Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മകനേ മടങ്ങി വരൂ... 27 വ‍ർഷമായി മകനെ കാത്ത് അമ്മ; മകൻ തൃശൂരിലോ?സംഭവിച്ചതറിയേണ്ടേ?

01 MARCH 2023 05:59 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ 27 വർഷമായി കണ്ണുനീരോടെയും പ്രാർത്ഥനയോടെയും ഒരു  അമ്മ കാത്തിരിക്കുകയാണ് സ്വന്തം മകന് വേണ്ടി. 27 വർഷമായി ഒട്ടുമിക്ക ക്ഷേത്രങ്ങളിലും, പ്രാർത്ഥനയോടും  നേർച്ചകൾ നേർന്നു പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
ഈ അമ്മയ്ക്ക് മൂന്നു മക്കൾ  രണ്ടു പെൺമക്കളും. ഒരു മകനും. . നൊന്ത് പ്രസവിച്ച് പാലൂട്ടി വളർത്തി മാറോട് ചേർത്ത് താരാട്ട് പാടി ഉറക്കി വളർത്തിയതാണ്  മകൻ മനോജിനെയും. കൊല്ലം മുളങ്കാടകം സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ  . സ്കൂൾ ഒരു അവധി ദിവസം മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടാതെ കൂട്ടുകാരുമൊത്ത് നീണ്ടകര ഹാർബർ കാണാൻ പോയി. അശ്രദ്ധയിൽ കടലിൽ വീണ  മനോജിനെ നാട്ടുകാർ രക്ഷപ്പെടുത്തി. വീട്ടിലെത്തിച്ചു. സ്വാഭാവികമായും മക്കൾ തെറ്റ് ചെയ്താൽ മാതാപിതാക്കൾ ശാസിക്കും. മറിച്ച് ശിക്ഷിക്കുകയല്ലായിരുന്നു. ആ സംഭവം 13 വയസ്സുകാരനായ മനോജിനെ ആന്തരികമായി മുറിവേൽപ്പിച്ചിട്ടുണ്ടാവാം
കുറ്റബോധം,ഭയം, നിരാശ അപകർഷതാബോധം, എന്നിവ  വേട്ടയാടപ്പെട്ട് ആ രാത്രി കഴിച്ചുകൂട്ടിയ 13 കാരനായ ആ ബാലൻ പിറ്റേദിവസം രാവിലെ അമ്മ ഇട്ടുകൊടുത്ത ചായയും കുടിച്ച് മാതാപിതാക്കളെയും രണ്ട് സഹോദരിമാരെയും ഉപേക്ഷിച്ച് വീട് വിട്ടു പോയി. 27 വർഷം കഴിഞ്ഞു.മനോജിന്റെ അച്ഛൻ വിജയൻ ഇപ്പോൾ മരിച്ചിട്ട് ഒന്നരവർഷം കഴിഞ്ഞു. തന്റെ മകൻ നഷ്ടപ്പെട്ട നീറുന്ന വേദന മനസ്സിലൊരുക്കി ഒരുനാൾ മകൻ തിരിച്ചു വരുമെന്ന് കാത്തിരുന്നു നിഷ്ഫലമായി പോയി.
20 വർഷങ്ങൾക്കു മുമ്പ്    കുരീപ്പുഴ സ്വദേശികൾ തൃശ്ശൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സമീപം. കിണറിന്റെ തൊടി ഇറക്കുന്ന ജോലിക്ക് എത്തിയപ്പോൾ അസാധാരണമായി ജോലി ചെയ്യുന്ന മകനോട് വീട് എവിടെയാണ് എന്ന് തിരക്കിയപ്പോൾ  എന്റെ അമ്മ മയ്യനാട് സ്വദേശി ലൈല എന്നും, അച്ഛൻ വിജയൻ മേടയിൽ മുക്കിൽ ആണെന്നും കൃത്യമായ വിവരം നൽകിയിരുന്നു. അന്ന് ഇന്നത്തെ പോലെ വിവരങ്ങൾ എത്തിക്കാൻ മാർഗ്ഗമില്ലാത്തതുകൊണ്ട്. കിണറിന്റെ തൊടിയുടെ ജോലി കഴിഞ്ഞ്  ആഴ്ചകൾക്ക് ശേഷം നാട്ടിലെത്തി മനോജിന്റെ വീട്ടുകാരോട് വിവരം പറഞ്ഞു. ഉടൻതന്നെ മനോജിന്റെ അച്ഛനും ബന്ധുക്കളും തൃശ്ശൂരു ബസ് സ്റ്റാൻഡ്  പരിസരങ്ങളും അരിച്ചു പെറുക്കി നോക്കിയെങ്കിലും മനോജിനെ കണ്ടെത്താനായില്ല. തന്റെ കണ്ണടയുന്നതിന് മുമ്പ് പാലൂട്ടി വളർത്തിയ തന്റെ പൊന്നുമകനെ കാണുവാൻ ഈ അമ്മ കാത്തിരിക്കുകയാണ്.
ഈ വാർത്ത ഞങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മനോജിനോട് ഞങ്ങൾക്ക് പറയുവാൻ ഉള്ളത്. മനോജേ നീ എവിടെ ഉണ്ടെങ്കിലും നിന്റെ അമ്മയാണ് നിന്നെ വിളിക്കുന്നത്. എവിടെയുണ്ടെങ്കിലും. 27 വർഷമായി നീറിപ്പൊകഞ്ഞു കഴിയുന്ന ഈ അമ്മയുടെ മനസ്സിന് ആശ്വാസം പകരുവാൻ നീ വരണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (9 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (37 minutes ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (43 minutes ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (1 hour ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (1 hour ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (1 hour ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (1 hour ago)

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു...  (2 hours ago)

യുഎസ്‌ ഓപ്പൺ വനിതാ സിംഗിൾസ്... അമേരിക്കയുടെ കൊകൊ ഗഫും കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ക്വാർട്ടറിലേക്ക്  (2 hours ago)

പൊലീസ് സ്പോർട്സ് മീറ്റ് 2026 ദീപാശിഖാ പ്രയാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ചൊവ്വ പകൽ രണ്ടുമുതൽ ഗതാഗതനിയന്ത്രണം...  (2 hours ago)

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്...  (2 hours ago)

അ​ന്ത​രീ​ക്ഷ താ​പ​നി​ല താ​ര​ത​മ്യേ​ന ഉ​യ​ർ​ന്ന നി​ല​യി​ൽ തു​ട​രു​ന്ന​തി​നാ​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​താ​യി​ കെ.​എ​സ്.​ഇ.​ബി  (3 hours ago)

  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...  (3 hours ago)

കണ്ണീർക്കാഴ്ചയായി... വൈദ്യുതി പോസ്റ്റിൽ നിന്നിറങ്ങുന്നതിനിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു  (3 hours ago)

  സം​സ്ഥാ​ന​ത്തെ 10 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​രം...  (3 hours ago)

Malayali Vartha Recommends