Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോട്ടയം-എറണാകുളം ട്രയിൻയാത്രയുടെ പ്രശ്നങ്ങളാണ് ഈ വാർത്തയിലെ പ്രതിപാദ്യ വിഷയം

01 MARCH 2023 07:24 PM IST
മലയാളി വാര്‍ത്ത

കോട്ടയം-എറണാകുളം ട്രയിൻയാത്രയുടെ പ്രശ്നങ്ങളാണ് ഈ വാർത്തയിലെ പ്രതിപാദ്യ വിഷയം.
കോട്ടയത്ത് നിന്ന് പുലർച്ചെ 06:25 നുള്ള 064 44  കൊല്ലം - എറണാകുളം മെമു കടന്നുപോയാൽ പാലരുവി എക്സ്പ്രസ്സ്‌ മാത്രമാണ് നിലവിൽ എറണാകുളത്ത് ഓഫീസ് സമയത്ത് എത്താൻകഴിയുന്ന  ഏകവണ്ടി.. അതുകൊണ്ട് തന്നെ പാലരുവിയിൽ  കാലെടുത്തുവെയ്ക്കാൻ പോലും കഴിയാത്ത തിരക്കാണ് വണ്ടി കണ്ടാൽ എന്തോ വാഗൺ ട്രാജഡി നടക്കുമോ എന്ന് പോലും തോന്നിപ്പോകും. . പാലരുവിക്ക് പിന്നാലെ വരുന്ന  വേണാട് എക്സ്പ്രസ്സ് എറണാകുളം ജംഗ്ഷൻ എത്തുമ്പോൾ ഓഫീസ് സമയം അതിക്രമിച്ചിരിക്കും. ഈ സാഹചര്യത്തിൽ പാലരുവിയ്ക്കും വേണാടിനും ഇടയിൽ ഒരു തീവണ്ടി കൂടിയേ തീരൂ.  കൊല്ലത്ത് നിന്ന് പുറപ്പെട്ട് എറണാകുളം ജംഗ്ഷനിൽ 09.10 ന് എത്തുന്ന വിധം  ഒരു മെമു സർവീസ് ആരംഭിക്കണമെന്ന  ആവശ്യമാണ് ഇപ്പോൾ ശക്തിപ്പെടുന്നത്.     ഈ ആവശ്യമുന്നയിച്ച്  ഓൾ കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ എറണാകുളം ജംഗ്ഷനിൽ കഴിഞ്ഞദിവസം  യാത്രക്കാർ പ്രതിഷേധ സംഗമം നടത്തി.

▪️16302 വേണാട് എക്സ്പ്രസ്സ്‌ എറണാകുളം ജംഗ്ഷനിൽ 09.35 എത്തുന്ന വിധം സമയം ചിട്ടപ്പെടുത്തുക. തിരുവനന്തപുരത്ത് നിന്ന് വേണാട് പഴയപോലെ 05.05 ന് പുറപ്പെടുന്ന വിധം ക്രമീകരിക്കുക.
▪️16792 പാലരുവി, 16325 നിലമ്പൂർ - കോട്ടയം എക്സ്പ്രസ്സുകൾ ഇരട്ടപാതയ്‌ക്ക് മുമ്പ് ഉണ്ടായിരുന്ന സമയക്രമത്തിലേയ്ക്ക് പുന:ക്രമീകരിക്കുക.
▪️കോവിഡിൽ നിർത്തലാക്കിയ എല്ലാ സ്റ്റോപ്പുകളും പുനസ്ഥാപിക്കുക. 16325/26 നിലമ്പൂർ - കോട്ടയം എക്സ്പ്രസ്സിന് കാഞ്ഞിരമറ്റം സ്റ്റോപ്പ്‌ അടിയന്തിരമായി പരിഗണിക്കുക എന്നിവയാണ് യാത്രക്കാരുടെ പ്രധാന ആവശ്യങ്ങൾ..യാത്രക്കാരൻ ശ്രീജിത്ത് മലയാളി വാർത്തയോട് നടത്തിയ പ്രതികരണത്തിലേക്ക്.....
പുലർച്ചെ കോട്ടയത്തുനിന്ന് എറണാകുളത്തേക്കുള്ള പാലരുവിയിലെ തിരക്ക്  ശാരീരികവും മാനസികവുമായി യാത്രക്കാരെ തളർത്തുകയാണ്.   തിരക്കുമൂലം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുന്ന സംഭവങ്ങൾ ഇപ്പോൾ നിത്യസംഭവംതന്നെ..
▪️06444 കൊല്ലം-  എറണാകുളം മെമുവിന്റെ എറണാകുളം ജംഗ്ഷൻ ഔട്ടറിലെ കാത്തുകിടപ്പ് അവസാനിപ്പിക്കുക.
▪️16309/10 കായംകുളം മെമു യാത്രക്കാർക്ക് അനുകൂലമാകുന്ന വിധത്തിൽ സമയക്രമീകരണം നടത്തുകയും കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുകയും ചെയ്യുക.

▪️കോവിഡിന് മുമ്പ് എറണാകുളം ജംഗ്ഷനിൽ രാത്രി 08.00 ന് അവസാനിച്ചിരുന്ന കായംകുളം - എറണാകുളം പാസഞ്ചർ പുന:സ്ഥാപിക്കുക.

▪️കാരയ്ക്കൽ - എറണാകുളം, കണ്ണൂർ - എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ്സുകൾ കോട്ടയത്തേയ്ക്ക് ദീർഘിപ്പിക്കുക
▪️കേരളത്തിലെ എല്ലാ മെമു സർവീസുകളും റെഗുലർ സർവീസായി മാറ്റുക
▪️നവീകരിച്ച കോട്ടയം സ്റ്റേഷനിൽ നിന്ന് ബഹുദൂര സർവീസുകൾ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളും യാത്രക്കാർ ഉന്നയിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (7 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (35 minutes ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (41 minutes ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (58 minutes ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (1 hour ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (1 hour ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (1 hour ago)

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു...  (2 hours ago)

യുഎസ്‌ ഓപ്പൺ വനിതാ സിംഗിൾസ്... അമേരിക്കയുടെ കൊകൊ ഗഫും കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ക്വാർട്ടറിലേക്ക്  (2 hours ago)

പൊലീസ് സ്പോർട്സ് മീറ്റ് 2026 ദീപാശിഖാ പ്രയാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ചൊവ്വ പകൽ രണ്ടുമുതൽ ഗതാഗതനിയന്ത്രണം...  (2 hours ago)

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്...  (2 hours ago)

അ​ന്ത​രീ​ക്ഷ താ​പ​നി​ല താ​ര​ത​മ്യേ​ന ഉ​യ​ർ​ന്ന നി​ല​യി​ൽ തു​ട​രു​ന്ന​തി​നാ​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​താ​യി​ കെ.​എ​സ്.​ഇ.​ബി  (3 hours ago)

  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...  (3 hours ago)

കണ്ണീർക്കാഴ്ചയായി... വൈദ്യുതി പോസ്റ്റിൽ നിന്നിറങ്ങുന്നതിനിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു  (3 hours ago)

  സം​സ്ഥാ​ന​ത്തെ 10 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​രം...  (3 hours ago)

Malayali Vartha Recommends