Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലബാര്‍ കലാപത്തെ ആസ്പദമാക്കി പുഴമുതൽ പുഴവരെ എന്ന ചലച്ചിത്രം നാളെ തീയേറ്ററുകളിലേക്ക്...

02 MARCH 2023 06:02 PM IST
മലയാളി വാര്‍ത്ത

1921ലെ  മലബാര്‍  കലാപത്തെ ആസ്പദമാക്കി അലി അക്ബർ രാമസിംഹൻ കഥാ തിരക്കഥ , സംവിധാനം നി‍ർവഹിച്ച പുഴമുതൽ പുഴവരെ എന്ന ചലച്ചിത്രം നാളെ തീയേറ്ററുകളിലേക്ക്.
കഷ്ടപ്പെട്ട് ജനങ്ങളില്‍ നിന്നും പണം പിരിച്ചാണ് അലി അക്ബർ രാമസിംഹൻ ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്.  സിനിമ പൂര്ത്തിയാക്കിയ ശേഷം സെന്‍സര്‍ ബോര്‍ഡ് ഏറെ നാള്‍ അനുമതി നല്‍കാതെ പിടിച്ചുവെച്ചു. അവിടെയും സമരം ചെയ്താണ് ഒടുവില്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നേടിയെടുത്തത്. അങ്ങനെ ഇപ്പോഴിതാ കേരളത്തിലെ 81 തിയറ്ററുകളില്‍  'പുഴ മുതല്‍ പുഴ വരെ' എന്ന ഈ സിനിമ  റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നു.  
അലി അക്ബർ എന്ന സംവിധായകൻ അടുത്തകാലത്ത് ഇസ്ളാം മതം ഉപേക്ഷിച്ച് രാമസിംഹൻ എന്നപേരിൽ ഹിന്ദുമതം സ്വീകരിച്ചിരുന്നു.ഇപ്പോൾ അലി അക്ബർ രാമസിംഹൻ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെടുന്നത്. നേരത്തേ ബജെപി സ്ഥാനാർത്ഥിയായും ഇദ്ദേഹം മത്സരിച്ചിട്ടുണ്ട്. പുഴ മുതൽ പുഴവരെ എന്ന പുതിയ സിനിമയുടെ
അവസാന നിമിഷവും താന്‍ നേരിടേണ്ടി വന്ന ചില എതിര്‍പ്പുകളെക്കുറിച്ച് രാമസിംഹന്‍  ഫേസ്ബുക്ക് ലൈവില്‍ എത്തിയതും ശ്രദ്ധനേടി.  അവസാനനിമിഷം സിനിമ റിലീസ് ചെയ്യാമെന്നേറ്റ ഇടപ്പള്ളിവനിത തിയറ്റര്‍ കാല് മാറിയതിനെക്കുറിച്ച് ഏറെ വേദനയോടെയാണ് രാമസിംഹന്‍ പറഞ്ഞത്.എല്ലാം പറഞ്ഞുറപ്പിച്ച ശേഷം അവസാന നിമിഷമാണ് ഈ തിയറ്റര്‍ ഉടമകള്‍ കാലുമാറിയത്. സിനിമ റിലീസ് ചെയ്യാമെന്ന് തങ്ങള്‍ പറഞ്ഞിട്ടേ ഇല്ല എന്ന നിലപാടിലാണ് തിയറ്റര്‍ ഉടമകള്‍. ഇതോടെയാണ് പുഴ മുതല്‍ പുഴ വരെ എന്ന ചിത്രം 82 തിയറ്ററുകള്‍ക്ക് പകരം 81 തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നതെന്ന് അലി അക്ബര്‍ പറഞ്ഞു.  

"പല തിയറ്ററുകളില്‍ വില കൊടുത്ത് കഷ്ടപ്പെട്ട് തയ്യാറാക്കിയ പോസ്റ്ററുകള്‍ പശ ഉണങ്ങും മുന്‍പേ ചിലര്‍  വലിച്ച് പറിച്ചു കളയുകയാണ്. കോഴിക്കോടും എറണാകുളത്തും ഇത് ധാരാളമായി നടക്കുന്നുണ്ട്.  ഒരു സിനിമ വിതരണക്കമ്പനിക്കാരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് എന്നറിയാം. പക്ഷെ ഞാന്‍ പേര് പറയുന്നില്ല. ഇത് നിര്‍ത്തിയില്ലെങ്കില്‍ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യുമെന്ന് മാത്രമേ പറയാനുള്ളൂ." - രാമസിംഹന്‍ പറഞ്ഞു.  

 തിരക്കഥ, സംവിധാനം, ഗാനരചന, എഡിറ്റിംഗ് എന്നിവ എല്ലാം നിര്‍വ്വഹിച്ചിരിക്കുന്നത് രാമസിംഹൻ തന്നെയാണ്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിൽ തലൈവാസല്‍ വിജയ് ആണ് സിനിമയിലെ പ്രധാന കഥാപാത്രമായി എത്തുന്നത്. ജോയ് മാത്യു, ആര്‍.എല്‍.വി. രാമകൃഷ്ണന്‍ ,കൃഷ്ണപ്രസാദ് തുടങ്ങിയവരാണ്  ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നവർ..അങ്ങനെ പുഴമുതൽ പുഴവരെ എന്ന വിവാദ ചലച്ചിത്രം നാളെ മുതൽ 81 തീയേറ്ററുകളിൽ റിലീസ് ചെയ്യും.ജനസഞ്ചയും ഒഴുകിവരുമെന്ന പ്രതീക്ഷയോടെ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (7 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (35 minutes ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (41 minutes ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (58 minutes ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (1 hour ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (1 hour ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (1 hour ago)

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു...  (2 hours ago)

യുഎസ്‌ ഓപ്പൺ വനിതാ സിംഗിൾസ്... അമേരിക്കയുടെ കൊകൊ ഗഫും കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ക്വാർട്ടറിലേക്ക്  (2 hours ago)

പൊലീസ് സ്പോർട്സ് മീറ്റ് 2026 ദീപാശിഖാ പ്രയാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ചൊവ്വ പകൽ രണ്ടുമുതൽ ഗതാഗതനിയന്ത്രണം...  (2 hours ago)

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്...  (2 hours ago)

അ​ന്ത​രീ​ക്ഷ താ​പ​നി​ല താ​ര​ത​മ്യേ​ന ഉ​യ​ർ​ന്ന നി​ല​യി​ൽ തു​ട​രു​ന്ന​തി​നാ​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​താ​യി​ കെ.​എ​സ്.​ഇ.​ബി  (3 hours ago)

  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...  (3 hours ago)

കണ്ണീർക്കാഴ്ചയായി... വൈദ്യുതി പോസ്റ്റിൽ നിന്നിറങ്ങുന്നതിനിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു  (3 hours ago)

  സം​സ്ഥാ​ന​ത്തെ 10 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​രം...  (3 hours ago)

Malayali Vartha Recommends