Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ത്രിപുരയില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ബി.ജെ.പി. വനിതയെ പരിഗണിക്കുന്നതായി സൂചന

03 MARCH 2023 05:19 PM IST
മലയാളി വാര്‍ത്ത

ത്രിപുരയില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ബി.ജെ.പി. വനിതയെ പരിഗണിക്കുന്നതായി സൂചന. സി.പി.എം. കോട്ടയായിരുന്ന ധന്‍പുരില്‍നിന്ന് മിന്നുംവിജയം നേടിയ കേന്ദ്രമന്ത്രി
പ്രതിമാ ഭൗമിക്കിനെ മുഖ്യമന്ത്രിയാക്കാനാണ് ആലോചന. നിലവിലെ ത്രിപുര മുഖ്യമന്ത്രി മാണിക് സാഹയെ പകരം കേന്ദ്ര മന്ത്രിസഭയിൽ ഉള്‍പ്പെടുത്തിയാകും പുത്യനീക്കം..
നിലവില്‍ കേന്ദ്ര സാമൂഹികനീതി-ശാക്തീകരണ വകുപ്പ് സഹമന്ത്രിയാണ് പ്രതിമ. അധികാരത്തിലെത്തുന്നപക്ഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദ്യ വനിതാ മുഖ്യമന്ത്രിയെന്ന പ്രത്യേകതയും പ്രതിമയ്ക്ക് സ്വന്തമാകും. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് സ്ത്രീകളുടെ വോട്ടുകള്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ബി.ജെ.പി. നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ 50 കൊല്ലമായി കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അതികായന്മാരായ സമര്‍ ചൗധരിയും മണിക് സര്‍ക്കാരും പ്രതിനിധീകരിച്ചിരുന്ന മണ്ഡലമാണ് ധന്‍പുര്‍. ഇക്കുറി മണിക് സര്‍ക്കാര്‍ മത്സരരംഗത്തില്ലായിരുന്നു.. പകരം കൗശിക് ചന്ദയേയാണ് പ്രതിമയ്‌ക്കെതിരേ സി.പി.എം. രംഗത്തിറക്കിയത്.
2019-ല്‍ ത്രിപുര വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തില്‍നിന്നാണ് പ്രതിമാ ഭൗമിക് പാര്‍ലമെന്റിലെത്തിയത്. സംസ്ഥാനത്തുനിന്ന് കേന്ദ്രമന്ത്രിസ്ഥാനത്തെത്തുന്ന ആദ്യ വനിതയെന്ന പ്രത്യേകതയും പ്രതിമയ്ക്കുണ്ട്.
ത്രിപുര, നാഗാലാൻഡ് വിജയങ്ങളുടെ പാഠം ഉൾക്കൊണ്ട് കേരളത്തിലും ബിജെപി പുതിയ തന്ത്രങ്ങൾ ആവിഷ്ക്കരിക്കുകയാണിപ്പോൾ.നിലവിലുള്ള സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ തുടുമെന്ന് ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവദേക്കർ പറഞ്ഞുവെങ്കിലും പ്രസിഡണ്ട് ഒഴികെയുള്ള നേതൃനിരയിൽ പൊളിച്ചെഴുത്ത് നടത്താൻതന്നെയാണ് കേന്ദ്ര തീരുമാനം. അതിന്റെ ഭാഗമായി നേതൃനിരയിൽ ശക്തരായ വനിതകളെയും ന്യൂനപക്ഷ മുഖങ്ങളേയും ഉൾപ്പെടുത്തും.ശോഭാ സുരേന്ദ്രനും സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനും അഭിപ്രായ ഭിന്നതയിൽ ആയതിനാൽ മറ്റ് ചില വനിതാ നേതാക്കളെയാണ് നേതൃനിരയിലേക്ക് പരിഗണിക്കുന്നത്.വനിതാ കമ്മീഷൻ മുൻ അംഗം ഡോ ജെ പ്രമീളാദേവി,സ്റ്റാൻഡിംഗ് കൗൺസിൽ ഓ എം ശാലീന തുടങ്ങിയവരുടെ പേരുകളാണ് മുൻനിരയിൽ. ക്രൈസ്തവ നേതാക്കളിൽ കേരളാ കോൺഗ്രസിൽനിന്നും കൂടുതൽപേരെ കണ്ടെത്താനും സംസ്ഥാന ഘടകത്തിന് കേന്ദ്ര നിർദേശം ലഭിച്ചിട്ടുണ്ട്.
ബിജെപി കേരളനേതാക്കൾ തമ്മിൽ ഒരുമയില്ലാത്ത അവസ്ഥ വളരെ ഗൗരവത്തോടെയാണ് കേന്ദ്രനേതൃത്വം കാണുന്നത്.ഇത് അണികളിൽ പാർട്ടിയോടുള്ള വിശ്വാസം തകർക്കുമെന്ന് നേതൃത്വത്തിനും നന്നായി അറിയാം.പ്രവർത്തിക്കാൻ മടിയുള്ളവർ സ്ഥാനങ്ങളിൽനിന്ന് സ്വയം മാറണമെന്നും അല്ലെങ്കിൽ ഒഴിവാക്കുമെന്നും ഇതിനോടകം നിർദേശവും നൽകിക്കഴിഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഹരി വിപണി നഷ്ടത്തിൽ.... സെൻസെക്സിൽ 400 പോയിന്റിലധികം ഇടിവ് , നിഫ്റ്റി 23,700 ന് താഴെ  (9 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 880 രൂപയുടെ വർദ്ധനവ്  (37 minutes ago)

ഡൽഹിയിൽ വീടിനുപുറത്ത് ഒരുകൂട്ടം ആളുകൾ ബഹളമുണ്ടാക്കിയത് ചോദ്യംചെയ്ത മണിപ്പൂരി സ്വദേശിയായ സംഗീതജ്ഞനെ മർദ്ദിച്ച് കൊലപ്പെടുത്തി  (43 minutes ago)

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ  (1 hour ago)

തൃശൂർ എടമുട്ടത്ത് വൻ തീപിടിത്തം...ഷോർട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം  (1 hour ago)

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ  (1 hour ago)

ചൊക്രമുടിയിലേക്ക് ഒരു യാത്ര.... മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ ബജറ്റ് ടൂറിസം പാക്കേജുമായി കെഎസ്ആർടിസി.  (1 hour ago)

സാമൂതിരി രാജ പി കെ കേരളവര്‍മ അന്തരിച്ചു...  (2 hours ago)

യുഎസ്‌ ഓപ്പൺ വനിതാ സിംഗിൾസ്... അമേരിക്കയുടെ കൊകൊ ഗഫും കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ക്വാർട്ടറിലേക്ക്  (2 hours ago)

പൊലീസ് സ്പോർട്സ് മീറ്റ് 2026 ദീപാശിഖാ പ്രയാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ചൊവ്വ പകൽ രണ്ടുമുതൽ ഗതാഗതനിയന്ത്രണം...  (2 hours ago)

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ്...  (2 hours ago)

അ​ന്ത​രീ​ക്ഷ താ​പ​നി​ല താ​ര​ത​മ്യേ​ന ഉ​യ​ർ​ന്ന നി​ല​യി​ൽ തു​ട​രു​ന്ന​തി​നാ​ൽ വൈ​ദ്യു​തി ഉ​പ​യോ​ഗം ഗ​ണ്യ​മാ​യി വ​ർ​ധി​ച്ച​താ​യി​ കെ.​എ​സ്.​ഇ.​ബി  (3 hours ago)

  ഗാർഹിക ആവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടറുകൾ വീണ്ടും ബുക്ക് ചെയ്യാനുള്ള സമയപരിധി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ...  (3 hours ago)

കണ്ണീർക്കാഴ്ചയായി... വൈദ്യുതി പോസ്റ്റിൽ നിന്നിറങ്ങുന്നതിനിടെ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു  (3 hours ago)

  സം​സ്ഥാ​ന​ത്തെ 10 ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​രം...  (3 hours ago)

Malayali Vartha Recommends