Widgets Magazine
26
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...


ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട- പൊളിച്ചടുക്കി നടി സീമ ജി. നായർ...


കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ നടപടി: പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഗോവിന്ദന്റെ നിർണായക തീരുമാനം...


പി.പി. ദിവ്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി നടി സീമാ ജി. നായര്‍...എല്ലാം തികഞ്ഞ ഒരു "മാം "ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്..തൂക്കി തറയിലടിച്ചു...


പിറ്റ്ബുൾ നായ ആറുവയസ്സുകാരന്റെ ചെവി കടിച്ചെടുത്തു...സംഭവത്തിൽ ഉടമ അറസ്റ്റിൽ... കടിച്ചുകീറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്...കുട്ടിയുടെ തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്..

കെ പി ദണ്ഡപാണി...അഭിഭാഷകർക്ക് സ്വന്തമായി ലോഗോ ഉണ്ടാവാൻ കാരണക്കാരൻ..ഭരണഘടന,കമ്പനി,ക്രിമിനല്‍ നിയമശാഖകളില്‍ പ്രാഗത്ഭ്യം തെളിയിച്ച നിയമജ്ഞൻ...സര്‍വതലസ്പര്‍ശിയായ നിയമപരിജ്ഞാനം ദണ്ഡപാണിയെ കോടതിമുറികളിലും പുറത്തും ശ്രദ്ധേയനാക്കി...

22 MARCH 2023 03:57 PM IST
മലയാളി വാര്‍ത്ത

 

 


ഉമ്മൻചാണ്ടി മന്ത്രിസഭയെ പല ആപൽസന്ധികളിൽ നിന്ന് രക്ഷിച്ച നിയമവിദഗ്ധൻ.ഭരണഘടന, കമ്പനി, ക്രിമിനൽ നിയമശാഖകളിൽ പ്രാഗത്ഭ്യം തെളിയിച്ച നിയമ വിദഗ്ധൻ .. ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ .മുൻ അഡ്വക്കറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായ കെ.പി ദണ്ഡപാണി അന്തരിച്ചു..(79 വയസ്സായിരുന്നു .. സര്‍വതലസ്പര്‍ശിയായ നിയമപരിജ്ഞാനം ദണ്ഡപാണിയെ കോടതിമുറികളിലും പുറത്തും ശ്രദ്ധേയനാക്കി

 

 

2011-16-ലെ യു.ഡി.എഫ് ഭരണകാലത്ത് സംസ്ഥാന സർക്കാരിന്റെ അഡ്വക്കറ്റ് ജനറലായിരുന്നു. കേരള ഹൈക്കോടതി അഡ്വക്കറ്റ്‌സ് അസോസിയേഷൻ മുൻ പ്രസിഡന്റാണ്. അഭിഭാഷകരുടെ ലോഗോ രൂപകൽപന ചെയ്തത് ഇദ്ദേഹമാണ്. ദക്ഷിണ റയിൽവേയുടെ മുൻ സീനിയർ പാനൽ കൗൺസൽ അംഗവുമായിരുന്നു.

 

 

 

1968-ലാണ് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയത്. 1972ൽ തുടക്കമിട്ട ദണ്ഡപാണി അസോഷ്യേറ്റ്‌സ് എന്ന സ്ഥാപനത്തിലൂടെ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിയമോപദേശവും നൽകിയിട്ടുണ്ട്. കേരള ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജായി നിയമിതനായെങ്കിലും രാജിവെച്ച് വീണ്ടും അഭിഭാഷക വൃത്തിയിലേക്ക് തിരിച്ചെത്തി.

 

 



സോളാർ കാലത്ത് സ‍ർക്കാരിനായി കോടതിയിൽ കനത്ത പ്രതിരോധം തീർത്ത ദണ്ഡപാണി സിവിൽ , ക്രിമിനൽ, കമ്പനി നിയമങ്ങളിലെല്ലാം വിദഗ്ധനായിരുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ അടക്കം രാജ്യത്തെ പ്രമുഖ കമ്പനികളുടെ നിയമവ്യവഹാരങ്ങളിൽ അഭിഭാഷകനായി. നിയമരംഗത്തെ പ്രാഗൽഭ്യം തിരിച്ചറിഞ്ഞ് 1996ൽ ഹൈക്കോടതി ജ‍‍ഡ്ജിയായി. 5 മാസത്തിനുശേഷം ഗുജറാത്ത് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം വന്നതോടെ കൊച്ചിവിടാൻ ഇഷ്ടപ്പെടാതിരുന്ന ദണ്ഡപാണി ഹൈക്കോടതി ജഡ‍്ജി സ്ഥാനം രാജിവെച്ച് വീണ്ടും അഭിഭാഷകനായി.ദീർഘകാലം മലയാള മനോരമയുടെ നിയമോപദേഷ്ടാവ് ആയിരുന്നു.ദക്ഷിണ റെയിൽവേയുടെ മുൻ സീനിയർ പാനൽ കൗൺസൽ അംഗവുമായിരുന്നു.

 

 

 

 

2006ൽ സീനിയർ പദവി നൽകി ഹൈക്കോടതി ആദരിച്ചിരുന്നു. ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകയായ സുമതി ദണ്ഡപാണിയാണു ഭാര്യ. ദമ്പതികൾ ഒരേ സമയം ഹൈക്കോടതി സീനിയർ അഭിഭാഷകരാകുന്നത് ആദ്യമാണ്

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ അടക്കം രാജ്യത്തെ പ്രമുഖ കമ്പനികളുടെ അഭിഭാഷകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പവർ ഗ്രിഡ് കോർപ്പറേഷൻ, ലീലാ ഗ്രൂപ്പ്, എൻഐടി കോഴിക്കോട്, കൊച്ചിൻ ഡെവലപ്പ്മെൻറ് അതോറിറ്റി തുടങ്ങി നിരവധി സർക്കാർ,കേന്ദ്ര സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ ലീഗൽ അഡ്വൈസറായും, സ്റ്റാൻറിങ്ങ് കൗണ്‍സിലായും ദണ്ഡപാണി ഹാജരായിട്ടുണ്ട്.

 

 

 

പതിറ്റാണ്ടുകളായി കോടതിമുറികളിൽ സൗമ്യസാന്നിധ്യമായിരുന്ന ദണ്ഡപാണി ഏറെക്കാലമായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു . ഭാര്യ സുമതി ദണ്ഡപാണി ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകയാണ്. കൊച്ചിയിൽ വസതിയിൽ ഇന്നു രാവിലെയായിരുന്നു അന്ത്യം. . മക്കൾ: മിട്ടു, മില്ലു..വി.കെ. പദ്മനാഭന്റെയും എം.കെ. നാരായണിയുടെയും മകനാണ്.

മുന്‍ അഡ്വക്കറ്റ് ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ കെ.പി.ദണ്ഡപാണിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഭരണഘടനയിലും കമ്പനി, ക്രിമിനല്‍ നിയമശാഖകളിലും പ്രാഗത്ഭ്യം തെളിയിച്ച അഭിഭാഷകനായിരുന്നു അദ്ദേഹം. സര്‍വതലസ്പര്‍ശിയായ നിയമപരിജ്ഞാനം ദണ്ഡപാണിയെ കോടതിമുറികളിലും പുറത്തും ശ്രദ്ധേയനാക്കിയെന്നാണ് മുഖ്യമന്ത്രി അനുസ്മരിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ നാവികദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിർത്തിവക്കും...  (4 minutes ago)

ദര്‍ശന നിയന്ത്രണം ഉണ്ടാകും....  (5 minutes ago)

ശബരിമല തീർഥാടകരുടെ ബസ്സും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരുക്ക്  (8 minutes ago)

ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ്  (17 minutes ago)

റെയിൽവേ എസ് പിയുടെ നേതൃത്വത്തിൽ ബണ്ടി ചോറിനെ ചോദ്യം ചെയ്യുന്നു...  (22 minutes ago)

പവന് ഒറ്റയടിക്ക് 640 രൂപയുടെ വർദ്ധനവ്  (32 minutes ago)

മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും രണ്ട് കുടുംബാംഗങ്ങളും ഉൾപ്പെടെ മൂന്ന് മരണം.  (1 hour ago)

നാളെ ദൈവപുത്രന്റെ അറസ്റ്റ്..! SITയുടെ ബ്രഹ്മാണ്ഡ 'ട്വിസ്റ്റ് പത്മകുമാർ ഇന്ന് കോടതിയിൽ തീർക്കാൻ പാർട്ടി ക്വട്ടേഷൻ..?  (1 hour ago)

ഇന്ന് രാജ്യവ്യാപക പ്രതിഷേധം...  (1 hour ago)

എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ  (2 hours ago)

ക്രമീകരണങ്ങൾ ഒരുക്കിയതോടെ തീർഥാടകർക്ക്  (2 hours ago)

ജോലി സംബന്ധമായ കാര്യങ്ങളുടെ ഭാഗമായി പോറ്റിയെ അറിയുമായിരുന്നെന്നും  (3 hours ago)

139.80 അടിയായിരുന്ന ജലനിരപ്പ് വൈകുന്നേരം  (3 hours ago)

ബന്ധു ജനങ്ങളെയോ കണ്ടുമുട്ടുവാനും അവരോടൊപ്പം പുണ്യ തീർത്ഥ സ്ഥലങ്ങൾ  (3 hours ago)

ചാരവും പൊടിപടലങ്ങളും മൂലം തടസ്സപ്പെട്ട കൊച്ചി -ജിദ്ദ  (3 hours ago)

Malayali Vartha Recommends