകിസ്ഥാൻ രൂപയും ഡീസലിന് 280 രൂപയുമായാണ് കഴിഞ്ഞയാഴ്ച ഉയർത്തിയത്.
പെട്രോളിന് ലിറ്ററിന് 22.20 രൂപയും ഡീസലിന് 17.20 രൂപയുമാണ് ഒറ്റയടിക്ക് കൂട്ടിയത്. മണ്ണെണ്ണയ്ക്ക് ലിറ്ററിന് 202.73 രൂപയാണ്. വർധനവ് 12.90 രൂപ.

ആഡംബര വസ്തുക്കളുടെ നികുതി 25 ശതമാനമായി ഉയർത്താനും ബിസിനസ് ക്ലാസ് വിമാന യാത്ര, പഞ്ചസാര പാനീയങ്ങൾ, സിഗരറ്റുകൾ എന്നിവയുടെ നികുതി വർധിപ്പിക്കാനും ധനകാര്യ ബില്ലിൽ നിർദ്ദേശമുണ്ടായിരുന്നു. എന്തായാലും പാകിസ്ഥാൻ്റെ മറവിൽ ഇന്ത്യയെ നശിപ്പിക്കാനുള്ള ചൈനീസ് നീക്കങ്ങൾ നാം തിരിച്ചറിഞ്ഞുകഴിഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (8 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (36 minutes ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (42 minutes ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (59 minutes ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (1 hour ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (1 hour ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (1 hour ago)

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു...  (2 hours ago)

യുഎസ്‌ ഓപ്പൺ വനിതാ സിംഗിൾസ്... അമേരിക്കയുടെ കൊകൊ ഗഫും കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ക്വാർട്ടറിലേക്ക്  (2 hours ago)

പൊലീസ് സ്പോർട്സ് മീറ്റ് 2026 ദീപാശിഖാ പ്രയാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ചൊവ്വ പകൽ രണ്ടുമുതൽ ഗതാഗതനിയന്ത്രണം...  (2 hours ago)

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്...  (2 hours ago)

അ​ന്ത​രീ​ക്ഷ താ​പ​നി​ല താ​ര​ത​മ്യേ​ന ഉ​യ​ർ​ന്ന നി​ല​യി​ൽ തു​ട​രു​ന്ന​തി​നാ​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​താ​യി​ കെ.​എ​സ്.​ഇ.​ബി  (3 hours ago)

  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...  (3 hours ago)

കണ്ണീർക്കാഴ്ചയായി... വൈദ്യുതി പോസ്റ്റിൽ നിന്നിറങ്ങുന്നതിനിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു  (3 hours ago)

  സം​സ്ഥാ​ന​ത്തെ 10 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​രം...  (3 hours ago)

Malayali Vartha Recommends